Kerala

ബ്രഹ്മപുരം തീപിടിത്തം; ഹിറ്റാച്ചികളെയും ഡ്രൈവർമാരെയും അടിയന്തരമായി വേണമെന്ന് ജില്ലാ കളക്ടർ, ഉടൻ ബന്ധപ്പെടണം

ബ്രഹ്മപുരം തീപിടിത്തത്തിൽ കൂടുതൽ ഹിറ്റാച്ചികളുടേയും ഡ്രൈവർമാരുടേയും സേവനം ആവശ്യമുണ്ടെന്ന് കാട്ടി ഫെയ്സ്ബുക്ക് പോസ്റ്റുമായി എറണാകുളം ജില്ലാ കളക്ടർ ഡോ. രേണുരാജ്. സേവന സന്നദ്ധർ കളക്ടറേറ്റിൽ ബന്ധപ്പെടണമെന്നാണ് കളക്ടർ അറിയിക്കുന്നത്. ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് തീയും പുകയും പൂര്‍ണമായി അണയ്ക്കുന്നതിന് ഹിറ്റാച്ചി ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ( Brahmapuram fire Hitachis and drivers urgently needed ). തീയണയ്ക്കല്‍ പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ ഹിറ്റാച്ചികള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചുവരികയാണെന്നും കൂടുതല്‍ ഹിറ്റാച്ചികളുടെയും ഡ്രൈവര്‍മാരുടെയും സേവനം ഈ ഘട്ടത്തില്‍ […]

Kerala

ലൈഫ് മിഷൻ കേസ്: ഉത്തരങ്ങളിൽ വ്യക്തതയില്ല, സി.എം രവീന്ദ്രനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും

ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇഡി വീണ്ടും ചോദ്യം ചെയ്യും. സി.എം രവീന്ദ്രൻ്റെ മൊഴികളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യൽ. ഇതിനായി രവീന്ദ്രനെ ഇ.ഡി ഉടൻ വീണ്ടും വിളിപ്പിക്കുമെന്നാണ് വിവരം. പ്രളയബാധിതർക്കു വേണ്ടിയുള്ള വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിക്കു ലഭിച്ച 19 കോടി രൂപയുടെ വിദേശസഹായത്തിൽ 4.50 കോടി രൂപ കോഴയായും കമ്മിഷനായും തട്ടിയെടുത്തെന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട് സി.എം രവീന്ദ്രനെ കഴിഞ്ഞ ദിവസം ഇ.ഡി പത്തര മണിക്കൂർ […]

Kerala

കെപിസിസി നേതൃയോഗം ഇന്ന് ചേരും

ഡിസിസി – ബ്ലോക്ക് പുനസംഘടനാ നടപടികൾ നീളുന്നതിനിടെ കെപിസിസി നേതൃയോഗം ഇന്ന് ചേരും. കെപിസിസി ഭാരവാഹികളുടേയും ഡിസിസി പ്രസിഡന്റുമാരുടേയും യോഗമാണ് കെപിസിസി അധ്യക്ഷൻ വിളിച്ചിരിക്കുന്നത്. ഈ മാസം 30 മുതൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന വൈക്കം സത്യാഗ്രഹ വാർഷിക ആഘോഷങ്ങളുടെ തയ്യാറെടുപ്പുകളും യോഗം വിലയിരുത്തും. ഉദ്ഘാടനത്തിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കേരളത്തിൽ എത്തുന്നുണ്ട്. ഇതാണ് യോഗത്തിൻ്റെ പ്രധാന അജണ്ടയെന്നാണ് നേതൃത്വം വിശദീകരിക്കുന്നത്. എന്നാൽ, പല തവണ അന്ത്യശാസനം നൽകിയിട്ടും ജില്ലകളിൽ നിന്നുള്ള പുനസംഘടന പട്ടിക കെപിസിസിക്ക് ലഭിച്ചിട്ടില്ല. […]

Kerala

ഡ്രൈവർക്ക് ശാരീരിക അസ്വാസ്ഥ്യം: കോട്ടയത്ത് ബസ് കടയിലേക്ക് ഇടിച്ചുകയറി

കോട്ടയം ഏറ്റുമാനൂർ പാറോലിക്കലിൽ സ്വകാര്യ ബസ് ഓടിച്ചിരുന്ന ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ബസ് അപകടത്തിൽ പെട്ടു. ഇരുപതോളം യാത്രക്കാരുമായി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറി. ബസിലുണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.ഇന്ന് രാവിലെ 10.50 ഓടെയാണ് അപകടം നടന്നതെന്ന് വ്യക്തമാകുന്ന സമീപത്തെ സിസിടിവി ദൃശ്യം പുറത്തുവന്നു. പിറവം കോട്ടയം റൂട്ടിൽ ഓടുന്ന ജയ് മേരി ബസാണ് അപകടത്തിൽ പെട്ടത്. ബസ് ഇടിച്ചുകയറി അപകടം നടന്ന സ്ഥലത്തെ ഒരു ചായക്കട പൂർണമായി […]

Kerala

പാറശാലയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ

പാറശാലയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. നാല് പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച ഷിനു ആണ് പിടിയിലായത്. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കളിയിക്കാവിളയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.കഴിഞ്ഞ ദിവസമാണ് പാറശാല പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഉദയൻകുളങ്ങര സ്വദേശിയായ ഷിനു മുൻപ് സിപിഐ പ്രാദേശിക നേതാവായിരുന്നു. തൻ്റെ അയൽവാസികളായ കുട്ടികളെ ഇയാൾ ലൈംഗികമായി ഉപദ്രവിച്ചു എന്നതാണ് കേസ്. കുട്ടികളിൽ ഒരാൾ സ്കൂളിലെ അധ്യാപികയോട് വിവരം പറയുകയും തുടർന്ന് ചൈൽഡ് ലൈൻ ഇടപെടുകയും ചെയ്തു. ചൈൽഡ് ലൈൻ […]

Kerala

ആറ്റുകാൽ പൊങ്കാലക്കിടെ ഗുണ്ടാ ആക്രമണം; ലുട്ടാപ്പി സതീഷിനെ വെട്ടി

ആറ്റുകാൽ പൊങ്കാലയ്ക്കിടെ ഗുണ്ടാ ആക്രമണം. കുപ്രസിദ്ധ ഗുണ്ട ലുട്ടാപ്പി സതീഷിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ശ്രീകണ്ഠേശ്വരം ഇരുമ്പ് പാലത്തിന് സമീപമാണ് ആക്രമണം നടന്നത്.ഇന്നോവ കാറിലെത്തിയ സംഘമാണ് വെട്ടിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.ഗുരുതരമായി പരുക്കേറ്റ സതീഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സതീഷിന്റെ മുൻ സുഹൃത്ത് സന്തോഷ് വേലായുധനും സംഘവുമാണ് ഇന്ന് നടന്ന ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.

Kerala

കരൾ രോഗം; നടന്‍ ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നടന്‍ ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കരള്‍ സംബന്ധിയായ അസുഖത്തിന് ചികിത്സയിലെന്നാണ് വിവരം. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയതെന്നാണ് വിവരം. കരള്‍രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പും ബാല ചികിത്സ തേടിയിരുന്നു. ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളുമാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്. ബാല വളരെ ഗുരുതരാവസ്ഥയില്‍ അമൃത ആശുപത്രിയില്‍ അഡ്മിറ്റാണ് എന്നാണ് യൂട്യൂബര്‍ സൂരജ് പാലാക്കാരന്‍ പറയുന്നത്. മിനിഞ്ഞാന്നും ബാലയെ കണ്ടിരുന്നു എന്നും കഴിഞ്ഞ ദിവസങ്ങളിലൊക്കെ ബാലയുമായി സംസാരിച്ചിരുന്നു […]

Kerala

സഹോദരിയെ കൂട്ടിക്കൊണ്ടു വരാനാനുള്ള യാത്രയ്ക്കിടെ വാഹനാപകടം; തേനിയില്‍ മലയാളി യുവാക്കള്‍ മരിച്ചു

തമിഴ്‌നാട് തേനി അല്ലിനഗരത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കോട്ടയം തിരുവാതുക്കല്‍ സ്വദേശികളായ അക്ഷയ്, ഗോകുല്‍, എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ വടവാതൂര്‍ സ്വദേശി അനന്തുവിനെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം. തേനി മധുരാപുരി ബൈപാസില്‍ വച്ച് യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ പിന്‍ചക്രം പൊട്ടി. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.കാറിന്റെ […]

Kerala

തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

തിരുവനന്തപുരം അരുവിക്കരയിൽ നിന്നും മൺവിള ടാങ്കിലേക്കുള്ള 900 എംഎം ശുദ്ധജല വിതരണ ലൈനിൽ പേരൂർക്കട-അമ്പലമുക്ക് പൈപ്പ്‌ലൈൻ റോഡിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ 08.03.2023 (ബുധനാഴ്‌ച) രാവിലെ 9 മണി മുതൽ 09-03-2023 (വ്യാഴാഴ്ച) രാവിലെ 10 മണി വരെ ചില ഭാഗങ്ങളിൽ ജലവിതരണം മുടങ്ങും. കേശവദാസപുരം, നാലാഞ്ചിറ, പരുത്തിപ്പാറ, പാറോട്ടുകോണം, ഇടവക്കോട്‌, ഉള്ളൂർ, ശ്രീകാര്യം, പ്രശാന്ത്നഗർ, ചെറുവയ്ക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, ചേങ്കോട്ടുകോണം, കാട്ടായിക്കോണം, ചന്തവിള, ചാവടിമുക്ക്, ഞാണ്ടൂർക്കോണം, പുലയനാർക്കോട്ട, കരിമണൽ, കുഴിവിള, മൺവിള, കുളത്തൂർ, അരശുമ്മൂട്‌, പള്ളിത്തുറ, […]

Kerala

ഉയർന്ന തിരമാലയ്ക്ക് സാധ്യത; കേരള തീരത്ത് ജാഗ്രതാനിര്‍ദേശം

കേരള തീരത്ത് മാർച്ച് 7 രാത്രി 11.30 വരെ 1.5 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേയ്ക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.