India Kerala

‘എല്ലാ മേഖലകളെയും സ്പര്‍ശിച്ച ബജറ്റ്; കേരളത്തിലെ എംപിമാരെ പോലത്തെ ഭൂലോക മണ്ടന്മാരെ ഇന്ത്യയില്‍ വേറെ എവിടെയും ഇല്ല’; കെ സുരേന്ദ്രന്‍

കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് എല്ലാ മേഖലഖളെയും സ്പര്‍ശിച്ച ബജറ്റാണെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാനങ്ങളെ അവഗണിക്കുന്നുവെന്ന ആരോപണത്തിന് വിരുദ്ധമായി 10 ശതമാനത്തിലധികം വര്‍ധനവാണ് വിഹിതം വര്‍ധിപ്പിച്ചെന്നും തദ്ദേശ സ്ഥാപനങ്ങളുടെ വിഹിത വര്‍നവും ഉണ്ടായിട്ടുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ എംപിമാരുടെ ആവശ്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇടക്കാല ബജറ്റാണെന്ന ബുദ്ധി അവര്‍ക്കില്ലേല്‍ അവര്‍ക്ക് എന്തോ തകരാര്‍ പറ്റിയിട്ടുണ്ടെന്നും കേരളത്തിലെ എംപിമാരെ പോലെ ഭൂലോക മണ്ടന്മാര്‍ ഇന്ത്യയില്‍ വേറെ എവിടെയും ഇല്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ജൂലൈയില്‍ വിശദമായ ബജറ്റ് […]

India Kerala

വണ്ടിപ്പെരിയാര്‍ കേസിലെ പ്രതിയെ വെറുതെ വിട്ട നടപടി; നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം

വണ്ടിപെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ട നടപടി നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചയെ തുടർന്നാണ് പ്രതി കുറ്റവിമുക്തനാക്കപ്പെട്ടതെന്നാണ് ആരോപണം. സണ്ണി ജോസഫ് എംഎൽഎയാകും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുക തെളിവുകളുടെ അഭാവത്തിലായിരുന്നു വിചാരണ കോടതി പ്രതിയെ വെറുതെ വിട്ടത്. എന്നാല്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ വിശകലനം ചെയ്യുന്നതില്‍ വിചാരണ കോടതി പരാജയപ്പെട്ടെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ പറയുന്നത്. അര്‍ജുനെതിരെ പൊലീസ് ചുമത്തിയ ബലാത്സംഗം, കൊലപാതകം ഉള്‍പ്പടെ ഒരു […]

Business India Kerala

80 ലക്ഷം കാത്തിരിക്കുന്നതാരെ? കാരുണ്യ പ്ലസ് KN 507 ലോട്ടറി ഫലം ഇന്ന്

കേരള ഭാഗ്യക്കുറി വകുപ്പിൻറെ കാരുണ്യ പ്ലസ് KN 507 ലോട്ടറി നറുക്കെടുപ്പാണ് ഇന്ന്. കാരുണ്യ പ്ലസിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും സ്വന്തമാക്കാനാകും. എല്ലാ വ്യാഴാഴ്ചയുമാണ് കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ്. ടിക്കറ്റിന് 40 രൂപയാണ് വില. ഭാഗ്യക്കുറി വകുപ്പിൻറെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തത്സമയമായി നറുക്കെടുപ്പ് കാണാൻ സാധിക്കും. ഔദ്യോഗിക […]

India Kerala

വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങി

വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങി. തൊഴുത്തിന്റെ പിറകിൽ കെട്ടിയ പശുക്കിടാവിനെ കടിച്ചുകൊന്നു. താഴത്തേടത്ത് ശോശാമ്മയുടെ പശുക്കിടാവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. പുലർച്ചെയായിരുന്നു സംഭവം. വീട്ടുകാർ ബഹളം വെച്ചതോടെ കടുവ കൃഷിയിടത്തിലേക്ക് ഓടി. മേഖലയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കടുവയ്ക്കായി പരിശോധന നടത്തുന്നുണ്ട്. പശുക്കിടാവിന്റെ കരച്ചിൽ കേട്ട് വീട്ടുകാർ എത്തിയപ്പോഴാണ് കടുവ പശുക്കിടാവിനെ വലിച്ചിഴച്ചുകൊണ്ടു പോകുന്നത് കണ്ടത്. പുലർച്ച 4.30 ഓടെയാണ് തൊഴുത്തിന്റെ പുറകിൽ കെട്ടിയ പശുകിടാവിനെ കടുവ കൊന്നത്.

India Kerala

‘ആവിക്കൽ തോട് പ്ലാന്റിനെതിരായ സമരത്തിന് പിന്നിൽ മത തീവ്രവാദികൾ’; കോഴിക്കോട് ഡെപ്യൂട്ടി മേയറിന്റെ പരാമർശം വിവാദത്തിൽ

ആവിക്കൽതോട് ശുചിമുറി മാലിന്യ പ്ലാന്റിനെതിരായ സമരത്തിന് പിന്നിൽ മുസ്ലിം മത തീവ്രവാദികളെന്ന കോഴിക്കോട് കോർപറേഷൻ ഡെപ്യൂട്ടി മേയർ സിപി മുസാഫിർ അഹമ്മദിന്റെ പരാമർശം വിവാദത്തിൽ. ഡെപ്യൂട്ടി മേയർക്കെതിരെ പ്രതിഷേധവുമായിവിവിധ സംഘടനകൾ രംഗത്തെത്തി. കൗൺസിൽ യോഗത്തിലായിരുന്നു ഡെപ്യൂട്ടി മേയറുടെ വിവാദ പരാമർശം. നേരത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഇക്കാര്യം പറഞ്ഞിരുന്നു. കേന്ദ്ര-സംസ്ഥാന ഇന്റലിജൻസിന്റെ ചില സൂചനകൾ ഈ വിഷയത്തിൽ ലഭിച്ചിരുന്നു. സമരത്തിൽ എസ്ഡിപിഐ പോലുള്ള സംഘടനകൾ പുറത്തുനിന്ന് ആൾക്കാരെ സംഘടിപ്പിച്ചിരുന്നതായിരുന്നു റിപ്പോർട്ട്. എന്നാൽ മുസാഫിർ അഹമ്മദിന്റെ […]

India Kerala

സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം കൂട്ടണം; കേന്ദ്ര ബജറ്റില്‍ കേരളത്തിന് പ്രതീക്ഷകളേറെ

രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന പാര്‍ലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെ കേരളത്തിന് പ്രതീക്ഷകളേറെയാണ്. സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം കൂട്ടണമെന്ന ആവശ്യം കേരളം ഉയര്‍ത്തുന്നുണ്ട്. റെയില്‍വേ വികസനത്തില്‍ ബജറ്റില്‍ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയും സംസ്ഥാനത്തിനുണ്ട്. സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങിയ സംസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ സര്‍ക്കാരിന് കടമെടുക്കാതെ മറ്റു മാര്‍ഗങ്ങളില്ല. എന്നാല്‍ വായ്പ പരിധി വെട്ടിക്കുറച്ചതോടെ കേന്ദ്ര സഹായവും ഇളവുകളും സംസ്ഥാനത്തിന് കൂടിയേ തീരൂ. ധനകാര്യ കമ്മീഷന്റെ പൊതുമാനദണ്ഡങ്ങള്‍ പ്രകാരമാണ് എല്ലാ സംസ്ഥാനത്തിനും വായ്പ പരിധി നിശ്ചയിച്ചിരിക്കുന്നത്. രാജ്യത്ത് […]

India Kerala

വീണാ വിജയന് കുരുക്ക് മുറുകുന്നു; മാസപ്പടി വിവാദത്തില്‍ എസ്എഫ്‌ഐഒ അന്വേഷണം

എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് അന്വേഷിക്കും. എട്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. ആറംഗ സംഘമാണ് അന്വേഷണം നടത്തുക. നിലവില്‍ രജിസ്റ്റാര്‍ ഓഫ് കമ്പനീസ് നടത്തുന്ന അന്വേഷണമാണ്എസ്എഫ്‌ഐയ്ക്ക് കൈമാറിയിരിക്കുന്നത്. വ്യവസായ വകുപ്പിന് കീഴിലുള്ള കെഎസ്‌ഐഡിസിയും അന്വേഷണപരിധിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അറസ്റ്റിന് ഉള്‍പ്പെടെ അധികാരമുള്ള എസ്എഫ്‌ഐഒ അന്വേഷണം ഏറ്റെടുക്കുന്നതോടെ കേസിന്റെ ഗൗരവം വര്‍ധിക്കുകയാണ്. കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും ഉയര്‍ന്ന അന്വേഷണ ഏജന്‍സികളിലൊന്നാണ് എസ്എഫ്‌ഐഒ. എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാടെന്താണെന്നും മാസപ്പടി വിവാദമെന്ന പേരില്‍ വലിയ ചര്‍ച്ചയായ പണമിടപാട് […]

India Kerala

തേങ്ങ ഇടാനുണ്ടോ തേങ്ങ!, നാരിയൽ കോൾ സെന്ററിൽ വിളിക്കൂ…

കേരളത്തിലെ നാളികേര കർഷകർക്കും, സംരംഭകർക്കും തെങ്ങു കയറ്റത്തിനും മറ്റ് കേര സംരക്ഷണ പ്രവർത്തനങ്ങൾക്കുമായി പരിശീലനം ലഭിച്ച തെങ്ങ് കയറ്റക്കാരെ ലഭ്യമാക്കാമെന്ന് നാളികേര വികസന ബോർഡ് അധികൃതർ അറിയിച്ചു. ഇതിനായി ഹലോ നാരിയൽ കോൾ സെന്ററിന്റെ 9447175999 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ, വാട്സ്ആപ്പ് സന്ദേശം അയക്കുകയോ ചെയ്യണം. രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയാണ് പ്രവർത്തന സമയം.

India Kerala

കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ആധാർ കാർഡ് നിർബന്ധം, ഇല്ലെങ്കിൽ 1000 രൂപ പിഴ; മന്ത്രി സജി ചെറിയാൻ

കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ആധാർ കാർഡ് നിർബന്ധമാക്കി സർക്കാർ. ആധാർ കാർഡ് കൈവശമില്ലെങ്കിൽ ആയിരം രൂപ പിഴയായി ഈടാക്കും എന്നാണ് മുന്നറിയിപ്പ്. കടലിൽ പോകുന്ന തൊഴിലാളികൾക്ക് ആധാർ കാർഡ് ഉണ്ടെന്നുള്ളത് ബോട്ട് ഉടമ ഉറപ്പാക്കണം എന്നാണ് നിർദേശം. സഭയിൽ കെ.കെ രമയുടെ ചോദ്യത്തിന് മന്ത്രി സജി ചെറിയാൻ്റെ രേഖാമൂലമുള്ള മറുപടിയാണിത്. വ്യാജ രേഖ ഉണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഒറിജിനൽ ആധാർ കാർഡ് തന്നെ കൈവശം വെയ്ക്കേണ്ടതുണ്ട്. ആധാർ കാർഡ് നഷ്ടപ്പെട്ടവർക്ക് UIDAI വെബ്സൈറ്റിൽ നിന്ന് ഇ ആധാർ […]

India Kerala

‘യഥാർത്ഥ ഭക്തർ ശബരിമലയിൽ ദർശനം നടത്താതെ പോയിട്ടില്ല’; കപട ഭക്തരാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

ശബരിമല മാസ്റ്റർ പ്ലാനിൻ്റെ പദ്ധതികൾക്കായി ഹൈപ്പവർ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം പുരോഗമിക്കുന്നുവെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. പലപദ്ധതികൾ ശബരിമലയിൽ നടന്നു വരുന്നു. എന്നാൽ ഭൂമിലഭ്യമാക്കുന്നതിൽ തടസങ്ങൾ നേരിടുന്നുണ്ട്. ശബരിമലയെ തകർക്കാനുള്ള വ്യാജ പ്രചാരണങ്ങൾ നടക്കുന്നു. സംഭവിക്കാത്ത കാര്യങ്ങൾ സംഭവിച്ചു എന്ന് വരുത്തി തീർക്കാൻ ഉള്ള ശ്രമം നടന്നു. കേസുകൾ എടുത്തിട്ടുണ്ട്. യഥാർത്ഥ ഭക്തന്മാർ ആരും മാലയൂരിയോ തേങ്ങയുടച്ചോ ശബരിമലയിൽ ദർശനം നടത്താതെ പോയിട്ടില്ല. കപട ഭക്തന്മാരാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയത്.ബോധപൂർവ്വം കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമം നടന്നു. പൊലീസ് വളരെ […]