മലപ്പുറം കൊളത്തൂരിൽ വൻ ചന്ദനവേട്ട. കാറില്‍ ഒളിപ്പിച്ചുകടത്തിയ ഒരു ക്വിന്‍റല്‍ ചന്ദനശേഖരവുമായി രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി സ്വദേശി അലവിക്കുട്ടി ഏറ്റുമാനൂർ സ്വദേശി സന്തോഷ് എന്നിവരാണ് പിടിയിലായത്. അന്താരാഷ്ട്ര വിപണിയില്‍ അരക്കോടിയോളം രൂപ വിലവരുന്ന, മൂല്യം കൂടിയ ചന്ദനമാണ് പിടികൂടിയത്. ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്ന് ആഡംബര വാഹനങ്ങളില്‍ ചന്ദനമരത്തടികള്‍ കേരളത്തിലെത്തിച്ച് രൂപമാറ്റം വരുത്തി വില്‍പ്പന നടത്തുന്ന കള്ളക്കടത്ത് സംഘം ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ […]
Kerala
ബ്രഹ്മപുരം തീപിടുത്തത്തില്‍ നിന്ന് നാടിനെ ചേര്‍ത്തുപിടിച്ച രക്ഷാപ്രവര്‍ത്തകരെ ആദരിക്കും
ബ്രഹ്മപുരത്തെ തീയണയ്ക്കാന്‍ രാപ്പകലില്ലാതെ സേവനം ചെയ്ത രക്ഷാപ്രവര്‍ത്തകരെ ഇന്ന് ആദരിക്കും. അഗ്നിരക്ഷാ സേനയെയും സിവില്‍ ഡിഫന്‍സ് ടീമിനെയുമാണ് ആദരിക്കുക. ഇന്ന് വൈകിട്ട് ആറ് മണിക്ക് കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുഖ്യാതിഥിയാകും. ഫയര്‍േഫാഴ്‌സിനോടു ചേര്‍ന്ന് പ്രവര്‍ത്തിച്ച ഹോംഗാര്‍ഡ്‌സ്, സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍ എന്നിവരെയും ഇന്ത്യന്‍ നേവി, ഇന്ത്യന്‍ എയര്‍ഫോഴ്‌സ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, ബി.പി.സി.എല്‍, സിയാല്‍, പെട്രോനെറ്റ് എല്‍.എന്‍.ജി, ജെസിബി പ്രവര്‍ത്തിപ്പിച്ച തൊഴിലാളികള്‍ എന്നിവരെയും മുഖ്യമന്ത്രി പിണറായി വിജയന്‍ […]
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിന് തീ പിടിച്ചു; ആളപായമില്ല
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിന് തീ പിടിച്ചു. ബസിൽ ഉണ്ടായിരുന്നത് 29 യാത്രക്കാർ. ചിറയിൻകീഴ് അഴൂരാണ് സംഭവം നടന്നത്. ഫയർ ഫോഴ്‌സ് തീയണച്ചു.ആളപായമില്ല. ആറ്റിങ്ങൽ ഡിപ്പോയിലെ കെഎസ്ആർടിസി ബസിനാണ് തീപിടിച്ചത്. ആറ്റിങ്ങൽ നിന്നും ചിറയിൻകീഴ് വഴി തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന ബസാണിത്.ഒരു കയറ്റം കയറുന്നതിനിടെ ബസിൽ നിന്നും പുക വരുന്നുണ്ടായിരുന്നു. അപ്പോൾ തന്നെ കണ്ടക്ടറും ഡ്രൈവറും ഇടപെട്ട് ബസ് കുറച്ച് മുന്നിലേക്ക് എടുത്ത് യാത്രക്കാരെ ഇറക്കി. തുടർന്ന് ഫയർ ഫോഴ്‌സിനെ വിവരം അറിയിച്ച്, തീയണയ്ക്കുകയായിരുന്നു. തീപിടുത്തത്തിന് കാരണം ഷോർട്ട് […]
ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം; വര്‍ക്കലയില്‍ 63 വയസുകാരി ട്രെയിന്‍ ഇടിച്ച് മരിച്ചു
വര്‍ക്കലയില്‍ ട്രെയിന്‍ ഇടിച്ചു സ്ത്രീ മരിച്ചു. മണമ്പൂര്‍ സ്വദേശി സുപ്രഭയാണ് മരിച്ചത്. 63 വയസായിരുന്നു. വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ ആണ് അപകടമുണ്ടായത്. അടുത്ത പ്ലാറ്റ്‌ഫോമിലേക്ക് ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. അമൃത്സര്‍ -കൊച്ചുവേളി എക്‌സ്പ്രസ് ആണ് ഇടിച്ചത്. ട്രെയിന് വര്‍ക്കല സ്റ്റേഷനില്‍ സ്റ്റോപ്പ് ഉണ്ടായിരുന്നില്ല.
കേരളത്തിന് ആശ്വാസം; സംസ്ഥാനത്ത് നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് 2023 മാർച്ച് 15 മുതൽ 17 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്. […]
അട്ടപ്പാടിയിൽ ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു
അട്ടപ്പാടി ചുരത്തിൽ ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു . കരുവാര സ്വദേശി സൗമ്യയാണ് ജീപ്പിൽ പ്രസവിച്ചത്. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് പോകുന്ന വഴിയിലായിരുന്നു പ്രസവം. പ്രസവസമയത്ത് ഭർത്താവ് മരുതനും അമ്മയുമാണ് ജീപ്പിൽ ഒപ്പമുണ്ടായിരുന്നത്. യുവതിയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പുലർച്ചെ 5 മണിയോടെയായിരുന്നു പ്രസവം.
കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു
കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടന്നാണ് മരണം. കാസർകോട് പെരിയ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ മലയാളം അധ്യാപകനാണ്. 2005ൽ നടന്ന സാഹിത്യ അക്കാദമിയുടെ ദേശീയ കവി സമ്മേളനത്തിൽ മലയാളത്തെ പ്രതിനിധാനം ചെയ്തു പങ്കെടുത്തു. തൊട്ടുമുമ്പ് മഞ്ഞയിലയോട്, അഴിച്ചുകെട്ട്, ജൂൺ, ഉച്ചമഴയിൽ, വെള്ളിമൂങ്ങ, പുലിയുടെ ഭാഗത്താണ് ഞാനിപ്പോഴുള്ളത്, ഉള്ളനക്കങ്ങൾ (കവിത) വാക്കിന്റെ വഴിയും വെളിച്ചവും (പഠനം), കവിത മറ്റൊരു ഭാഷയാണ് (പഠനം) എന്നിവയാണ് കൃതികൾ. കവിതകൾ ഇംഗ്ലീഷ്, ഹിന്ദി, തുളു, കന്നട എന്നീ […]
ബ്രഹ്മപുരം ഇന്നും സഭയിൽ, അടിയന്തരപ്രമേയത്തിന് അനുമതിയില്ല; പ്രതിഷേധവുമായി പ്രതിപക്ഷം
ബ്രഹ്മപുരം വിഷയം ഇന്നും നിയമസഭയിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചു. കൊച്ചി കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ വനിതാ കൗൺസിലർമാരെ പൊലീസ് ക്രൂരമായി മർദ്ദിച്ചതും യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കാതിരുന്നതും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് റോജി എം ജോൺ എംഎൽഎ അടിയന്തപ്രമേയത്തിന് നോട്ടീസ് നൽകി. എന്നാൽ അനുമതി നൽകില്ലെന്നും ആദ്യ സബ്മീഷൻ ആയി പരിഗണിക്കാമെന്നും സ്പീക്കർ മറുപടി നൽകി. നേതാക്കളെ ക്രൂരമായി മർദ്ദിച്ചത് ഗൗരവമുള്ള വിഷയമാണെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി നൽകണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഭയിൽ […]
ബസ് ബൈക്കിലിടിച്ച് മറിഞ്ഞ് അപകടം; പത്തിലേറെ പേർക്ക് പരുക്ക്, ബൈക്ക് യാത്രികൻ മരിച്ചു
മാവൂർ കൽപ്പള്ളിയിൽ ബസ് ബൈക്കിലിടിച്ച് മറിഞ്ഞ് അപകടം. അപകടത്തിൽപ്പെട്ടത് കോഴിക്കോട് നിന്നും മാവൂരിലേക്ക് പോകുന്ന ബസാണ്. യാത്രക്കാരെ പുറത്തെടുത്തു. ക്രൈൻ ഉപയോഗിച്ചാണ് ബസ് ഉയർത്തിയത്. ബസ് മറിഞ്ഞത് റോഡ് അരികിലെ പാടത്തേക്കാണ്. ബൈക്ക് യാത്രികൻ മാവൂർ സ്വദേശി അർജുൻ സുധീർ (40) മരിച്ചു. ബസിലുണ്ടായിരുന്ന പത്തിലേറെ പേർക്ക് പരുക്ക്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പത്തനംതിട്ടയിൽ പന്നിപ്പനി സ്ഥിരീകിരിച്ചു; പ്രദേശത്ത് പന്നിയിറച്ചി വിൽപ്പനക്ക് നിരോധനം
പത്തനംതിട്ട സീതത്തോട് പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ പന്നിപ്പനി സ്ഥിരീകരിച്ചു. രോഗം മറ്റു പന്നികളിലേക്കും ജീവികളിലേക്കും പകരുന്നത് തടയുന്നതിനായി ഈ സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ മാര്‍ച്ച് 13 മുതല്‍ രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചു.ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. ഈ സ്ഥലത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തേക്കും ഈ സ്ഥലത്തു നിന്നും പുറത്തേക്കും പന്നികളെ കൊണ്ടുപോകുന്നതും വരുന്നതും മൂന്നു മാസത്തേക്ക് നിരോധിച്ചു.












