Kerala

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ രക്ഷാപ്രവർത്തനത്തിടെ മാലിന്യ കൂമ്പാരത്തിലെ ചതുപ്പിൽ താഴ്ന്നുപോയി; മരണത്തെ മുഖാമുഖം കണ്ടതിനെ കുറിച്ച് ഉദ്യോഗസ്ഥൻ

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിൽ സമാനതകളില്ലാത്ത പ്രവർത്തനമാണ് ഫയർ ഫോഴ്‌സ് കാഴ്ചവച്ചത്. തീയും പുകയും നിയന്ത്രണവിധേയം ആക്കുന്നതിനിടയിൽ മാലിന്യ കൂമ്പാരത്തിലെ ചതുപ്പിൽ താഴ്ന്നുപോയ അഗ്‌നിരക്ഷാ സേനാ ഉദ്യോഗസ്ഥൻ ബാബു ജീവിതത്തിലേക്ക് തിരിച്ചെത്തിയത് ഭാഗ്യം കൊണ്ട് മാത്രമാണ്. മരണത്തെ മുഖാമുഖം കണ്ട ആ ദിനം ഇന്നും ബാബുവിന്റെ ഓർമ്മയിൽ ഉണ്ട്.  ബ്രഹ്‌മപുരം പ്ലാന്റിലെ തീ അണയ്ക്കൽ ദൗത്യത്തിനിടെ രാത്രി 12 മണിയോടെയാണ് എറണാകുളം ഗാന്ധിനഗർ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസറായ ബാബു അപകടത്തിൽപ്പെടുന്നത്. തിരുവനന്തപുരം റീജണൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘത്തിൻറെ വാട്ടർ […]

Kerala

സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യത; 10 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത

കടുത്ത ചൂടിനിടെ സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.  ഞായറാഴ്ച്ച വരെ തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴ ലഭിച്ചേക്കും. മലയോര മേഖലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. അതേസമയം ഉയർന്ന ചൂടാണ് സംസ്ഥാനത്ത് പലയിടങ്ങളിലും രേഖപ്പെടുത്തുന്നത്. പാലക്കാടാണ് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്.38.4 °C. പുനലൂർ 37.5°C, […]

Kerala

മണൽ മാഫിയയ്ക്ക് എതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ ഡാളി അമ്മ അന്തരിച്ചു

മണൽ മാഫിയയ്ക്ക് എതിരെ ഒറ്റയാൾ പോരാട്ടം നടത്തി ശ്രദ്ധേയയായ ഡാളി അമ്മ അന്തരിച്ചു. തിരുവനന്തപുരത്ത് നെയ്യാറിന്റെ സംരക്ഷണത്തിനായി പൊരുതിയ ഡാളിഅമ്മയുടെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.  ഒറ്റയാൾ പോരാട്ടത്തിന്റെ മറുപേരാണ് ഡാളിയമ്മ. നെയ്യാറിന്റെ സംരക്ഷണത്തിനായിരുന്നു ഡാളിയമ്മയുടെ ജീവിതം മുഴുവൻ. തിരുവനന്തപുരം ഓലത്താന്നിയിൽ നെയ്യാറിന്റെ തീരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഡാളിഅമ്മ മണൽമാഫിയകളുടെ ഭീഷണികളെ വകവെച്ചിരുന്നില്ല. വീടിനു ചുറ്റുമുള്ള സ്ഥലം മണൽമാഫിയ ഇടിച്ചതിനെത്തുടർന്ന് ഡാളി അമ്മയുടെ വീട് നദിയുടെ മധ്യത്തിലായി. കരാറുകാർ ഭൂമിക്ക് പൊന്നുവില […]

Kerala

വീണ്ടും അരിക്കൊമ്പന്‍റെ ആക്രമണം; ലോറി തകര്‍ത്ത് അരിയും പഞ്ചസാരയും ഭക്ഷിച്ചു

ഇടുക്കി പൂപ്പാറ തലകുളത്ത് വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിലൂടെ പലച്ചരക്ക് സാധനങ്ങളുമായി എത്തിയ ലോറിക്ക് നേരെയാണ് ഒറ്റയാൻ പാഞ്ഞടുത്തത്. ലോറി തകര്‍ത്ത് ശേഷം വാഹനത്തില്‍ ഉണ്ടായിരുന്ന അരിയും പഞ്ചസാരയും ഭക്ഷിക്കുകയും ചെയ്തു. തമിഴ്‌നാട്ടില്‍ നിന്നും മൂന്നാറിലേക്ക് സാധനങ്ങളുമായി എത്തിയ വാഹനമാണ് വെളുപ്പിന് അഞ്ചു മണിയോടെ ആന തകര്‍ത്തത്. ‘അരിക്കൊമ്പനെ’ കണ്ടതോടെ ലോറിയില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

Kerala

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു; മനംനൊന്ത് അമ്മയും മകനും ജീവനൊടുക്കി

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചതിന് പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ജീവനൊടുക്കി. ഇടുക്കി ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈൽ കൈതപ്പതാലിലാണ് സംഭവം. കൈതപ്പതാൽ സ്വദേശിനി ലിജ (38), ഏഴ് വയസുള്ള മകൻ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറു മണിയോടെയാണ് സംഭവം. ഇന്നലെയാണ് ലിജയുടെ 28 ദിവസം മാത്രം പ്രായമുണ്ടായിരുന്ന ഇളയ കുട്ടി മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് മരണമടഞ്ഞത്.

Kerala

പൊലീസ് സ്റ്റേഷൻ ആക്രമിച്ച് പ്രതികളെ ഇറക്കി കൊണ്ടുപോയി; ആലത്തൂർ സംഘർഷത്തിൽ 9 പേർ അറസ്റ്റിൽ

പാലക്കാട് ആലത്തൂരിൽ ഉണ്ടായ ബിജെപി- സിപിഐഎം സംഘർഷത്തിൽ 9 പേർ അറസ്റ്റിൽ. തരൂർ എൽ.സി.സെക്രട്ടറി എം.മിഥുൻ, അത്തിപ്പൊറ്റ എൽ.സി.സെക്രട്ടറി വേലായുധൻ, മുൻ ഏരിയാ കമ്മറ്റി അംഗം വി.ഗോപാലകൃഷ്ണൻ, പഞ്ചായത്ത് അംഗളായ സന്തോഷ്, മഹേഷ്, ഏരിയ കമ്മറ്റി അംഗം മുഹമ്മദ് ഹനീഫ്, എരിമയൂർ പഞ്ചായത്ത് അംഗം കെ. അൻഷിഫ് എന്നിവരാണ് അറസ്റ്റിലായത് പൊലീസ് സ്റ്റേഷൻ ആക്രമിച്ച് പ്രതികളെ ഇറക്കി കൊണ്ടുപോയതിനാണ് ഏരിയ കമ്മറ്റി അംഗം മുഹമ്മദ് ഹനീഫ്, എരിമയൂർ പഞ്ചായത്ത് അംഗം കെ. അൻഷിഫ് എന്നിവരെ അറസ്റ്റു ചെയ്തത്.

Kerala

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കുടുങ്ങിയ കത്രിക മെഡിക്കല്‍ കോളജിലേത് തന്നെ; തെളിവ് പുറത്തുവിട്ട് ഹര്‍ഷിന

പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നു വെച്ചത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് തന്നെയാണ് എന്നതിന് തെളിവുകള്‍ പുറത്ത്. ശസ്ത്രക്രിയയ്ക്ക് പത്ത് മാസം മുന്‍പെടുത്ത എംആര്‍ഐ സ്‌കാനിങ്ങില്‍ കത്രികയില്ല. മെഡിക്കല്‍ കോളജില്‍ നിന്നാണ് കത്രിക വയറ്റില്‍ കുടുങ്ങിയതെന്നതിന് തെളിവില്ലെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ വാദം. ലോഹം ശരീരത്തില്‍ വച്ച് എംആര്‍ഐ സ്‌കാനിങ് നടത്താന്‍ കഴിയില്ല. ‘നൂറുശതമാനവും ഉറപ്പിക്കാം കത്രിക മെഡിക്കല്‍ കോളജിലേത് തന്നെയാണ്. ആരാ ചെയ്തത് ആരുടെ കയ്യില്‍ നിന്നാണ് അബദ്ധം പറ്റിയതെന്ന് കണ്ടുപിടിക്കണം’. ഹര്‍ഷിന പറഞ്ഞു. 2017 […]

Kerala

‘ബ്രഹ്‍മപുരത്ത് മമ്മുട്ടിയുടെ കെയര്‍ ആന്റ് ഷെയറിന്റെ പ്രവര്‍ത്തനങ്ങൾ ആരംഭിച്ചു’; വിദഗ്ധ സംഘം സജ്ജമെന്ന് മമ്മൂട്ടിയുടെ പി ആർ ഒ

മാലിന്യ സംസ്കരണ പ്ലാന്‍റിലെ തീപിടുത്തത്തെ തുടര്‍ന്ന് ആരോഗ്യപരമായ പ്രശ്നങ്ങള്‍ നേരിടുന്ന ബ്രഹ്‍മപുരത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് വൈദ്യസഹായവുമായി മമ്മൂട്ടി എത്തിയിരുന്നു. മമ്മൂട്ടിയുടെ നിർദേശാനുസരണം രാജഗിരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ഇന്നലെ മുതല്‍ സൗജന്യ പരിശോധന തുടങ്ങിയിരിക്കുകയാണ്.മൂന്നു ദിവസങ്ങളില്‍ മെഡിക്കൽ സംഘം മരുന്നുകളും ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും മാസ്‌കുകളുമായി ഒരോ വീടിനടുത്തേക്കെത്തും. മമ്മൂട്ടിയെ കുറിച്ചും നടന്റെ നേതൃത്വത്തിലുള്ള സംഘം നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ചും കുറിപ്പ് പങ്കുവെക്കുകയാണ് മമ്മൂട്ടിയുടെ പി ആർ ഒ ആയ റോബർട്ട് കുര്യാക്കോസ്. റോബര്‍ട്ട് കുര്യാക്കോസിന്‍റെ കുറിപ്പ് […]

Kerala

അടുത്ത നാല് ദിവസം വേനല്‍മഴയ്ക്ക് സാധ്യത; ഉയര്‍ന്ന ചൂടിന് ശമനമുണ്ടായേക്കും

സംസ്ഥാനത്ത് അടുത്ത നാല് ദിവസം നേരിയ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ജില്ലകളില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ശനിയാഴ്ച വരെ തെക്കന്‍ കേരളത്തിലെയും മധ്യകേരളത്തിലെയും ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍ മഴ ലഭിച്ചേക്കും. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. പത്തനംതിട്ട, വയനാട്, കൊല്ലം ജില്ലകളില്‍ വേനല്‍ മഴ ലഭിച്ചു. ഉയര്‍ന്ന ചൂടാണ് സംസ്ഥാനത്ത് പലയിടങ്ങളിലും രേഖപ്പെടുത്തുന്നത്. തൃശൂര്‍ വെള്ളാണിക്കരയിലാണ് കൂടുതല്‍ […]

Kerala

നോണ്‍ സ്റ്റിക്ക് കുക്ക് വെയറിന്റെ രൂപത്തില്‍ ഉള്‍പ്പെടെ സ്വര്‍ണക്കടത്ത്; കണ്ണൂരില്‍ വന്‍ സ്വര്‍ണവേട്ട

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 2 പേരില്‍ നിന്നായി 82 ലക്ഷം രൂപ വരുന്ന 1451 ഗ്രാം സ്വര്‍ണം പിടികൂടി. കാസര്‍കോട് ചൂരി സ്വദേശി അബ്ദുള്‍ ലത്തീഫ്, കാസര്‍ഗോഡ് ചട്ടഞ്ചാല്‍ സ്വദേശി സല്‍മാന്‍ ഫാരീസ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഡിആര്‍ഐയും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. കഴിഞ്ഞ ഒരു മാസം മാത്രം ഏകദേശം ഏകദേശം 13 കോടി രൂപയുടെ സ്വര്‍ണമാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. രൂപമാറ്റം വരുത്തി സോക്‌സിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഇന്ന് […]