India Kerala

വയനാട്ടിൽ ഭീതിപരത്തി റേഡിയോ കോളർ ഘടിപ്പിച്ച ആന; മാനന്തവാടിയിൽ നിരോധനാജ്ഞ; മയക്കുവെടി വെക്കും?

വയനാട് എടവക പായോട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന മാനന്തവാടി ന​ഗരത്തിലേക്ക് എത്തി. മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. റോഡിയോ കോളർ ഘടിപ്പിച്ച ആനയാണ് മാനന്തവാടിയിൽ എത്തിയത്. വാനപാലകരും പൊലീസും സ്ഥാലത്തെത്തിയിട്ടുണ്ട്. ആനയെ തിരികെ വനത്തിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുകയാണ്. വനത്തിലേക്ക് മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ മയക്കുവെടി വെച്ച് പിടികൂടുക എന്ന ദൗത്യത്തിലേക്ക് വനം വകുപ്പിന് നീങ്ങേണ്ടി വരും. കർണാടകയിലെ വന മേഖലയിൽ നിന്നാണ് ആനയെത്തിയതെന്നാണ് വിവരം. വനത്തിലേക്ക് ആനയെ തുരത്താൻ മറ്റു മാർ​ഗങ്ങളുണ്ടോ എന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്. മാനന്തവാടി […]

India Kerala

മലപ്പുറം എടക്കര ടൗണിൽ ഭീതിവിതച്ച് കാട്ടുപോത്ത്; വനത്തിലേക്ക് കയറ്റിവിടാൻ ശ്രമം

മലപ്പുറം എടക്കര ടൗണിൽ ഭീതിവിതച്ച് കാട്ടുപോത്ത്. പുലർച്ചെ നാലിനാണ് നഗരത്തിൽ കാട്ടുപോത്ത് ഇറങ്ങിയത്. പുലർച്ചെ കാട്ടുപോത്തിനെ കണ്ട നാട്ടുകാർ വിവരം വനംവകുപ്പിനെ അറിയിച്ചു. ഇല്ലിക്കാട് ഭാഗത്തായാണ് കാട്ടുപോത്ത് നിലവിലുള്ളത്. അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞദിവസം നിലമ്പൂരിലെ വടപുറം അങ്ങാടിയിലും കാട്ടുപോത്ത് ഇറങ്ങിയിരുന്നു. മണിക്കൂറുകൽക്ക് ശേഷമാണ് കാട്ടുപോത്ത് എടക്കോട് വനത്തിലേക്ക് തിരികെ കയറിയത്.

India Kerala

വയനാട് ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി; ആനയുടെ കഴുത്തില്‍ റേഡിയോ കോളര്‍

വയനാട് എടവക പായോട് ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി. കഴുത്തില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് ജനവാസ മേഖലയില്‍ എത്തിയത്. ആന നടന്നു നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വനമില്ലാത്ത പഞ്ചായത്തിലാണ് ആനയെത്തിയത്. ക്ഷീര കര്‍ഷകരാണ് ആനയെ കണ്ടത്. കര്‍ണാടകയില്‍ നിന്ന് റേഡിയോ കോളര്‍ ഘടിപ്പിച്ചുവിട്ട ആനയാണെന്നാണ് വിവരം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കാട്ടാനെയ വനത്തിലേക്ക് മാറ്റാനുള്ള ശ്രമം ആരംഭിച്ചു. ജനവാസമേഖലയിലെത്തിയ ആന മാനന്തവാടിയിലേക്ക് നീങ്ങുകയാണ്. കോടതി പരിസരത്ത് നിലയുറപ്പിച്ചിരിക്കുകയാണ് ആന. നാഗര്‍ഹോള ദേശീയ ഉദ്യാനത്തില്‍ ഉള്ള ആനയാണെന്നാണ് വിവരം. […]

India Kerala

പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷം; എൻഐടി ക്യാമ്പസ് നാലു ദിവസത്തേക്ക് അടച്ചിടും

അയോധ്യ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ കോഴിക്കോട് എൻഐടി ക്യാമ്പസ് നാലു ദിവസത്തേക്ക് അടച്ചിടും. വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട് ഇന്നലെ കോളജിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ ദിവസങ്ങളിൽ നിശ്ചയിച്ച പരീക്ഷകൾ ഉൾപ്പെടെ മാറ്റി. രാമ ക്ഷേത്ര പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായി കോളജിൽ ഒരു സംഘം വിദ്യാർഥികൾ ഇന്ത്യയുടെ ഭൂപടം കാവി നിറത്തിൽ വരയ്ക്കുകയും ജയ് ശ്രീറാം മുഴക്കുകയും ചെയ്തു. ഇതിനെതിരെ ’ഇന്ത്യ രാമ രാജ്യമല്ല‘ എന്ന പ്ലക്കാർഡുയർത്തി ക്യാമ്പസിൽ പ്രതിഷേധിച്ച വിദ്യാർത്ഥി […]

HEAD LINES India Kerala

മാസപ്പടി വിവാദം നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം; SFIO അന്വേഷണം അടിയന്തര പ്രമേയമായി അവതരിപ്പിക്കും

മാസപ്പടി വിവാദം വീണ്ടും നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. എക്‌സാലോജിക്കിനെതിരായ എസ്എഫ്‌ഐഒ അന്വേഷണം അന്വേഷണം അടിയന്തര പ്രമേയമായി അവതരിപ്പിക്കും. മാത്യു കുഴൽനാടൻ എംഎൽഎയായിരിക്കും വിഷയം സഭയിൽ അവതരിപ്പിക്കുക. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ചര്‍ച്ചയ്ക്ക് അനുമതി നല്‍കാന്‍ സാധ്യതയില്ല. രാഷ്ട്രീയമായി പാര്‍ട്ടിയെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും വേട്ടയാടാനാണ് വിഷയം ഉപയോഗിക്കുന്നതെന്നാണ് സിപിഐഎം പറയുന്നത്. രാഷ്ട്രീയമുതലെടുപ്പിന് ശ്രമിച്ചാല്‍ പ്രതിരോധം തീര്‍ക്കുമെന്നും എന്തു വില കൊടുത്തും മുഖ്യമന്ത്രിയെ സംരക്ഷിക്കുമെന്നാണ് സിപിഐഎം നിലപാട്. അതേസമയം കേന്ദ്രത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ പ്രമേയം കൊണ്ട് […]

India Kerala

‘പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഈ ഗ്രാൻ്റ്സ് നിഷേധിക്കുന്നു’; സമരവുമായി കെ.എസ്‌.യു

പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗങ്ങളിൽപെട്ട വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ തടഞ്ഞുവെക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് കെ.എസ്‌.യു സംസ്ഥാനമൊട്ടാകെ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. ഈ ഗ്രാൻ്റ്സ് സർക്കാരിൻ്റെ ഔദാര്യമല്ല, അവകാശമാണെന്ന മുദ്രാവാക്യം ഉയർത്തിയാണ് സമരം നടത്തുന്നത്. വിദ്യാർത്ഥി മനസ്സുകളെ ഉണർത്തിക്കൊണ്ട് സർക്കാരിന്റെ, വിദ്യാർത്ഥി-വിരുദ്ധ, പിന്നാക്ക സമുദായ വിരുദ്ധ നടപടികളെ തുറന്നു കാണിക്കുവാൻ വിഷയത്തിന്റെ ഗൗരവം വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്ന തരത്തിൽ ഓൺലൈൻ ക്യാമ്പയിനായ ‘സ്റ്റാറ്റസ് മാർച്ചിലൂടെ’ പ്രതിഷേധം ആരംഭിക്കും. ഇതിനോടൊപ്പം വിദ്യാർത്ഥികളുടെ പരാതികൾ […]

India Kerala

രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസില്‍ ശിക്ഷ വിധിച്ച ജഡ്ജിക്ക് നേരെ സൈബര്‍ ആക്രമണം; മൂന്ന് പേര്‍ അറസ്റ്റില്‍

ആലപ്പുഴയില്‍ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസില്‍ ശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപവും ഭീഷണിയും മുഴക്കിയ മൂന്നു പേര്‍ അറസ്റ്റില്‍.ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ നസീര്‍ മോന്‍, നവാസ് നൈന, തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി റാഫി എന്നിവരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടിയത്.ആകെ ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്‍ജിത് കേസില്‍ വിധി പറഞ്ഞ മാവേലിക്കര അഡീ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവി ക്കെതിരെയായിരുന്നു അധിക്ഷേപവും ഭീഷണിയും. രണ്‍ജിത് കേസില്‍ എസ്ഡിപിഐ, പിഎഫ്‌ഐ പ്രവര്‍ത്തകരായ […]

India Kerala

മസനഗുഡി വഴി ഊട്ടിക്കൊരു യാത്ര; കാട്ടാന ആക്രമണത്തില്‍ നിന്ന് സഞ്ചാരികള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

വയനാട് മുത്തങ്ങ-ബന്ദിപൂര്‍ ദേശീയപാതയില്‍ കാറില്‍ നിന്നിറങ്ങി ദൃശ്യം പകര്‍ത്തുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍. തലപ്പുഴ കണ്ണോത്തുമല സ്വദേശി സവാദ് ആണ് ഈ ദൃശ്യം പകര്‍ത്തിയത്. വനംവകുപ്പിന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ചാണ് വനപാതയില്‍ വാഹനത്തില്‍ നിന്നിറങ്ങുന്നത്. ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് ദൃശ്യം പുറത്തുവിട്ടതെന്ന് സവാദ് 24നോട് പറഞ്ഞു. ഖത്തറില്‍ നിന്ന് അവധിക്കായി നാട്ടിലെത്തിയതായിരുന്നു സവാദ്. മസിനഗുഡി വഴി ഊട്ടിയിലേക്ക് പോവുകയായിരുന്നു. ഇതിനിടയിലാണ് ഈ കാഴ്ച കണ്ടത്. ഗുണ്ടല്‍പ്പേട്ട് ഭാഗത്തേക്ക് പോയിരുന്ന കാറില്‍ നിന്ന് രണ്ട് പേര്‍ ഇറങ്ങി […]

India Kerala

ഉദ്യോഗസ്ഥര്‍ ഇങ്ങനെ പെരുമാറിയാല്‍ നാടെവിടെ എത്തും?; അഭിഭാഷകനെ അധിക്ഷേപിച്ച പൊലീസിനെതിരെ ഹൈക്കോടതി

ആലത്തൂരില്‍ അഭിഭാഷകനെതിരെ എസ്ഐ അധിക്ഷേപം നടത്തിയ സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.1965 മുതല്‍ പൊലീസുകാരുടെ പെരുമാറ്റം നന്നാക്കാന്‍ എത്ര സര്‍ക്കുലര്‍ ഇറക്കിയെന്നും ഈ സര്‍ക്കുലറുകളില്‍ നിന്നും നിങ്ങളുടെ ഉദ്യോഗസ്ഥര്‍ എന്താണ് മനസിലാക്കിയതെന്നും കോടതിയില്‍ ഓണ്‍ലൈനായി ഹാജരായ ഡിജിപിയോട് കോടതി ചോദിച്ചു. ഇത്തരം സംഭവങ്ങളെ നിങ്ങളെന്തുകൊണ്ട് ഗൗരവത്തോടെ എടുക്കുന്നില്ലെന്നും അധികാരമുള്ള ഒരാളോട് ഈ എസ്ഐ ഇങ്ങനെ പെരുമാറുമോ എന്നും കോടതി ഡിജിപിയോട് ചോദിച്ചു. ഉദ്യോഗസ്ഥര്‍ക്കായി കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുമെന്ന് ഡിജിപി വ്യക്തമാക്കിയതോടെഇത് അവസാനത്തെ സര്‍ക്കുലര്‍ ആയിരിക്കണമെന്ന് കോടതി […]

India Kerala

വീണാ വിജയന് എതിരായ കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണം കോടതി വിധിക്ക്‌ എതിര്; എ.കെ ബാലൻ

വീണാ വിജയന്റെ എക്സാലോജിക്ക് കമ്പനിയുമായി ബന്ധപ്പെട്ട് കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണം കോടതി വിധിക്ക്‌ എതിരാണെന്ന് മുതിർന്ന സിപിഐഎം നേതാവ് എ.കെ ബാലൻ. കേന്ദ്ര ഏജൻസികൾ പരിഹാസ്യമാണ് കാട്ടികൂട്ടുന്നത്. കോടതിയുടെ പരിഗണനയുള്ള കേസിൽ കോടതിയുടെ അനുമതിയില്ലാതെ എങ്ങനെയാണ് അന്വേഷണം നടത്തുക. ഒരു വലിയ ഗൂഡാലോചനയുടെ ഭാഗമാണ് ഇത്. ഇത് തീർത്തും ഒരു കുടുംബത്തെ അവഹേളിക്കുന്നതിനുള്ള നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു. ഈ ഗൂഡാലോചനക്ക്‌ പിന്നിൽ ചില വ്യക്തികളാണ്. അവരെക്കുറിച്ച് വ്യക്തമായ അറിവ് ഞങ്ങൾക്കുണ്ട്. മുഖ്യമന്ത്രിക്കോ മകൾക്കോ എതിരായി ഒരു നോട്ടീസ് […]