India Kerala

മാസപ്പടിയിൽ കേന്ദ്ര അന്വേഷണം തുടങ്ങി; CMRLന്റെ ആലുവയിലെ കോർപ്പറേറ്റ് ഓഫീസിൽ പരിശോധന

മാസപ്പടി കേസിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആരംഭിച്ചു. സിഎംആർഎല്ലിന്റെ ആലുവയിലെ കോർപ്പറേറ്റ് ഓഫീസിൽ പരിശോധന. രാവിലെ 9ന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീമിന്റെ പരിശോധന തുടങ്ങിയത്. എസ്എഫ്‌ഐഒ ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിലാണ് പരിശോധന. ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. ജീവനക്കാർക്ക് ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. ക്രമക്കേട് കണ്ടെത്തിക്കഴിഞ്ഞാൽ അന്വേഷണം ഇഡിയ്ക്കും സിബിഐയ്ക്കും കൈമാറാൻ എസ്എഫ്‌ഐഒയ്ക്ക് കഴിയും. അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സിപിഎം സെക്രട്ടറിയേറ്റ് തീരുമാനം. ആദായനികുതി ഇൻട്രിം സെറ്റിൽമെൻറ് ബോർഡ് ഉത്തരവ് വന്നപ്പോൾ […]

India Kerala

‘തകർന്ന സമ്പത്ത് ഘടനയെ രക്ഷിക്കാൻ ഒരു മന്ത്രവും ബജറ്റിലില്ല’; കെ സുരേന്ദ്രൻ

സംസ്ഥാന ബജറ്റിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബജറ്റ് പുത്തിരിക്കണ്ടം പ്രസംഗം. പരാമർശങ്ങൾ പലതും വസ്തുക വിരുദ്ധം. തകർന്ന സമ്പത്ത് ഘടനയെ രക്ഷിക്കാൻ ഒരു മന്ത്രവും ബജറ്റിലില്ലെന്നും അദ്ദേഹം വിമർശിച്ചു. ബജറ്റ് വാചക കസർത്ത് മാത്രം. കേന്ദ്രത്തിനെതിരെ രാഷ്ട്രീയ പ്രസംഗം നടത്താൻ ബജറ്റ് പ്രസംഗം ഉപയോഗിച്ചു. ക്ഷേമ പെൻഷൻ വർധിപ്പിക്കാനുള്ള ഒരു നീക്കവും സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. റബറിന് വില കൂടുമെന്ന് കണ്ടാണ് താങ്ങുവില 180 ആക്കുമെന്ന ഇപ്പോഴത്തെ പ്രഖ്യാപനമെന്നും കെ സുരേന്ദ്രൻ. വിദേശ സർവകലാശാലകൾക്ക് […]

India Kerala

‘രാജ്യത്താകെ സാമ്പത്തിക മരവിപ്പുണ്ട്; അതിനെ നേരിടാനുള്ള മാര്‍ഗങ്ങള്‍ ഈ ബജറ്റിലുണ്ട്’; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

രാജ്യത്താകെ സാമ്പത്തിക മരവിപ്പുണ്ടെന്നും അതിനെ നേരിടാനുള്ള മാര്‍ഗങ്ങള്‍ ബജറ്റിലുണ്ടെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ബജറ്റ് അവതരിപ്പിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഒരുമിച്ച് നിന്നാല്‍ മാത്രമേ ഇപ്പോഴത്തെ സാഹചര്യത്തില്‍ ശക്തമായി മുന്നോട്ടുപോകാന്‍ കഴിയൂ. അതിന് കഴിയുന്ന കാഴ്ചപ്പാടുകള്‍ വെച്ചുകൊണ്ടുള്ള ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിലെ നേട്ടങ്ങളും നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ എത്തിക്കാന്‍ കൂടി ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിഴിഞ്ഞെ പോലുള്ള വലിയ പദ്ധതികള്‍ കേരളത്തിന് മുതല്‍ക്കൂട്ടാകും. മൂന്നു ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങള്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. […]

India Kerala

നവകേരള സദസിന് 1000 കോടി; കേരളത്തിലെ 140 മണ്ഡലങ്ങളിലും പരിപാടികൾ

ജനാധിപത്യ സംവിധാനങ്ങളിലെ ഏറ്റവും ശ്രദ്ദേയമായ ഏടാണ് കേരള സർക്കാർ സംഘടിപ്പിച്ച് നവകേരള സദസ് എന്ന് ധനമന്ത്രി പറഞ്ഞു. ഒരു സർക്കാരിന്റെ മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും ജനപ്രതിനിധികളും ജനസമക്ഷമെത്തി ചർച്ചകൾ നടത്തുന്നതും ജനങ്ങളുടെ കൂടെ നിന്ന് അവരുടെ അഭിപ്രായങ്ങൾ സ്വീകരിക്കുന്നതുമായ രീതി ലോക ചരിത്രത്തിൽ ആദ്യമാണ്. ഈ ജനാധിപത്യ പരീക്ഷണം വോട്ടർമാരിൽ വിശ്വാസമുള്ള സർക്കാരിന് മാത്രമേ പദ്ധതി നടപ്പിലാക്കാൻ ആകൂ. ദശലക്ഷ കണക്കിന് ജനങ്ങളാണ് നവകേരള സദസിന്റെ ഭാഗമായത്. നവകേരള സദസിലെ ചർച്ചകളിൽ ഉയർന്നുവന്ന അടിസ്ഥാന സൗകര്യ വികസന […]

India Kerala

വിഴിഞ്ഞം ഭാവിയുടെ വികസന കവാടം; വ്യവസായമേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ധനമന്ത്രി

വ്യവസായമേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ ബജറ്റ് പ്രസംഗം. കേരളത്തിന്റെ ഭാവിയുടെ വികസനകവാടമാണ് വിഴിഞ്ഞം തുറമുഖം. മെയ് മാസത്തോടെ വിഴിഞ്ഞം തുറമുഖം തുറന്ന് പ്രവര്‍ത്തനമാരംഭിക്കും. വിഴിഞ്ഞത്ത് സ്വകാര്യ നിക്ഷേപം ആരംഭിക്കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.വിഴിഞ്ഞത്തിന് പ്രത്യേക ശ്രദ്ധ നല്‍കുന്നതായിരിക്കും പദ്ധതികള്‍. പ്രാദേശിക നൈപുണ്യ വികസനം നടപ്പിലാക്കും. പ്രവാസി മലയാളികളുമായി ചേര്‍ന്ന് സഹകരിച്ച് കേരളത്തിലെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കും. കേരളത്തെ മെഡിക്കല്‍ ഹബ്ബാക്കുന്ന പദ്ധതികള്‍ വേഗത്തിലാക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൂലധന സബ്‌സിഡി നല്‍കും. […]

India Kerala

കേരളത്തില്‍ 64,006 കുടുംബങ്ങള്‍ അതിദാരിദ്ര്യം അനുഭവിക്കുന്നതായി സര്‍ക്കാര്‍; കൂടുതല്‍ മലപ്പുറത്ത്

കേരളത്തില്‍ 64,006 കുടുംബങ്ങള്‍ അതിദാരിദ്ര്യം അനുഭവിക്കുന്നതായി സംസ്ഥാന സര്‍ക്കാരിന്റെ കണ്ടെത്തല്‍. ഭക്ഷണം, ആരോഗ്യം, വരുമാനം, ഭവനം എന്നിവയെ അടിസ്ഥാനമാക്കിയാണ് അതിദരിദ്ര കുടുംബങ്ങള കണ്ടെത്തിയത്. അതിദരിദ്രരില്‍ 81 ശതമാനവും ഗ്രാമങ്ങളിലാണ് കഴിയുന്നത്. ബജറ്റില്‍ ഇവര്‍ക്കായി പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷഏറ്റവുമധികം അതിദാരിദ്ര്യ കുടുംബങ്ങള്‍ മലപ്പുറത്താണുള്ളത്. 8553 കുടുംബങ്ങള്‍. തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത്. ജില്ലിയില്‍ 7278 അതിദരിദ്ര കുടുംബങ്ങളാണുള്ളത്. കോഴിക്കോട് മൂന്നാം സ്ഥാനത്തും 6773 കുടുംബങ്ങള്‍. കോട്ടയത്താണ് ഏറ്റവും കുറവ് അതിദരിദ്ര കുടുംബങ്ങളുള്ളത് 1071. 34,523 അതിദരിദ്ര കുടുംബങ്ങള്‍ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നുവരും […]

India Kerala

സംസ്ഥാനത്തിന്റെ വരവെത്ര? കടമെത്ര? ചിലവെത്ര?; സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് വിശദമായി അറിയാം…

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ ഇന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കാനിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വിഭാവസമാഹരണം നടത്തുന്നതില്‍ തന്നെയാകും ബജറ്റിന്റെ ഊന്നല്‍. എത്രത്തോളം രൂക്ഷമാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെന്ന് വിശദമായി പരിശോധിക്കാം. ബജറ്റില്‍ ലക്ഷ്യമിട്ട ജിഎസ്ടി വരുമാനം 43,383.84 കോടി രൂപ. ഡിസംബര്‍ വരെ കിട്ടിയത് 27.285.55 കോടി രൂപ. 62.89 ശതമാനം മാത്രമാണ് വരവ്. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് എന്നീ മൂന്നു മാസങ്ങള്‍ കൊണ്ട് 37 ശതമാനത്തിലധികം പിരിഞ്ഞുകിട്ടാന്‍ പോകുന്നില്ല. ജനുവരിയിലെ […]

India Kerala

കേരളത്തിന്റെ ഭാവിക്ക് ഗുണകരം; ബജറ്റില്‍ പ്രതീക്ഷ നല്‍കി ധനമന്ത്രി

സംസ്ഥാന ബജറ്റ് നിയമസഭയില്‍ ഇന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. ജനങ്ങള്‍ അംഗീകരിക്കുന്ന ബജറ്റായിരിക്കും ഇത്തവണത്തേതെന്ന് ധനമന്ത്രി പറഞ്ഞു. കേരളത്തിന്റെ ഭാവിക്ക് ഗുണമുണ്ടാകുമെന്നും കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ടാകും. ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ക്ഷേമ പദ്ധതികള്‍ക്കും ബജറ്റ് ഊന്നല്‍ നല്‍കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അധിക വിഭവ സമാഹരണത്തിനാണ് ബജറ്റില്‍ മുന്‍തൂക്കം. വിപണിയെ ചലിപ്പിച്ചു നികുതി പിരിവു ഊര്‍ജ്ജിതമാക്കാനുള്ള നടപടികളും ഉണ്ടാകും. സര്‍ക്കാര്‍ ജീവിനക്കാര്‍ക്ക് രണ്ടു ഗഡു […]

India Kerala

‘മുഖ്യമന്ത്രി തീരുമാനിച്ചാല്‍ ഹൈക്കോടതി എങ്ങോട്ടും മാറില്ല’; കളമശേരിയില്‍ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ അഭിഭാഷകര്‍

ഹൈക്കോടതി ഉള്‍പ്പെടുന്ന ജുഡീഷ്യല്‍ സിറ്റി കളമശ്ശേരിയില്‍ സ്ഥാപിക്കാനുള്ള നീക്കത്തെ എതിര്‍ത്ത് കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍. സര്‍ക്കാരിന്റേത് ഏകപക്ഷീയമായ തീരുമാനമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായ് പറഞ്ഞു. ചീഫ് ജസ്റ്റിസോ ഫുള്‍ കോടതിയോ സര്‍ക്കാര്‍ നിര്‍ദേശത്തെ പിന്തുണക്കുന്നില്ല. മുഖ്യമന്ത്രിയോ നിയമമന്ത്രിയോ തീരുമാനിച്ചാല്‍ ഹൈക്കോടതി എങ്ങോട്ടും മാറില്ലെന്നും യശ്വന്ത് ഷേണായ് വിമര്‍ശിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമല്ലെന്നും കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ എന്ന സ്ഥാപനത്തിന്റെ അഭിപ്രായമാണെന്നും വ്യക്തമായി സൂചിപ്പിച്ചുകൊണ്ടാണ് പോസ്റ്റ്. […]

India Kerala

സംസ്ഥാന ബജറ്റ് ഇന്ന്; ഊന്നല്‍ അധിക വിഭവ സമാഹരണത്തിന്; ക്ഷേമപെന്‍ഷന്‍ കൂട്ടിയേക്കുമെന്ന് പ്രതീക്ഷ

സംസ്ഥാന ബജറ്റ് ഇന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അധിക വിഭവ സമാഹരണത്തിനുള്ള നിര്‍ദേശങ്ങള്‍ക്കായിരിക്കും ഈ ബജറ്റിലെ ഊന്നല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ക്ഷേമ പദ്ധതികളും ബജറ്റില്‍ ഇടംപിടിക്കും. ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷ. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് ഗഡു ക്ഷാമബത്ത പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. കെട്ടിട നിര്‍മാണ മേഖലയിലെ മാന്ദ്യം നേരിടാനുള്ള പാക്കേജും ബജറ്റിലുണ്ടാകുമെന്നാണ് സൂചന. നികുതി ഭാരം അടിച്ചേല്‍പ്പിക്കില്ലെന്നും എന്നാല്‍ നികുതി പിരിവ് കാര്യക്ഷമമാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും […]