Kerala

പാലക്കാട്‌ കൈരളി സ്റ്റീൽ കമ്പനിയിൽ തീപിടുത്തം; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരുക്ക്

പാലക്കാട്‌ കഞ്ചിക്കോട് സ്റ്റീൽ കമ്പനിയിൽ തീപിടുത്തം. ഒരാൾ മരിച്ചു. കൈരളി സ്റ്റീൽ കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. പത്തനംതിട്ട സ്വദേശി അരവിന്ദ് ആണ് മരിച്ചത്. അരവിന്ദിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇന്ന് പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫര്‍ണസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഇയാള്‍ ഫര്‍ണസിനകത്ത് പെട്ടുപോയി എന്നാണ് കരുതുന്നത്. ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമായി കൊണ്ടിരിക്കുകയാണ്. എത്ര പേര്‍ അപകട സ്ഥലത്ത് ഉണ്ടായിരുന്നു എന്ന് വ്യക്തമല്ല. കൂടുതല്‍ ആളുകളുണ്ടോ എന്ന് തെരച്ചില്‍ നടത്തുകയാണ്.

Kerala

അതിരപ്പിള്ളി വാഴച്ചാലിൽ ആനക്കൂട്ടത്തിന് അടുത്തേക്ക് പാഞ്ഞെടുത്ത് പുലി; വിഡിയോ

അതിരപ്പിള്ളി വാഴച്ചാലിൽ ആനക്കൂട്ടത്തിന് അടുത്തേക്ക് പാഞ്ഞെടുത്ത് പുലി. ഇന്ന് രാവിലെയാണ് ആനക്കൂട്ടത്തിന് അടുത്തുകൂടെ പറയുന്ന പുലിയുടെ ദൃശ്യം പുറത്തുവന്നത്. കെഎസ്ഇബി ജീവനക്കാരനാണ് ദൃശ്യം പകർത്തിയത്. വാഴച്ചാലിൽ ഇരുമ്പുപാലം കഴിഞ്ഞു വരുന്ന ഭാഗത്ത് റോഡിന്റെ ഒരു വശത്തായി നിന്ന ആനക്കൂട്ടത്തിന് അടുത്തേക്കാണ് പുലി ഓടിക്കയറിയത്. ഇതോടെ തുമ്പിക്കൈ ഉയർത്തി ആന ചിഹ്നം വിളിച്ചു. ഭയന്നുപോയ പുലി കാട്ടിലെ കൂടി മറിയുന്നതും ദൃശ്യങ്ങളിൽ വ്യക്തം. പെരിങ്ങൽകുത്ത് വാൽവ് ഹൗസിലെ ജീവനക്കാരനായ വെറ്റിലപ്പാറ സ്വദേശി കാളിയങ്കര വീട്ടിൽ സ്റ്റാൻലിനാണ് പകർത്തിയത്. നൈറ്റ് […]

Kerala

കുട്ടിയാനയെ കൊണ്ടുപോകാൻ അമ്മയാന ഇനിയും എത്തിയില്ല; ധോണിയിലേക്ക് മാറ്റിയേക്കും

അട്ടപ്പാടി പാലൂരിൽ കൂട്ടം തെറ്റി ജനവാസ മേഖലയിൽ എത്തിയ കുട്ടി കൊമ്പനെ ധോണിയിലേക്ക് മാറ്റിയേക്കും. കുട്ടിക്കൊമ്പൻ കൃഷ്ണയെ തനിച്ചാക്കി അമ്മയാന പോയിട്ട് അഞ്ചുദിവസമായി. ബൊമ്മിയാംപടി ഫോറസ്റ്റ് ക്യാമ്പ് ഷെഡ്ഡിന് സമീപമുള്ള താത്കാലിക കൂട്ടിൽ അമ്മയ്ക്കായി കാത്തിരിക്കുകയാണ് കുട്ടിക്കൊമ്പൻ. ബൊമ്മിയാംപടിയിൽ കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യമുള്ളതിനാലാണ് ആനക്കുട്ടിയെ ഇവിടെയെത്തിച്ചത്. ഫോറസ്റ്റ് വെറ്ററിനറി ഡോക്ടറുടെ നിർദേശം കൃഷ്ണയെ ധോണിയിലേക്ക് മാറ്റാനാണ്. ഉന്നതോദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് കുട്ടിക്കൊമ്പനെ മാറ്റുന്ന കാര്യത്തിൽ വനംവകുപ്പ് തീരുമാനമെടുക്കും. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് ഒരുവയസ്സുള്ള അവശനായ കുട്ടിക്കൊമ്പനെ തൊഴിലുറപ്പുതൊഴിലാളികൾ കണ്ടെത്തിയത്. […]

Kerala

എസ്എഫ്ഐ വ്യാജന്മാരുടെ കൂടാരമായി മാറി: രമേശ് ചെന്നിത്തല

വ്യാജന്മാരുടെ കൂടാരമായി എസ്എഫ്ഐ മാറിയെന്ന് രമേശ് ചെന്നിത്തല. എസ്എഫ്ഐ പിരിച്ചുവിടണമെന്നും ചെന്നിത്തല പറഞ്ഞു. സർട്ടിഫിക്കറ്റ് പരിശോധിക്കുവാൻ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്ക് എന്ത് അധികാരമാണുള്ളത്. കായംകുളം കോളജിൽ നിഖിലിന് അഡ്മിഷൻ കിട്ടാൻ ശുപാർശ ചെയ്ത സിപിഐഎം നേതാവ് ആരാണ്. പൊലീസിനെയും ഭരണ സംവിധാനങ്ങളെയും ഉപയോഗിച്ചുകൊണ്ടാണ് വ്യാജന്മാർ വിലസുന്നത്. എസ്എഫ്ഐയുടെ നേതൃത്വത്തിൽ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ഒരു കേന്ദ്രം തന്നെ പ്രവർത്തിക്കുന്നുണ്ടാവണം. തെറ്റിനെ ന്യായീകരിക്കുന്നവരാണ് കൂടുതൽ ശിക്ഷ അർഹിക്കുന്നത്. മുഖ്യമന്ത്രി അഴിമതിയുടെ ചെളിക്കുണ്ടിലാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. സാമൂഹ്യവിരുദ്ധന്മാരുടെ താവളമായി എസ്എഫ്ഐ […]

Kerala

എറണാകുളത്ത് ഗുഡ്‌സ് വാഗണിന്റെ ലോക്ക് വേർപ്പെട്ടു

എറണാകുളത്ത് ഗുഡ്‌സ് വാഗണിന്റെ ലോക്ക് വേർപ്പെട്ടു. പാലക്കാട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് വാഗണിന്റെ ലോക്കാണ് വേർപ്പെട്ടത്. എഞ്ചിൻ ഘടിപ്പിച്ച ഭാഗം മുന്നോട്ടു പോവുകയും വേർപെട്ട ബോഗികൾ പാളത്തിൽ കിടക്കുകയും ചെയ്തു. ബോഗികളെ തമ്മിൽ ബന്ധിപ്പിക്കുന്ന പൂട്ടുകൾ പൊട്ടിയതാണ് കാരണം. റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തകരാറുകൾ പരിഹരിക്കുകയാണ്.

Kerala

കെ.വിദ്യ അട്ടപ്പാടി കോളജില്‍ നല്‍കിയതും വ്യാജരേഖ; ബയോഡാറ്റയിലും കൃത്രിമം

അധ്യാപക നിയമനത്തിനായി കെ. വിദ്യ അട്ടപ്പാടി കോളജില്‍ നല്‍കിയതും വ്യാജ രേഖകളെന്ന് കണ്ടെത്തല്‍. പ്രവൃത്തി പരിചയ രേഖയിലെ ഒപ്പും സീലും വ്യാജമാണ്. ബയോഡാറ്റയിലും കൃത്രിമം നടന്നതായാണ് കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍. സുപ്രധാന കണ്ടെത്തലുകള്‍ അടങ്ങിയ റിപ്പോര്‍ട്ട് സംഘം കോളജ് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് കൈമാറി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊളീജിയറ്റ് സംഘം അട്ടപ്പാടി കോളജിലെത്തി വിദ്യ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകളും രേഖകളും പരിശോധിച്ചത്. സുപ്രധാന കണ്ടെത്തലുകള്‍ അടങ്ങിയ റിപ്പോര്‍ട്ട് കൊളീജിയറ്റ് സംഘം ഡയറക്ടര്‍ക്ക് കൈമാറി. പ്രത്യേക ദൂതന്‍ വഴിയാണ് […]

Kerala

സംസ്ഥാനത്തെ കോളേജുകളിൽ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

ഉന്നതവിദ്യാഭ്യാസ മേഖലയെ എസ്എഫ്ഐ തകർത്തെറിയുന്നു എന്ന് ആരോപിച്ച് നാളെ സംസ്ഥാനത്തെ കോളേജുകളിൽ കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വനം ചെയ്തു. വ്യാജന്മാരുടെ കൂടാരമായി എസ്എഫ്ഐ മാറുമ്പോൾ, ഉന്നതവിദ്യാഭ്യാസ മേഖലയെ എസ്എഫ്ഐ തകർത്തെറിയുമ്പോൾ, മൗനത്തിൽ ആയിരിക്കുന്ന സർക്കാർ മൗനം വെടിയണം എന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി കെ.എസ്.യു പ്രതിഷേധത്തിലേക്ക് നീങ്ങുകയാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ അറിയിച്ചു.  പ്രതിഷേധത്തിന്റെ ഭാഗമായി നാളെ സംസ്ഥാന വ്യാപകമായി കോളേജുകളിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നതായി കെ എസ് യു സംസ്ഥാന പ്രസിഡന്റ്‌ അറിയിച്ചു.

Kerala

തെരുവുനായ കൂട്ടം ആക്രമിച്ച മൂന്നാം ക്ലാസുകാരി അപകടനില തരണം ചെയ്തു; തലയിലും കാലിലും ആഴത്തില്‍ മുറിവ്

കണ്ണൂരില്‍ തെരുവുനായ കൂട്ടം ആക്രമിച്ച മൂന്നാം ക്ലാസുകാരി ജാന്‍വി അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍. മൂന്നാം ക്ലാസുകാരിയുടെ കാലിലും തലയിലും ആഴത്തില്‍ മുറിവുണ്ട്. തെരുവുനായ ശല്യം പ്രതിരോധിക്കാന്‍ നടപടിയില്ലെന്ന് ആക്രമണത്തില്‍ പരുക്കേറ്റ ജാന്‍വിയുടെ പിതാവ് ബാബു പറഞ്ഞു. അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലുകയല്ലാതെ മറ്റു വഴിയില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.സവിതയും 24നോട് പറഞ്ഞു. മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ പതിനൊന്നുകാരന്‍ അതിദാരുണമായി തെരുവുനായ അക്രമത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ജാന്‍വിയുടെ സംഭവവും. കഴിഞ്ഞ ദിവസം ആറുമണിയോടുകൂടിയാണ് എടക്കാട് സ്വദേശിനിയായ മൂന്നാം […]

Kerala

എം വി ഗോവിന്ദനെതിരെ കേസെടുക്കണം; സൂപ്പര്‍ ഡിജിപി ചമയുന്നു; ക്രിമിനല്‍ കുറ്റമെന്ന് വി ഡി സതീശൻ

കെ സുധാകരനെതിരായ ആരോപണത്തിൽ എം വി ഗോവിന്ദനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എം വി ഗോവിന്ദനെതിരെ കേസെടുക്കണം.കള്ളക്കേസിൽ കുടുക്കാൻ സിപിഐഎം ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ഹീനമായ ശ്രമമാണ് നടക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ആഭ്യന്തരമന്ത്രിയും സൂപ്പര്‍ ഡിജിപിയും ചമയുകയാണെന്ന് വി.ഡി സതീശന്‍ കുറ്റപ്പെട്ടുത്തി. ഗോവിന്ദന്‍ ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്നും രാഷ്ട്രീയ എതിരാളികളെ ഇല്ലാതെയാക്കാന്‍ എന്തുമാര്‍ഗവും സ്വീകരിക്കുമെന്നതിന് തെളിവാണ് ഗോവിന്ദന്റെ വാക്കുകളെന്നും സതീശന്‍ ആരോപിച്ചു. ദേശാഭിമാനിക്കും എം.വി. ഗോവിന്ദനുമെതിരെ […]

Kerala

മോൻസൺ പല സഹായങ്ങളും ചെയ്തിട്ടുണ്ട്, അതിജീവിതയെ തനിക്കറിയില്ല; എം. വി​ ​ഗോവിന്ദന്റെ ആരോപണങ്ങളിൽ കെ സുധാകരൻ

മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തള്ളി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മോൺസനെ താൻ ശത്രുപക്ഷത്ത് നിർത്തുന്നില്ല. ഏൽപ്പിച്ച പല കാര്യങ്ങളും ചെയ്തിട്ടുണ്ട്. തനിക്കും പല സഹായങ്ങളും നൽകിയിട്ടുണ്ട്. മോൻസണ് കുറ്റബോധമുണ്ടെന്നാണ് താൻ മനസിലാക്കുന്നതെന്നും ഫോണിൽ വിളിച്ചാണ് ക്ഷമ ചോദിച്ചതെന്നും കെ സുധാകരൻ പറഞ്ഞു. താൻ മാത്രമല്ല മോൻസന്റെ അടുത്ത് ചികിത്സയ്ക്ക് പോയത്. പല സിനിമാ താരങ്ങളും, പൊലീസുകാരും പോയിട്ടുണ്ട്. മോൻസൺ ക്ഷമ പറഞ്ഞതു കൊണ്ടാണ് നിയമ നടപടി സ്വീകരിക്കാത്തത്. പൊലീസ് പരാതിക്കാരെ ഭീഷണിപ്പെടുത്തിയെന്നും സുധാകരൻ ആരോപിച്ചു. […]