Kerala

നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; 67 കാരൻ അറസ്റ്റിൽ

നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഓട്ടോ ഡ്രൈവറായ 67 കാരൻ അറസ്റ്റിലായി. തിരുവല്ല വെൺപാല സ്വദേശി കുഞ്ഞായൻ എന്ന് വിളിക്കുന്ന വർഗീസ് ആണ് തിരുവല്ല പോലീസിന്റെ പിടിയിലായത്.  കഴിഞ്ഞ ഒരു വർഷക്കാലമായി കുട്ടി ഇയാളുടെ ഓട്ടോറിക്ഷയിലാണ് സ്‌കൂളിൽ വന്നു പോയിരുന്നത്. സ്‌കൂളിൽ നിന്നും തിരികെ വരും വഴി മറ്റ് കുട്ടികളെ അവരവരുടെ വീടുകളിൽ ഇറക്കിയ ശേഷം വിജനമായ സ്ഥലങ്ങളിൽ ഓട്ടോറിക്ഷ നിർത്തിയിട്ടായിരുന്നു കുട്ടിക്ക് നേരെ ഇയാൾ ലൈംഗിക അതിക്രമം നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം […]

Kerala

ബസ് സ്റ്റോപ്പിനെ ചൊല്ലി തര്‍ക്കം: കഴക്കൂട്ടത്ത് സിപിഐഎം- ബിജെപി സംഘര്‍ഷം

തിരുവനന്തപുരത്തു ബസ് സ്റ്റോപ്പിനെ ചൊല്ലി സിപിഐഎം-ബിജെപി സംഘര്‍ഷം.കഴക്കൂട്ടത്താണ് ബസ്റ്റോപ്പിനെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചത്.ബിജെപി സംസ്ഥാന സമിതി അംഗം കഴക്കൂട്ടം അനില്‍,സി.ഐ.ടി.യു പ്രവര്‍ത്തകനായ സെബാസ്റ്റ്യന്‍ എന്നിവര്‍ക്കു സംഘര്‍ഷത്തില്‍ പരുക്കേറ്റു. സംഭവത്തില്‍ കഴക്കൂട്ടം പോലീസ് കേസെടുത്തിട്ടുണ്ട്. കഴക്കൂട്ടത്ത് എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം നടന്നപ്പോള്‍ തിരുവനന്തപുരം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് മാറ്റി സ്ഥാപിച്ചിരുന്നു.നിര്‍മ്മാണം പൂര്‍ത്തിയായതോടെ പഴയ സ്ഥലത്ത് പുതിയ ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മ്മിച്ചിരുന്നു.ഇതിനെ ചൊല്ലി മുന്‍പ് തര്‍ക്കമുണ്ടാവുകയും പോലീസ് ഇടപെട്ടു പരിഹരിച്ചതുമായിരുന്നു.വീണ്ടും ഓട്ടോറിക്ഷ തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ഇന്ന് സംഘര്‍ഷത്തിലേക്ക് […]

Kerala

അക്കൗണ്ടില്‍ നിന്ന് 1700 രൂപ പിടിച്ചു; പക തീര്‍ക്കാന്‍ എടിഎം കൗണ്ടറിലേക്ക് പടക്കമെറിഞ്ഞ് യുവാവ്

തൃശൂര്‍ നഗരത്തിലെ ഇസാഫ് ബാങ്കിന്റെ എടിഎം കൗണ്ടറിലേയ്ക്ക് യുവാവ് പടക്കമെറിഞ്ഞു. പാട്ടുരായ്ക്കല്‍ ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്കിന്റെ എടിഎം കൗണ്ടറില്‍ ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. പടക്കമെറിഞ്ഞ പത്തനംതിട്ട സ്വദേശി രജീഷിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.  സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നുമാണ് പത്തനംതിട്ട സ്വദേശി രജീഷ് ആണ് സ്‌ഫോടകവസ്തു എറിഞ്ഞതെന്ന് തിരിച്ചറിഞ്ഞത്. ഉഗ്രശബ്ദം കേട്ട് സമീപത്തെ ബാങ്കില്‍ നിന്നടക്കം ആളുകള്‍ പുറത്തേക്കിറങ്ങിയോടി. പിന്നീടാണ് എടിഎം കൗണ്ടറില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണോയെന്നതടക്കം സംശയിച്ചുവെങ്കിലും […]

Kerala

മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. എം എ കുട്ടപ്പൻ അന്തരിച്ചു

മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ എംഎ കുട്ടപ്പൻ അന്തരിച്ചു. 75 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2001ലെ ആന്റണി മന്ത്രിസഭയിൽ അംഗമായിരുന്നു. പിന്നാക്ക – പട്ടികക്ഷേമ മന്ത്രിയായി 2004 വരെ അദ്ദേഹം പ്രവർത്തിച്ചു. നാല് തവണ നിയമസഭയിൽ അംഗമായിരുന്നു. 1980ൽ വണ്ടൂരിൽ നിന്നായിരുന്നു ആദ്യമായ് നിയമസഭയിൽ എത്തിയത്. പിന്നീട്, 1987ൽ ​ചേ​ല​ക്ക​ര​യി​ൽ​ നി​ന്നും 1996, 2001 വ​ർ​ഷ​ങ്ങ​ളി​ൽ ഞാ​റക്ക​ലി​ൽ​ നി​ന്നും നിയമസഭയിലേക്ക് വി​ജ​യി​ച്ചു. ഖാ​ദി ആ​ൻ​ഡ്​​ വി​ല്ലേ​ജ്​ ഇ​ൻ​ഡ​സ്​​ട്രീ​സ്​ ക​മീ​ഷ​ൻ അംഗം, ദക്ഷിണ റെ​യി​ൽവേ റിക്രൂട്ട്മെന്റ് ബോർഡ് […]

Kerala

വ്യാജരേഖ വിവാദം: നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യത്തിനായി കെ. വിദ്യ

അധ്യാപക നിയമനത്തിനായി വ്യാജരേഖ നൽകിയെന്ന വിഷയത്തിൽ നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻ‌കൂർ ജാമ്യത്തിനുള്ള വഴി തേടി കെ. വിദ്യ. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യ ഹർജി ഈ മാസം 24 ന് കോടതി പരിഗണിക്കും.  ഇതിനിടെ, അധ്യാപക നിയമനത്തിനായി കെ. വിദ്യ അട്ടപ്പാടി കോളജിൽ നൽകിയതും വ്യാജ രേഖകളെന്ന് കണ്ടെത്തി. പ്രവൃത്തി പരിചയ രേഖയിലെ ഒപ്പും സീലും വ്യാജമാണ്. ബയോഡാറ്റയിലും കൃത്രിമം നടന്നതായാണ് കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തൽ. സുപ്രധാന […]

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും കാറ്റോടും കൂടിയ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നൊരു ജില്ലകളിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരുന്നു.ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള -കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.

Kerala

നിഖിൽ തോമസിന്റെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ സർട്ടിഫിക്കറ്റ് വ്യാജം; കലിംഗ വിസി പൊലീസിന് മൊഴി നൽകി

എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന്റെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ സർട്ടിഫിക്കറ്റ് വ്യാജം. കലിംഗ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഇത് സംബന്ധിച്ച് പൊലീസിന് മൊഴി നൽകി. കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. കായംകുളം ഡിവൈഎസ്പി അജയ് നാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിവരങ്ങൾ തേടിയത്. ഡിവൈഎസ്പി കേരള സർവ്വകലാശാലയിൽ നേരിട്ട് എത്തിയാണ് വിവരങ്ങൾ തേടിയത്.  കായംകുളം എംഎസ്എം കോളജിൽ എംകോമിന് പ്രവേശനം നേടാനായി നിഖിൽ തോമസ് ഹാജരാക്കിയ ഛത്തീസ്ഗഡിലെ കലിംഗ് സർവകലാശാല രേഖകൾ വ്യാജമാണെന്ന് കേരളആ സർവകലാശാല വിസിയും […]

Kerala

കായംകുളം വ്യാജ സർട്ടിഫിക്കറ്റ് വിവാദം; നിഖിലിന് വേണ്ടി ഇടപെട്ട സിൻഡിക്കേറ്റ് അംഗം ബാബുജാൻ ആണോ എന്ന് രമേശ് ചെന്നിത്തല

കായംകുളം എം എസ് എം കോളജില്‍ നിഖില്‍ തോമസിന് പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ടത് ഉന്നത സിപിഐഎം നേതാവാണെന്ന് കോളജ് മാനേജര്‍ ഹിലാല്‍ ബാബുവിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. നിഖിലിന് വേണ്ടി ഇടപെട്ട ഉന്നതൻ സിൻഡിക്കേറ്റ് അംഗമാ ബാബുജാൻ ആണോ എന്ന് അദ്ദേഹം ചോദിച്ചു. കായംകുളത്ത് നിന്നുള്ള ഏക സിൻഡിക്കറ്റ് മെമ്പർ കെ എച്ച് ബാബുജൻ ആണ്. എങ്കിൽ ബാബുജാൻ സിൻഡിക്കറ്റ് സ്ഥാനം ഒഴിയണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റികൾക്ക് നാഥനില്ല. […]

Kerala

‘രോഗം ബാധിച്ചിട്ട് 11 ദിവസം’ ഡെങ്കി വില്ലനാണ്, എല്ലാ ഊർജവും ഊറ്റിയെടുക്കും: രചന നാരായണൻകുട്ടി

ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി നടി രചനാ നാരായണന്‍കുട്ടി.ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍ കിടക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചാണ് താരം രോഗവിവരം പറഞ്ഞത്. രോ​ഗം ബാധിച്ചിട്ട് 11-ാം ദിവസമായെന്നും 90 ശതമാനം അസുഖം കുറഞ്ഞെങ്കിലും പൂർണ്ണമായും ഭേദമായിട്ടില്ലെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ രചന അറിയിച്ചു. എല്ലാവരും രോ​ഗത്തിനെതിരെ ജാ​ഗ്രത പാലിക്കണമെന്നും ആരോ​ഗ്യമായിരിക്കാൻ ധാരാളം വെള്ളം കുടിക്കാനും, നല്ല ഭക്ഷണം കഴിക്കാനും നടി പറഞ്ഞു.  നമ്മുടെ എല്ലാ ഊര്‍ജവും ചോര്‍ത്തിയെടുക്കുന്ന വില്ലനാണ് ഡെങ്കിപ്പനിയെന്ന് രചന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അതുകൊണ്ടുതന്നെ എല്ലാവരും സ്വയം […]

Kerala

ഡിജിപിക്ക് പരാതി നല്‍കും; വ്യാജ ഡിഗ്രി വിവാദത്തില്‍ നിഖില്‍ തോമസിനെതിരെ നടപടിക്കൊരുങ്ങി കേരള സര്‍വകലാശാല

ആലപ്പുഴ കായംകുളം എംഎസ്എം കോളജിലെ വ്യാജ ഡിഗ്രി വിവാദത്തില്‍ നിഖില്‍ തോമസിനെതിരെ നടപടിക്കൊരുങ്ങി കേരള സര്‍വകലാശാല. വിഷയത്തില്‍ കലിംഗ യൂണിവേഴ്‌സിറ്റിയുടെ ഔദ്യോഗിക വിശദീകരണം ലഭിച്ചാല്‍ ഉടന്‍ ഡിജിപിക്ക് പരാതി നല്‍കാനാണ് സര്‍വകലാശാലയുടെ നീക്കം. കലിംഗ രജിസ്ട്രാര്‍ക്ക് വിശദമായ കത്തും അയക്കും. നിഖില്‍ തോമസ് മൂന്ന് വര്‍ഷവും കേരള സര്‍വകലാശാലയില്‍ തന്നെ പഠിച്ചിരുന്നുവെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മല്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. കലിംഗ സര്‍വകലാശാലയിലെ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എംഎസ്എം കോളജിന്റെ ഭാഗത്ത് […]