Kerala Latest news

മാർപാപ്പയുടെ പ്രത്യേക പ്രതിനിധി ഇന്ന് കൊച്ചിയിലെത്തും

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാന തർക്കം പരിഹരിക്കാൻ നിയോഗിക്കപ്പെട്ട മാർപാപ്പയുടെ പ്രത്യേക പ്രതിനിധി ഇന്ന് കൊച്ചിയിലെത്തും. ഗ്രീക്ക് കത്തോലിക്കാ സഭ ആർച്ച് ബിഷപ്പ് സിറിൽ വാസിൽ കൊച്ചിയിലെത്തി പൊന്തിഫിക്കൽ ഡെലിഗേറ്റായി ചുമതലയേൽക്കും. പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ മുൻ സെക്രട്ടറിയും സ്ലൊവാക്യയിലെ ഗ്രീക്ക് കത്തോലിക്കാ സഭയുടെ കൊസിഷെ രൂപതാധ്യക്ഷനുമായിരുന്നു അദ്ദേഹം. ഏകീകൃത കുർബാനയർപ്പണ രീതി അതിരൂപതയിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി പഠിക്കുന്നതിനും പരിഹാര മാർഗം നിർദേശിക്കുന്നതിനുമാണ് മാർപാപ്പ പ്രത്യേക പ്രതിനിധിയെ നിയോഗിച്ചിരിക്കുന്നത്. റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിലെ കാനൻനിയമ പ്രൊഫസറും […]

Kerala

തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം; വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകളെ ഉൾപ്പടെ ആക്രമിച്ചു

തിരുവനന്തപുരം വെങ്ങാനൂരിൽ ഗുണ്ടാ ആക്രമണം. വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകളെ ഉൾപ്പടെ ആക്രമിച്ചു.വെണ്ണിയൂർ സ്വദേശി ഷിജിന്റെ വീട്ടിൽ കയറിയാണ് ആക്രമണം നടത്തിയത്. നാലംഗ സംഘം ഷിജിനെയും ഭാര്യയെയും മർദ്ദിച്ചു. കമ്പി വടി കൊണ്ട് ഷിജിന്റെ കാൽഅടിച്ചൊടിച്ചു. ആക്രമണത്തിനിടെ വീട്ടിലുണ്ടായിരുന്ന നാലു പവന്റെ സ്വർണവും കവർന്നു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. സംഭവത്തിൽ പൊലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Kerala Latest news

ആലുവയിലെ കണ്ണീർ മായും മുൻപ് വീണ്ടും; നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി, സംഭവം തിരൂരങ്ങാടിയിൽ

മലപ്പുറം: തിരൂരങ്ങാടിയിൽ നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി. തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആലുവയിലെ അഞ്ചു വയസുകാരി നൊമ്പരമായി സമൂഹ മനസാക്ഷിക്ക് മുൻപിൽ നിൽക്കെയാണ് വീണ്ടും സമാനമായ ക്രൂരകൃത്യം ഉണ്ടാകുന്നത്. മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശിയായ പ്രതി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഇന്ന് വൈകിട്ട് ചേളാരിയിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന പ്രദേശത്താണ് ക്രൂര കൃത്യം നടന്നത്. പീഡിപ്പിക്കപ്പെട്ട നാല് വയസുകാരിയുടെ മാതാപിതാക്കളുടെ സുഹൃത്താണ് പ്രതി. കളിപ്പിക്കാനെന്ന വ്യാജേന കുട്ടിയെ തന്റെ താമസ […]

Food Kerala Local

ഓണക്കാലത്തും ക്ഷാമമോ? പണത്തിനായി സപ്ലൈക്കോയും നെട്ടോട്ടം; ഇത്തവണ കിറ്റ് മഞ്ഞ കാർഡുകാർക്ക് മാത്രം

തിരുവനന്തപുരം: ഓണവിപണി പടിവാതിലിൽ നിൽക്കെ ധനവകുപ്പ് അനുവദിച്ച തുകയിൽ നിന്ന് സപ്ലൈക്കോയ്ക്ക് വിപണി ഇടപെടലിന് ചെലവഴിക്കാനാകുന്നത് 70 കോടി രൂപ മാത്രം. അടിയന്തരമായി അനുവദിച്ച 250 കോടിയിൽ ബാക്കി തുക നെല്ല് സംഭരണ കുടിശിക തീര്‍ക്കാനാണ് വകയിരുത്തിയിട്ടുള്ളത്. ഓണക്കിറ്റ് ഇത്തവണ മഞ്ഞക്കാര്‍ഡ് ഉടമകൾക്കും മറ്റ് അവശ വിഭാഗങ്ങൾക്കുമായി മാത്രം പരിമിതപ്പെടുത്താനും തീരുമാനമായി. ഓണക്കാലത്ത് വിപുലമായ വിപണി ഇടപെടലാണ് സപ്ലൈക്കോ ലക്ഷ്യമിടുന്നത്. സൂപ്പര്‍ സ്പെഷ്യൽ ഓണചന്തകളടക്കം പദ്ധതി തയ്യാറാക്കിയിട്ടും പണത്തിന് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് സ്ഥാപനം. വകുപ്പ് തല ചര്‍ച്ചകൾക്കുശേഷം അടിയന്തരമായി […]

Kerala National

കർണാടക ‘മോഡൽ’ ജയം കേരളത്തിലും വേണം, നേതാക്കൾക്ക് നിർദ്ദേശവുമായി രാഹുൽ ഗാന്ധി

ദില്ലി: കോൺഗ്രസ് കർണാടകത്തിൽ നേടിയ വിജയം കേരളത്തിൽ മാതൃകയാക്കണമെന്ന് സംസ്ഥാനത്തെ പാർട്ടി നേതാക്കളോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കൂട്ടായ പ്രവർത്തനവും അജണ്ടയിൽ ഊന്നിയുള്ള നീക്കവുമാണ് വിജയം നേടാൻ സഹായിക്കുകയെന്ന് അദ്ദേഹം നേതാക്കളോട് പറഞ്ഞു. കർണാടകയിൽ നേതാക്കൾ ഒറ്റക്കെട്ടായി നിന്നതുകൊണ്ടാണ് വൻവിജയം നേടിയത്. അതേസമയം മണിപ്പൂരിലെ സാഹചര്യം അടക്കം വിശദീകരിച്ച് വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമത്തോട് ജാഗ്രത പുലർത്തി വേണം നേതാക്കൾ ഇടപെടാനെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി കോൺഗ്രസ് ഹൈക്കമാൻഡ് ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് നടത്തിയ […]

Kerala Latest news

ചൈല്‍ഡ് ഹെല്‍പ് ലൈന്‍ സേവനങ്ങള്‍ ഇനി വനിതാ ശിശു വികസന വകുപ്പ് മുഖേന: സേവനങ്ങള്‍ക്കും അടിയന്തര സഹായങ്ങള്‍ക്കും വിളിക്കാം 1098

ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികള്‍ക്കായി ചൈല്‍ഡ് ലൈന്‍ ഇന്ത്യ ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന 1098 ടോള്‍ഫ്രീ കോള്‍ സെന്റര്‍ സംവിധാനം പൂര്‍ണമായും വനിത ശിശു വികസന വകുപ്പിന്റെ കീഴിലാക്കിയതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികള്‍ക്ക് സേവനങ്ങള്‍ക്കും അടിയന്തര സഹായങ്ങള്‍ക്കുമായി എമര്‍ജന്‍സി നമ്പരായ 1098ല്‍ 24 മണിക്കൂറും വിളിക്കാവുന്നതാണ്. ഇതിനായി സംസ്ഥാനതല കണ്‍ട്രോള്‍ റൂമും ജില്ലാതല യൂണിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. 18 ജീവനക്കാരാണ് സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമില്‍ സേവനമനുഷ്ഠിക്കുന്നത്. ജില്ലകളില്‍ ഡിസിപിഒ യൂണിറ്റുകളോട് ചേര്‍ന്ന് […]

Kerala Latest news

വയോജനകേന്ദ്രത്തിലെ ദുരൂഹ മരണങ്ങള്‍: കാരണം സ്റ്റെഫൈലോകോസ് ഒറിയസ് ബാക്ടീരിയകളെന്ന് സൂചന

മൂവാറ്റുപുഴ വയോജനകേന്ദ്രത്തിലെ ദുരൂഹ മരണങ്ങളുടെ കാരണം സ്റ്റെഫൈലോകോസ് ഒറിയസ് ബാക്ടീരിയകളുടെ സാന്നിധ്യമാണെന്ന് കണ്ടെത്തല്‍. നഗരസഭയും വയോജന കേന്ദ്രവും സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. പ്രത്യേക മെഡിക്കല്‍ സംഘം നടത്തിയ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു. മരിച്ച വയോജനങ്ങളുടെ കാലില്‍ നിന്നെടുത്ത സ്രവസാമ്പിളുകള്‍ നഗരസഭയും വയോജന കേന്ദ്രവും പരിശോധന നടത്തിയപ്പോഴാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. സാധാരണ ഗതിയില്‍ ഈ ബാക്ടീരിയകള്‍ മനുഷ്യ ശരീരത്തില്‍ കണ്ടെത്തിയാല്‍ അത് […]

Entertainment Kerala

ഇന്ദ്രൻസും ഉർവ്വശിയും ‘ഒ.കെ’ പറഞ്ഞതിന് ശേഷം എഴുതിയ തിരക്കഥ; ജലധാര പമ്പ് സെറ്റ് വരുന്നു

ചെറുതും വലുതുമായ വേഷങ്ങളിലൂടെ കഴിഞ്ഞ 15 വർഷമായി മലയാള സിനിമയുടെ ഭാ​ഗമാണ് സാ​ഗർ. ദീർഘകാലം സംവിധായകൻ ലെനിൻ രാജേന്ദ്രനൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച സാ​ഗർ, ആദ്യമായി നിർമ്മിക്കുന്ന സിനിമയാണ് ജലധാര പമ്പ്സെറ്റ് സിൻസ് 1962. ഉർവ്വശിയും  ഇന്ദ്രൻസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കോമഡി-സറ്റയർ ചിത്രത്തിൽ സാ​ഗറും ഒരു പ്രധാനകഥാപാത്രമാകുന്നുണ്ട്. സാ​ഗർ സംസാരിക്കുന്നു, ‘ജലധാര പമ്പ്സെറ്റ് സിൻസ് 1962’-നെക്കുറിച്ചും സിനിമാജീവിതത്തെക്കുറിച്ചും. ജലധാര പമ്പ്സെറ്റ് അല്ല സാ​ഗറിന്റെ ആദ്യ സിനിമ. ഇതുവരെയുള്ള സിനിമാ ജീവിതത്തെക്കുറിച്ച് പറയാമോ? ഞാൻ 15 വർഷമായി […]

Kerala Latest news

ബി.എസ്.എന്‍.എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പ്: പ്രധാന ബിനാമി പിടിയില്‍

ബി.എസ്.എന്‍.എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പ് കേസില്‍ പ്രധാന ബിനാമി അറസ്റ്റില്‍. മുഖ്യപ്രതി ഗോപിനാഥിന്റെ ബിനാമിയായ ഷീജാ കുമാരിയാണ് പിടിയിലായത്. ക്രൈംബ്രാഞ്ച് സംഘമാണ് ഷീജയെ അറസ്റ്റ് ചെയ്തത്. ഷീജയുടെ വീട്ടില്‍ നിന്നും നിരവധി രേഖകള്‍ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. തട്ടിപ്പ് നടത്തിയ പണം ഗോപിനാഥിന്റെ നേതൃത്വത്തില്‍ പലയിടത്തായി നിക്ഷേപിച്ചതായി ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗോപിനാഥിന്റെ പ്രധാന ബിനാമിയെ ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. കൊട്ടാരക്കര സ്വദേശിയാണ് ഷീജാ കുമാരി. കൊട്ടാരക്കരയിലും മാമ്പുഴയിലും ഫിനാന്‍സ് […]

Kerala Local

ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്റ്റ്: വിറകുപുരയിലെ ദുരിതത്തിന് അറുതി; പട്ടികജാതി കുടുംബത്തിന് വീട് തിരികെ കിട്ടും

മലപ്പുറം: പൊന്നാനിയിലെ പട്ടികജാതി കുടുംബത്തിന് വീട് തിരികെ കിട്ടാൻ വഴിയൊരുങ്ങുന്നു. ജപ്തി നടപടിയെ തുടർന്ന് വീടിന് പിന്നിലെ വിറകുപുരയിൽ കഴിഞ്ഞിരുന്ന പട്ടികജാതി കുടുംബത്തിന്റെ ദുരിതം ഏഷ്യാനെറ്റ് ന്യൂസ് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് നടപടി. വായ്പാ തുകയായ 3 ലക്ഷം രൂപ നൽകാമെന്ന് തിരുവനന്തപുരം ലോർഡ്സ് ആശുപത്രി അറിയിച്ചു. തുകയിൽ ഇളവ് അനുവദിക്കാമെന്ന് പൊന്നാനി അർബൻ ബാങ്കും അറിയിച്ചു. കുടുംബം വീട്ടിലെ വിറകുപുരയിൽ കഴിയുന്ന സംഭവത്തിൽ പട്ടികജാതി വകുപ്പ് അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഉടൻ തന്നെ […]