സിനിമ – സീരിയൽ താരം അപർണ നായരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരമന തളിയലെ വീട്ടിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പിആർഎസ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് ഇവരെ മരിച്ചനിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നു. സംഭവ സമയത്ത് വീട്ടിൽ അമ്മയും സഹോദരിയും ഉണ്ടായിരുന്നു എന്നാണ് വിവരം. മരണത്തിൽ കരമന പൊലീസ് അന്വേഷണം ആരംഭിച്ചു. മേഘതീർഥം, മുദ്ദുഗൗ, അച്ചായൻസ്, കോടതി സമക്ഷം ബാലൻ […]
Kerala
നഗരം കീഴടക്കാൻ തൃശൂരിൽ ഇന്ന് പുലികളിറങ്ങും
നഗരം കീഴടക്കാൻ തൃശൂരിൽ ഇന്ന് പുലികൾ ഇറങ്ങും. ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചു കൊണ്ടാണ് തൃശൂരിൽ പുലിക്കളി നടക്കുന്നത്. കടുത്ത വർണങ്ങളണിഞ്ഞ പുലിവീരൻമാരും പെൺപുലികളും കരിമ്പുലികളും കുട്ടിപ്പുലികളും നാടിളക്കി പുലിക്കളിയാടും. സീതാറാം മിൽ ലെയിൻ, ശക്തൻ, അയ്യന്തോൾ, കാനാട്ടുകര, വിയ്യൂർ എന്നീ അഞ്ചു ദേശങ്ങളാണ് ഇത്തവണ പുലികളിയിൽ പങ്കെടുക്കുന്നത്. മികച്ച കവറേജുമായി പുലികളി ആവേശം പ്രേക്ഷകരിലേക്ക് എത്തിക്കാൻ ട്വന്റിഫോറും ഒരുങ്ങി.
‘തുല്യമായ സാമൂഹ്യ നീതി ഇപ്പോഴും കേരളത്തിലുണ്ടായിട്ടില്ല, സെക്രട്ടേറിയറ്റ് തമ്പുരാൻ കോട്ട’: ശിവഗിരിമഠം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ
169-ാം ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങൾക്ക് തുടക്കമായി. തുല്യമായ സാമൂഹ്യ നീതി ഇപ്പോഴും കേരളത്തിലുണ്ടായിട്ടില്ലെന്നും സെക്രട്ടേറിയറ്റ് തമ്പുരാൻ കോട്ടയാണെന്നും ശിവഗിരിമഠത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ വിമർശിച്ചു. വർഗീയ ശക്തികൾ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ( sivagiri mutt swamy sachidananda about secreteriate ) ശ്രീനാരായണ ഗുരു ജനിച്ച ചെമ്പഴന്തിയിലും ശിവിഗിരിയിലും പ്രത്യേക പൂജകളും പ്രാർത്ഥനകളും നടന്നു. ശിവഗിരിയിൽ നടന്ന ജയന്തി സമ്മേളനത്തിലാണ് മന്ത്രി പി.എ […]
അന്ത്യോപചാരം അർപ്പിച്ച് നാട്; സരോജിനി ബാലാനന്ദന്റെ സംസ്കരം നടന്നു
അന്തരിച്ച മുതിർന്ന സിപിഐഎം നേതാവ് സരോജിനി ബാലാനന്ദന്റെ മൃതദേഹം കളമശേരി പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. മന്ത്രി പി രാജീവ് സംസ്കാരചടങ്ങിൽ പങ്കെടുത്തു. ഇന്നലെ കളമശേരി ടൌൺ ഹാളിലും പാർട്ടി ഓഫിസിലും പൊതുദർശനം ഉണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ കളമശ്ശേരിയിലെ വസതിയിലെത്തിയാണ് അന്ത്യോപചാരം അർപ്പിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, മന്ത്രി കെ രാധാകൃഷ്ണൻ തുടങ്ങി പ്രമുഖർ എന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചൊവ്വാഴ്ച്ചയാണ് മരണം സ്ഥിരീകരിച്ചത്. അന്തരിച്ച മുൻ സിപിഐഎം പോളിറ്റ് […]
മുഖ്യമന്ത്രിക്കായി ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നു; 80 ലക്ഷം രൂപയ്ക്ക് സ്വകാര്യ കമ്പനിയുമായി കരാര്‍
സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ മുഖ്യമന്ത്രി പിണറായി വിജയനായി ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നു. സ്വകാര്യ കമ്പനിയുമായി കരാറിലേര്‍പ്പെടാനായി തീരുമാനത്തിന്‍ അന്തിമ അംഗീകരമായി. 80 ലക്ഷം രൂപയ്ക്കാണ് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലെ മന്ത്രിസഭാ തീരുമാനമനുസരിച്ചാണ് ആഭ്യന്തര വകുപ്പ് അന്തിമ കരാറിലെത്തുന്നത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തക്കുന്ന സ്വകാര്യ കമ്പനിക്കാണ് കരാര്‍. മാസം 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയാണ് വാടക. ഇതില്‍ കൂടുതല്‍ പറന്നാല്‍ മണിക്കൂറിന് 90,000 രൂപ അധികം നല്‍കുകയും ചെയ്യണം. പൈലറ്റ് ഉള്‍പ്പെടെ 11 പേര്‍ക്ക് യാത്ര ചെയ്യാന്‍ […]
‘ജാതിമത വിദ്വേഷ രാഷ്ട്രീയം സമൂഹത്തിൽ വെല്ലുവിളി ഉയർത്തുന്നു’: മുഖ്യമന്ത്രി
ജാതി-മത വിദ്വേഷ രാഷ്ട്രീയം സമൂഹത്തിൽ വലിയ വെല്ലുവിളിയുയർത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഭജന രാഷ്ട്രീയത്തിലൂടെ വർഗ്ഗീയ ശക്തികൾ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം ഇല്ലാതാക്കാനുള്ള ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. മാനവിക ഐക്യത്തെ ശിഥിലീകരിക്കാൻ സങ്കുചിത ശക്തികൾ നിരന്തരം പരിശ്രമിക്കുകയുമാണ്. ശ്രീനാരായണഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാൻ ഈ വെല്ലുവിളികളെയെല്ലാം മുറിച്ചു കടന്നേ കഴിയൂ. വെല്ലുവിളികളെ നേരിടാൻ ഗുരു ദർശനങ്ങളും ഗുരുവിന്റെ ഉജ്ജ്വല പോരാട്ട ചരിത്രവും ഊർജ്ജമാവട്ടെയെന്നും മുഖ്യമന്ത്രി. ഫേസ്ബുക്ക് പോസ്റ്റ്:ശ്രീനാരായണ ഗുരുവിന്റെ ജന്മദിനമാണ് ഇന്ന്. നവോത്ഥാന കേരളത്തിന്റെ കണ്ണാടിയെന്നോണം ശ്രീനാരായണ […]
വയറ്റിൽ കത്രിക മറന്നു വെച്ച സംഭവം; മെഡിക്കൽ ബോഡിനെതിരെയുള്ള അന്വേഷണ റിപ്പോർട്ട് പൊലീസ് നാളെ സമർപ്പിക്കും
ഹർഷിനയുടെ വയറ്റിൽ കത്രിക മറന്നു വെച്ച സംഭവത്തിൽ പോലീസ് റിപ്പോർട്ട് തള്ളിയ മെഡിക്കൽ ബോഡിനെതിരെയുള്ള അന്വേഷണ റിപ്പോർട്ട് പോലീസ് നാളെ കോടതിയിൽ സമർപ്പിക്കും.ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്ന 2 ഡോക്ടർമാരെയും 2 നഴ്‌സുമാരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനാണ് പോലീസ് നീക്കം.കുറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ലെന്ന് പോലീസിന് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു. ( police to submit chargesheet on harshina case tomorrow ) പൊലീസ് റിപ്പോർട്ട് മെഡിക്കൽ ബോർഡ് തള്ളിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോട്ടാണ് നാളെ കോടതിയിൽ സമർപ്പിക്കുക.ശസ്ത്രക്രിയ ഡ്യൂട്ടിയിൽ […]
പൊലീസ് പിന്തുടരുന്നതിനിടെ വിദ്യാർത്ഥി മരിച്ച സംഭവം: ആരോപണവിധേയനായ എസ്ഐയുടെ കുടുംബത്തിന് ഭീഷണിയെന്ന് പരാതി
കാസർഗോഡ് പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ആരോപണവിധേയനായ എസ് ഐയുടെ കുടുംബത്തിന് നേരെ ഭീഷണിയെന്ന് പരാതി. എസ് ഐ രഞ്ജിത്തിന്റെ കുടുംബമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വീടിന് മുൻവശത്തെത്തി രണ്ടംഗ സംഘം തങ്ങളെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ബൈക്കിലെത്തിയ രണ്ടംഗ സംഘം ഭീഷണി മുഴക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. രഞ്ജിത്തിന്റെ പിതാവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. (Threat against Kasargod SI in relation with student death) പൊലീസ് പിന്തുടരുന്നതിനിടെ കാർ […]
എകെജി സെന്റര്‍ നിര്‍മിച്ചത് ഭൂനിയമം ലംഘിച്ചെന്ന ആരോപണം: മാത്യു കുഴല്‍നാടന്റെ ആരോപണത്തിന് സിപിഐഎം ഇന്ന് മറുപടി നല്‍കും
മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉന്നയിച്ച പുതിയ ആരോപണങ്ങള്‍ക്ക് സിപിഐഎം ഇന്ന് മറുപടി നല്‍കും. സിപിഐഎമ്മിന്റെ ആസ്ഥാന മന്ദിരമായ എകെജി സെന്റര്‍ ഭൂനിയമം ലംഘിച്ച് നിര്‍മിച്ച കെട്ടിടമാണെന്നാണ് മാത്യുവിന്റെ ആരോപണം. എറണാകുളം, ഇടുക്കി പാര്‍ട്ടി സെക്രട്ടറിമാര്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നും മാത്യു പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ സിപിഐഎം നേതാക്കള്‍ ഇന്ന് മറുപടി പറയും. സിപഐഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഏഴ് ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയാണ് മാത്യു പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചത്. അതേസമയം വീണ വിജയനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് […]
സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ, മധ്യ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കും. എറണാകുളം, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ( chances of rain for two days in kerala ) അറബിക്കടലിൽ കാലാവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നതാണ് ഒരിടവേളയ്ക്ക് ശേഷം മഴ പെയ്യാൻ കാരണം. അതേസമയം കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. അടുത്ത ആഴ്ചയോടെ കാലവർഷം കൂടുതൽ ശക്തിപ്പെടുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ നിരീക്ഷണം.












