Kerala

ഗ്രോ വാസുവിനെതിരായ കേസ് പിൻവലിക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത്

വന്ദ്യവയോധികനും മനുഷ്യാവകാശ പ്രവർത്തകനുമായ ഗ്രോ വാസുവിനെതിരായ കേസ് പിൻവലിച്ച് ജാമ്യത്തിനു നിയമപരമായ സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. അദ്ദേഹത്തോടുളള പൊലീസിന്റെ പെരുമാറ്റത്തിൽ മനുഷ്യത്വപരമായ സമീപനം വേണമെന്നും കത്തിൽ ആവശ്യപ്പെട്ടു. കത്ത് പൂർണരൂപത്തിൽ: വന്ദ്യവയോധികനായ ഗ്രോ വാസുവിന്റെ വായ് മൂടിക്കെട്ടുന്ന പോലീസുകാരുടെ ചിത്രം കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ കണ്ടു. 94 കാരനായ ഒരു മനുഷ്യാവകാശ പ്രവർത്തകൻ മുദ്രാവാക്യം വിളിക്കുന്നത് തടയാൻ അദ്ദേഹത്തിന്റെ കൈ ബലമായി പിടിച്ചു താഴ്ത്തുകയാണ് അങ്ങയുടെ […]

Kerala

‘അവന്റെ മോഹമാണ്, സന്തോഷമാണ്’; ഉണ്ണിക്കണ്ണനായി ഭിന്നശേഷിക്കാരനായ മൂന്നാം ക്ലാസുകാരൻ മുഹമ്മദ് യഹിയ

സമൂഹമാധ്യമങ്ങളില്‍ വൈറലായി കോഴിക്കോട് ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് നടന്ന മഹാശോഭായാത്രയിൽ കണ്ട ‘റിയല്‍ കേരള സ്റ്റോറി’. മഹാശോഭായാത്രയിൽ ഉണ്ണിക്കണ്ണന്റെ വേഷമിട്ട് വീല്‍ചെയറിലിരുന്ന് മോഹം നിറവേറ്റുകയായിരുന്നു ഭിന്നശേഷിക്കാരനായ മുഹമ്മദ് യഹിയ. ഉമ്മ ഫരീദയാണ് ഉണ്ണിക്കണ്ണനായി മേക്കപ്പ് ഇട്ട് മകനെ ശോഭയാത്രയ്ക്ക് എത്തിച്ചത്. ശോഭായാത്രയിലെ ഹൃദയസ്പർശിയായ ദൃശ്യങ്ങളിലൊന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. അഹം ബ്രഹ്മാസ്മി…. തത്വമസി. സനാതന ധർമ്മത്തിൽ എവിടെ മതം? ബാലഗോകുലം ജന്മാഷ്ടമി ശോഭായാത്രയിലെ ഹൃദയസ്പർശിയായ ദൃശ്യങ്ങളിലൊന്ന്…കോഴിക്കോടുനിന്നും- കെ സുരേന്ദ്രൻ വിഡിയോ പങ്കുവച്ച് […]

Kerala

തിരുവനന്തപുരത്ത് പരസ്പരം വീടുകയറി ആക്രമണം നടത്തിയ അയൽവാസികൾ അറസ്റ്റിൽ

തിരുവനന്തപുരം കിളിമാനൂരിൽ പരസ്പരം വീടുകയറി ആക്രമണം നടത്തിയ അയൽവാസികൾ പിടിയിൽ. അയൽവാസികൾ തമ്മിലുള്ള അതിർത്തി തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ചിന്ത്രനെല്ലൂർ സ്വദേശികളായ സജീവ്, സഹോദരൻ രാജീവ്, ലാലു എന്നിവരെയാണ് കിളിമാനൂർ പൊലീസ് പിടികൂടിയത്. അയൽവാസികളായ ലാലുവിന്റെയും സജീവിന്റേയും കുടുംബങ്ങൾ തമ്മിലുള്ള അതിർത്തി തർക്കമാണ് പരസ്പരം വീട് കയറി ആക്രമിക്കാൻ പ്രതികളെ പ്രേരിപ്പിച്ചത്. അതിർത്തി തർക്കവുമായി ബന്ധപ്പെട്ട കോടതിയിൽ കേസും നടക്കുന്നുണ്ട്. അതിനിടെയാണ് സജീവും സഹോദരൻ രാജീവും ചേർന്ന് ലാലുവിന്റെ വീട് ആക്രമിക്കുന്നത്. വീട്ടിലുണ്ടായിരുന്നവരെ അസഭ്യം പറയുകയും ചെയ്തു. […]

Kerala

സാമ്പത്തിക പ്രതിസന്ധി; കുറമശേരിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേർ തൂങ്ങിമരിച്ചു

എറണാകുളം കുറമശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറുമശേരി സ്വദേശികളായ ദമ്പതികളും മകനുമാണ് മരിച്ചത്. കുറുമശേരി സ്വദേശി ഗോപി (64), ഭാര്യ ഷീല (56), മകൻ ഷിബിൻ (36) എന്നിവരാണ് മരിച്ചത്. മകന്റെ സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. അയല്‍വാസികളാണ് വിവരം പോലീസില്‍ അറിയിച്ചത്. ചെങ്ങമനാട് പൊലീസ് അന്വേഷണം നടത്തിവരുകയാണ്.സാമ്പത്തിക പ്രതിസന്ധി മൂലം വലിയ മാനസിക വിഷമത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Kerala

ഒരു പ്രദേശമൊന്നാകെ ഉണർന്ന് പ്രവർത്തിച്ചു; 9 വയസുകാരിക്ക് തിരികെ ലഭിച്ചത് സ്വന്തം ജീവൻ; അതിഥി തൊഴിലാളിയുടെ മകൾക്ക് തുണയായത് സമീപവാസികളുടെ സമയോചിത ഇടപെടൽ

ആലുവയിൽ ക്രൂരപീഡനത്തിനിരയായ അതിഥി തൊഴിലാളിയുടെ മകൾക്ക് തുണയായത് പ്രദേശവാസികളുടെ സമയോചിത ഇടപെടൽ. രാത്രി വൈകി ഒരു പെൺകുട്ടിയുടെ കരച്ചിൽ കേട്ടാണ് സമീപവാസിയായ സുകുമാരൻ ജനലിന് പുറത്തേക്ക് നോക്കിയത്. പെൺകുട്ടിയുമായി ഒരാൾ പോകുന്നതാണ് കണ്ടത്. സംശയം തോന്നിയ ഇയാൾ ഭാര്യയെ വിളിച്ചുണർത്തുകയും അയൽവാസികളെ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. പിന്നാലെ സുകുമാരനും മറ്റ് അയൽവാസികളായ ഷാജിയും അബൂബക്കറും ചേർന്നാണ് തെരച്ചിൽ ആരംഭിച്ചത്. ഇവരെല്ലാവരും ചേർന്ന് പെൺകുട്ടിയെ തെരഞ്ഞിറങ്ങുന്നതിനിടെയാണ് പെൺകുട്ടിയെ കണ്ടെത്തുന്നത്. തെരച്ചിലാരംഭിച്ച് 15-20 മിനിറ്റിനകം തന്നെ കുട്ടിയെ കണ്ടെത്തി. പെൺകുട്ടിയുടെ […]

Kerala

സ്വർണവിലയിൽ നേരിയ ഇടിവ്; ഇന്നത്തെ വില അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 5490 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് വില 80 രൂപ കുറഞ്ഞ് 43,920 ൽ എത്തി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4553 രൂപയാണ്. തുടർച്ചയായി സ്വർണവിപണിയിലുണ്ടായ ഉയർച്ചയ്ക്ക് പിന്നാലെ കഴിഞ്ഞ ദിവസം മുതലാണ് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയത്. ഇന്നലെയും ഗ്രാമിന് 15 രൂപയുടെ താഴ്ച്ചയാണ് സ്വർണവിലയിലുണ്ടായത്. കഴിഞ്ഞ രണ്ടുമൂന്നു വർഷക്കാലമായി മരവിപ്പനുഭപ്പെട്ടിരുന്ന സ്വർണ വ്യാപാര മേഖലയ്ക്ക് ഇത്തവണ […]

Kerala

തലസ്ഥാനത്ത് രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം കൊറ്റാമത്ത് രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശി അഖിൽ എന്ന അമ്പു ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെയാണ് ചെന്നൈയിൽ നിന്ന് ആഡംബര ബസിൽ തിരുവനന്തപുത്തേക്ക് വരികയായിരുന്ന യുവാവിനെ കഞ്ചാവുമായി പിടികൂടിയത്. അമരവിള എക്സൈസ് സംഘം കൊറ്റാമത്ത് നടത്തിയ വാഹന പരിശോധനയിലാണ് പാച്ചല്ലൂർ സ്വദേശി അഖിൽ എന്ന അമ്പു 2 കിലോ കഞ്ചാവുമായി പിടിയികുന്നത്. പാച്ചല്ലൂർ, വെങ്ങാനൂർ, കോവളം തുടങ്ങിയ പ്രദേശങ്ങളിൽ വില്പന നടത്തുന്നതിനാണ് പ്രതി കഞ്ചാവ് എത്തിച്ചതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ […]

Kerala

മെഡിക്കൽ കോളജ് കത്രിക കേസ്; പ്രതികളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

കോഴിക്കോട് മെഡിക്കൽ കോളജിൽ ഹർഷിന എന്ന യുവതിയുടെ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഒന്നാം പ്രതി ഡോ സി.കെ രമേശൻ, മൂന്നും നാലും പ്രതികളായ നേഴ്‌സസ് എം.രഹന, കെ.ജി മഞ്ജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എസിപി സുദർശൻ മുൻപാകെയാണ് പ്രതികൾ ഹാജരായത്. CRPC 41A പ്രകാരം ഉള്ള നോട്ടീസിൽ ആണ് പ്രതികൾ ഹാജരായത്. കേസിൽ കരട് കുറ്റപത്രം തയ്യാറാക്കി സർക്കാരിന് നൽകും. ശേഷം വിചാരണ ചെയ്യാൻ സർക്കാരിൻറെ അനുമതി […]

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കണ്ണൂരിൽ വ്യാജ സിദ്ധന്‍ അറസ്റ്റില്‍

കണ്ണൂരിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. കണ്ണൂര്‍ കൂത്തുപറമ്പിലാണ് സംഭവം. എലിപറ്റച്ചിറയില്‍ ചാത്തന്‍ സേവ കേന്ദ്രം നടത്തുന്ന ജയേഷാണ് പിടിയിലായത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പെണ്‍കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം ശ്രദ്ധയില്‍പ്പെട്ടതോടെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. ബന്ധുക്കളോടൊപ്പമാണ് കുട്ടി മന്ത്രവാദ കേന്ദ്രത്തിലേക്ക് എത്തിയത്. അവിടെ വച്ചാണ് പീഡനം നടന്നതെന്നാണ് പൊലീസ് പറയുന്നത്. വിഷയവുമായി ബന്ധപ്പെട്ട മന്ത്രവാദ കേന്ദ്രത്തിനെതിരെ വിവിധ പാർട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു.

Kerala

‘എന്റെ സ്വന്തം ഇച്ചാക്കയ്ക്ക് ഇന്ന് പിറന്നാൾ’ ആശംസയറിയിച്ച് മോഹൻലാൽ; ആശംസകളുമായി മലയാള സിനിമ ലോകം

മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് തന്‍റെ 72-ാം ജന്മദിനം ആഘോഷിക്കുകയാണ്. അദ്ദേഹത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് മലയാള സിനിമ ലോകം. ‘എന്റെ സ്വന്തം ഇച്ചാക്കയ്ക്ക് പിറന്നാൾ ആശംസകളെന്ന് മോഹൻലാൽ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ജന്മദിനാശംസകൾ മമ്മുക്ക! ഈ വർഷം ഞങ്ങൾക്കായി നിങ്ങൾ എന്താണ് ഒരുക്കുന്നത്. പുതിയ സിനിമകൾ കാണാനുള്ള കാത്തിരിപ്പിലാണ് ഞാൻ എന്ന് പൃഥ്വിരാജ് കുറിച്ചു.,ജെന്റിൽ ജയന്റിനൊപ്പം പിറന്നാൾ ആശംസകളെന്ന് ഉണ്ണിമുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. മലയാളിയുടെ മനം നിറച്ച് കലയിലും ജീവിതത്തിലും വഴികാട്ടിയായ് മുൻപേ നടക്കുന്ന പ്രിയഗുരുനാഥന് ഹൃദയത്തിൽ […]