പുതുപ്പള്ളിയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വിജയത്തിലേക്ക് കുതിക്കുമ്പോള്‍ ചിത്രത്തില്‍ പോലും ഇല്ലാതെ ബിജെപി. ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ 3768 വോട്ടിന് മൂന്നാം സ്ഥാനത്താണ്. വോട്ടെണ്ണല്‍ ആരംഭിച്ച് ഒന്നേകാല്‍ മണിക്കൂറിന് ശേഷമാണ് ലിജിന്‍ ലാല്‍ ആയിരം വോട്ടുകളിലേക്കെങ്കിലും എത്തിയത്. 2021ലെ 11,694 വോട്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണത്തെ വോട്ട്ശതമാനത്തില്‍ വലിയ ഇടിവാണുണ്ടായിരിക്കുന്നത്. 37220 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ മുന്നേറുന്നത്. 2021ലെ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷത്തെയാണ് ചാണ്ടി ഉമ്മന്‍ മറികടന്നിരിക്കുന്നത്. യുഡിഎഫ്-68,878, എല്‍ഡിഎഫ്-31658 […]
Kerala
അപ്പയുടെ കല്ലറയിലെത്തി ചാണ്ടിയുടെ മൗന പ്രാര്‍ത്ഥന, ചുറ്റും പൊതിയുന്ന ജനം; പുതുപ്പള്ളിയില്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍
മ്മന്‍ ചാണ്ടിയ്ക്ക് ശേഷം പുതുപ്പള്ളിയുടെ പുതുനായകന്‍ മകന്‍ ചാണ്ടി ഉമ്മനാണെന്ന് ഉറപ്പായിക്കഴിഞ്ഞു. 37000-ലധികം ഭൂരിപക്ഷത്തില്‍ ചാണ്ടി ഉമ്മന്‍ വിജയമുറപ്പിച്ച് പുതുപ്പള്ളിയില്‍ ഉയര്‍ന്ന് നില്‍ക്കുകയാണ്. ചരിത്രവിജയത്തിന് പിന്നാലെ ചാണ്ടി ഉമ്മന്‍ നേരെ പോയത് പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയോട് ചേര്‍ന്ന് അന്ത്യവിശ്രമം കൊള്ളുന്ന ഉമ്മന്‍ ചാണ്ടിയെ കാണാനാണ്. വിജയം പിതാവിന് സമര്‍പ്പിക്കുന്നുവെന്ന് പറയാതെ പറഞ്ഞ് ചാണ്ടി ഉമ്മന്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി മൗനമായി പ്രാര്‍ത്ഥിച്ചു. പുതുപ്പള്ളിയുടെ പുതിയ ജനനായകനെ കാണാനും അഭിനന്ദിക്കാനും ഉമ്മന്‍ ചാണ്ടിയെ തൊട്ട് ജനങ്ങള്‍ തിക്കിതിരക്കുന്ന […]
സിപിഐഎം കോട്ടകളും കൈവിട്ടു, മണര്‍കാടും മുഴുവന്‍ ബൂത്തുകളില്‍ ചാണ്ടി; ഒരിടത്തും ലീഡില്ലാതെ ജെയ്ക്
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്ന പുതുപ്പള്ളി മണ്ഡലത്തില്‍ യുഡിഎഫ് തരംഗമുണ്ടെന്ന് സൂചന നല്‍കുന്ന ഫലങ്ങളാണ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വരുന്നത്. ആറാം റൗണ്ട് വോട്ടെണ്ണല്‍ കഴിയുമ്പോള്‍ 20000 കടക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ ലീഡ്. ചാണ്ടി ഉമ്മന്‍ 47256 വോട്ടുകള്‍ക്കും ജയ്ക് സി തോമസ് 23798 വോട്ടുകളും ലിജിന്‍ ലാല്‍ 2012 വോട്ടുകളുമാണ് നേടിയിരിക്കുന്നത്. പോസ്റ്റല്‍ വോട്ടെണ്ണിയപ്പോള്‍ മുതല്‍ ചാണ്ടി ഉമ്മന്‍ അതിവേഗം ബഹുദൂരം ലീഡുയര്‍ത്തുന്ന കാഴ്ചയാണ് പുതുപ്പള്ളിയില്‍ കാണാനായത്. ഒരിടത്തും ലീഡ് […]
ഇടത് ഭരണത്തിന്റെ ആണിക്കല്ല് ഇളകുന്നു, ഭൂരിപക്ഷം 50,000 കടക്കും; രമേശ് ചെന്നിത്തല
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അമ്പതിനായിരം കടക്കുമെന്ന് രമേശ് ചെന്നിത്തല. ഉമ്മൻ ചാണ്ടിയോടുള്ള ജനങ്ങളുടെ വിശ്വാസമാണിത്. എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചു. മന്ത്രിമാർ പ്രചാരണത്തിന് വന്നിരുന്നെങ്കിൽ ഭൂരിപക്ഷം കൂടിയേനെ. വ്യക്തിഹത്യ ഒരു വിഷയമല്ല. ജനങ്ങൾ വ്യാജ പ്രചരണങ്ങൾ തള്ളിക്കളഞ്ഞു. സർക്കാരിന്‍റെ ആണിക്കല്ല് ഇളക്കുന്ന ഭൂരിപക്ഷമായിരിക്കും. ജനവിരുദ്ധ സർക്കാരിനെതിരായ താക്കീത് ആണിതെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിനും അഴിമതിക്കും എതിരായ ജനവികാരം പ്രകടമായി. ദുർഭരണത്തിനെതിരെ ജനം വോട്ട് ചെയ്തു. മുഖ്യമന്ത്രി പുതുപ്പള്ളിയിൽ കൂടുതൽ ദിവസം ക്യാംപെയിൻ ചെയ്തിരുന്നെങ്കിൽ ചാണ്ടി ഉമ്മന്റെ […]
ആലുവ പീഡനം: മാതാപിതാക്കള്‍ക്ക് നിയമസഹായം ഉറപ്പാക്കുമെന്ന് വി ശിവന്‍കുട്ടി
ആലുവയില്‍ എട്ടു വയസുകാരിയെ ഉറങ്ങിക്കിടക്കവേ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ സംഭവം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യത്തില്‍ വിവരങ്ങള്‍ ശേഖരിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഡയറക്ടര്‍ എസ് ഷാനവാസിന് നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും ഞെട്ടിക്കുന്നതുമാണ്. കുഞ്ഞിന് എല്ലാവിധ സഹായങ്ങളും നൽകും. ബീഹാർ സ്വദേശികൾ ആണ് കുട്ടിയുടെ മാതാപിതാക്കൾ. കുടുംബത്തിന് നിയമപരമായ എല്ലാവിധ പിന്തുണയും നൽകും. കുറ്റവാളിക്കെതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പുലര്‍ച്ചെ രണ്ട് മണിയോടെ വീട്ടില്‍ […]
കോഴിക്കോട് കിടക്ക ദേഹത്ത് വീണ് രണ്ടു വയസുകാരന് ദാരുണാന്ത്യം
കോഴിക്കോട് മുക്കത്ത് കിടക്ക ദേഹത്തുവീണ് രണ്ടു വയസുകാരൻ മരിച്ചു. കോഴിക്കോട് മണാശേരി പന്നൂളി സന്ദീപ്-ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ സന്ദീപാണ് മരിച്ചത്.ചുമരിൽ ചാരിവെച്ചിരുന്ന കിടക്ക ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് സംഭവം. കുട്ടിയെ ഉറക്കി കിടത്തിയിട്ട് കുളിക്കാനിറങ്ങിയ അമ്മ തിരിച്ചുവരുമ്പോഴാണ് കിടക്ക ദേഹത്തേക്ക് വീണതെന്നാണ് വീട്ടുകാർ പറയുന്നത്. കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നാട്ടുകാർ ഉൾപ്പെടെയുള്ള പ്രദേശവാസികൾ വിഷയത്തിൽ ദുരൂഹതയുണ്ടെന്ന് വ്യകത്മാക്കി. എന്നാൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് […]
ടിക്കറ്റിന്റെ ബാലൻസ് ചോദിച്ചു; KSRTC ബസിൽ നിന്ന് വിദ്യാർത്ഥിയെ ഇറക്കി വിട്ട് കണ്ടക്ടർ
സ്കൂൾ വിദ്യാർത്ഥിക്ക് ടിക്കറ്റ് തുകയുടെ ബാക്കി നൽകാതെ കെഎസ്ആർടിസി ബസ് കണ്ടക്ടർ. ബാലൻസ് ചോദിച്ചതിന് കുട്ടിയെ അപമാനിച്ചതായി പരാതി. പണം തിരികെ നൽകാതെ കുട്ടിയെ ബസിൽ നിന്ന് ഇറക്കിവിട്ടു. തിരിച്ച് പോകാൻ പണം ഇല്ലാത്തിനാൽ കുട്ടി 12 കി.മി നടന്നെന്ന് പിതാവ്. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. കഴിഞ്ഞ ദിവസം രാവിലെ 6.40 യാണ് സംഭവം. നൊമങ്ങാട് ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. 18 രൂപയായിരുന്നു ടിക്കറ്റ് ചാർജ്. കുട്ടി 100 രൂപ കണ്ടക്ടർക്ക് നൽകി. […]
അക്രമി മലയാളി; പെൺകുട്ടിയും സാക്ഷികളും പ്രതിയെ തിരിച്ചറിഞ്ഞു
ആലുവയിൽ ഒൻപതുവയസുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ അക്രമി മലയാളിയെന്ന് പൊലീസ്. പ്രതി സ്ഥിരം മോഷ്ടാവെന്ന് പൊലീസിന് വിവരം ലഭിച്ചു. പ്രതിയെ പീഡനത്തിനിരയായ കുഞ്ഞും സാക്ഷികളും തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ ഉടൻ തന്നെ പിടികൂടാനാകും എന്ന പ്രതീക്ഷയിലാണ് ജനം. ആലുവ ചാത്തൻപുറത്ത് ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് മറ്റൊരു അതിഥി തൊഴിലാളികളുടെ മകൾ കൂടി പീഡനത്തിനിരയാകുന്നത്. വീട്ടിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ മാതാപിതാക്കൾ അറിയാതെ തട്ടിക്കൊണ്ടു പോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. രാത്രി വൈകി ഒരു പെൺകുട്ടിയുടെ കരച്ചിൽ കേട്ടാണ് സമീപവാസിയായ […]
പീഡനത്തിനിരയായ കുട്ടി അപകടനില തരണം ചെയ്‌തു
ആലുവയിൽ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയായ കുട്ടി അപകടനില തരണം ചെയ്‌തുവെന്ന് പൊലീസ്. കുട്ടി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ജീവൻ തിരിച്ചുകിട്ടിയത് പ്രദേശവാസികളുടെ ഇടപെടൽ കാരണമാണ്. പ്രതിയെ കണ്ടാൽ തിരിച്ചറിയാം എന്ന് കുട്ടി പറഞ്ഞു. കുട്ടിക്ക് ആവശ്യമായ വിദഗ്‌ധ ചികിത്സ നൽകാനും തയ്യാറെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതിഥി തൊഴിലാളികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിയ പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. മാതാപിതാക്കൾക്ക് ഒപ്പം ഉറങ്ങിയ കുട്ടിയെ കാണാതായതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിന് ഒടുവിൽ, സമീപത്തെ പാടത്തു നിന്നാണ് വസ്ത്രങ്ങളില്ലാത്ത നിലയിൽ […]
പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ അജണ്ടയില്‍ അവ്യക്തതയെന്ന വിമര്‍ശനം: ഇന്ത്യ മുന്നണിയുടെ കത്തിന് മറുപടിയുമായി കേന്ദ്രം
പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ അജണ്ട വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഇന്ത്യ മുന്നണിയുടെ കത്തിന് മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍. നിയമവും ചട്ടവും അനുസരിച്ചുള്ള എല്ലാ നടപടികളും പിന്‍തുടര്‍ന്നാണ് സമ്മേളനം വിളിച്ചതെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രള്ഹാദ് ജോഷി മറുപടി നല്‍കി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാര്യോപദേശക സമിതി വിളിയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിയ്ക്കുന്നതിന് മുന്‍പ് പാലിച്ചിട്ടില്ലെന്നായിരുന്നു സോണിയ ഗാന്ധി കത്തിലൂടെ ചൂണ്ടിക്കാട്ടിയിരുന്നത്. പാര്‍ലമെന്റ് നടപടികളെ തടസപ്പെടുത്തുന്ന തരത്തിലും തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുമാണ് […]












