സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂർണം. സമരാനുകൂലികൾ ട്രെയിനുകൾ തടഞ്ഞത് റയിൽ ഗതാഗതത്തെ ബാധിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ അടഞ്ഞ് കിടക്കുകയാണ്. സെക്രട്ടേറിയറ്റിൽ ഹാജർ നില കുറവായിരുന്നു. കൊല്ലത്ത് വഞ്ചിനാട് എക്സ്പ്രസ് തടഞ്ഞു. കെ.എസ്.ആർ.ടി.സി പമ്പ സർവീസ് മാത്രമാണ് നടത്തുന്നത്. ആലപ്പുഴയിൽ ബോട്ട് സർവീസുകളുമില്ല. കോട്ടയത്തും ട്രെയിൻ തടഞ്ഞു. മൂന്നാർ – തേക്കടി ടൂറിസ്റ്റ് മേഖലകളെ പണിമുടക്ക് ബാധിച്ചില്ല. വ്യാവസായിക നഗരമായ കൊച്ചിയിൽ ദേശീയ പണിമുടക്ക് പൂർണമായിരുന്നു. വൻകിട വ്യാപാര കേന്ദ്രങ്ങൾ […]
Kerala
മനിതി സംഘത്തെ സ്വകാര്യവാഹനത്തില്‍ കൊണ്ടുപോയതെന്തിന്?
ശബരിമലയിൽ മനിതി സംഘത്തെ സ്വകാര്യ വാഹനത്തിൽ എത്തിച്ചതിന് പൊലീസിന് ഹൈക്കോടതിയുടെ വിമർശനം. വിഷയത്തില്‍ പൊലീസ് വിശദീകരണം നൽകണമെന്നും കോടതി നിര്‍ദേശിച്ചു. വാഹനങ്ങൾ കടത്തിവിടരുതെന്ന ഉത്തരവ് ലംഘിച്ചതെന്തിനെന്നും കോടതി ചോദിച്ചു. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ട് ഹൈക്കോടതി പരിഗണിച്ചതിന് ശേഷമാണ് പൊലീസിനെതിരെ വിമർശനമുന്നയിച്ചത്. ശബരിമലയിലെത്തിയ മനിതി സംഘത്തിലെ യുവതികളെ സ്വകാര്യ വാഹനത്തിൽ പമ്പയിൽ എത്തിച്ചത് എന്തിനെന്നാണ് ഹൈക്കോടതി പൊലീസിനോട് ചോദിച്ചത്. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ അനുവദിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്തടിസ്ഥാനത്തിലാണ് ഉത്തരവ് […]