വീട്ടില്‍ തേനീച്ചക്കൂടിന് സമീപം നിന്ന് കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥിനി തേനീച്ചയുടെ കുത്തേറ്റ് മരിച്ചു. മൂവാറ്റുപുഴ വാളകം സ്വദേശിനിയായ അലീന ബെന്നി (13) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം. തേനീച്ച കൃഷി നടക്കുന്ന ഇവരുടെ വീട്ടില്‍ തേനീച്ചക്കൂടിനു സമീപം നില്‍ക്കുമ്പോഴാണ് അലീനയുടെ മുഖത്തും കഴുത്തിലുമായി തേനീച്ചയുടെ കുത്തേറ്റത്. തുടര്‍ന്ന് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ട കുട്ടിയെ ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തേനീച്ചയുടെ കുത്തേറ്റതിനെ തുടര്‍ന്നുണ്ടായ അലര്‍ജിയും നീര്‍വീക്കവുമാണ് മരണത്തിനിടയാക്കിയതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Kerala
ആലപ്പാട് സമരം ന്യായമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് കാനം രാജേന്ദ്രൻ
ആലപ്പാട് സമരം ഹൈജാക്ക് ചെയ്യാൻ സർക്കാർ ആരെയും അനുവദിക്കില്ലെന്നും ആലപ്പാട് സമരം ന്യായമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് കാനം രാജേന്ദ്രൻ. സി പി ഐ ജനങ്ങളുെടെ സമരത്തിനൊപ്പമാണ്. ഖനനം നിർത്തിയതിന് ശേഷം ചർച്ച എന്നാണ് സമരക്കാരുടെ ആവശ്യം, അവർ കടുംപിടുത്തം പിടിക്കില്ലെന്നാണ് വിശ്വാസം. നിയമസഭ സമിതിയുടെ ശുപാർശ കൂടെ പരിഗണിച്ച് രമ്യമായി പ്രശ്നം സമരം പരിഹരിക്കും..
ഭരണഘടനാ ബെഞ്ചിന്റെ വിധി സുപ്രീംകോടതിക്ക് സംഭവിച്ച തെറ്റ്; കെ മുരളീധരന്‍
ശബരിമലയിൽ യുവതി പ്രവേശനം സംബന്ധിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധി സുപ്രീംകോടതിക്ക് സംഭവിച്ച തെറ്റാണെന്ന് കെ മുരളീധരൻ എംഎൽഎ. മതവിശ്വാസങ്ങളുടെ കാര്യത്തിൽ കോടതികൾ സൂക്ഷ്മത പാലിക്കണമെന്നും മുരളീധരൻ പറഞ്ഞു.24 എഡിറ്റർ ഇൻ ചാർജ് പിപി ജെയിംസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് കെ മുരളീധരൻ എംഎൽഎ നിലപാട് വ്യക്തമാക്കിയത്. അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം ഇന്ന് വൈകിട്ട് ആറ് മണിയ്ക്ക് ട്വന്റിഫോറില്‍ കാണാം. ടി പി ചന്ദ്രശേഖരൻ കേസിൽ ശക്തമായ നിലപാട് എടുത്തിരുന്നുവെങ്കിൽ എൽ ഡി എഫ് അധികാരത്തിൽ വരില്ലായിരുന്നു. എ കെ […]
സര്‍ക്കാര്‍ ആലപ്പാട്ടുകാര്‍ക്കൊപ്പം
ആലപ്പാട്ടെ സമരക്കാരുമായി ചർച്ചക്ക് തയ്യാറാണെന്നും മേഴ്സിക്കുട്ടിയമ്മ. വ്യവസായവകുപ്പാണ് ഇതിന് മുന്‍കൈയെടുക്കേണ്ടത്. അശാസ്ത്രീയമായ ഖനനം പാടില്ല എന്ന നിലപാട് തന്നെയാണ് സർക്കാറിനെന്നും സര്‍ക്കാര്‍ സമരക്കാര്‍ക്ക് ഒപ്പമാണെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭാ പരിസ്ഥിതി സമിതിയുടെ ശുപാർശകൾ നടപ്പാക്കുമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. എന്നാല്‍ സമരത്തിന് മുന്നില്‍ ഗൂഢനീക്കം ഉണ്ടെന്നും സമരവുമായി അനുകൂലിക്കാന്‍ കഴിയില്ലെന്നുമാണ് മുമ്പ് മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചത്. ‘സ്റ്റോപ്പ് മൈനിംഗ്, സേവ് ആലപ്പാട്’ എന്ന മുദ്രാവാക്യമുയർത്തി ജനകീയ സമിതി നടത്തുന്ന സമരം അക്ഷരാർത്ഥത്തിൽ അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. നവംബർ 1-നാണ് അനിശ്ചിതകാല റിലേ […]
വാറ്റ് കുടിശികയും പിഴയും നികുതിവകുപ്പിന് ഈടാക്കാമെന്ന് ഹൈക്കോടതി
ജി.എസ്.ടി നിലവില്‍ വന്നെങ്കിലും വാറ്റ് കുടിശികയും പിഴയും നികുതി വകുപ്പിന് ഈടാക്കാമെന്ന് ഹൈക്കോടതി. ചരക്ക് സേവന നികുതി നിലവിൽ വന്നതോടെ വാറ്റ് കാലഹരണപ്പെട്ടുവെന്നും അത് പ്രകാരമുള്ള നികുതികൾ ഈടാക്കുന്നത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയുള്ള 3250 ഓളം ഹർജികള്‍ ഹൈക്കോടതി തള്ളി. ഇതോടെ ഹരജിക്കാരോട് മാത്രമായി 1800 കോടി രൂപയുടെ നികുതി വരുമാനമാണ് സംസ്ഥാന സർക്കാരിന് ലഭിക്കുക. ജി.എസ്.ടി നിലവിൽ വന്നെങ്കിലും മൂല്യവർധിത നികുതി ചട്ടപ്രകാരമുള്ള മുൻകാല കുടിശികകൾ പിരിക്കാൻ നികുതി വകുപ്പിന് അധികാരമുണ്ടെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. […]
കനത്ത സുരക്ഷയില്‍ എരുമേലി പേട്ട തുള്ളലിന് തുടക്കം
ശബരിമല മകരവിളക്കിന് മുന്നോടിയായുള്ള ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളലിന് തുടക്കം. അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളലാണ് രാവിലെ ആരംഭിച്ചത്. ഉച്ചയ്ക്കുശേഷം ആലങ്ങാട് സംഘവും പേട്ടതുള്ളും. യുവതീ പ്രവേശന വിവാദങ്ങള്‍ കണക്കിലെടുത്ത് ഇത്തവണ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. മഹിഷി നിഗ്രഹത്തിന്റെ സ്മരണ പുതുക്കിയാണ് അയ്യപ്പഭക്തര്‍ എരുമേലിയില്‍ പേട്ട തുള്ളുന്നത്. രാവിലെ 11 മണിയോടെയാണ് ചരിത്ര പ്രസിദ്ധമായ പേട്ട തുളളല്‍ ആരംഭിക്കുക. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ട തുള്ളുക. സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തില്‍ […]
എസ്.ബി.ഐ ബ്രാഞ്ച് ആക്രമണം: പ്രതികള്‍ക്കെതിരെ പൊലീസ് കടുത്ത നടപടികളിലേക്ക്
പണിമുടക്കിനിടെ തിരുവനന്തപുരത്തെ എസ്.ബി.ഐ ബ്രാഞ്ച് ആക്രമിച്ച കേസില്‍ പ്രതികള്‍ക്കെതിരെ പൊലീസ് കടുത്ത നടപടികളിലേക്ക്. പ്രതികളെക്കുറിച്ച് അതാത് വകുപ്പുകളില്‍ റിപ്പോര്‍ട്ട് നല്‍കും. കീഴടങ്ങാത്ത സാഹചര്യത്തില്‍ ഇവരെ സസ്പെന്‍ഡ് ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെടും. ഇന്നലെ അറസ്റ്റിലായ ഹരിലാല്‍ കേസില്‍ ഒന്നാം പ്രതിയാകും. എസ്.ബി.ഐ ആക്രമണ കേസില്‍ അഞ്ച് പേരെ കൂടി തിരിച്ചറിഞ്ഞു. ബിനുകുമാര്‍, അനില്‍ കുമാര്‍, അജയകുമാര്‍, ശ്രീവത്സന്‍, ബിജുരാജ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇന്നലെ അറസ്റ്റിലായ രണ്ട് പേരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. അതിനിടെ ഇടത് സംഘടനാ ജീവനക്കാര്‍ക്കെതിരെ വനിതാ […]
മാന്യതയുണ്ടെങ്കിൽ സന്യാസ വസ്ത്രം ഊരിവച്ചു പുറത്തുവരിക; സിസ്റ്റര്‍ ലൂസി കളപ്പുരയോട് സിന്ധു ജോയ്
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ സിന്ധു ജോയ്. ഏതൊരു രംഗത്തെയും പോലും സന്യാസ സഭയിലും നിയമങ്ങളുണ്ടെന്നും ആ സമൂഹത്തിന്റെ നിയമങ്ങൾ അനുസരിച്ചേ മതിയാവൂ എന്നും സിന്ധു ഫേസ്ബുക്കില്‍ കുറിച്ചു. കൗമാരപ്രായത്തിൽ ആരുടെയോ പ്രേരണക്ക് വശംവദയായി സന്യാസത്തിന്റെ ആവൃതിയിൽ അഭയം തേടിയ ലൂസിയുടെ വ്രണങ്ങൾ ഇനിയും ഉണങ്ങിയിട്ടില്ലെന്നു വാസ്‌തവം. കുമാരി ലൂസി കളപ്പുരയോട് അപേക്ഷിക്കാനുള്ളത് ഇതാണ്. മാന്യതയുണ്ടെങ്കിൽ സന്യാസവസ്ത്രം ഊരിവച്ചു പുറത്തുവരിക, ഒരു സാധാരണ പൗരന്റെ എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ആവോളം നുകരുക. […]
10 വർഷത്തിലധികം ജയിലില്‍ കിടന്ന തടവുകാരെ വിട്ടയച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ 10 വർഷത്തിലധികം കിടന്ന തടവുകാരെ വിട്ടയച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 2011ല്‍ വി.എസ് സര്‍ക്കാരിന്‍റെ കാലത്ത് 209 തടവുകാര്‍ക്ക് ഇളവ് അനുവദിച്ച ഉത്തരവാണ് ഹൈക്കോടതി ഫുള്‍ബെഞ്ച് റദ്ദാക്കിയത്. പുറത്തു വിട്ടവരുടെ വിവരങ്ങള്‍ ഗവർണർ ആറ് മാസത്തിനകം പുനപരിശോധിക്കണം. പരിശോധനക്ക് ശേഷം യോഗ്യതയില്ലെങ്കിൽ ശിഷ്ട ശിക്ഷാ കാലയളവ് പൂർത്തിയാക്കേണ്ടിവരും.
വനിതാമതിലില്‍ പങ്കെടുത്തില്ല, തൊഴിലുറപ്പ് ജോലി നിഷേധിച്ചെന്ന് പരാതി
വനിതാമതിലില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലി നിഷേധിച്ചതായി പരാതി. കണ്ണൂര്‍ മയ്യില്‍ പഞ്ചായത്തിലെ കയരളം മേച്ചേരിയിലാണ് സംഭവം. തൊഴിലാളികള്‍ പഞ്ചായത്ത് സെക്രട്ടറിക്കും കലക്ടര്‍ക്കും പരാതി നല്‍കി. മയ്യില്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡ് കയരളം മേച്ചേരിയിലെ മുപ്പതോളം തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് ജോലി നിഷേധിക്കപ്പെട്ടത്. വനിതാ മതിലില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് ജോലി നിഷേധിക്കപ്പെട്ടതെന്ന് തൊഴിലാളികള്‍ പറയുന്നു. തുടര്‍ന്ന് തൊഴിലാളികള്‍ സംഘടിതമായി പഞ്ചായത്ത് ഓഫീസിലെത്തി പ്രതിഷേധിച്ചു. സി.പി.എം നിയന്ത്രണത്തിലുളള മയ്യില്‍ പഞ്ചായത്തില്‍ പാര്‍ട്ടി അനുഭാവികള്‍ അടക്കമുളള സ്ത്രീകളെയാണ് തൊഴിലുറപ്പ് ജോലിയില്‍ […]












