India Kerala

മകരവിളക്കിന് 10,000 മല അരയ കുടംബങ്ങള്‍ അവകാശ പുന:സ്ഥാപന ദീപം തെളിയിക്കുമെന്ന്;

മകരവിളക്കിന് 10000 മല അരയ കുടംബങ്ങള്‍ അവകാശ പുന:സ്ഥാപന ദീപം തെളിയിക്കുമെന്ന് ഐക്യ മല അരയ മഹാസഭ അറിയിച്ചു. 1949 വരെ പൊന്നമ്പല മേട്ടില്‍ മകരവിളക്ക് തെളിയിച്ചിരുന്നത് മല അരയ സമുദായമായിരുന്നുവെന്നും, പിന്നീട് ഇവരില്‍ നിന്ന് വിളക്ക് ബലമായി കവര്‍ന്നെടുക്കുകയായിരുന്നുവെന്നും ഐക്യ മല അരയ മഹാസഭ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഐക്യ മലസ അരയ മഹാസഭയുടെ ശാഖകളിലും, സഭയുടെ കോ ഓപ്പറേറ്റീവ് ബാങ്ക്, ശ്രീ ശബരീശ കോളേജ്, ഇ സേവാ കേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി എക്സ്റ്റന്‍ഷന്‍ സെന്ററുകള്‍ തുടങ്ങിയ […]

Association Europe India Kerala Pravasi Switzerland

അതിജീവനത്തിന് സ്വിറ്റസർലണ്ടിലെ വാട്ട്സ്‌ ആപ്പ്‌ ഗ്രൂപ്പിന്റെ കൈത്താങ്ങ്‌.

സ്വിറ്റ്സർലണ്ടിലെ ആനുകാലിക, സാമൂഹിക , സാംസ്കാരിക രംഗത്ത്‌ വേറിട്ട ശബ്ദമായി പ്രവർത്തിക്കുന്ന ഹലോ ഫ്രണ്ട്‌ സ്‌ എന്ന വാട്ട്‌സ്‌ ആപ്പ്‌   ഗ്രൂപ്,  അംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സമാഹരിച്ച തുക ഉപയോഗിച്ച്  പ്രളയക്കെടുതിയിൽ പ്രകൃതിയുടെ വിളയാട്ടത്തിൽ എല്ലാം നഷ്ട്ടപെട്ട ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ പഞ്ചായത്തിൽപ്പെട്ട മലയിഞ്ചി എന്ന പ്രദേശത്തെ പുളിക്കകണ്ടത്തിൽ തോമസ്‌ ഉലഹന്നാന് വീട് നിർമിച്ചു കൊടുക്കുന്നതിന്റെ ഭാഗമായി വാങ്ങിച്ച അഞ്ച് സെന്റ്‌ സ്ഥലത്തിന്റെ ആധാരം ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌. ശ്രീമതി. ബിന്ദു സജീവ്‌ കൈമാറി […]

India Kerala

മകരവിളക്ക്: ദുരന്തനിവാരണ മുൻകരുതൽ സംവിധാനങ്ങൾക്ക് രൂപമായി

മകരവിളക്കിനോടനുബന്ധിച്ച് ഏർപ്പെടുത്തേണ്ട ദുരന്തനിവാരണ മുൻകരുതൽ സംവിധാനങ്ങൾക്ക് ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി. മകരവിളക്ക് ദർശിക്കാനായി തീർത്ഥാടകർ ധാരാളമായി എത്തുന്ന പമ്പാ ഹിൽ ടോപ്പിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ വിവിധ വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തും. തിരുവാഭരണ ഘോഷയാത്രയും മകരവിളക്കിന് മുന്നോടിയായുള്ള ക്രമീകരണങ്ങളും വിലയിരുത്തുന്നതിനായാണ് ജില്ലാ കളക്ടർ പി.ബി നൂഹ് അവലോകന യോഗം വിളിച്ച് ചേർത്തത്. വനം വകുപ്പ്, ഫയർ ആൻഡ് റെസ്ക്യൂ, പൊലീസ് തുടങ്ങിയ വകുപ്പ് മേധാവികൾ യോഗത്തിൽ പങ്കെടുത്തു. മകരവിളക്ക് ദർശിക്കുന്നതിനായി തീർത്ഥാടകർ […]

India Kerala

ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിന് കന്യാസ്ത്രീക്കെതിരെ പ്രതികാര നടപടി

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിന് കന്യാസ്ത്രീക്കെതിരെ സഭയുടെ പ്രതികാര നടപടി. സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന് മദര്‍ ജനറല്‍ നോട്ടീസ് അയച്ചു. മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയതിനും ചാനൽ ചർച്ചയിൽ പങ്കെടുത്തതിനും വിശദീകരണം നൽകണമെന്നാണ് ആവശ്യം. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കാനോനിക നിയമപ്രകാരം നടപടിയെടുക്കുമെന്നും നോട്ടീസിലുണ്ട്.

India Kerala

സാമ്പത്തിക സംവരണം: സി.പി.എം നിലപാട് തള്ളി വി.എസ്

മുന്നാക്ക സംവരണത്തെ സ്വാഗതം ചെയ്ത സി.പി.എമ്മിന്‍റേയും സംസ്ഥാന സര്‍ക്കാരിന്‍റേയും നിലപാട് തള്ളി വി.എസ് അച്യുതാനന്ദന്‍. സാമൂഹ്യ അനീതിക്കെതിരെ അവശ്യമായ ജനാധിപത്യ അവകാശമാണ് സംവരണമെന്നും രാജ്യവ്യാപകമായി ചർച്ച ചെയ്ത ശേഷമേ‌ അത് നടപ്പാക്കാവൂ എന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു. സവര്‍ണ വോട്ടുകള്‍ പരമാവധി സ്വരൂപിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് ബി.ജെ.പി സംവരണം പ്രഖ്യാപിച്ചതെന്നും വി.എസ് കുറ്റപ്പെടുത്തി. മുന്നാക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും […]

India Kerala

കേരളത്തില്‍ പണിമുടക്ക് പൂര്‍ണം

സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂർണം. സമരാനുകൂലികൾ ട്രെയിനുകൾ തടഞ്ഞത് റയിൽ ഗതാഗതത്തെ ബാധിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ അടഞ്ഞ് കിടക്കുകയാണ്. സെക്രട്ടേറിയറ്റിൽ ഹാജർ നില കുറവായിരുന്നു. കൊല്ലത്ത് വഞ്ചിനാട് എക്സ്പ്രസ് തടഞ്ഞു. കെ.എസ്.ആർ.ടി.സി പമ്പ സർവീസ് മാത്രമാണ് നടത്തുന്നത്. ആലപ്പുഴയിൽ ബോട്ട് സർവീസുകളുമില്ല. കോട്ടയത്തും ട്രെയിൻ തടഞ്ഞു. മൂന്നാർ – തേക്കടി ടൂറിസ്റ്റ് മേഖലകളെ പണിമുടക്ക് ബാധിച്ചില്ല. വ്യാവസായിക നഗരമായ കൊച്ചിയിൽ ദേശീയ പണിമുടക്ക് പൂർണമായിരുന്നു. വൻകിട വ്യാപാര കേന്ദ്രങ്ങൾ […]

India Kerala

മനിതി സംഘത്തെ സ്വകാര്യവാഹനത്തില്‍ കൊണ്ടുപോയതെന്തിന്?

ശബരിമലയിൽ മനിതി സംഘത്തെ സ്വകാര്യ വാഹനത്തിൽ എത്തിച്ചതിന് പൊലീസിന് ഹൈക്കോടതിയുടെ വിമർശനം. വിഷയത്തില്‍ പൊലീസ് വിശദീകരണം നൽകണമെന്നും കോടതി നിര്‍ദേശിച്ചു. വാഹനങ്ങൾ കടത്തിവിടരുതെന്ന ഉത്തരവ് ലംഘിച്ചതെന്തിനെന്നും കോടതി ചോദിച്ചു. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ട് ഹൈക്കോടതി പരിഗണിച്ചതിന് ശേഷമാണ് പൊലീസിനെതിരെ വിമർശനമുന്നയിച്ചത്. ശബരിമലയിലെത്തിയ മനിതി സംഘത്തിലെ യുവതികളെ സ്വകാര്യ വാഹനത്തിൽ പമ്പയിൽ എത്തിച്ചത് എന്തിനെന്നാണ് ഹൈക്കോടതി പൊലീസിനോട് ചോദിച്ചത്. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ അനുവദിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്തടിസ്ഥാനത്തിലാണ് ഉത്തരവ് […]