മകരജ്യോതി ദർശനത്തിനെത്തുന്ന തീർത്ഥാടകരെ പമ്പ ഹിൽ ടോപ്പിലേക്ക് പ്രവേശിപ്പിക്കുന്നത് സുരക്ഷിതമല്ലെന്ന് സുരക്ഷാ പരിശോധന നടത്തിയ വിദഗ്ദ്ധ സംഘം വിലയിരുത്തി. ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സ്ഥലത്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. എന്നാൽ ഇവിടേക്ക് തീർത്ഥാടകരെ പ്രവേശിപ്പിക്കണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. പ്രളയത്തിന് ശേഷം ഹിൽടോപ്പിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലും മണ്ണ് ഇടിഞ്ഞിട്ടുണ്ട്. ചാക്കിൽ മണൽനിറച്ചാണ് ഇവിടങ്ങളിൽ താത്കാലിക തിട്ട കെട്ടിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇതുവഴി തീർത്ഥാടകർ കൂട്ടത്തോടെ സഞ്ചരിക്കുന്നത് അപകടമാണെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. പ്രളയത്തിൽ […]
Kerala
അനധികൃത സ്വത്ത് സമ്പാദനം: ടി.ഒ സൂരജിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി
പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി. ഒ സൂരജിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. എട്ടുകോടി എണ്‍പതു ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ടി.ഒ സൂരജ് വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാന വിജിലൻസ് നടത്തിയ അന്വേഷണത്തിന്റെ തുടർച്ചയായിട്ടായിരുന്നു എൻഫോഴ്സ്മെൻറ് അന്വേഷണം. ടി. ഒ സൂരജ് വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കണ്ടെത്തി. 2004 മുതലുളള അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷണവിധേയമാക്കിയിട്ടുണ്ട്. 13 ഇടങ്ങളിലെ സ്വത്തുക്കളും നാലു വാഹനങ്ങളുമാണ് എൻഫോഴ്സ്മെന്റ് […]
എസ്.ബി.ഐ ബാങ്ക് ആക്രമിച്ച സംഭവം; ഒരാള്‍ അതേ ബാങ്കിലെ ജീവനക്കാരന്‍
തിരുവനന്തപുരത്ത് എസ്.ബി.ഐ ബാങ്ക് ആക്രമിച്ച സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു.എന്‍.ജി.ഒ യൂണിയന്‍ നേതാവായ സുരേഷ് ഉള്‍പ്പടെയുള്ള 7 പേരാണ് അക്രമം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.പ്രതികളില്‍ ഒരാള്‍ അതേ ബാങ്കിലെ ജീവനക്കാരനാണ്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും. സംഭവത്തില്‍ ഇതുവരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
നെടുമങ്ങാട് ആര്‍.എസ്.എസ് ജില്ലാ കാര്യാലയത്തില്‍ റെയ്ഡ്; മാരകായുധങ്ങള്‍ പിടിച്ചെടുത്തു
തിരുവനന്തപുരം ആര്‍.എസ്.എസ് നെടുമങ്ങാട് ജില്ലാ കാര്യാലയത്തില്‍ പൊലീസ് റെയ്ഡ്. കത്തിയും ദണ്ഡുകളും അടക്കം നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തു. പൊലീസ് സ്റ്റേഷന് നേരെയുള്ള ബോംബേറ് ഉള്‍പ്പെടെ ഹര്‍ത്താലുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങള്‍ക്കെതിരായ നടപടി ഭാഗമായാണ് റെയ്ഡ്. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് നെടുമങ്ങാടുള്ള ആര്‍.എസ്.എസിന്റെ ജില്ലാ കാര്യാലയത്തില്‍ പൊലീസ് റെയ്ഡ് ആരംഭിച്ചത്. സംഘ ശക്തി എന്ന് പേരുള്ള കെട്ടിടം തുറന്ന് പൊലീസ് സംഘം പരിശോധന നടത്തി. ദണ്ഡുകള്‍, കത്തി, കൊടുവാള് എന്നി കെട്ടിടത്തിനകത്ത് നിന്നും പുറത്തു നിന്നുമായി പൊലീസ് കണ്ടെത്തി. […]
ഹര്‍ത്താലിനെതിരെ നിയമനിര്‍മാണം സര്‍ക്കാരിന് അലംഭാവമെന്ന് ഹൈക്കോടതി
ഹർത്താലിനെതിരെ നിയമ നിർമ്മാണം കൊണ്ടുവരുന്നതിൽ സർക്കാരിന് അലംഭാവമെന്ന് ഹൈക്കോടതി. സർക്കാരിന്റെ അനാസ്ഥ പ്രോത്സാഹിപ്പിക്കാൻ ആകില്ലെന്നും കോടതി വ്യക്തമാക്കി . ഹര്‍ത്താലിനും പണിമുടക്കിനും ആഹ്വാനം ചെയ്യുന്നവർ ജീവിത ചെലവ് കണ്ടെത്താൻ ബുദ്ധിമുട്ടുന്നവരുടെ മൗലിക അവകാശം കണക്കിലെടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ത്താല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ചേംബര്‍ ഓഫ് കൊമേഴ്സ് അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹരജിയിലെ ഇടക്കാല ഉത്തരവിലാണ് നിയമനിര്‍മാണം നടത്താതതിന് സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചത്. സംസ്ഥാനത്തെ സാമ്പത്തിക നഷ്ടം ഇല്ലാതാക്കാനും സാധാരണ ജനജീവിതം ഉറപ്പു വരുത്താനും സര്‍ക്കാര്‍ ഇടപെടൽ അനിവാര്യമാണ്. പ്രതിഷേധിക്കാനുള്ള […]
തിരുവനന്തപുരത്ത് എസ്.ബി.ഐ ഓഫീസിന് നേരെ ആക്രമണം
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനടുത്തുള്ള എസ്.ബി.ഐയുടെ ട്രഷറി ബ്രാഞ്ച് സമരാനുകൂലികള്‍ അടിച്ചു തകര്‍ത്തു. ബാങ്ക് മാനേജരുടെ ക്യാബിനുള്ളില്‍ കയറി കംമ്പ്യൂട്ടർ, ഫോൺ, മേശ എന്നിവയാണ് തല്ലിപ്പൊളിച്ചത്.ബാങ്കിന് പൊലീസ് ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് ആക്ഷേപമുണ്ട്.അക്രമത്തെ കുറിച്ച് സംയുക്ത സമര സമിതി പരിശോധിക്കുമെന്ന് സി.പി.എം സംസ്ഥാന.സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇന്ന് രാവിലെ പത്തരയോടെ 15 ഓളം സമരക്കാര്‍ ബ്രാഞ്ചിന്റെ താഴത്തെ നിലയിലെത്തി ബാങ്കിന്റെ പ്രവർത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടത്. എന്നാല്‍ ബാങ്ക് മാനേജര്‍ അനുകൂലമായി പ്രതികരിക്കാതെ വന്നതോടെ സമരക്കാര്‍ അക്രമം ആരംഭിച്ചു. കമ്പ്യൂട്ടറും മേശയും […]
ജസ്ന തിരോധാന കേസ്; അന്വേഷണം സാമൂഹ്യ വിരുദ്ധ സംഘങ്ങളിലേക്ക്
പത്തനംതിട്ട ജസ്ന തിരോധാന കേസിന്റെ അന്വേഷണം ക്രിമിനല്‍ സംഘങ്ങളിലേക്ക്. പെണ്‍കുട്ടി സാമൂഹ്യ വിരുദ്ധരുടെ കയ്യില്‍ അകപ്പെട്ടിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് ക്രൈം ബ്രാഞ്ച്. ക്രിമിനല്‍ സംഘങ്ങളുടെ പട്ടിക ക്രൈം ബ്രാഞ്ച് തയ്യാറാക്കും. കസ്റ്റഡിക്കായി അന്വേഷണ സംഘം ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി തേടും . എരുമേലി വരെ എത്തിയ ജസ്നയുടെ പിന്നീടുള്ള യാത്ര സംബന്ധിച്ച് വ്യക്തത വരാത്ത സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം മറ്റൊരു തലത്തിലേക്ക് നീക്കുന്നത്. എരുമേലിയില്‍ എത്തിയ ദിവസം തന്നെ ജസ്ന അപകടത്തില്‍പ്പെട്ടിട്ടുണ്ടാകുമെന്നാണ് നിഗമനം. സാമൂഹിക വിരുദ്ധ സംഘങ്ങളെയാണ് […]
സ്വന്തം വിവാഹം സ്വന്തമായി നടത്തിയ യുവതിയുടെ കഥ
ആണിനായാലും പെണ്ണിനായാലും വിവാഹത്തെ കുറിച്ച് ചില സങ്കല്‍പങ്ങളുണ്ടാകും. പട്ടുപുടവ ചുറ്റി, ആഭരണങ്ങളിഞ്ഞ് സുന്ദരിയായ വധുവായി ഒരുങ്ങുന്ന ആ ദിവസത്തെക്കുറിച്ചാണ് മിക്ക പെണ്‍കുട്ടികളും സ്വപ്നം കാണുന്നത്. സാമ്പത്തിക പരിമിതികള്‍ മൂലം വിവാഹ സ്വപ്നങ്ങള്‍ നിഷേധിക്കപ്പെട്ടവരുണ്ട്. ഒരു ചെറിയ താലിച്ചരടില്‍ ജീവിതത്തിലേക്ക് പ്രവേശിക്കുന്നവര്‍..അവരുടെ കുടുംബ ജീവിതത്തിന് ചിലപ്പോള്‍ മറ്റെന്തിനെക്കാളും ഭംഗിയുണ്ടായിരിക്കും…സമാധാനമുണ്ടായിരിക്കും. തൊടുപുഴ സ്വദേശിനിയായ നീതു പോള്‍സണ്‍ എന്ന യുവതിയുടെ കഥയും അങ്ങിനെയായിരുന്നു. സ്വന്തം വിവാഹം സ്വന്തമായി നടത്തിയ കഥയാണ് നീതുവിന് പറയാനുള്ളത്. കല്യാണ് ദിവസം നീതു ഉടുത്ത സാരിയുടെ വില […]
ലോക്സഭാ തെരഞ്ഞെടുപ്പ്: എട്ട് സീറ്റുകള്‍ വേണമെന്ന് ബി.ഡി.ജെ.എസ്
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകള്‍ വേണമെന്ന ആവശ്യവുമായി ബി.ഡി.ജെ.എസ്. കൊച്ചിയില്‍ ചേർന്ന എന്‍.ഡി.എ യോഗത്തിലാണ് ബി.ഡി.ജെ.എസ് ആവശ്യം മുന്നോട്ട് വെച്ചത്. പി.സി തോമസിന്റെ കേരള കോൺഗ്രസ് ഒരു സീറ്റും ആവശ്യപ്പെട്ടു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വയനാട്, ആലത്തൂര്‍, തൃശൂര്‍, ചാലക്കുടി, ഇടുക്കി, ആലപ്പുഴ, പത്തനതിട്ട, ആറ്റിങ്ങല്‍ എന്നീ സീറ്റുകളിലാണ് ബി.ഡി.ജെ.എസ് അവകാശവാദം ഉന്നയിച്ചത്. ഇത്രയും സീറ്റുകൾ വിട്ടുനൽകുക പ്രായോഗികമല്ലെന്നും കൂടുതൽ ചർച്ചയാകാമെന്നും ബി.ജെ.പി നേതൃത്വം യോഗത്തിൽ നിലപാടെടുത്തു. നാല് സീറ്റുകൾ വരെ ബി.ഡി.ജെ.എസിന് നൽകാൻ ബി.ജെ.പി തയ്യാറായേക്കും. പി.സി […]
ജയ്പൂര്‍ കൃത്രിമക്കാലുകളും അനുബന്ധ അവയവങ്ങളും സൗജന്യമായി തിരുവനന്തപുരത്ത്
കൃത്രിമക്കാലുകളും അനുബന്ധ അവയവങ്ങളും സൗജന്യമായി ലഭിക്കുന്ന കേന്ദ്രം തിരുവനന്തപുരത്ത് നിലവിൽ വന്നു. പ്രമുഖ ആശുപത്രി ശൃംഖലയായ കിംസ് ആണ് ജയ്പൂർ കാലിന്റെ നിർമാണ കേന്ദ്രം തുറന്നത്. സംസ്ഥാനത്തിന് പുറമെ തമിഴ്നാട്ടിലെയും ശ്രീലങ്കയിലെയും അംഗ പരിമിതരെ സഹായിക്കാനാണ് കിംസ് ജയ്പൂർ ഫൂട്ട് സെന്റർ ലക്ഷ്യമിടുന്നത്. കൃത്രിമ കാൽ റെഡിമെയ്ഡ് ആയി നൽകുകയല്ല. ആവശ്യങ്ങൾ പരിഗണിച്ച് നിർമിച്ചു നൽകുന്നതിന് കേന്ദ്രം തന്നെ സ്ഥാപിച്ചാണ് ഈ സൌജന്യ സേവനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. അളവും ആവശ്യവും ലഭിച്ചാൽ വേഗത്തിൽ നിർമിക്കുന്നതിന് പരിശീലനം സിദ്ധിച്ചവരുടെ […]