ദേശീയ കായികതാരവും കേരള ഹോക്കി ടീമംഗവുമായിരുന്ന വി.ആർ സവിതക്ക് അക്ഷരവീട് പദ്ധതി വഴി പുതിയ വീട്. അക്ഷര വീട് വഴി നൽകുന്ന ആറാമത്തെ വീടാണിത്. തിരുവനന്തപുരം ചെങ്കൽ വൃന്ദാവൻ സ്കൂളിൽ നടന്ന പരിപാടിയിൽ മജീഷ്യൻ ഗോപിനാഥ് മുതുകാടാണ് സവിതക്ക് വീട് സമർപ്പിച്ചത്. മാധ്യമവും അമ്മ സംഘടനയും ആഗോള ധനവിനിമയ സ്ഥാപനമായ യൂനിമണിയും ആരോഗ്യ രംഗത്തെ ആഗോള ബ്രാന്‍ഡായ എൻ.എം.സി ഗ്രൂപ്പും സംയുക്തമായി നടത്തുന്ന പദ്ധതിയാണ് അക്ഷരവീട്. കലാ,കായികം, സാഹിത്യം, സിനിമ തുടങ്ങി വ്യത്യസ്ത മേഖലകളിലെ പ്രതിഭകൾക്ക് വീട് […]
Kerala
ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചെന്ന് സര്‍ക്കാര്‍; പ്രായത്തില്‍ അവ്യക്തത
51 യുവതികൾ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. ദര്‍ശനം നടത്തിയ 51 പേരുടെ പേരുവിവരങ്ങളും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ദര്‍ശനം നടത്തിയവരില്‍ കൂടുതലും ആന്ധ്ര, തമിഴ്നാട് സ്വദേശികളാണ്. ശബരിമല ദര്‍ശനത്തിന് ശേഷം ഭീഷണി നേരിടുന്ന കനകദുര്‍ഗക്കും ബിന്ദുവിനും സുരക്ഷയൊരുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഓൺലൈൻ സംവിധാനം ഉപയോഗിച്ചാണ് 51 യുവതികൾ ദര്‍ശനത്തിനെത്തിയതെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇത് രേഖകൾ പ്രകാരമുള്ള വിവരമാണ്. ആരു കടന്നു പോയി എന്ന് വ്യക്തമായി അറിയില്ലെന്നും മന്ത്രി പറഞ്ഞു. […]
എസ്.ബി.ഐ ബ്രാഞ്ച് ആക്രമണം
തിരുവനന്തപുരത്ത് എസ്.ബി.ഐ ബ്രാഞ്ച് ആക്രമിച്ച കേസിലെ എട്ട് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. പ്രോസിക്യൂഷൻ വാദത്തെ അംഗീകരിച്ചു കൊണ്ടാണ് തിരുവനന്തപുരം ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. അതേസമയം കേസിലെ പ്രതികളായ നാലുപേരെ അതാതു വകുപ്പുകളിൽ നിന്നു സസ്‌പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കനത്ത പൊലീസ് വിന്യാസത്തിനിടെയാണ്. എസ്.ബി.ഐ ബാങ്കിനുള്ളിൽ കയറി ഇത്തരത്തിൽ ഒരു ആക്രമണം പ്രതികൾ നടത്തിയതെന്നും ഇവർ കീഴടങ്ങാൻ തയ്യാറാകാത്തത് തന്നെ ഗുരുതരമായൊരു കുറ്റകൃത്യമാണെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇത് അംഗീകരിച്ചു കൊണ്ടാണ് തിരുവനന്തപുരം […]
മാന്ദാമംഗലം പള്ളിയിലെ സംഘര്‍ഷം;
തൃശൂർ മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ ഓർത്തോഡോക്സ് സഭ തൃശൂർ ഭദ്രസനാധിപൻ യോഹന്നാൻ മാർ മിലിത്തിയോസ് ഒന്നാം പ്രതി. യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങളിൽ പെട്ട 120 പേർക്കെതിരെയാണ് നിലവിൽ കേസ് എടുത്തിട്ടുള്ളത്. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായി ജില്ലാ കലക്ടർ ഇരു വിഭാങ്ങളേയും ചർച്ചക്ക് വിളിച്ചിട്ടുണ്ട്. അഞ്ചു വൈദികർ ഉൾപ്പെടെ 120 പേർക്കെതിരെ ആണ് നിലവിൽ കേസ്. ജില്ലാ കലക്ടർ നടത്തുന്ന ചർച്ചയിൽ താൽക്കാലിക പരിഹാരം ഉണ്ടായില്ലെങ്കിൽ കൂടുതൽ ശക്തമായി തുടർ നടപടികൾ സ്വീകരിക്കാനാണ് […]
ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചെന്ന് സര്‍ക്കാര്‍
51 യുവതികൾ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. ദര്‍ശനം നടത്തിയ 51 പേരുടെ പേരുവിവരങ്ങളും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ദര്‍ശനം നടത്തിയവരില്‍ കൂടുതലും ആന്ധ്ര, തമിഴ്നാട് സ്വദേശികളാണ്. ശബരിമല ദര്‍ശനത്തിന് ശേഷം ഭീഷണി നേരിടുന്ന കനകദുര്‍ഗക്കും ബിന്ദുവിനും സുരക്ഷയൊരുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
മിഠായിത്തെരുവില്‍ അനധികൃത പാര്‍ക്കിംഗ്; ഫയര്‍ഫോഴ്സിനും ബുദ്ധിമുട്ടാകുന്നു
അനധികൃത പാര്‍ക്കിംഗ് മൂലം മിഠായി തെരുവിലേക്ക് എത്താന്‍ പ്രയാസം നേരിടുന്നതായി ഫയര്‍ ഫോഴ്സ് അധികൃര്‍. ഇതു മൂലം തീപിടുത്തമടക്കമുള്ള അത്യാഹിതമുണ്ടായാല്‍ അപകടത്തിന്റെ വ്യാപ്തി വര്‍ധിക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം മിഠായിത്തെരുവില്‍ തീപിടുത്തമുണ്ടായപ്പോഴും ഫയര്‍ഫോഴ്സിന് എത്താന്‍ പ്രയാസം നേരിട്ടിരുന്നു. കഴിഞ്ഞ ദിവസം മിഠായിത്തെരുവില്‍ രണ്ട് കടകള്‍ക്കാണ് തീപിടിച്ചത്. മിഠായിത്തെരുവിലേക്കുള്ള വഴികളിലെ അനധികൃത പാര്‍ക്കിംഗ് മൂലം ഫയര്‍ഫോഴ്സെത്താന്‍ ഏറെ പണിപ്പെട്ടു. ചെറിയ തീപിടുത്തം പോലും വലിയ അപകടമായി മാറിയേക്കാവുന്ന സാഹചര്യമാണ് മിഠായിത്തെരുവിലേതെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ പറയുന്നു. മിഠായിത്തെരുവ് നവീകരണത്തിന് […]
ഹൈക്കോടതി വിധി അപ്രതീക്ഷിതം, വ്യാജ സിഡിക്ക് പിന്നില്‍ ലീഗെന്ന് കാരാട്ട് റസാഖ്
തന്നെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി അപ്രതീക്ഷിതമായിരുന്നുവെന്ന് കൊടുവള്ളി എം.എല്‍.എ ആയിരുന്ന കാരാട്ട് റസാഖ്. തന്നെ ഉന്‍മൂലനം ചെയ്യാനുള്ള മുസ്ലിം ലീഗിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് വ്യാജ സിഡിയെന്നും കാരാട്ട് റസാഖ് മീഡിയവണിനോട് പറഞ്ഞു.
ചിന്നക്കനാലില്‍ റിസോര്‍ട്ട് ഉടമയെയും സഹായിയെയും കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍
ഇടുക്കി ചിന്നക്കനാലില്‍ റിസോര്‍ട്ട് ഉടമയെയും സഹായിയെയും കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ബോബിന്‍ പൊലീസ് പിടിയിലായി. ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് ബോബിന്‍ ഒളിവില്‍ പോയത്. തമിഴ് നാട്ടിലെ മധുരയില്‍ നിന്ന് ശാന്തന്‍പാറ സി.ഐയുടെ പ്രത്യേക സ്ക്വാഡാണ് ബോബിനെ പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് മൂന്നാര്‍ ഗാപ്പ് റോഡിന് സമീപം ചിന്നക്കനലാല്‍ നടുപ്പാറ എസ്റ്റേററ് ഉടമ രാജേഷിനെയും സഹായിയെയും ബോബിന്‍ കൊലപ്പെടുത്തുന്നത്. തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ധരും ശാന്തന്‍പാറ പൊലീസും അന്വേഷണം വരിത്തിവരികയായിരുന്നു. രാജേഷിന്റെ മൃതദേഹം എസ്റ്റേറ്റിലെ ഏലക്കാട്ടിലും […]
മാന്ദാമംഗലം പള്ളിയിൽ യാക്കോബായ -ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ സംഘർഷം; 15 പേര്‍ക്ക് പരിക്ക്
തൃശൂർ മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയിൽ യാക്കോബായ -ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ സംഘർഷം.15 പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഘർഷമുണ്ടായത്. പള്ളിക്ക് മുൻപിൽ തടിച്ചു കൂടിയ ഓർത്തഡോക്സ് വിഭാഗക്കാരെയും പള്ളിക്കുള്ളിൽ സംഘടിച്ച യാക്കോബായ വിഭാഗക്കാരെയും രാത്രി 12 മണിയോടെ പൊലീസ് നീക്കിയതോടെയാണ് സംഘർഷം അവസാനിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി ഓർത്തഡോക്സ് വിഭാഗം പള്ളി പ്രവേശനം ആവശ്യപ്പെട്ടു ഇവിടെ സമരത്തിലായിരുന്നു. ഗേറ്റ് തുറന്നു അകത്തു കടക്കാൻ ഓർത്തഡോക്സ് വിഭാഗം ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമെന്നു യാക്കോബായ വിഭാഗം […]
ശബരിമല നട അടയ്ക്കാൻ ഇനി രണ്ട് നാൾ കൂടി
മകരമാസ പൂജകൾ കഴിഞ്ഞ് ശബരിമല നട അടയ്ക്കാൻ ഇനി രണ്ട് നാൾ കൂടി. മാളികപ്പുറത്ത് നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത് ഇന്ന് നടക്കും. സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് രാവിലെ വരെ മാത്രമേ ഭക്തര്‍ക്ക് നെയ്യഭിഷേകം ചെയ്യാന്‍ സാധിക്കുകയുള്ളൂ. കളഭപൂജയും ഇന്ന് നടക്കും. മണിമണ്ഡപത്തിൽ നടന്നുവരുന്ന കളമെഴുത്ത് ഇന്ന് അവസാനിക്കും. ഇന്നലെ പുലിവാഹനനായ അയ്യപ്പ രൂപമാണ് കളമെഴുതിയത്. നാളെ സന്നിധാനത്ത് സാധാരണ പൂജകളെല്ലാം നടക്കും. രാത്രി നട അടച്ചശേഷം മാളികപ്പുറത്തമ്മയുടെ സന്നിധിയില്‍ ഗുരിതി. […]