India Kerala

ശബരിമല വിവാദങ്ങളെ തുടര്‍ന്ന് ദേശീയ ശ്രദ്ധയില്‍ പത്തനംതിട്ട ലോകസഭാ മണ്ഡലം

ശബരിമല യുവതി പ്രവേശ വിഷയത്തിലുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന ലോക്‌സഭ മണ്ഡലങ്ങളില്‍ ഒന്നാണ് പത്തനംതിട്ട. ക്രൈസ്തവ സമുദായത്തിന് സ്വാധീനമുള്ള മണ്ഡലം യു.ഡി.എഫിന്റെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണ്. യുവതി പ്രവേശന വിഷയം കേരളത്തിലെ പ്രധാന തെരഞ്ഞെടുപ്പ് ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നാകുമ്പോള്‍ പത്തനംതിട്ടയില്‍ ഇക്കുറി നടക്കുക വീറുറ്റ പോരാട്ടമായിരിക്കും. തിരുവല്ല, ആറന്മുള, കോന്നി, റാന്നി, അടൂര്‍, പൂഞ്ഞാര്‍ കാഞ്ഞിരപ്പള്ളി നിയമസഭ മണ്ഡലങ്ങള്‍ ചേര്‍ന്ന പത്തനംതിട്ടയില്‍ 4 നിയമസഭ സീറ്റുകള്‍ കൈവശമുളള ഇടതുമുന്നണിയാണ് മുന്നിലെങ്കിലും ലോക്‌സഭ തെരഞ്ഞെടുപ്പ് […]

India Kerala

ആലപ്പാട് കരിമണല്‍ ഖനനം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു

ആലപ്പാട് കരിമണല്‍ ഖനനത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ ഇടപെടല്‍. വിഷയത്തില്‍ കലക്ടറോട് ഉചിതമായ നടപടിയെടുക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഖനനത്തിനെതിരെ കോഴിക്കോട് സ്വദേശി നൌഷാദ് തെക്കയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

India Kerala

മുനമ്പം വഴി അനധികൃതകുടിയേറ്റം; കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യും

മുനമ്പം വഴി അനധികൃത കുടിയേറ്റം നടന്നതായി സംശയിക്കുന്ന കേസില്‍ അറസ്റ്റിലായവരെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യും. പൊലീസ് കസ്റ്റഡിയിലെടുത്ത ദീപക് എന്ന പ്രഭുവിനെയും ബോട്ടിന്റെ സഹ ഉടമ അനില്‍കുമാറിനെയുമാണ് ചോദ്യം ചെയ്യുക. കേസില്‍ രാജ്യാന്തര അന്വേഷണ ഏജന്‍സികളുടെ സഹായം തേടാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ കേന്ദ്ര ഏജന്‍സികളുടെ സഹകരണത്തോടെയാണ് അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം മുന്നോട്ട് പോകുന്നത്. പൊലീസ് രാജ്യാന്തര അന്വേഷണ ഏജന്‍സികളുടെ സഹായം തേടിയ സാഹചര്യത്തില്‍ കൂടിയാണ് കേന്ദ്ര ഏജന്‍സികള്‍ കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യുക. […]

India Kerala

ഉദ്ഘാടനത്തിനെത്തിയ പി.സി ജോര്‍ജ്ജിനെ കൂവി വരവേറ്റ് നാട്ടുകാര്‍

ചേന്നാട്ട് കവലയില്‍ നടന്ന ഈരാട്ടുപേട്ട വോളി ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിനെത്തിയ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജിനെ കൂവി വരവേറ്റ് സ്വന്തം നാട്ടുകാര്‍. ഉദ്ഘാടനത്തിനെത്തിയ പി.സി സംസാരിക്കാന്‍ മൈക്ക് കയ്യില്‍ എടുത്തപ്പോള്‍ മുതല്‍ കൂവലായിരുന്നു. നിറഞ്ഞ സദസില്‍ നിന്നും അതിനെക്കാള്‍ ഗംഭീരമായിട്ടായിരുന്നു കൂവല്‍. എന്നാല്‍ കൂവലൊന്നും പി.സിക്ക് പ്രശ്നമായില്ല. സദസിനോട് പി.സി രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. ഇത് ഞാന്‍ ജനിച്ച് വളര്‍ന്ന കവലയാണ് നിന്നെ ഒന്നും പേടിച്ച് പോകുന്നവന്‍ അല്ല ഞാന്‍, നീ കൂവിയാല്‍ ഞാനും കൂവും. നീ ചന്തയാണങ്കില്‍ […]

India Kerala

സവര്‍ണ്ണരുടെ ഐക്യമായിരുന്നു അയ്യപ്പ സംഗമമെന്ന് വെള്ളാപ്പള്ളി

ശബരിമല കര്‍മ്മസമിതി നടത്തിയ അയ്യപ്പ ഭക്തസംഗമത്തെ രൂക്ഷമായി വമര്‍ശിച്ച് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശന്‍. സവര്‍ണ്ണരുടെ ഐക്യം മാത്രമാണ് അയ്യപ്പ സംഗമത്തില്‍ കണ്ടത്. പങ്കെടുക്കാതിരുന്നത് മഹാഭാഗ്യമായെന്നും പരിപാടിക്ക് പിന്നില്‍ രാഷ്ട്രീയമുണ്ടായിരുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കോട്ടയം ഏറ്റുമാനൂരില്‍ നടന്ന ഗുരുദേവക്ഷേത്ര സമര്‍പ്പണ ചടങ്ങിനെത്തിയപ്പോഴാണ് ശബരിമല കര്‍മ്മസമിതി നടത്തിയ അയ്യപ്പ ഭക്ത സംഗമത്തിനെതിരെ വെള്ളപ്പള്ളി നടേശന്‍ ആഞ്ഞടിച്ചത്. അയ്യപ്പന്റെ പേരില്‍ ബി.ജെ.പി രാഷ്ട്രീയം കണിക്കുകയായിരുന്നുവെന്നും ശബരിമലവിഷയത്തിലൂടെ ബി.ജെ.പി നേട്ടമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ ചില ഉദ്യോഗസ്ഥരുടെ […]

India Kerala Uncategorized

കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തമ്മില്‍ ‘കൈയാങ്കളി’; ഒരാള്‍ ആശുപത്രിയില്‍

കര്‍ണാടകയില്‍ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തമ്മില്‍ റിസോര്‍ട്ടില്‍ വെച്ച് നടന്ന കൈയാങ്കളിയില്‍ ഒരു കോണ്‍ഗ്രസ് എം.എല്‍.എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് എം.എല്‍.എ ആനന്ദ് സിംഗിനെയാണ് വെള്ളിയാഴ്ച്ച വൈകിട്ട് കോണ്‍ഗ്രസ് എം.എല്‍.എയായ ജെ.എന്‍ ഗണേഷുമായുള്ള ‘അടിപിടി’യില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബെംഗളൂരിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ വെച്ച് കുപ്പി ഉപയോഗിച്ച് സിംഗ് ഗണേഷിന്റെ തലക്കടിക്കുകയായിരുന്നെന്ന് പ്രാദേശിക മാധ്യമത്തെ ഉദ്ദരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. ബി.ജെ.പിയുടെ കുതിര കച്ചവടത്തെ ഭയന്നാണ് കോണ്‍ഗ്രസ് എം.എല്‍.എമാരെ കര്‍ണാടകയില്‍ പാര്‍ട്ടി റിസോര്‍ട്ടില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ജനതാദളു(സെക്കുലര്‍)മായി സഖ്യത്തിലുള്ള കര്‍ണാടകയില്‍ […]

India Kerala

എംപാനല്‍ ജീവനക്കാരുടെ അനിശ്ചിതകാല സമരം ഇന്ന് മുതല്‍

കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട എംപാനല്‍ ജീവനക്കാരുടെ അനിശ്ചിതകാല സമരം ഇന്ന് തുടങ്ങും. സെക്രട്ടേറിയറ്റിന് മുന്നിലാണ് സമരം. സര്‍ക്കാരും തൊഴിലാളി യൂണിയനുകളും വഞ്ചിച്ചെന്നാരോപിച്ചാണ് എംപാനല്‍ ജീവനക്കാര്‍ സമരം നടത്തുന്നത്. സമരത്തിന്റെ ഭാഗമായി സെക്രട്ടേറിയേറ്റ് വളയലും ശയനപ്രദക്ഷിണവും നടത്തും. 3000ത്തിലേറെ പേര്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് സമരക്കാർ അറിയിച്ചിരിക്കുന്നത്. അതേസമയം കെ.എസ്.ആർ.ടി.സി എംപാനൽ കണ്ടക്ടർമാരെ ഒഴിവാക്കുന്നത് സംബന്ധിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ട ശേഷം 1421 പേർ ജോലിയിൽ പ്രവേശിച്ചുവെന്നും 71 പേർ സമയം ചോദിച്ചുവെന്നും […]

India Kerala

ഭരണഘടന തിരുത്തണമെന്ന് മുന്‍ ടി.പി സെന്‍കുമാര്‍; ആചാരം നിലനിര്‍ത്താന്‍ അമൃതാനന്ദമയി

ഇന്ത്യയുടെ ഭരണഘടന തിരുത്തണമെന്ന് മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍. ന്യൂനപക്ഷത്തിനുള്ള അവകാശങ്ങള്‍ ഭൂരിപക്ഷത്തിനുമുണ്ടെന്ന് ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കണം. ഇതോടെ ഇപ്പോഴുള്ള എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും. ന്യൂനപക്ഷ ജനസംഖ്യ ഒമ്പത് ശതമാനത്തില്‍ നിന്നും 21 ശതമാനമായി കുറഞ്ഞെന്നും സെന്‍കുമാര്‍ പരിഹസിച്ചു. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും ഈശ്വരന്റെ അനന്തമായ ശക്തിക്ക് സ്ത്രീപുരുഷ വ്യത്യാസമില്ല എന്നാല്‍ ക്ഷേത്രത്തില്‍ ആ വ്യത്യാസമുണ്ടെന്നും അമൃതാനന്ദമയി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ശബരിമല കർമ്മസമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച അയ്യപ്പഭക്ത […]

India Kerala

ചിന്നക്കനാൽ ഇരട്ടക്കൊലപാതകം; അഞ്ച് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

ഇടുക്കി ശാന്തമ്പാറ ചിന്നക്കനാൽ ഇരട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് അഞ്ച് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പ് പ്രതി ബോബിന്റെ ചിത്രങ്ങള്‍ വാട്സ് ആപ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതും മൊ‍ഴി ഉള്‍പ്പെടെ മാധ്യമങ്ങള്‍ക്ക് നല്‍കിയതിനുമാണ് നടപടി. രാജാക്കാട് എസ്.ഐക്കെതിരെ വകുപ്പ് തല നടപടിക്കും ശിപാര്‍ശ ചെയ്തു. ഇടുക്കി ജില്ല പൊലീസ് മേധാവി കെ ബി വേണുഗോപാലിന്റേതാണ് നടപടി. ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘത്തിലെ എ.എസ്.ഐമാരായ ഉലഹന്നാൻ, സജി എം.പോൾ , സിവിൽ പൊലീസ് ഓഫീസർ ഓമനക്കുട്ടൻ, ഡ്രൈവർമാരായ […]

India Kerala

കളളക്കടത്ത് സ്വര്‍ണ്ണം വ്യാപകമാകുന്നതിനെതിരെ പരാതിയുമായി വ്യാപാരികള്‍

കേരളത്തിലേക്ക് കോടിക്കണക്കിന് രൂപയുടെ കള്ളക്കടത്ത് സ്വര്‍ണ്ണം എത്തുന്നുവെന്ന ആരോപണവുമായി സ്വര്‍ണ വ്യാപാരികളുടെ സംഘടന. നികുതികളടക്കാതെ എത്തുന്ന ഇത്തരം സ്വര്‍ണ്ണങ്ങള്‍ വില കുറച്ച് വില്‍ക്കുന്നതിനാല്‍ നിയമപരമായി പ്രവര്‍ത്തിക്കുന്ന കടകളുടെ നിലനില്‍പ്പ് ഭീഷണിയിലാണന്നും സംഘടന പറയുന്നു. നിയമ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനമെന്ന് കേരള ജ്വല്ലറി അസോസിയേഷന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ എം.പി അഹമ്മദ് പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ നിന്ന് ബോംബെ വഴിയും അല്ലാതെയും എത്തുന്ന കള്ളക്കടത്ത് സ്വര്‍ണ്ണങ്ങള്‍ കേരളത്തിലേക്ക് വ്യപകമായി ഒഴുകുന്നുവെന്നാണ് വ്യാപാരികളുടെ സംഘടന പറയുന്നത്. കൂടുതല്‍ സ്വര്‍ണ്ണങ്ങളും എത്തുന്നത് […]