ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാമത്തെ സീറ്റിനുള്ള ആവശ്യം ശക്തമാക്കി കേരള കോണ്‍ഗ്രസ്. കോട്ടയത്തിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ കൂടി നല്‍കണമെന്ന് പി.ജെ ജോസഫ് ആവശ്യപ്പെട്ടു. അതേസമയം ഉമ്മന്‍ചാണ്ടി ഇടുക്കിയിലേക്ക് വരുകയാണെങ്കില്‍ സ്വാഗതം ചെയ്യുമെന്നും ജോസഫ് പറഞ്ഞു. യു.ഡി.എഫ് യോഗത്തില്‍ രണ്ട് സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ച് പി.ജെ ജോസഫ് ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്ന കാഴ്ചയാണ് ഇന്നും കണ്ടത്. ഏതൊക്കെ സീറ്റുകളാണ് ആവശ്യപ്പെടുന്നതെന്ന് ജോസഫ് വ്യക്തമാക്കി. അതേസമയം ഉമ്മന്‍ചാണ്ടി ഇടുക്കിയിലേക്ക് വരികയാണെങ്കില്‍ നിലപാട് മാറുമെന്നും പി.ജെ ജോസഫ് സൂചിപ്പിച്ചു. സീറ്റ് […]
Kerala
രണ്ടാം സീറ്റിനായി സമ്മര്‍ദം ശക്തമാക്കി കേരള കോണ്‍ഗ്രസ്
സീറ്റ് ധാരണ സംബന്ധിച്ച് യു.ഡി.എഫില്‍ ഇത്തവണ അസ്വാരാസ്യങ്ങള്‍ ഉണ്ടാകില്ല. സുഗമമായി സീറ്റ് നിര്‍ണ്ണയം പൂര്‍ത്തിയാക്കുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാമത്തെ സീറ്റിനുള്ള ആവശ്യം ശക്തമാക്കി കേരള കോണ്‍ഗ്രസ്. കോട്ടയത്തിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ കൂടി നല്‍കണമെന്ന് പി.ജെ ജോസഫ് ആവശ്യപ്പെട്ടു. അതേസമയം ഉമ്മന്‍ചാണ്ടി ഇടുക്കിയിലേക്ക് വരുകയാണെങ്കില്‍ സ്വാഗതം ചെയ്യുമെന്നും ജോസഫ് പറഞ്ഞു. യു.ഡി.എഫ് യോഗത്തില്‍ രണ്ട് സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ച് പി.ജെ ജോസഫ് ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്ന കാഴ്ചയാണ് ഇന്നും കണ്ടത്. ഏതൊക്കെ […]
സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് ഉപരോധം
സംസ്ഥാന സർക്കാരിനെതിരെ വിവിധ വിഷയങ്ങൾ ഉയർത്തി യു.ഡി.എഫ് സെക്രട്ടേറിയറ്റും കളക്‌ട്രേറ്റുകളും ഉപരോധിച്ചു. തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോഴിക്കോട് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയും ഉപരോധം ഉദ്ഘാടനം ചെയ്തു. ശബരിമല വിഷയം ഉയർത്തി ഭരണസ്തംഭനം മുഖ്യമന്ത്രി മറയ്ക്കുകയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. പ്രളയാനന്തര ഭരണസ്തംഭനം, സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ച, ശബരിമല യുവതി പ്രവേശനം എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് യു.ഡി.എഫ് സംസ്ഥാനത്തെ മുഴുവന്‍ കളക്ട്രേറ്റുകളും സെക്രട്ടേറിയറ്റും ഉപരോധിച്ചത്. രാവിലെ ആറ് മണി മുതൽ തന്നെ […]
സിസ്റ്റർ ലൂസിക്ക് വീണ്ടും സഭയുടെ നോട്ടീസ്
ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്ത സിസ്റ്റർ ലൂസി കളപ്പുരക്കലിന് വീണ്ടും സഭയുടെ നോട്ടീസ്. മദര്‍ ജനറലിന്റെ നോട്ടീസില്‍ ഫെബ്രുവരി 6ന് മുമ്പ് വിശദീകരണം നൽകണം. വിശദീകരണം നല്‍കിയില്ലെങ്കില്‍ കാനോൻ നിയമപ്രകാരം നടപടി ഉണ്ടാകുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കുന്നു. സിസ്റ്റര്‍ സഭയെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് നോട്ടീസിലെ ആരോപണം.
വിജിലന്‍സ് റെയ്ഡ് തുടരുന്നു; സ്വര്‍ണം പിടിച്ചെടുത്തു
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്റെ ഓപ്പറേഷന്‍ തണ്ടര്‍ റെയ്ഡ് തുടരുന്നു. കൊച്ചി സെന്‍ട്രല്‍, അടിമാലി സ്റ്റേഷനുകളില്‍ നിന്ന് സ്വര്‍ണം പിടിച്ചെടുത്തു. ക്രമക്കേട് കണ്ടെത്തിയ സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാര്‍ക്കെതിരെ വിജിലന്‍സ് നടപടിക്ക് ശിപാര്‍ശ ചെയ്യും. ഇത് സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ എ.ഡി.ജി.പി മുഹമ്മദ് യാസീന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്‍റക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
വായില്‍ നിന്നും ലോഹച്ചീളുകള്‍; വിശദീകരിക്കാനാവാതെ ഡോക്ടര്‍മാര്‍
വായിൽ നിന്ന് നിത്യവും സ്വർണ സദൃശ്യമായ ലോഹ ചീളുകൾ ലഭിക്കുന്ന അനുഭവമാണ് മലപ്പുറത്തെ ഒരു യുവാവിന് പങ്കു വെക്കാനുള്ളത്. വാഴക്കാട് കൂരിത്തൊടിക അബ്ബാസിന്റെ അനുഭവം ഡോക്ടർമാർക്കും പുതുമയുള്ളതാണ്. വാഴക്കാട് ബാബുസാൻറകത്ത് കൂരിതൊടിക അബ്ബാസിന്റെ വായിൽ നിന്ന് രാവിലെ ബ്രഷ് ചെയ്യുമ്പോഴാണ് സ്വർണ്ണവർണ്ണത്തിലുള്ള തിളക്കമുള്ള വസ്തു ലഭിക്കുന്നത്. കഴിഞ്ഞ പത്ത് വർഷമായി ഈ പ്രതിഭാസം കണ്ടു തുടങ്ങിയിട്ടെങ്കിലും അടുത്തകാലത്താണ് അബ്ബാസ് ഇവ ശേഖരിച്ചു തുടങ്ങിയത്. പരിശോധനയിൽ ഇവ സ്വർണമല്ലെന്ന് മനസ്സിലാക്കാനായി എങ്കിലും ഈ പ്രതിഭാസത്തെ വ്യക്തമായി നിർവ്വചിക്കാൻ ഡോക്ടർമാർക്കും […]
മുനമ്പം മനുഷ്യക്കടത്ത്; ദയാ മാതാ ബോട്ട് കണ്ടത്താനാവില്ലെന്ന നിഗമനത്തിൽ പൊലീസ്
മുനമ്പത്ത് നിന്നും അനധികൃത കുടിയേറ്റക്കാർ കടന്നതായി സംശയിക്കുന്ന ദയാ മാതാ ബോട്ട് കണ്ടത്താനാവില്ലെന്ന നിഗമനത്തിൽ പൊലീസ് . ബോട്ടിൽ ജി.പി.ആര്‍.എസ് സംവിധാനം ഘടിപ്പിക്കാത്തതിനാൽ കോസ്റ്റ്ഗാര്‍ഡിനും കണ്ടെത്താനായിട്ടില്ല. മുനമ്പത്ത് നിന്നും ഈ ബോട്ടിൽ എഴുപത് പേർ പോയതായതാണ് പൊലീസ് കരുതുന്നത്. മുനമ്പത്ത് നിന്നും ന്യൂസിലാന്റിലേക്ക് പുറപ്പെട്ടുവെന്ന് സംശയിക്കുന്ന ദയാ മാതാ ‘ ബോട്ട് കണ്ടെത്തൽ പ്രയാസകരമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ജി.പി.ആര്‍.എസ് സംവിധാനമില്ലാത്തതിനാൽ കടലിലുള്ള ഓരോ ബോട്ടും പരിശോധന നടത്തിയാൽ മാത്രമേ ഈ ബോട്ട് കണ്ടെത്താനാവൂ. ബോട്ട് പുറംകടലിലെത്തിയാൽ […]
യു.ഡി.എഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം ഇന്ന്; നേതാക്കൾ കൂട്ട അറസ്റ്റ് വരിക്കും
ശബരിമല, പ്രളയാനന്തര പുനർ നിർമാണം എന്നിവ ഉന്നയിച്ച് യു.ഡി.എഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം ഇന്ന്. രാവിലെ 7 മുതൽ തുടങ്ങുന്ന ഉപരോധത്തിൽ നേതാക്കൾ കൂട്ട അറസ്റ്റ് വരിക്കും. ജില്ലാ കേന്ദ്രങ്ങളില്‍ കളക്ട്രേറ്റും ഉപരോധിക്കും. സെക്രട്ടറിയേറ്റ് ഉപരോധം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ.പി.സി. സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട്ടും ഉമ്മൻ ചാണ്ടി എറണാകുളത്തും പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും അറസ്റ്റ് വരിക്കും.
കോട്ടയത്ത് നിഷാ ജോസ് മത്സരിക്കില്ല; അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് ജോസ് കെ. മാണി
കോട്ടയം ലോക്സഭാ സീറ്റില്‍ നിഷാ ജോസ് കെ.മാണി മത്സരിക്കില്ലെന്ന് ജോസ് കെ.മാണി. പൊതുപ്രവര്‍ത്തന രംഗത്ത് നിഷ സജീവമാണ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. നിഷ മത്സരിക്കുമെന്ന് പറഞ്ഞ് വരുന്ന വാര്‍ത്തകള്‍ കേരളയാത്രയുടെ ശോഭ കെടുത്താനാണെന്ന് ജോസ് കെ.മാണി മീഡിയവണിനോട് പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുന്നതിന് മുന്‍പ് തന്നെ നിഷ മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. രാഷ്ട്രീയം പരാമര്‍ശിച്ചുകൊണ്ടുള്ള നിഷ പുസ്തകം ഇറക്കിയത് പോലും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് പ്രചരിച്ചിരുന്നു. നിഷയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് വാര്‍ത്തകള്‍ സജീവമായതോടെയാണ് വാര്‍ത്തക്കെതിരെ ജോസ് തന്നെ രംഗത്ത് […]
ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെ ദളിത് വിഭാഗക്കാര്‍ ഇപ്പോഴും അവഗണനയില്‍
പാലക്കാട് ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെ ദളിത് വിഭാഗക്കാര്‍ ഇപ്പോഴും അവഗണനയില്‍. ചക്ലിയ സമുദായക്കാരെ അയിത്തം പാലിച്ച് മാറ്റി നിര്‍ത്തിയത് വാര്‍ത്തയായതോടെയാണ് കോളനിയിലെ ദുരിതം പുറംലോകമറിഞ്ഞത്. വാര്‍ത്ത പുറത്തുവന്ന സമയത്ത് ജനപ്രതിനിധികള്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും ഇതുവരെ നടപ്പായില്ല. പ്രശ്നപരിഹാരം ആവശ്യപ്പെട്ട്അംബേദ്കര്‍ കോളനി നിവാസികള്‍ ഇന്ന് കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളയല്‍ സമരം നടത്തും. ചക്ലിയ സമുദായക്കാര്‍ക്കു നേരെ അയിത്തം പാലിച്ച് ഇവര്‍ക്ക് പ്രത്യേക കുടിവെള്ള പൈപ്പും പ്രത്യേക ഗ്ലാസും ഏര്‍പ്പെടുത്തിയിരുന്ന രീതി പുറം ലോകം അറിഞ്ഞതോടെ സംസ്ഥാന […]