ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന് തുടർച്ചയായി പരോൾ നൽകുന്നതിനെതിരെ ഹൈക്കോടതി വിമർശം. അസുഖം ഉണ്ടെങ്കിൽ പരോൾ നൽകുകയല്ല സർക്കാർ ചെയ്യേണ്ടതെന്നും ചികിത്സ നൽകുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. ചികിത്സയുടെ പേരിൽ പരോൾ വാങ്ങി കുഞ്ഞനന്തൻ പാർട്ടി പരിപാടികളിൽ പങ്കെടുക്കുകയാണെന്ന് കെ.കെ.രമയുടെ ഹരജിയിലാണ് കോടതി വിമർശനം. ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയും സി.പി.എം ഏരിയ കമ്മിറ്റി അംഗവുമായ പി.കെ.കുഞ്ഞനന്തനു പിണറായി സർക്കാരിന്റെ കാലത്ത് 20 മാസത്തിനുള്ളിൽ 15 തവണയായി 193 ദിവസം പരോൾ അനുവദിച്ചതിനെ ചോദ്യം ചെയ്താണ് കെ.കെ.രമ […]
Kerala
സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ ഘടനയിൽ സമഗ്ര മാറ്റത്തിന് ശിപാർശ
സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ ഘടനയിൽ സമഗ്രമാറ്റം ശിപാർശ ചെയ്ത് വിദഗ്ദ സമിതി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. നിലവിലെ മൂന്ന് ഡയറക്ടറേറ്റുകളെ ലയിപ്പിച്ച് ഒറ്റ ഡയറക്ടറേറ്റാക്കാനാണ് പ്രധാന ശിപാർശ. എസ്.സി.ഇ.ആർ.ടി മുൻ ഡയറക്ടർ ഡോ.എം.എ ഖാദർ അധ്യക്ഷനായ സമിതിയാണ് ശിപാർശ സമർപ്പിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർസെക്കൻഡറി ഡയറക്ടറേറ്റ്, വൊക്കേഷനൽ ഹയർസെക്കൻഡറി ഡയറക്ടറേറ്റ് എന്നിവയാണ് ലയിപ്പിക്കേണ്ടി വരിക. ലയനം നടത്തി ഡയറക്ടറേറ്റ് ഓഫ് സ്കൂൾ എജ്യുക്കേഷൻ എന്ന നാമമാണ് പുതിയ ഡയറക്ടറേറ്റിന് നിർദേശിച്ചിരിക്കുന്നത്. സ്കൂളുകളിലെ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി […]
ലോക്സഭ; ബി.ഡി.ജെ.എസിന് നാല് സീറ്റ് നല്‍കിയാല്‍ മതിയെന്ന് ബി.ജെ.പി
ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിന് നാല് സീറ്റ് നല്‍കിയാല്‍ മതിയെന്ന് ബി.ജെ.പി കോര്‍കമ്മിറ്റിയോഗം. അധികം സീറ്റ് വേണമെന്ന ബി.ഡി.ജെ.എസ് ആവശ്യത്തില്‍ കൂടുതല്‍ ചര്‍ച്ച വേണ്ടെന്നും അത്യാവശ്യമെങ്കില്‍ മാത്രം തുടര്‍ചര്‍ച്ചയെന്നും കോര്‍കമ്മിറ്റിയോഗം തീരുമാനിച്ചു. അതിനിടെ ശബരിമല സമരത്തെ ചൊല്ലി കോര്‍കമ്മിറ്റിയോഗത്തില്‍ തര്‍ക്കമുണ്ടായി. സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സമരം അനാവശ്യമായിരുന്നുവെന്ന് ശ്രീധരന്‍ പിള്ള വിരുദ്ധ വിഭാഗം യോഗത്തില്‍ ഉന്നയിച്ചു.
കെ.ടി ജലീല്‍ കോടിയേരിയെ ഭീഷണിപ്പെടുത്തിയെന്ന് പി.കെ ഫിറോസ്
സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെ മന്ത്രി കെ.ടി ജലീൽ ഭീഷണിപ്പെടുത്തിയെന്ന ഗുരുതര ആരോപണവുമായി യൂത്ത് ‘ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. കോലിയക്കോട് കൃഷ്ണൻ നായരുടെ സഹോദരന്റെ മകൻ ഡി.എസ് നീലകണ്ഠനെ ഇൻഫർമേഷൻ കേരള ഡെപ്യൂട്ടി ടെക്നിക്കൽ ഡയറക്ടറായി നിയമിച്ചത് മാനദണ്ഡങ്ങൾ മറികടന്നാണെന്ന് ഫിറോസ് ആരോപിച്ചു. ഈ നിയമനം കാട്ടി കെ.ടി ജലീൽ കോടിയേരിയെ ബ്ലാക്ക്മെയ്ൽ ചെയ്തുവെന്നാണ് ഫിറോസിന്റെ ആരോപണം. ബന്ധു നിയമന വിവാദത്തിൽ ജലീലിനെ സി.പി.എം സംരക്ഷിയ്ക്കാനുള്ള കാരണം കോടിയേരി നടത്തിയ അനധികൃത നിയമനമാണ്, […]
കോതമംഗലം പള്ളി തര്‍ക്കം; യാക്കോബായ സഭക്ക് തിരിച്ചടി
കോതമംഗലം ചെറിയ പള്ളി തര്‍ക്കത്തില്‍ യാക്കോബായ സഭക്ക് തിരിച്ചടി. പുനഃപരിശോധനാ ഹരജി ഹൈക്കോടതി തള്ളി. ഓര്‍ത്തഡോക്സ് വിഭാഗത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് യാക്കോബായ വിഭാഗം ഹരജി നല്‍കിയത്.
ഉമ്മൻചാണ്ടിയെ എവിടെ നിര്‍ത്തിയാലും വിജയിക്കുമെന്ന് മുല്ലപ്പള്ളി
ഉമ്മൻചാണ്ടിയുടെ സ്ഥാനാർഥിത്വം തള്ളാതെ ഹൈക്കമാൻഡ്. അതാത് കമ്മിറ്റികളുടെ നിർദ്ദേശം കോൺഗ്രസ് പരിഗണിക്കാറുണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകള്‍ വാസ്നിക് വ്യക്തമാക്കി. സ്ഥാനാർഥി നിർണയ പ്രക്രിയ പുരോഗമിക്കുകയാണെന്നും മുകുള്‍ വാസ്നിക് തിരുവനന്തപുരത്ത് പറഞ്ഞു. കോണ്‍ഗ്രസിനെ സംബന്ധിച്ച് ഉമ്മന്‍ചാണ്ടി വിജയ പ്രതീക്ഷയുള്ള സ്ഥാനാര്‍ഥിയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. എവിടെ നിര്‍ത്തിയാലും വിജയിക്കും. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ നടന്നുവരുന്നേയുള്ളൂവെന്നും മുല്ലപ്പള്ളി പറഞ്ഞു.
നിരപരാധിത്വം തെളിയിക്കാനാണ് അഭിഭാഷകനെ ഒഴിവാക്കി സ്വയം വാദിക്കുന്നതെന്ന് ബിജു രാധാകൃഷ്ണന്‍
സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍ ആദ്യ ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസിലെ അപ്പീല്‍ ഹരജിയില്‍ ഇന്ന് ഹൈക്കോടതിയില്‍ സ്വയം വാദിക്കും .നിരപരാധിത്വം തെളിയിക്കാനാണ് അഭിഭാഷകനെ ഒഴിവാക്കി സ്വയം വാദിക്കുന്നതെന്ന് ബിജു രാധാകൃഷ്ണന്‍ മീഡിയവണിനോട് പറഞ്ഞു. <
കുഞ്ഞനന്തന് നിരന്തരം പരോള്‍ ; കെ.കെ രമ ഹൈക്കോടതിയില്‍
ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയും സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായ പി.കെ കുഞ്ഞനന്തന് നിരന്തരം പരോള്‍ അനുവദിക്കുന്നതിനെതിരെ കെ.കെ രമ ഹൈക്കോടതിയെ സമീപിച്ചു. ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് പരോള്‍ അനുവദിച്ച നടപടി റദ്ദാക്കണമെന്നും ഹൈകോടതി ഉത്തരവില്ലാതെ കുഞ്ഞനന്തന് ഇനി പരോള്‍ അനുവദിക്കരുതെന്ന് ഉത്തരവിടണമെന്നതടക്കം ആവശ്യപ്പെട്ടാണ് രമയുടെ ഹരജി. 2012 മെയ് നാലിന് ടി. പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന കുഞ്ഞനന്തന് എല്ലാ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് അത്യാവശ്യ പരോള്‍ എന്ന പേരില്‍ […]
സാഹിത്യ അക്കാദമി കനകശ്രീ പുരസ്‌കാരം കവി എസ് കലേഷിന്
കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ പുരസ്‌കാരം കവി എസ് കലേഷിന്. ശബ്ദമഹാസമുദ്രം എന്ന പേരില്‍ പ്രസിദ്ധീകരിച്ച കവിതാ സമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. സാമൂഹ്യ മാധ്യമങ്ങളിലടക്കം ഏറെ ചലനമുണ്ടാക്കിയ ‘അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍/ നീ’ എന്ന കവിതയുള്‍പ്പെടുന്നതാണ് പുരസ്‌കാരത്തിന് അര്‍ഹമായ പുസ്തകം. അധ്യാപികയായ ദീപ നിശാന്ത് തന്റെ പേരില്‍ പ്രസിദ്ധീകരിച്ചത് സാമൂഹ്യമാധ്യമങ്ങളില്‍ വിവാദമായിരുന്നു. പിന്നീട് ആ കവിതയുടെ യഥാര്‍ത്ഥ രചീതാവിനെ തിരിച്ചറിഞ്ഞതോടെയാണ് മലയാളികള്‍ക്കിടയില്‍ എസ്. കലേഷ് എന്ന പേര് സുപരിചിതമാവുന്നത്. വിവാദ കവിത ഉള്‍പ്പെടുന്ന ശബ്ദമഹാ സമുദ്രം […]
ലീഗിന് മൂന്നാമതൊരു സീറ്റ് നല്‍കുന്നത് പ്രായോഗികമല്ലെന്ന് മുല്ലപ്പള്ളി
ലീഗിന് അധികമായി ഒരു സീറ്റ് കൂടി നല്‍കുന്നത് പ്രായോഗികമല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അപ്രായോഗികമായ നിര്‍ദ്ദേശം ലീഗ് മുന്നോട്ട് വെയ്ക്കുമെന്ന് കരുതുന്നില്ല. മൂന്നാമതൊരു സീറ്റിനായി ലീഗ് കടുപിടുത്തം നടത്തുമെന്ന് കരുതുന്നില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. മുസ്‍ലിം ലീഗിന് മൂന്നാമതൊരു സീറ്റ് കൂടി വേണമെന്ന ആവശ്യം പാര്‍ട്ടിയുടെ വിവിധ കോണുകളില്‍ നിന്നുയരുന്പോഴാണ് അത് പ്രായോഗികമല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്റെ തുറന്ന് പറച്ചില്‍. അധിക സീറ്റീനായി ലീഗ് കടുംപിടിത്തം പിടിക്കില്ല. കൂടുതല്‍ സീറ്റെന്ന ആവശ്യം ലീഗ് ഇതുവരെ മുന്നില്‍ വെച്ചിട്ടില്ലെന്നും മുല്ലപ്പള്ളി […]