India Kerala

അമൃതാനന്ദമയി കര്‍മസമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി

അമൃതാനന്ദമയി കര്‍മസമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമൃതാനന്ദമയിയെ തെറ്റായ വഴിയിലേക്ക് വിടാന്‍ സംഘപരിവാര്‍ നേരത്തെ തന്നെ ശ്രമം നടത്തിയിരുന്നു. അതില്‍ കുടുങ്ങാതെ മാറി നില്‍ക്കാനുള്ള ആര്‍ജ്ജവം നേരത്തെ അവര്‍ കാണിച്ചിരുന്നുവെന്നും എന്നാല്‍ ഇപ്പോഴത്തെ സംഭവം ആ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

India Kerala

സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ ചൈത്ര ഐ.പി.എസിനെതിരെ നടപടി

പൊലീസ് സ്റ്റേഷൻ ആക്രമണ കേസിലെ പ്രതികൾക്കായി സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ ഡി.സി.പി ചൈത്ര തെരേസ ജോണിനെതിരെ നടപടി. തിരുവനന്തപുരം ഡി.സി.പിയുടെ അധികചുമതലയിൽ നിന്നും ചൈത്രയെ നീക്കി. അവധിയിലായിരുന്ന ആർ ആദിത്യ ഐ.പി.എസിനെ തിരികെ വിളിച്ചാണ് തെരേസ ജോണിനെ വുമൺ സെൽ എസ്‌.പി സ്ഥാനത്തേക്കു മാറ്റിയത്. പീഡനക്കേസിലെ പ്രതികളെ കാണാൻ അനുവദിച്ചില്ലെന്നാരോപിച്ചു ഡി.വൈ.എഫ്.ഐ പ്രവർത്തകർ രണ്ടു ദിവസം മുമ്പ് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ ആക്രമിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ഡി.വൈ.എഫ്.ഐയുടെയും സി.പി.എമ്മിന്റെയും പ്രമുഖ […]

India Kerala

ആന്‍ലിയയുടെ മരണം; തനിക്കെതിരെ പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളെന്ന് വൈദികന്‍

കൊച്ചി: ആന്‍ലിയയുടെ മരണവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ പ്രചരിക്കുന്നത് തെറ്റായ കാര്യമെന്ന് വരാപ്പുഴ അതിരൂപതയിലെ വൈദികന്‍. ആന്‍ലിയക്ക് മാനസികരോഗമുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും വൈദികന്‍ പറഞ്ഞു. കുടുംബസുഹൃത്തായ വൈദികനെതിരേ ആന്‍ലിയയുടെ പിതാവ് നടത്തിയ ആരോപണത്തെത്തുടര്‍ന്ന് സാമൂഹികമാധ്യമത്തിലടക്കം വൈദികനെതിരേ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ആന്‍ലിയയുടെ കുടുംബവും തന്റെ കുടുംബവും തമ്മില്‍ വളരെ നല്ലബന്ധമായിരുന്നെന്നും ആന്‍ലിയയുടെ സഹോദരന്‍ അഭിഷേകിനെ തന്റെ മാതാപിതാക്കളായിരുന്നു കുറെ നാള്‍ വളര്‍ത്തിയതെന്നും വൈദികന്‍ പറഞ്ഞു. ആന്‍ലിയയും ജസ്റ്റിനും തമ്മില്‍ നിരന്തരം വഴക്കുണ്ടായിട്ടുണ്ടെന്നത് ശരിയാണ്. ആന്‍ലിയയുടെ ചെലവിനായി ജസ്റ്റിന്‍ പണം […]

India Kerala

ആന്റോ ആന്റണി പത്തനംതിട്ടയില്‍ വീണ്ടും സ്ഥാനാർത്ഥിയായേക്കും

പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ സിറ്റിംഗ് എം.പി ആന്റോ ആന്റണി വീണ്ടും സ്ഥാനാർത്ഥിയായേക്കും. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിന്റെ സാന്നിധ്യത്തിൽ ഡി.സി.സിയിൽ നടന്ന തെരഞ്ഞെടുപ്പ് ആലോചന യോഗത്തിൽ ഇത് സംബന്ധിച്ച് ധാരണയായെന്നാണ് സൂചന. ആന്റോ ആന്റണിക്ക് ഒരിക്കൽ കൂടി അവസരം ലഭിച്ചേക്കും എന്ന സൂചനയാണ് തെരഞ്ഞെടുപ്പ് ആലോചന യോഗത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് നൽകിയത്. കഴിഞ്ഞ കാലയളവിൽ ആന്റോ ആന്റണിക്ക് മണ്ഡലത്തിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടുണ്ടെന്നും അത് തുടരാൻ കഴിയട്ടെയെന്നും […]

India Kerala Uncategorized

ഉമ്മന്‍ചാണ്ടി ഇടുക്കിയില്‍; പ്രവര്‍ത്തകര്‍ക്ക് ആവേശം

ഇടുക്കി പാര്‍ലമെന്‍റ് മണ്ഡലത്തിലേക്ക് സജീവമായി പേര് ചര്‍ച്ച ചെയ്യുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശമായി ഉമ്മന്‍ചാണ്ടി ഇടുക്കിയില്‍. ഡി.സി.സി പ്രസിഡന്‍റ് ഇബ്രാഹീംകുട്ടി കല്ലാര്‍ നയിക്കുന്ന കര്‍ഷകരക്ഷാ മാര്‍ച്ചിന്‍റെ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാനാണ് ഉമ്മന്‍ചാണ്ടി തൊടപുഴയിലെത്തിയത്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ‍നിഷേധിക്കാതെയാണ് ഉമ്മന്‍ചാണ്ടി മറുപടി നല്‍കിയത്. ഡി.സി.സി പ്രസി‍ഡന്‍റ് ഇബ്രാഹീംകുട്ടി കല്ലാര്‍ ജില്ലയില്‍ നയിക്കുന്ന കര്‍ഷകരക്ഷാ മാര്‍ച്ചിന് മുട്ടത്ത് നല്‍കിയ സ്വീകരണത്തിലാണ് ഉമ്മന്‍ചാണ്ടിയെത്തിയത്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഉമ്മന്‍ചാണ്ടിയുടെ ഇടുക്കിയിലേക്കുള്ള വരവെന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും ആവേശമുണ്ടാക്കി. കസ്തൂരി രംഗന്‍ […]

India Kerala Uncategorized

ഉമ്മന്‍ചാണ്ടി മത്സരിക്കുമോ? രാഹുല്‍ ഗാന്ധിയുടെ തീരുമാനം നിര്‍ണായകം

ഉമ്മന്‍ചാണ്ടി കോട്ടയത്ത് മത്സരിക്കുമോ എന്നതിനെ ചൊല്ലയിലുള്ള അഭ്യൂഹങ്ങള്‍ തുടരുന്നു. ഇന്നലെ മുകുള്‍ വാസ്നിക്കിന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാ നേതൃയോഗത്തില്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ കോട്ടയത്ത് വേണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമെന്ന് മുകുള്‍ വാസ്നിക്കും പറഞ്ഞിട്ടുണ്ട് ഈ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം നിര്‍ണായകമാകും. ഉമ്മന്‍ചാണ്ടി മത്സരിക്കുന്ന കാര്യം കെ.പി.സി.സിയില്‍ പോലും ചര്‍ച്ചയായിട്ടില്ല. എന്നാല്‍ നേതാക്കളടക്കം ഉമ്മന്‍ചാണ്ടിയുടെ പേര് ഉയര്‍ത്തി കാട്ടുന്നുമുണ്ട്. ഇടുക്കിയില്‍ മത്സരിക്കുമെന്ന സൂചനകള്‍ക്കൊപ്പം തന്നെ കേരള കോണ്‍ഗ്രസിന്റെ […]

India Kerala

പ്രിയനന്ദനനെ ആക്രമിച്ച കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

സംവിധായകന്‍ പ്രിയനന്ദനനെ ആക്രമിച്ച കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സരോവറിനെയാണ് കൊടുങ്ങല്ലൂരില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് പ്രിയനന്ദന് നേരെ ആക്രമണമുണ്ടായത്. വീടിന് സമീപത്ത് വെച്ച് മുഖത്തടിച്ച ശേഷം തലയില്‍ ചാണകവെള്ളം ഒഴിക്കുകയായിരുന്നു. സംവിധായകന്‍ പ്രിയനന്ദനന് മര്‍ദ്ദനം; ദേഹത്ത് ചാണക വെള്ളം തളിച്ചു ശബരിമല സമരവുമായി ബന്ധപ്പെട്ട് താന്‍ ഫെയ്സ്ബുക്കിലിട്ട കുറിപ്പിനോടുള്ള സംഘ്പരിവാര്‍ പ്രതിഷേധത്തിന്റെ തുടര്‍ച്ചയാണ് അക്രമമെന്ന് പ്രിയനന്ദനന്‍ പറഞ്ഞു. ആക്രമണത്തെ മുഖ്യമന്ത്രി അപലപിച്ചു. രാവിലെ ഒന്‍പതേ കാലോടെ തൃശൂര്‍ വല്ലച്ചിറയിലെ […]

India Kerala

പ്ലാച്ചിമട സമരം: ഫെബ്രുവരി 26ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച്

പ്ലാച്ചിമട സമരം ശക്തമാക്കാന്‍ സമര സമിതിയുടെ തീരുമാനം. ഫെബ്രുവരി 26ന് സമര സമിതി മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും. പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ല് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കാന്‍ കൊക്കക്കോള വിരുദ്ധ സമര സമിതിയുടെയും ഐക്യദാര്‍ഢ്യ സമിതിയുടെയും സംയുക്ത യോഗം തീരുമാനിച്ചു. ആറ് മാസത്തിനകം നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഒരു വര്‍ഷം മുന്‍പ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇത് ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും സമരം തുടങ്ങാന്‍ തീരുമാനിച്ചത്. പ്ലാച്ചിമട സമരം ശക്തമാക്കാന്‍ സമര സമിതിയുടെ […]

India Kerala

ക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി ഗവര്‍ണറുടെ നയപ്രഖ്യാപനം

ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ ക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍. പെന്‍ഷന്‍ വിതരണത്തിന് പ്രത്യേക കമ്പനി തുടങ്ങുമെന്നും പ്രവാസികള്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോഡ് വരെ നാല് മണിക്കൂര്‍ കൊണ്ട് എത്താന്‍ കഴിയുന്ന അര്‍ധ അതിവേഗ റെയില്‍വെ പാതയും ഗവര്‍ണര്‍ പ്രഖ്യാപിച്ചു. 180 കിലോ മീറ്റര്‍ വേഗതയില്‍ ട്രെയിനുകള്‍ക്ക് പോകാന്‍ കഴിയുന്ന മേല്‍പാലത്തിലൂടെയുള്ള രണ്ട് വരി റെയില്‍ പാതയാണ് സര്‍ക്കാര്‍‍ വിഭാവന ചെയ്യുന്നത്. 780 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള പുതിയ പവര്‍ സ്റ്റേഷന്‍ ഇടുക്കിയില്‍ തുടങ്ങുന്നതും […]

India Kerala

വയനാട് ജില്ലയില്‍ കുരങ്ങ്പനി;

വയനാട് ജില്ലയില്‍ രണ്ട് പേര്‍ക്ക് കുരങ്ങ്പനി സ്ഥിരീകരിച്ചതോടെ ജില്ലാഭരണകൂടം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. ജില്ലാ കലക്ടര്‍ വിളിച്ച് ചേര്‍ത്ത വിവിധ വകുപ്പുകളുടെ യോഗത്തില്‍ മുൻകരുതലുകൾ സ്വീകരിക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും തീരുമാനിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.