India Kerala

കര്‍ണ്ണാടകയില്‍ നടപ്പാക്കിയ പ്രചരണ തന്ത്രം കേരളത്തിലും പരീക്ഷിക്കാന്‍ ആര്‍.എസ്.എസ്

ലോക്സഭ തെരഞ്ഞെടുപ്പില്‍ അക്കൌണ്ട് തുറക്കുന്നതിന് വേണ്ടി കര്‍ണ്ണാടകയില്‍ നടപ്പാക്കിയ പ്രചരണ തന്ത്രം കേരളത്തിലും പരീക്ഷിക്കാന്‍ ആര്‍.എസ്.എസ്. മഹാശക്തി കേന്ദ്ര,ശക്തി കേന്ദ്ര എന്നീ പേരുകളിലാണ് ആര്‍.എസ്.എസ് എസ് മേല്‍നോട്ടത്തിലുള്ള പ്രത്യേക ടീം പ്രവര്‍ത്തിക്കുന്നത്.ഉത്തര മേഖല,മധ്യമേഖല,ദക്ഷിണ മേഖല എന്നിവ തിരിച്ച് എ.എന്‍ രാധാകൃഷ്ണന്‍,കെ.സുരേന്ദ്രന്‍,എം.ടി രമേശ് എന്നിവരെ ഇതിനായി ചുമതലപ്പെടുത്തി. ആര്‍.എസ്.എസ് നേരിട്ടാണ് ലോക്സഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.ഏത് വിധേനയും അക്കൌണ്ട് തുറക്കുകയാണ് ലക്ഷ്യം. ഹിന്ദു സംഘടനകളുടെ ഏകീകരണമുണ്ടങ്കില്‍ ലോക്സഭയിലേക്ക് ആളെ എത്തിക്കാന്‍ പറ്റുമെന്നാണ് ആര്‍.എസ്.എസ് വിലയിരുത്തല്‍. […]

India Kerala

ശബരിമല; സുപ്രിം കോടതി തീരുമാനത്തില്‍ പ്രതീക്ഷ അര്‍പ്പിച്ച് ഇരുഭാഗവും

ശബരിമല പുനഃപരിശോധന ഹരജികളിലും റിട്ടുകളിലും സുപ്രിം കോടതി തീരുമാനം ഈ മാസം പകുതിക്ക് ശേഷമായേക്കും. ഹൈക്കോടതിയിലെ കേസുകള്‍ സുപ്രിം കോടതിയിലേക്ക് മാറ്റണമെന്ന സര്‍ക്കാര്‍ ആവശ്യത്തില്‍ അന്നേ ദിവസം ഉത്തരവുണ്ടാകില്ല. ഉത്തരവ് അനുകൂലമാകുമെന്ന കണക്ക് കൂട്ടലിലാണ് സ്ത്രീ പ്രവശനത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും. ശബരിമല വിധി പുനഃപരിശോധിക്കേണ്ടതുണ്ടോ , ഉണ്ടെങ്കില്‍ എന്ത് കൊണ്ട്, ഇല്ലങ്കില്‍ എന്ത് കൊണ്ട് തുടങ്ങിയവയിലാണ് ഇന്നലെ സുപ്രിം കോടതിയില്‍ വാദം നടന്നത്. 56 പുനഃപരിശോധന ഹരജികള്‍‌ ഉണ്ടായിരുന്നെങ്കിലും എല്ലാവര്‍ക്കും വാദം പറയാന്‍ അവസരം ലഭിക്കാത്ത സാഹചര്യത്തില്‍ […]

India Kerala

വോട്ടിംഗ് മെഷീനിൽ കൃത്രിമം; തെളിവ് കൈമാറാൻ തയ്യാറാണെന്ന് മുസഫിര്‍ കാരക്കുന്ന്

നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് വോട്ടിംഗ് മെഷീനിൽ കൃത്രിമം നടന്നുവന്ന വെളിപ്പെടുത്തലിൽ തെളിവ് കൈമാറാൻ തയ്യാറാണെന്ന് ആരോപണമുന്നയിച്ച മുസഫിര്‍ കാരക്കുന്ന്. സംഭവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അന്വേഷണം നടത്താൻ നിർദേശിച്ചിരുന്നു. വോട്ടിംഗ് മെഷീനിൽ കൃത്രിമം നടന്നെന്ന് ഫേസ്ബുക്കിലൂടെയാണ് മുസ്ഫിർ വ്യക്തമാക്കിയത്. 2017 മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയുടെ കൺസൾട്ടന്റായി പ്രവർത്തിച്ചു വരുന്നതിനിടയിലാണ്, തിരുവനന്തപുരത്തുള്ള ഐ.ടി കമ്പനിയിൽ നിന്ന് വാഗ്ദാനം ലഭിച്ചതെന്ന് മുസഫിർ കാരക്കുന്ന് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. അഞ്ചുകോടി രൂപ നൽകിയാൽ വോട്ടിംഗ് മെഷീനിൽ കൃത്രിമം നടത്തി അനുകൂല […]

India Kerala

മഴക്കാലത്ത് കരിമണൽ ഖനനം ഒഴിവാക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

മഴക്കാലത്ത് കരിമണൽ ഖനനം ഒഴിവാക്കുന്നതിനുള്ള നടപടികളിലേക്ക് സർക്കാർ കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം. തീരം സംരക്ഷിച്ച് ഖനനം മുന്നോട്ടുകൊണ്ടുപോകാനാണ് സർക്കാർ ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ആലപ്പാട്ട് ഖനന വിരുദ്ധ സമരത്തിന്റെ പശ്ചാത്തലത്തിൽ പി.സി ജോർജാണ് കരിമണൽ ഖനനത്തിന് നിയന്ത്രണം കൊണ്ടു വരുന്നത് സംബന്ധിച്ച് നിയമസഭയിൽ ചോദ്യമുന്നയിച്ചത്. കരിമണൽ ഖനന മേഖലയിൽ പ്രതിഷേധങ്ങൾക്ക് കാരണം കരയെടുത്ത് പോകുന്നതാണ്. ഇത് പരിഹരിക്കാൻ നടപടി വേണമെന്ന് പി.സി ജോർജ് ആവശ്യപ്പെട്ടു. മഴക്കാലത്ത് […]

India Kerala

ദേവസ്വം ബോർഡും സർക്കാരും ഭക്തര്‍ക്കൊപ്പമല്ലെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സമിതി

ദേവസ്വം ബോർഡും സർക്കാരും ഭക്തര്‍ക്കൊപ്പമല്ലെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സമിതി. ദേവസ്വം ബോർഡ് നയം എന്താണെന്ന് ഇപ്പോൾ വ്യക്തമായി. ആരെങ്കിലും കണ്ണ് ഉരുട്ടിയാൽ മാറ്റേണ്ടതല്ല ദേവസ്വം ബോര്‍ഡിന്റെ നിലപാട്. ശബരിമല ഇനിയും സംഘർഷ ഭൂമി ആകുമോ എന്ന ആശങ്കയുണ്ട്. അനുകൂല വിധിയുണ്ടായില്ലെങ്കില്‍ ഏതറ്റം വരെയും പോകുമെന്നും കൊട്ടാരം നിര്‍വാഹക സമിതി അംഗം ശശികുമാര വര്‍മ പറഞ്ഞു.

India Kerala

ശബരിമല യുവതി പ്രവേശനം: ഒരേ വാദങ്ങള്‍ ; പുനപരിശോധിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍

ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹരജികള്‍ സുപ്രിം കോടതി പരിഗണിക്കുന്നു. ശബരിമല വിധിയില്‍ എന്ത്  പിഴവാണുള്ളതെന്ന് വാദം കേള്‍ക്കവെ ചീഫ് ജസ്റ്റിസ് ചോദിച്ചു. എന്തുകൊണ്ട് വിധി പുനപരിശോധിക്കണം എന്നതിലേക്ക് വാദം ഒതുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. എന്‍.എസ്‌‍.എസിന്റെ വാദമാണ് ആദ്യം കേട്ടത്. എന്‍.എസ്.എസിനു വേണ്ടി അഡ്വ. കെ പരാശരന്‍ ഹാജരായി. വിധി മൌലികാവകാശങ്ങള്‍ക്ക് എതിരാണെന്നാണ് എന്‍.എസ്.എസ് വാദം. ഭരണഘടനയുടെ 15,17,25 അനുച്ഛേദങ്ങള്‍ ബന്ധപ്പെട്ടു കിടക്കുന്നു. ഭരണഘടനയുടെ 15ാം അനുച്ഛേദം മതസ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്നും എന്‍.എസ്‍.എസ്. ഭരണഘടന ആമുഖം വിശദീകരിച്ചുകൊണ്ടായിരുന്നു […]

India Kerala

വയനാട്ടില്‍ വീട്ടിനുള്ളില്‍ പുലി.

വയനാട് അതിര്‍ത്തി പ്രദേശമായ തമിഴ്നാട് പാട്ടവയലില്‍ വീട്ടില്‍ പുള്ളിപ്പുലി കയറി. തടിയില്‍ രായന്റെ വീട്ടിലാണ് പുള്ളിപ്പുലി കയറിയത്. ഓടു വെച്ച വീടിനു മുകളില്‍ കയറിയ പുലി മുറിയിലേക്ക് വീണെന്നാണ് കരുതുന്നത്. വീട്ടുകാര്‍ പുറത്തായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം വീട് തുറന്നപ്പോഴാണ് കട്ടിലിനടയില്‍ പുലിയെ കണ്ടെത്തിയത്. ഉടന്‍ വാതില്‍ പുറത്തുനിന്നും പൂട്ടി വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഉടന്‍ വാതില്‍ പുറത്തുനിന്നും പൂട്ടി വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടര്‍ന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ മനോഹരന്റെ […]

India Kerala

സഭ തന്നെ സെമിത്തേരി ഇടിച്ചുനിരത്തി; കരിങ്കല്‍ ഖനനത്തിനെന്ന് സൂചന

കോഴിക്കോട് കൂടരഞ്ഞി പുഷ്പഗിരി ലിറ്റില്‍ ഫ്ലവര്‍ പള്ളിയുടെ സെമിത്തേരി സഭാ നേതൃത്വം തന്നെ ഇടിച്ചുനിരത്തി. ചില വിശ്വാസികളുടെ എതിര്‍പ്പ് വകവെക്കാതെയാണ് കല്ലറകള്‍ പൊളിച്ച് കളഞ്ഞത്. പ്രദേശത്ത് സ്ഥിതി ചെയ്തിരുന്ന പള്ളിയും, കോണ്‍വെന്റും, സ്കൂളുകളും മുമ്പ് സഭാ നേത്യത്വം സ്ഥലത്ത് നിന്ന് മാറ്റിയിരുന്നു. താമരശ്ശേരി രൂപതയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കരിങ്കല്‍ ഖനനം നടത്തുന്നതിന് വേണ്ടിയാണ് സെമിത്തേരിയടക്കം മാറ്റിയതെന്നാണ് വിവരം. അഞ്ചാറ് വര്‍ഷം മുമ്പ് വരെ പുഷ്പഗിരി മരംഞ്ചോട്ടി റോഡിന് സൈഡില്‍ താമരശ്ശേരി രൂപതയുടെ നേതൃത്വത്തിലുള്ള ലിറ്റില്‍ ഫ്ലവര്‍ പള്ളിയും, […]

India Kerala

ലോക്സഭ തെരഞ്ഞെടുപ്പ് ചർച്ചകളിൽ സജീവമായി പ്രിയങ്ക ഗാന്ധി

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ചുമതല ഏറ്റെടുക്കും മുൻപ് തന്നെ ലോക്സഭ തെരഞ്ഞെടുപ്പ് ചർച്ചകളിൽ സജീവമായി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ രാഹുൽ ഗാന്ധി വിളിച്ച യോഗത്തിൽ പ്രിയങ്ക പങ്കെടുത്തു. നാളെ നടക്കുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിന് മുന്നോടിയായി പ്രിയങ്ക ഔദ്യോഗികമായി ചുമതല ഏറ്റെടുക്കും. രാഷ്ട്രീയ പ്രവേശം സംബന്ധിച്ച എ.ഐ.സി.സി ഒദ്യോഗിക പ്രഖ്യാപന സമയത്ത് വിദേശത്തായിരുന്ന പ്രിയങ്ക ഗാന്ധി തിങ്കളാഴ്ചയാണ് ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. അന്നു തന്നെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഒരുക്കം സംബന്ധിച്ച് […]

India Kerala

സകരിയ; നീതി നിഷേധത്തിന്റെ പത്ത് വര്‍ഷങ്ങള്‍

നീതി നിഷേധിക്കപ്പെട്ട് വിചാരണ തടവുകാരനെന്നെ പേരില്‍ പരപ്പനങ്ങാടി സ്വദേശി സകരിയ ജയിലിനകത്തായിട്ട് ഇന്നേക്ക് പത്ത് വര്‍ഷങ്ങള്‍. ബെംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ടാണ് 2009 ഫെബ്രുവരി അഞ്ചിന് സകരിയയെ കര്‍ണാടക പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുന്നത്. തിരൂരിലെ മൊബൈല്‍ കടയില്‍ ജോലി ചെയ്തിരുന്ന സകരിയ സ്ഫോടനത്തിന് ആവശ്യമായ ചിപ്പ് നിര്‍മ്മിക്കാന്‍ സഹായിച്ചെന്ന ‘വ്യാജ’ കുറ്റം ചുമത്തിയാണ് കര്‍ണാടക പൊലീസ് ആദ്യം കസ്റ്റഡിയിലെടുക്കുന്നത്. 2009 ഫെബ്രുവരി അഞ്ചിന് വൈകുന്നേരം ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കാമെന്ന ഉറപ്പിലായിരുന്നു പൊലീസ് സകരിയയെ കസ്റ്റഡിയിലെടുക്കുന്നത്. പക്ഷെ […]