മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമന വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ മറ്റൊരു മന്ത്രി നടത്തിയ അഴിമതിയുടെ രേഖകള്‍ കൂടി ഈമാസം 11 ന് പുറത്തുവിടുമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. ഷാര്‍ജയില്‍ കെ.എം.സി.സി നല്‍കിയ സ്വീകരണത്തിനിടെയാണ് ഫിറോസിന്റെ വെളിപ്പെടുത്തല്‍. വ്യാജരേഖ ചമച്ചു എന്നാരോപിച്ച് തനിക്കെതിരെ കേസെടുക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ ഇത് തടയാന്‍ കൂടിയാണെന്ന് ഫിറോസ് പറഞ്ഞു. താന്‍ വ്യാജരേഖയുണ്ടാക്കി എന്ന് പറയുന്ന ജെയിംസ് മാത്യു എം.എല്‍.എ പരോക്ഷമായി അനധികൃത നിയമനം നടന്നു എന്നും തദ്ദേശമന്ത്രിക്ക് പരാതി […]
Kerala
സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിക്കാത്തത് അന്വേഷിക്കാന്‍ ഹൈക്കോടതി
സീറ്റൊഴിവുണ്ടങ്കിലും സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിക്കാത്തത് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഒരാഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണം. റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടികള്‍ക്ക് കീഴില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടോയെന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്റെ ഉത്തരവ്. ബസില്‍ സീറ്റുണ്ടെങ്കിലും പലപ്പോഴും വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിക്കാറില്ല. ഇത് ഉദ്യോഗസ്ഥരെ കൊണ്ട് പരിശോധന നടത്തിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. വിദ്യാര്‍ഥികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഇളവുകള്‍ അനുവദിക്കാന്‍ സ്വകാര്യ ബസ് ഓപറേറ്റഴ്‌സിന് ബാധ്യതയില്ലെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് […]
സംസ്ഥാന അധ്യക്ഷന്മാരും പ്രചാരണ സമിതി ചെയർമാൻമാരും തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് കോണ്‍ഗ്രസില്‍ ധാരണ
ലോക്സഭ തെരഞ്ഞെടുപ്പില്‍ പി.സി.സി അധ്യക്ഷന്മാരും പ്രചാരണ സമിതി ചെയർമാൻമാരും മത്സരിക്കേണ്ടെന്ന് എ.ഐ.സി.സിയിൽ ധാരണ. സ്ഥാനാർത്ഥി നിർണയത്തിൽ ഗ്രൂപ്പ് താത്പര്യങ്ങൾക്ക് തടയിടും. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്ന രീതി മാറ്റാനും തീരുമാനമായി. വൈകീട്ട് ചേരുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ തീരുമാനം ഹൈകമാൻഡ് വിശദീകരിക്കും. വിജയ സാധ്യത മാത്രം മാനദണ്ഡമാക്കിയാണ് കോൺഗ്രസിന്റെ നീക്കം. ഇതിൻറെ ഭാഗമായാണ് ഹൈകമാൻഡ് മാർഗരേഖ തയ്യാറാക്കിയിരിക്കുന്നത്. പി.സി.സി അധ്യക്ഷന്മാരും പ്രചാരണ സമിതി ചെയർമാൻമാരും മത്സരിക്കേണ്ടെന്നാണ് ധാരണ. മത്സരിക്കാനില്ലെന്ന് കേരള പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ […]
ശബരിമല യുവതീപ്രവേശനത്തില്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട് മാറ്റം
ശബരിമല കേസിലെ നിലപാട് മാറ്റത്തില്‍ ദേവസ്വം ബോര്‍ഡില്‍ കടുത്ത ഭിന്നത. ദേവസ്വം കമ്മീഷണര്‍ക്കെതിരെ ബോര്‍ഡ് പ്രസിഡന്റ് തന്നെ രംഗത്ത് വന്നു. ഇന്നലെ കോടതിയില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഇക്കാര്യത്തില്‍ ദേവസ്വം കമ്മീഷണറോട് വിശദീകരണം തേടിയിട്ടുണ്ടെന്നും എ. പത്മകുമാര്‍ പറഞ്ഞു. കമ്മീഷറുടെ കാലാവധി നീട്ടി നല്‍കിയതിലുള്ള അതൃപ്തിയും പത്മകുമാര്‍ പ്രകടിപ്പിച്ചു. എന്നാല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വിഷയത്തില്‍ വിശദീകരണം തേടിയിട്ടില്ലെന്നാണ് ദേവസ്വം കമ്മീഷണറുടെ പ്രതികരണം. സര്‍ക്കാര്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച സമയത്തെല്ലാം ബോര്‍ഡിന്റെ നിലപാട് അതിന് വിരുദ്ധമായിരുന്നു. ഇതിന്റെ പേരില്‍ […]
ഇനി വാദമുണ്ടെങ്കില്‍ എഴുതി നല്‍കണം; സുപ്രീംകോടതി
ശബരിമല പുനപരിശോധന ഹര്‍ജികളില്‍ വീണ്ടും വാദം കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. ഇനി വാദമുണ്ടെങ്കില്‍ എഴുതി നല്‍കണമെന്ന് കോടതി ആവര്‍ത്തിച്ചു. ഇന്നലത്തെ ഉത്തരവ് പിന്‍വലിച്ച് പുനപരിശോധന ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കണം എന്ന ആവശ്യം കോടതി തള്ളി. ദേശീയ അയ്യപ്പഭക്ത അസോസിയേഷന്റെ അഭിഭാഷകനായ മാത്യു നെടുമ്പാറയാണ് വീണ്ടും വാദത്തിന് അവസരം തേടിയത്. കഴിഞ്ഞ ദിവസം തനിക്ക് വാദത്തിന് അവസരം കിട്ടിയില്ല. മറ്റാരും പറയാത്ത ഭരണഘടനാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ടെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്തുതന്നെ ആയാലും എഴുതി നല്‍കൂ… കഴമ്പുണ്ടെങ്കില്‍ വാദത്തിന് […]
ശബരിമല കേസിലെ ദേവസ്വം ബോര്‍ഡിന്റെ നിലപാട് മാറ്റം പ്രസിഡന്‍റ് അറിയാതെ
ശബരിമല കേസിലെ ദേവസ്വംബോര്‍ഡിന്റെ നിലപാട് മാറ്റം പ്രസിഡന്‍റ് പത്മകുമാര്‍ അറിയാതെ. ബോര്‍ഡ് സാവകാശ ഹരജി നല്‍കിയിട്ട് അതേകുറിച്ച് പറയാതെ സ്ത്രീപ്രവേശനത്തെ കോടതിയില്‍ അനുകൂലിച്ചതില്‍ എ പത്മകുമാറിന് കടുത്ത അതൃപ്തിയുണ്ട്. ഡല്‍ഹിയില്‍ ഉണ്ടായിരുന്ന ദേവസ്വം കമ്മീഷണറുടെ ഇടപെടലാണ് ഇതിന് പിന്നിലെന്നാണ് ദേവസ്വം പ്രസിഡന്‍റിന്റെ സംശയം. ഇക്കാര്യത്തില്‍ കമ്മീഷണറോട് പ്രസിഡന്‍റ് വിശദീകരണം ചോദിച്ചതായും സൂചനയുണ്ട്. സര്‍ക്കാര്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച സമയത്തെല്ലാം ബോര്‍ഡിന്റെ നിലപാട് അതിന് വിരുദ്ധമായിരിന്നു. ഇതിന്റെ പേരില്‍ മുഖ്യമന്ത്രി അടക്കമുള്ളവരുടെ അതൃപ്തിക്ക് ദേവസ്വം പ്രസിഡന്‍റ് ഇരയായിട്ടുമുണ്ട്. എന്നാല്‍ ഇന്നലെ […]
തെരഞ്ഞെടുപ്പില്‍ തുഷാര്‍ മത്സരിക്കരുതെന്നാണ് അഭിപ്രായമെന്ന് വെള്ളാപ്പള്ളി
തുഷാര്‍ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നാണ് തന്റെ അഭിപ്രായമെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡിപി യോഗത്തിന്റെ ഔദ്യോഗിക ഭാരവാഹികളാരും മത്സരിക്കരുത്. ബി.ഡി.ജെ.എസ്, എസ്.എന്‍.ഡിപിയുടെ പോഷക സംഘടനയല്ല, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എസ്.എന്‍.ഡിപി അഭിപ്രായം പറയേണ്ടതില്ലെന്നും വെള്ളാപ്പള്ളി പാലക്കാട് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംവരണ അട്ടിമറി; ശ്രീചിത്രയില്‍ ദേശീയ പട്ടിക ജാതി കമ്മീഷന്‍റെ സന്ദര്‍ശനം
ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ സംവരണ അട്ടിമറി നേരിട്ട് പരിശോധിക്കാന്‍ ദേശീയ പട്ടിക ജാതി കമ്മീഷന്‍റെ തീരുമാനം. ദേശീയ പട്ടിക ജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ഈ മാസം 12ന് ശ്രീചിത്രയിലെത്തും. കേന്ദ്രശാസ്ത്ര സാങ്കേതിക മന്ത്രാലയം സെക്രട്ടറിയോടും അന്നേ ദിവസം ഹാജരാകാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. ശ്രീചിത്രയിലെ സംവരണ അട്ടിമറി മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്.
വിവാദ വെളിപ്പെടുത്തലുമായി പി.സി തോമസ്
ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് 2008ല്‍ ഐ.എഫ്.ഡി.പി പിരിച്ച് വിട്ട് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ലയിച്ചതെന്ന് പി.സി തോമസ്. കേരളകോണ്‍ഗ്രസിലേക്ക് ക്ഷണമുണ്ടെന്ന കാര്യം അറിയിച്ചപ്പോള്‍ അദ്വാനി തടയുമെന്നാണ് കരുതിയത്. എന്നാല്‍ എന്‍.ഡി.എയുമായുള്ള ബന്ധം ഉപേക്ഷിച്ച് കേരളകോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ് നല്ലതെന്ന മറുപടിയാണ് ലഭിച്ചതെന്നും അത് തന്നെ വിഷമിപ്പിച്ചെന്നും പി.സി തോമസ് പറഞ്ഞു. കെ.എം മാണിയുമായി തെറ്റിപ്പിരിഞ്ഞ് കേരളകോണ്‍ഗ്രസ് വിട്ട പി സി തോമസ് പിന്നീട് ദേശീയ തലത്തില്‍ പാര്‍ട്ടിയുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പപ്പുയാദവ് […]
താമരശ്ശേരി രൂപതയുടെ ക്വാറി: വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പള്ളി പ്രതിക്കൂട്ടില്‍
ഓരോ വർഷവും ക്വാറി സ്വകാര്യ വ്യക്തികൾക്ക് പാട്ടത്തിന് കൊടുത്തുവെന്നും ഖനനം നടത്തിയത് കരാറുകാരാണെന്നുമാണ് പള്ളിയുടെ വാദം. ക്വാറിയുടെ സമീപത്തുണ്ടായിരുന്ന സെമിത്തേരി പള്ളി ഇടിച്ച് നിരത്തിയിരുന്നു. താമരശ്ശേരി രൂപതയുടെ കീഴിലുള്ള പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയുടെ സഥലത്ത് 25 വർഷം ക്വാറി പ്രവർത്തിച്ചത് അനധികൃതമായാണെന്ന് കൂടരഞ്ഞി വില്ലേജ് ഓഫീസറുടെ റിപ്പോർട്ട്. സ്ഫോടക വസ്തുക്കൾ സൂക്ഷിക്കാനുള്ള ലൈസൻസോ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയോ ഇല്ലാതെയാണ് ഖനനം നടത്തിയതെന്ന് ജില്ലാ കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. 1990 […]