കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പീതാംബരന് കൊലയില്‍ നേരിട്ട് പങ്കെന്ന് മൊഴി. സി.പി.എം ലോക്കല്‍ കമ്മറ്റിയംഗമായ പീതാംബരനാണ് കൃപേഷിനെ തലക്ക് വെട്ടിയതെന്നാണ് സൂചന. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് അപമാനം സഹിക്കാനാകാതെയെന്ന് പീതാംബരന്‍ മൊഴി നല്‍കി. തനിക്കെതിരെ ആക്രമണമുണ്ടായിട്ടും പാര്‍ട്ടി അര്‍ഹമായ പരിഗണന നല്‍കിയില്ല. ഇക്കാരണത്താലാണ് സുഹൃത്തുക്കളുമായി ചേർന്ന് കൊല ആസൂത്രണം ചെയ്തതെന്നും പീതാംബരന്‍ മൊഴി നല്‍കി. പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രാവിലെ 11ന് കാഞ്ഞങ്ങാട് ഹൊസ്ദുർഗ് കോടതിയിലാണ് പീതാംബരനെ […]
Kerala
ആറ്റുകാല്‍ പൊങ്കാല ഇന്ന്
ആറ്റുകാല്‍ പൊങ്കാല ഇന്ന്. ക്ഷേത്രം തന്ത്രി ശ്രീകോവിലില്‍ നിന്ന് ദീപം കൈമാറുന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാകുക. നഗരത്തിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ഭക്തര്‍ ഒരുക്കിയ അടുപ്പുകളിലും ദീപം തെളിക്കും. സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി നേരത്തെ എത്തി അടുപ്പ് കൂടി കാത്തിരിക്കുന്ന ഭക്തരുണ്ട്. നഗരത്തില്‍ ഇന്നലെ ഉച്ച മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷക്കായി മൂവായിരത്തി എണ്ണൂറ് പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്. ജില്ലയില്‍ ഇന്ന് പ്രാദേശിക അവധിയാണ്.
കാസര്‍കോട് ഇരട്ടക്കൊല: ഗവര്‍ണര്‍ സര്‍ക്കാരിനോട് അടിയന്തിര റിപ്പോര്‍ട്ട് തേടി
കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം സംബന്ധിച്ച് ഗവര്‍ണര്‍ സര്‍ക്കാരിനോട് അടിയന്തിര റിപ്പോര്‍ട്ട് തേടി. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാവിലെ ഗവര്‍ണറെ കണ്ടിരുന്നു. ഇന്നോ നാളെയോ ഈ വിഷയത്തിലുള്ള റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ഗവര്‍ണര്‍ക്ക് കൈമാറുമെന്നാണ് സൂചന. ഇന്ന് രാവിലെ പത്തുമണിയോടെയാണ് പ്രതിപക്ഷ നേതാവ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ പി സദാശിവത്തെ കണ്ടത്. കാസര്‍കോട് ഇരട്ടക്കൊലപാതക്കേസില്‍ പ്രതികളെ പിടികൂടിയിട്ടില്ല, കൊല്ലപ്പെട്ടവരുടെ കുടുംബാങ്ങള്‍ക്ക് ഭീഷണിയുണ്ട് തുടങ്ങിയ കാര്യങ്ങളാണ് രമേശ് ചെന്നിത്തല ഉന്നയിച്ചത്. ഇതേ […]
രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ഹൈക്കോടതി
രാഷ്ട്രീയ കൊലപാതകങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന സിദ്ധാന്തത്തിനു പരിഷ്‌കൃത സമൂഹത്തില്‍ സ്ഥാനമില്ലെന്ന് കോടതി സൂചിപ്പിച്ചു. മട്ടന്നൂര്‍ ശുഹൈബ് വധക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി വിമര്‍ശനം. ശുഹൈബിന്റെ കൊലപാതകം പൈശാചികവും ഹീനവുമാണെന്നാണ് കോടതി ചൂണ്ടികാട്ടിയത്. രാഷ്ട്രീയ എതിരാളിയെ നാടന്‍ബോംബും വാളും ഉപയോഗിച്ച് ഇല്ലാതാക്കിയെന്നു രേഖകളില്‍ വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. മാരകായുധമാണ് കൊലപാതകത്തിന് ഉപയോഗിച്ചത്. അതിസൂക്ഷ്മമായി അസൂത്രം ചെയ്ത കൊലപാതകമാണിത്. പ്രൊഫഷണല്‍ കൊലയാളി സംഘമാണ് കൃത്യം നടപ്പാക്കിയത്. രാഷ്ട്രീയ പകപോക്കല്‍ ആണ് നടന്നതെന്നും […]
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം; മുഖ്യ സൂത്രധാരന്‍ കസ്റ്റഡിയില്‍
കാസർകോട് പെരിയ ഇരട്ട കൊലപാതകം ആസൂത്രണം ചെയ്തത് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമെന്ന് പൊലീസ്. പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ ആക്രമിച്ചതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. .കൊലപാതകത്തിന് വഴികാട്ടിയായ മൂന്ന് പേർ കൂടി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായിട്ടുണ്ട്.ഇവരെ വിശദമായ ചോദ്യം ചെയ്തതിലൂടെ നിർണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. കണ്ണൂരില്‍ നിന്ന് എത്തിയവരാണ് കൊലപാതകം നടത്തിയത്.അക്രമികൾ […]
പ്രീതാ ഷാജിയുടെ വീടും പുരയിടവും ലേലത്തിൽ വിറ്റ നടപടി റദ്ദാക്കി
എറണാകുളം ഇടപ്പളളി സ്വദേശി പ്രീത ഷാജിയുടെ വീടും പുരയിടവും ലേലത്തില്‍ വിറ്റ നടപടി ഹൈക്കോടതി റദ്ദാക്കി. 43 ലക്ഷം രൂപ ബാങ്കിന് നല്‍കിയാല്‍ പുരയിടം തിരികെ ലഭിക്കുമെന്നും കോടതി വ്യക്തമാക്കി. സര്‍ഫാസി വിരുദ്ധ സമരത്തിന് പിന്തുണ നല്‍കിയ വര്‍ക്ക് പ്രീത ഷാജി നന്ദി അറിയിച്ചു . ലേല നടപടി നിയമപരമായി നിലനിൽക്കില്ലെന്ന‌് ചൂണ്ടിക്കാട്ടി പ്രീതയുടെ ഭർത്താവ‌് എം.വി ഷാജി സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി വിധി. ലേലത്തിലൂടെ സ്ഥലം വാങ്ങിയ രതീഷിന്റെ ഹരജി കോടതി തളളി. 43 ലക്ഷത്തി […]
മുല്ലപ്പള്ളിയുടെ കരച്ചിലിനെ പരിഹസിക്കുന്നവരെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
ഇന്നലെ രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്തും കാസര്‍കോട് വെച്ച് കൊല്ലപ്പെടുന്നത്. യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകനായ കൃപേഷിന്റെ മരണത്തിനുത്തരവാദി സി.പി.എം ആണെന്ന ആരോപണങ്ങള്‍ക്കിടയില്‍ ഇന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കൊല്ലപ്പെട്ട കൃപേഷിന്റെ വീട്ടില്‍ ആശ്വസിപ്പിക്കാനെത്തുന്നത്. വീട്ടിലെത്തിയ മുല്ലപ്പള്ളി വികാരഭരിതനായി പോവുകയും കണ്ണീര്‍ വാര്‍ക്കുകയും ചെയ്തത് വലിയ രീതിയില്‍ വാര്‍ത്തയായിരുന്നു. അതെ സമയം മുല്ലപ്പള്ളിയുടെ കരച്ചിലിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയിലെ ഇടത് അനുഭാവ പ്രൊഫൈലുകള്‍ രംഗത്ത് വന്നിരുന്നു. മുല്ലപ്പള്ളിയുടേത് നാടകമാണെന്നും കരച്ചില്‍ വ്യാജമാണെന്നുമുള്ള ആരോപണങ്ങളെ വിമര്‍ശിച്ച് […]
സെക്രട്ടേറിയേറ്റിന് മുന്നിലെ സമരപ്പന്തലുകൾ പൊലീസ് പൊളിച്ചു നീക്കി
തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുന്നിലെ സമരപ്പന്തലുകൾ പൊലീസ് സഹായത്തോടെ നഗരസഭ അധികൃതര്‍ പൊളിച്ചു നീക്കി . നടപ്പാത കയ്യേറി പന്തൽ കെട്ടിയത് പൊളിച്ച് നീക്കണമെന്ന മേയറുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. രാത്രി വൈകി 11 മണിയോടെയാണ് സെക്രട്ടേറിയേറ്റിന് മുന്നിലെ സമരപ്പന്തലുകൾ പൊളിച്ച് നീക്കിയത്. സഹോദരന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്തുന്ന ശ്രീജിത്തിന്റെയും കെ.എസ് ആർ.ടി.സിയിലെ എംപാനൽ ജീവനക്കാരുടെയും ഉൾപ്പെടെയുള്ള പന്തലുകളാണ് പൊളിച്ച് നീക്കിയത്. പൊലീസ് സഹായത്തോടെയായിരുന്നു നഗരസഭയുടെ നടപടി. മുന്നറിയിപ്പില്ലാതെയാണ് നഗരസഭയുടെ നീക്കമെന്ന് സമരക്കാർ പറയുന്നു. എന്നാൽ […]
സെക്രട്ടേറിയറ്റിന് മുന്നില്‍ എംപാനല്‍ ജീവനക്കാരിയുടെ ആത്മഹത്യ ശ്രമം
തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ കെ.എസ്.ആര്‍.ടി.സി എംപാനല്‍ ജീവനക്കാരിയുടെ ആത്മഹത്യ ശ്രമം. സമരപ്പന്തല്‍ പൊളിച്ച് നീക്കിയതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യ ശ്രമം. സെക്രട്ടേറിയറ്റിന് മുമ്പിലെ മരത്തില്‍ കഴുത്തിന് കുരുക്കിട്ടാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി ജീവനക്കാരിയെ താഴെയിറക്കി. ആലപ്പുഴ സ്വദേശിനിയായ യുവതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെയാണ് സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലുകള്‍ നഗരസഭ പൊളിച്ചുനീക്കിയത്. പൊലീസ് സഹായത്തോടെ ഇന്നലെ രാത്രി 11.30 നാണ് പൊളിച്ചുനീക്കല്‍ ആരംഭിച്ചത്. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തെ തുടര്‍ന്ന് പത്തോളം വരുന്ന സമരപ്പന്തലുകള്‍ പൊളിച്ചുമാറ്റുകയായിരുന്നു. […]
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം; മുഖ്യ സൂത്രധാരന്‍ കസ്റ്റഡിയില്‍
കാസർകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യ സൂത്രധാരന്‍ കസ്റ്റഡിയില്‍. സി.പി.എം പെരിയ ലോക്കൽ കമ്മിറ്റിയംഗം പീതാംബരനാണ് കസ്റ്റഡിയിലായത്. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പുറത്ത് നിന്നുള്ള ക്വട്ടേഷന്‍ സംഘമാണ് കൊലപാതകം നടത്തിയതെന്നും പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന.