India Kerala

പൊലീസ് ഘടനയിൽ അഴിച്ചുപണി

പൊലീസിന്റെ ഘടനയിൽ അഴിച്ചുപണി. ക്രമസമാധാന ചുമതലക്ക് സംസ്ഥാനത്ത് ഇനി ഒരു എ.ഡി.ജി.പി ഉണ്ടാകും. നിലവിൽ സൗത്ത് സോൺ, നോർത്ത് സോൺ എ.ഡി.ജി.പിമാരാണുള്ളത്. റേഞ്ചുകളുടെ ചുമതല ഡി.ഐ.ജിമാർക്ക് നൽകും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

India Kerala

അടുത്ത സാമ്പത്തിക വര്‍ഷത്തിലെ കാര്‍ഷിക വായ്പയുടെ പലിശ സംസ്ഥാന സര്‍ക്കാര്‍ അടയ്ക്കും

2019 – 20 വര്‍ഷത്തില്‍ കര്‍ഷകര്‍ എടുക്കുന്ന വായ്പയ്ക്ക് പലിശ ഈടാക്കില്ലെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍. പലിശ സര്‍ക്കാര്‍ വഹിക്കും. വര്‍ധിച്ച് വരുന്ന കര്‍ഷക ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇടുക്കി പോലെയുള്ള ജില്ലകളില്‍ ജപ്തി നോട്ടീസ് അയക്കുന്നതിൽ നിന്ന് ബാങ്കുകൾ പിന്‍മാറണമെന്നും കൃഷിമന്ത്രി ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ബാങ്കുകളുടെ യോഗം വിളിച്ചു.

India Kerala

എന്‍.ഡി.എ കോട്ടയത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

എന്‍.ഡി.എയുടെ കേരളത്തിലെ ആദ്യത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കോട്ടയം പാലായില്‍ തുറന്നു. ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുന്‍പേയാണ് ഓഫീസ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. അനൌദ്യോഗിക ധാരണകള്‍ ഉണ്ടായ സാഹചര്യത്തില്‍ പി.സി തോമസ് മണ്ഡലത്തില്‍ പ്രചാരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മറ്റ് മുന്നണികളെക്കാള്‍ ഒരു മുഴം മുന്‍പേ കോട്ടയം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകാനുള്ള നീക്കങ്ങളാണ് എന്‍.ഡി.എ ആരംഭിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും പ്രചാരണ പരിപാടികള്‍ സജീവമാക്കാനാണ് എന്‍.ഡി.എയുടെ നീക്കം. ഇതിന്റെ ഭാഗമായിട്ടാണ് കോട്ടയം പാലായില്‍ മണ്ഡലത്തിലെ […]

India Kerala

കൊച്ചിയിലെ മാലിന്യ നീക്കം പ്രതിസന്ധിയില്‍

ബ്രഹ്മപുരം പ്ലാന്റില്‍ മാലിന്യ സംസ്കരണം നിലച്ചതോടെ കൊച്ചിയിലെ മാലിന്യ നീക്കം പ്രതിസന്ധിയില്‍ . മാലിന്യ നീക്കം വൈകുമെന്ന് കൊച്ചി കോര്‍പറേഷന്‍ തന്നെ അറിയിച്ചിട്ടുണ്ട്. പ്ലാന്റില്‍ മാലിന്യം തള്ളാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് വടവുകോട് പഞ്ചായത്ത്. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിന്റെ സുരക്ഷാനടപടികൾ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വിയോജിപ്പുമായി വളവുകോട് പഞ്ചായത്ത് രംഗത്ത് വന്നത്. ശാസ്ത്രീയമായ രീതിയില്‍ മാലിന്യ പ്ലാന്റ് പ്രവര്‍ത്തനസജ്ജമാകാതെ ഇനിയും മാലിന്യം തള്ളാന്‍ അനുവദിക്കാനാവില്ലെന്നും പ്ലാന്റിലേക്കെത്തുന്ന ലോറികള്‍ തടയാനുമാണ് […]

India Kerala

10 ദിവസത്തിനകം പൊതുസ്ഥലങ്ങളിലെ ഫ്ലക്സുകള്‍ നീക്കിയില്ലെങ്കില്‍ ക്രിമിനല്‍ കേസെടുക്കും

10 ദിവസത്തിനകം പൊതുസ്ഥലങ്ങളിലെ ഫ്ലക്സുകളും ബാനറുകളും നീക്കിയില്ലെങ്കില്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർക്കും ഫീൽഡ് ജീവനക്കാർക്കുമെതിരെ നടപടിക്ക് ഹൈകോടതി നിർദേശം. അനധികൃത ബോർഡുകളും മറ്റും സ്ഥാപിക്കുന്നവര്‍ക്കെതിരെ പിഴക്കൊപ്പം ക്രിമിനല്‍ കേസും എടുക്കണമെന്നാണ് കോടതി ഉത്തരവ്. കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്നും ഹൈക്കോടതി ഡി.ജി.പിയോട് ആവശ്യപ്പെട്ടു. അനധികൃതമായി ഫ്ളക്സ് ബോര്‍ഡുകളും ബാനറുകളം കൊടിതോരണങ്ങളും സ്ഥാപിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം, പൊലീസ് ആക്ട് തുടങ്ങിയവയിലെ വിവിധ വകുപ്പുകള്‍ ചേർത്ത് കേസെടുക്കാന്‍ പൊലീസിന് നിർദേശം നൽകിക്കൊണ്ടുള്ള സർക്കുലർ പുറപ്പെടുവിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ […]

India Kerala

റിയ എസ്റ്റേറ്റില്‍ നിന്ന് തെന്മല വില്ലേജ് ഓഫീസര്‍ കരം സ്വീകരിച്ചതിന്റെ രേഖകള്‍ പുറത്ത്

ഹാരിസണിന്റെ പക്കലുണ്ടായിരുന്ന റിയ എസ്റ്റേറ്റില്‍ നിന്ന് തെന്മല വില്ലേജ് ഓഫീസര്‍ കരം സ്വീകരിച്ചതിന്റെ രേഖകള്‍ പുറത്ത്. കൊല്ലം ജില്ലാ കലക്ടര്‍,തഹസില്‍ദാര്‍ എന്നിവരുടെ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ സിവില്‍ കോടതിയെ സമീപിക്കണമെന്ന മാനദണ്ഡം ഉള്‍പ്പെടുത്തിയാണ് റിയ എസ്റ്റേറ്റില്‍ നിന്ന് കരം സ്വീകരിച്ചിരിക്കുന്നത്. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ റിയ എസ്റ്റേറ്റിന് കൈമാറ്റം ചെയ്ത 83.61 ഹെക്ടര്‍ ഭൂമിയുടെ കരം കഴിഞ്ഞ മാസമാണ് തെന്മല വില്ലേജ് ഓഫീസില്‍ സ്വീകരിച്ചത്. അതും കലക്ടറുടെ ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍.റിയ […]

India Kerala

ബീമാപള്ളിയിലെ മത്സ്യതൊഴിലാളികള്‍ക്കുള്ള ഫ്ലാറ്റ് സമുച്ചയത്തിന് തറക്കല്ലിട്ടു

ബീമാപള്ളിയിലെ മത്സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഫ്ലാറ്റ് സമുച്ചയം. മത്സ്യതൊഴിലാളികള്‍ക്കുള്ള സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയതായി പരാതി ഉയര്‍ന്ന ബീമാപള്ളി നിവാസികള്‍ക്കുള്ള ഫ്ലാറ്റ് പദ്ധതിക്ക് മുഖ്യമന്ത്രി തറക്കല്ലിട്ടു. ബീമാപള്ളി വലിയ തുറ നിവാസികള്‍ക്കായി ആകെ 164 ഫ്ലാറ്റുകളാണ് നിര്‍മിക്കുന്നത്. മീഡിയവണ്‍ ഇംപാക്ട്. സര്‍ക്കാര്‍ ഫ്ലാറ്റ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ബീമാപള്ളി നിവാസികള്‍ക്ക് പ്രത്യേകം ഫ്ലാറ്റ് നിര്‍മിക്കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിക്കുകയാണ്. ബീമാപള്ളി, വലിയതുറ പ്രദേശങ്ങളിലെ മത്സ്യതൊഴിലാളികള്‍ക്കായി രണ്ട് സ്ഥലങ്ങളിലായാണ് ഫ്ലാറ്റ് നിര്‍മിക്കന്‍ തീരുമാനിച്ചത്. ആകെ 168 ഫ്ലാറ്റുകള്‍ ഉണ്ടാകുമെന്ന് ഫിഷറീസ് […]

India Kerala

പെരിയ ഇരട്ടക്കൊലപാതകം: സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം യു.ഡി.എഫ് ബഹിഷ്കരിച്ചു

പെരിയ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം യു.ഡി.എഫ് ബഹിഷ്കരിച്ചു. സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം യോഗം അംഗീകരിക്കാത്തിനാലാണ് ബഹിഷ്കരണമെന്ന് നേതാക്കള്‍ അറിയിച്ചു. അതേസമയം സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ച യു.ഡി.എഫ് നേതാക്കള്‍ ചര്‍ച്ചക്ക് പോലും നില്‍ക്കാതെ ഇറങ്ങിപ്പോകുകയായിരുന്നുവെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

India Kerala

മലപ്പുറത്ത് ബസ് ബൈക്കിലും മരത്തിലുമിടിച്ച് അപകടം: 3 മരണം

മലപ്പുറം എടവണ്ണ കുണ്ടുതോട് ബസ് ബൈക്കിലും മരത്തിലുമിടിച്ച് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ മരണപ്പെട്ടു. ബൈക്ക് യാത്രികനും രണ്ട് സ്ത്രീകളുമാണ് മരണപ്പെട്ടത്. പരിക്കേറ്റവരെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലും മഞ്ചേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

India Kerala

പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് ശമ്പളത്തോടു കൂടി അവധി

പണിമുടക്കിൽ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളത്തോടു കൂടി അവധി അനുവദിക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി. ലീവ് അനുവദിച്ച് ശമ്പളം നല്‍കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.