മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച കുമ്മനം രാജശേഖരനെ സ്വാഗതം ചെയ്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. കുമ്മനം തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായുണ്ടാകുമെന്നും പാര്‍ട്ടിയില്‍ ആശയപരമായോ വ്യക്തിപരമായോ ഭിന്നതയില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. കുമ്മനത്തിന്റെ പ്രവര്‍ത്തന രംഗം തിരുവനന്തപുരം ആകും. ബി.ജെ.പിയുടെ ആത്മബലം തകര്‍ക്കാന്‍ ഗൂഢശ്രമം നടക്കുന്നുണ്ട്. കേരളത്തില്‍ ബി.ജെ.പി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു.
Kerala
വീരേന്ദ്രകുമാറും പി ജയരാജനും കൂടിക്കാഴ്ച നടത്തി
ലോക് താന്ത്രിക് ജനതാദള്‍ നേതാവ് എം.പി വീരേന്ദ്രകുമാറും പി ജയരാജനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. വീരേന്ദ്രകുമാറിന്റെ കോഴിക്കോടുള്ള വസതിയിലായിരുന്നു കൂടിക്കാഴ്ച. സി.പി.എം ജില്ലാ സെക്രട്ടറി പി മോഹനന്‍, എളമരം കരീം എന്നിവരും ജയരാജനൊപ്പമുണ്ടായിരുന്നു.
തിരുവനന്തപുരത്ത് കുമ്മനം സ്ഥാനാര്‍ഥിയാകും
തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാകും. കുമ്മനത്തെ മത്സരിപ്പിക്കാന്‍ കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ ആര്‍.എസ്.എസ് സമ്മര്‍ദം. എന്നാല്‍ കുമ്മനം മത്സരിക്കുന്നതില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. അതേസമയം മിസോറാം ഗവര്‍ണറായിരുന്ന കുമ്മനം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറി. അസം ഗവര്‍ണര്‍ പ്രൊഫ. ജഗദീഷ് മുഖിക്ക് ആണ് നിലവില്‍ ചുമതല.
ജലീലിന് മൂന്ന് തവണ വെടിയേറ്റെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്
വയനാട്ടിൽ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി ജലീലിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് മൃതദേഹം വിട്ടുനല്‍കിയത്. ജലീലിന്റെ ശരീരത്തിൽ മൂന്ന് വെടിയേറ്റിട്ടുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. തലക്ക് പുറകിലേറ്റ വെടിയുണ്ട തലയോട്ടി തുളച്ച് മുന്നിലെത്തി. മൃതദേഹത്തിനരികിൽ നിന്ന് നാടൻ തോക്കും തിരകളും ബോംബ് നിർമാണത്തിനുപയോഗിക്കുന്ന വെടിമരുന്നും കിട്ടിയതായി ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. രാവിലെ 9 മണിക്ക് ശേഷം തുടങ്ങിയ പോസ്റ്റ്മോർട്ടം നടപടികൾ 3 മണിക്കൂറോളമെടുത്താണ് പൂർത്തിയാക്കിയത്. ഏകപക്ഷീയമായ വെടിവെപ്പിലാണ് […]
കടുത്ത വരള്‍ച്ച: പാലക്കാട് 150 ഏക്കര്‍ നെല്‍കൃഷി കരിഞ്ഞു
കടുത്ത വരള്‍ച്ച പാലക്കാട്ടെ നെല്‍കര്‍ഷകരെ ഗുരുതരമായാണ് ബാധിച്ചത്. പെരുവമ്പ് ഭാഗത്ത് 150ല്‍ അധികം ഏക്കര്‍ നെല്‍കൃഷി വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് കരിഞ്ഞുപോയി. മൂലത്തറ ഡാമില്‍ നിന്നും കനാല്‍ വഴി വരുന്ന വെള്ളത്തെ ആശ്രയിച്ചാണ് ഈ ഭാഗത്തെ കര്‍ഷകര്‍ കൃഷി ഇറക്കിയത്. എല്ലാ വര്‍ഷവും ഒരാഴ്ച തുടര്‍ച്ചയായി വെള്ളം ലഭിക്കുമായിരുന്നു. വേണ്ടത്ര വെള്ളമില്ലാത്തതിനാല്‍ ഒരു ദിവസം മാത്രമാണ് ഇത്തവണ വെള്ളം ലഭിച്ചത്. അതോടെ 150 ഏക്കറിലധികം വരുന്ന നെല്‍കൃഷി പാടേ കരിഞ്ഞുണങ്ങി. കരിഞ്ഞുണങ്ങിയ പാടങ്ങളില്‍ ആട്ടിന്‍പറ്റങ്ങള്‍ മേഞ്ഞുനടന്നു. നെല്‍ചെടികളെല്ലാം […]
ഇന്ന് ലോക വനിതാ ദിനം
ഇന്ന് ലോക വനിതാ ദിനം….”Think equal, build smart, innovate for change” എന്നതാണ് ഇത്തവണത്തെ വനിതാ ദിന സന്ദേശം. 1857 മാര്‍ച്ച് 8ന് ന്യൂയോര്‍ക്കില്‍ ഒരു പ്രക്ഷോഭം അരങ്ങേറി. വനിതകള്‍ നടത്തിയ അവകാശങ്ങള്‍ക്ക് വേണ്ടിയുളള പ്രക്ഷോഭം. കുറഞ്ഞ വേതനത്തിനെതിരെയും ദീര്‍ഘമായ തൊഴില്‍ സമയത്തിനെതിരെയും സ്ത്രീകള്‍ നടത്തിയ ആദ്യ ചെറുത്തു നില്‍പ്പായിരുന്നു അത്. ഈ ദിവസത്തെ ഒരു അന്തർദേശീയ ദിനമാക്കി മാറ്റുക എന്ന ആശയം മുന്നോട്ടുവെച്ചത് ക്ലാരാ സെറ്റ്കിൻ എന്ന ജർമ്മൻ മാർക്സിസ്റ്റ് തത്വചിന്തകയാണ്. 1910 -ൽ […]
ടെണ്ടർ വ്യവസ്ഥ അട്ടിമറിച്ച് 108 ആംബുലൻസ് കരാർ സ്വകാര്യ കമ്പനിക്ക് കൈമാറി
ടെണ്ടർ വ്യവസ്ഥകൾ അട്ടിമറിച്ച് സർക്കാർ 108 ആംബുലൻസ് സർവീസ് കരാർ സ്വകാര്യ കമ്പനിക്ക് കൈമാറി. തെലങ്കാനയിൽ നിന്നുള്ള ജി.വി.കെ ഇ.എം.ആർ.ഐ എന്ന കമ്പനിക്കാണ് കരാർ നൽകിയത്. ട്രോമാ കെയർ പദ്ധതിയുടെ ഭാഗമായാണ് ആംബുലൻസ് സർവീസ്. മീഡിയവൺ എക്സ്ക്ലൂസീവ്. യോഗ്യരായ കമ്പനിയെ കണ്ടെത്താൻ കഴിയാത്തതിനാലാണ് മൂന്ന് തവണ ടെണ്ടർ വിളിക്കേണ്ടി വന്നത്. മൂന്നാമത്തെ ടെണ്ടറിൽ ജി.വി.കെ ഇ.എം.ആർ.ഐ മാത്രമാണ് പങ്കെടുത്തത്. ടെണ്ടറിൽ ഒരു കമ്പനി മാത്രമാണ് പങ്കെടുത്തതെങ്കിൽ വീണ്ടും ടെണ്ടർ വിളിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ ടെണ്ടർ വിളിക്കാതെ സാമ്പത്തിക […]
കൊച്ചിയില്‍ സ്ത്രീകള്‍ക്കെതിരായി അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
മെട്രോ നഗരമായ കൊച്ചിയില്‍ സ്ത്രീകള്‍ക്കെതിരായി അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. സിറ്റി പൊലീസ് വെബ്സൈറ്റിലെ കണക്ക് പ്രകാരം നാല് വര്‍ഷത്തിനിടെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2018ല്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് 1036 കേസുകളാണ്. 2011 മുതല്‍ 2018 വരെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ കൊച്ചിയില്‍ സ്ത്രീകള്‍ അത്ര സുരക്ഷിതരല്ല എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ആകെ 1036 കേസുകളാണ് 2018ല്‍ മാത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. […]
റിസോർട്ടിലെത്തിയ മാവോയിസ്റ്റ് സംഘം മാന്യമായാണ് പെരുമാറിയതെന്ന് അധികൃതർ
വയനാട് ലക്കിടിയിൽ സ്വകാര്യ റിസോർട്ടിലെത്തിയ മാവോയിസ്റ്റ് സംഘം മാന്യമായാണ് പെരുമാറിയതെന്ന് റിസോർട്ട് അധികൃതർ. പണം കൈമാറുന്നതിനിടയിൽ പൊലീസ് എത്തി. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് വെടിവെപ്പുണ്ടായതെന്നും റിസോര്‍ട്ട് അധികൃതര്‍ പറയുന്നു. രാത്രി ഏഴേ മുക്കാലോട് കൂടിയാണ് മാവോയിസ്റ്റ് സംഘം റിസോർട്ടിലെത്തിയത്. പത്ത് പേർക്കുള്ള ഭക്ഷണവും പണവുമാണ് ഇവർ ആവശ്യപ്പെട്ടത്. ഇവർ ഇടക്ക് കൈവശമുണ്ടായിരുന്ന തോക്ക് എടുത്ത് കാണിച്ചിരുന്നു. എന്നാൽ ഇവർ ജീവനക്കാരോടും ടൂറിസ്റ്റുകളോടും മാന്യമായാണ് പെരുമാറിയതെന്നും റിസോർട്ട് അധികൃതർ പറയുന്നു. പണം കൈമാറുന്നതിനിടയിലാണ് പൊലീസ് സംഘം റിസോർട്ടിലെത്തിയത്. തുടർന്നാണ് വെടിവെപ്പുണ്ടാവുകയും […]
മോഷണക്കേസില്‍ അറസ്റ്റിലായ യുവാവിന്റെ ആത്മഹത്യക്ക് പിന്നില്‍ പൊലീസിന്റെ മാനസിക പീഡനമെന്ന് ആരോപണം
കോട്ടയം പാലായില്‍ മോഷണ കേസില്‍ അറസ്റ്റിലായ യുവാവ് ആത്മഹത്യ ചെയ്തത് പൊലീസിന്റെ മാനസിക പീഡനത്തെ തുടര്‍ന്നെന്ന് പരാതി. മേലുകാവ് എസ്.ഐക്കെതിരെ ആത്മഹത്യ ചെയ്ത രാജേഷിന്റെ ബന്ധുക്കള്‍ രംഗത്തെത്തി. എസ്.ഐ തനിക്കെതിരെ കൂടുതല്‍ കേസുകള്‍ ചുമത്തുന്നുവെന്ന് വീഡിയോ സന്ദേശം അയച്ച ശേഷമായിരുന്നു രാജേഷ് ആത്മഹത്യ ചെയ്തത്. അതേസമയം ആരോപണം അടിസ്ഥാനരഹിതമാണെന്ന് പൊലീസ് പ്രതികരിച്ചു. കഴിഞ്ഞ ദിവസം നടന്ന ഒരു മാല മോഷണ കേസില്‍ പ്രതികളെ സഹായിച്ചെന്ന കുറ്റത്തിനാണ് പാലാ കടനാട് സ്വദേശി രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത് കോടതിയില്‍ […]











