സാലറി ചലഞ്ചിനോട് വിമുഖത കാണിച്ച കോളേജ് അധ്യാപകരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോളേജ് അധ്യാപകര്‍ വരുമാനം വര്‍ധിപ്പിക്കേണ്ട കാര്യം മാത്രം ആലോചിച്ചാല്‍ പോരെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ എയ്ഡഡ് കോളേജുകളിലെ അധ്യാപകരില്‍ എണ്‍പത് ശതമാനവും സാലറി ചാലഞ്ചിനോട് സഹകരിച്ചിരുന്നില്ല. ഇടത് ആഭിമുഖ്യമുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ സംഘടനയായ എ.കെ.പി.സി.ടി.എയുടെ കോഴിക്കോട്ടെ സംസ്ഥാന സമ്മേളനത്തില്‍ ഉദ്ഘാടകനായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തെ സര്‍വകലാശാലകളെ വര്‍ഗീയവത്കരിക്കാന്‍ കേന്ദ്രം നടത്തുന്ന ശ്രമങ്ങളെ വിമര്‍ശിച്ച് തുടങ്ങിയ മുഖ്യമന്ത്രിയുടെ വാക്കുകളെ കൈയടിയോടെയാണ് സദസ് സ്വീകരിച്ചത്. […]
Kerala
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു
ലോക്സഭ തെരഞ്ഞെടുപ്പിനുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ ലിസ്റ്റായി. സി.പി.എം സ്ഥാനാര്‍ഥികളെ കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് പ്രഖ്യാപിച്ചു. ആറ് സിറ്റിങ് എം.പിമാരും നാല് എം.എല്‍.എമാരുമാണ് സ്ഥാനാര്‍ഥി പട്ടികയിലുള്ളത് . പി.കെ ശ്രീമതിയും വീണാ ജോര്‍ജുമാണ് വനിത സ്ഥാനാര്‍ഥികള്‍. വിജയ സാധ്യത പരിഗണിച്ചാണ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചതെന്നും പാര്‍ലമെന്റില്‍ ഇടത്പക്ഷത്തിന്റെ അംഗബലം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എം.എല്‍.എമാരും ജില്ലാ സെക്രട്ടറി സ്ഥാനത്തുള്ളവരും ഇതിന് മുന്‍പും മത്സരിച്ചിട്ടുണ്ട്. പി.വി അന്‍വറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടിസ്ഥാനരഹിതമാണ്. സംഘടനാ രംഗത്ത് […]
സി.പി.എം സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥികളെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. പൊന്നാനി മണ്ഡലത്തിലേക്ക് പി.വി അന്‍വറിന്റെ പേര് സംസ്ഥാന നേതൃത്വം അംഗീകരിച്ചേക്കും. ആറ് സിറ്റിംങ് എം.പിമാരേയും നാല് എം.എല്‍.എമാരെയും ഉള്‍പ്പെടുത്തിയാണ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയിരിക്കുന്നത്. രണ്ട് വനിതകളാണ് പട്ടികയിൽ ഇടം നേടിയത്. പൊന്നാനി മണ്ഡലത്തേക്ക് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന്റെ പേര് കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന നേതൃയോഗം ചര്‍ച്ച ചെയ്തെങ്കിലും അന്തിമ തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിക്ക് തീരുമാനം വിട്ടത്. ഇന്നലെ ചേര്‍ന്ന മണ്ഡലം […]
എംപാനല്‍ സമരം ഒത്തു തീര്‍ന്നു
കെ.എസ്.ആര്‍.ടി.സി എംപാനല്‍ ജീവനക്കാര്‍ നടത്തി വന്ന സമരം ഒത്തുതീര്‍പ്പായി. അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും കണ്ടക്ടര്‍ ലൈസന്‍സുമുള്ളവര്‍ക്ക് ലീവ് വേക്കന്‍സിയില്‍ ജോലി നല്‍കുമെന്ന സര്‍ക്കാര്‍ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് 3861 എംപാനല്‍ ജീവനക്കാരെ കെ.എസ്.ആര്‍.ടി.സി പിരിച്ചുവിട്ടത്. ഇതേ തുടര്‍ന്ന് 47 ദിവസമായി എംപാനല്‍ ജീവനക്കാര്‍ സമരത്തിലായിരുന്നു. ഈ മാസം അഞ്ച് മുതല്‍ അനിശ്ചിതകാല നിരാഹരസമരം ആരംഭിച്ചത്. വി.എസ് ഉള്‍പ്പെടെയുള്ള ഇടത് നേതാക്കളുടെ പിന്തുണയും ഈ സമരത്തിന് ലഭിച്ചു. […]
ഹര്‍ത്താല്‍ ആഹ്വാനം: തനിക്കെതിരെ നടക്കുന്നത് ഭരണകൂട ഭീകരതയെന്ന് ഡീന്‍ കുര്യാക്കോസ്
ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതില്‍ തനിക്കെതിരെ നടക്കുന്നത് ഭരണകൂട ഭീകരതയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. എല്ലാ കേസുകളിലും തന്നെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പൊലീസ് മേധാവി സര്‍ക്കുലര്‍ അയച്ചത് ഇതിന്റെ ഭാഗമാണ്. കേസുകളില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരെ കൂട്ടുപ്രതികളാക്കണമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നില്ലെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. പെരിയ ഇരട്ടക്കൊലപാതകത്തിന്റെ പേരില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിന് തനിക്കെതിരെ കേസ് ചുമത്തിയത് ഭരണകൂട ഭീകരതയാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ ആരോപണം. ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. അഡ്വക്കേറ്റ് ജനറല്‍ ഓഫീസും […]
മാവോയിസ്റ്റ് വേട്ട; സംശയത്തിന്റെ നിഴലില്‍ ലക്കിടിയിലെ പ്രിയദര്‍ശിനി ആദിവാസി കോളനി
മാവോയിസ്റ്റ് വേട്ടയുടെ മറവില്‍ സംശയത്തിന്റെ നിഴലില്‍ കഴിയുകയാണ് വയനാട് ലക്കിടിയിലെ പ്രിയദര്‍ശിനി ആദിവാസി കോളനി. കാടിനോട് ചേര്‍ന്ന കോളനിയില്‍ കഴിഞ്ഞ രണ്ടാഴ്ചക്കിടെ രണ്ട് തവണ മാവോയിസ്റ്റുകളെത്തിയിരുന്നു. അരിയും ഭക്ഷ്യ വസ്തുക്കളും വാങ്ങി തിരിച്ചുപോകുന്ന മാവോയിസ്റ്റുകള്‍ തങ്ങളെ ഭീഷണിപ്പെടുത്തിയില്ലെന്നും ആദിവാസികള്‍ പറയുന്നു. ഇപ്പോള്‍ പൊലീസ് വീടുകളിലെത്തി സംശയത്തോടെ കാണുന്നതായും കോളനിക്കാര്‍ക്ക് പരാതിയുണ്ട് . ലക്കിടിയില്‍ മാവോയിസ്റ്റ് നേതാവ് സി.പി ജലീലിനെ പൊലീസ് വെടിവെച്ച് കൊന്ന സ്വകാര്യ റിസോര്‍ട്ടിന് പിന്‍വശത്തെ കാടിനോട് ചേര്‍ന്നാണ് 12 ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്ന പ്രിയദര്‍ശിനി […]
വേനല്‍ ചൂട്; എസ്.എസ്.എല്‍.സി പരീക്ഷാസമയം മാറ്റണമെന്ന് ബാലാവകാശ കമ്മീഷൻ
സംസ്ഥാനത്ത് ചൂട് ശക്തമായ സാഹചര്യത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയുടെ സമയം മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. സർക്കാർ ഇക്കാര്യം പരിഗണിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ ആവശ്യപ്പെട്ടു. ഉച്ചക്ക് പുറത്തിറങ്ങരുതെന്ന ദുരന്ത നിവാരണ അതോറിറ്റി ഉൾപ്പടെയുള്ളവയുടെ നിർദ്ദേശം നിലനില്‍ക്കുമ്പോഴാണ് പരീക്ഷ ഉച്ചക്ക് നടത്തുന്നത്. കുട്ടികൾ ഉച്ചസമയത്ത് രണ്ട് മണിക്കൂറിലധികം ചൂട് സഹിക്കേണ്ടി വരുന്നത് പ്രയാസം സൃഷ്ടിക്കുമെന്നാണ് രക്ഷിതാക്കളും അധ്യാപകരും പറയുന്നത്. 11 മണി മുതൽ 3 മണി വരെ നിലവിലെ അന്തരീക്ഷ ചൂട് കൊള്ളരുതെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. […]
തിരുവനന്തപുരം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമായി
മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ വ്യക്തത വന്നതോടെ തിരുവനന്തപുരം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമായി. ശശി തരൂരിനും സി.ദിവാകരനും കുമ്മനം രാജശേഖരനും വോട്ട് അഭ്യര്‍ഥിച്ചുള്ള ചുവരെഴുത്തുകള്‍ നഗരത്തില്‍ കണ്ടു തുടങ്ങി. മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. യു.ഡി.എഫ്-എല്‍.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ഥികളുടെ ചുമരെഴുത്തുകള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് മുമ്പെ കാണാന്‍ കഴിയുന്ന മണ്ഡലം ഒരുപക്ഷെ തിരുവനന്തപരുത്തായിരിക്കും. യു.ഡി.എഫ് സ്ഥാനാര്‍ഥിയായ ശശി തരൂര്‍ നേരത്തെ തന്നെ ഉറപ്പായിരുന്നു. തരൂരിന് വേണ്ടിയുള്ള പ്രചരണനും നേരത്തെ തുടങ്ങി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സി. ദിവാകരനെ […]
പുറകില്‍ നിന്ന് വെടിവെച്ചു കൊല്ലാന്‍ പൊലീസിന് ആര് അധികാരം നല്‍കിയെന്ന് മുല്ലപ്പള്ളി
വൈത്തിരിയില്‍ ജലീലെന്ന യുവാവിനെ പുറകില്‍ നിന്ന് വെടിവെച്ചുകൊല്ലാന്‍ പൊലീസിന് ആരാണ് അധികാരം നല്‍കിയതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വ്യാജ ഏറ്റുമുട്ടലുകള്‍ മാനവികതക്ക് ചേര്‍ന്നതല്ല. മുഖ്യമന്ത്രി മൗനം വെടിഞ്ഞ് സത്യം തുറന്ന് പറയണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
മണ്ണാര്‍ക്കാട് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍
പാലക്കാട് മണ്ണാര്‍ക്കാട് ആനമൂളിയില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍. പുരുഷാധിപത്യത്തെ എതിര്‍ക്കാന്‍ സ്ത്രീയും പുരുഷനും ഒന്നിക്കുക എന്ന ആഹ്വാനമാണ് പോസ്റ്ററിലുള്ളത്. മണ്ണാര്‍ക്കാട് പൊലീസെത്തി പോസ്റ്ററുകള്‍ നശിപ്പിച്ചു. ആനമൂളി ആദിവാസി കോളനിക്ക് സമീപത്തുള്ള ബസ് സ്റ്റോപ്പിലാണ് സി.പി.ഐ മാവോയിസ്റ്റ് ഭവാനി ദളത്തിന്‍റെ പേരില്‍ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. മൂന്ന് മാസം മുമ്പും ഇതേ സ്ഥലത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പതിച്ചിരുന്നു. സ്ത്രീ വിമോചനം സൂചിപ്പിക്കുന്ന പരമര്‍ശങ്ങളാണ് വനിതാദിനത്തില്‍ പതിച്ച പോസ്റ്ററിലുള്ളത്. ഇന്നലെ വയനാട്ടില്‍ ആദിവാസി നേതാവ് ജലീല്‍ കൊല്ലപ്പെട്ട സംഭവം പോസ്റ്ററില്‍ […]











