ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സി.പി.ഐ സ്ഥാനാര്‍ത്ഥി പട്ടികയായി. സി ദിവാകരന്‍ തിരുവനന്തപുരത്തും, ചിറ്റയം ഗോപകുമാര്‍ മാവേലിക്കരയിലും രാജാജി മാത്യു തോമസ് തൃശൂരിലും, പി.പി സുനീര്‍ വയനാട്ടിലും സ്ഥാനാര്‍ഥികളാകും. തിരുവനന്തപുരത്ത് ചേര്‍ന്ന സി.പി.ഐ നേതൃയോഗത്തിലാണ് തീരുമാനം. 7, 8 തീയ്യതികളില്‍ ചേരുന്ന ദേശീയ എക്സിക്യൂട്ടീവിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
Kerala
എല്‍.പി സ്കൂൾ അധ്യാപകനെതിരെ പോക്സോ കേസ്; പ്രതി ആത്മഹത്യക്ക് ശ്രമിച്ചു
കൊല്ലം ആര്യങ്കാവിൽ ആറാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ എല്‍.പി സ്കൂൾ പ്രഥമാധ്യാപകനെതിരെ പോക്സോ കേസ്. കുളത്തൂപ്പുഴ സ്വദേശി മുഹമ്മദ് ബുസിരിയ്ക്കെതിരെയാണ് കേസെടുത്തത്. ഒളിവിലായിരുന്ന പ്രതി കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പ്രതിയെ ഇപ്പോള്‍ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കാനം രാജേന്ദ്രന്‍
പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തിരുവനന്തപുരത്ത് മത്സരിക്കാനില്ലെന്ന് കാനം സി.പി.ഐ എക്സിക്യൂട്ടീവിനെ അറിയിച്ചു. മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാര്‍ സ്ഥാനാര്‍ഥിയായേക്കും. സി.പി.ഐ മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള യോഗങ്ങള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.
കാസർഗോഡ് ബീവറേജ് ഔട്ട്ലറ്റിൽ തീപിടിത്തം
കാസർഗോഡ് വെള്ളരിക്കുണ്ട് ബീവറേജ് ഔട്ട്ലറ്റിൽ തീപിടിത്തം. മദ്യവില്‍പ്പനശാല പൂര്‍ണമായും കത്തിനശിച്ചു. ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്.
ചിതറയിലെ കൊലപാതകം രാഷ്ട്രീയ പകപോക്കലാണെന്ന നിലപാടിലുറച്ച് സി.പി.എം
കൊല്ലം ചിതറയിലെ ബഷീറിന്റെ കൊലപാതകം രാഷ്ട്രീയ പകപോക്കലാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സി.പി.എം. എന്നാല്‍ കൊലപാതകം വ്യക്തിവിരോധം മൂലമാണെന്നും രാഷ്ട്രീയാരോപണം അന്വേഷിക്കുമെന്നുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. നിരന്തരം അക്രമസ്വഭാവം കാണിക്കുന്നയാളാണ് പ്രതി ഷാജഹാനെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. കേസിലെ രാഷ്ട്രീയ ആരോപണങ്ങളെല്ലാം ബഷീറിന്റെയും ഷാജഹാന്റെയും ബന്ധുക്കള്‍ തള്ളിയിരുന്നു. മരച്ചീനി കച്ചവടക്കാരനായിരുന്ന ബഷീറിനെ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് അയല്‍വാസിയായ ഷാജഹാന്‍ കുത്തിക്കൊലപ്പെടുത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഇരട്ടപ്പേര് വിളിച്ചതിനെത്തുടര്‍ന്നുണ്ടായ വാക്കേറ്റവും കയ്യേറ്റവുമാണ് കൊലപാതകത്തിലവസാനിച്ചതെന്ന് […]
കേരളത്തില്‍ എല്‍നിനോ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകര്‍
കേരളത്തില്‍ എല്‍നിനോ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകര്‍. കഴിഞ്ഞ വര്‍ഷത്തെ ഉഷ്ണ തരംഗത്തേക്കാള്‍ കടുത്ത രീതിയില്‍ വരുന്ന ആഴ്ചകളില്‍ ചൂട് ഉയരും. കാലാവസ്ഥാ വ്യതിയാനമാണ് എല്‍നിനോ പ്രതിഭാസം കേരളത്തിലെത്താനുളള സാധ്യത വര്‍ധിപ്പിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. പ്രളയാനന്തരം കേരളത്തില്‍ എല്‍നിനോ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നും കടുത്ത വരള്‍ച്ച ഉണ്ടാകുമെന്നും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ ശരിവെക്കുന്ന രീതിയിലാണ് അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുന്നതും ചൂട് കൂടുന്നതും. ഇത് കേരളത്തില്‍ വരാനിരിക്കുന്ന എല്‍നിനോ പ്രതിഭാസത്തിനുളള മുന്നോടിയാവാനുളള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് കാലവസ്ഥാ ശാസ്ത്രഞ്ജര്‍മാര്‍ വിലയിരുത്തുന്നു. […]
ശിവരാത്രി മഹോത്സവത്തിന് ആലുവ മണപ്പുറത്ത് ഒരുക്കങ്ങൾ പൂർത്തിയായി
ശിവരാത്രി മഹോത്സവത്തിന് ആലുവ മണപ്പുറത്ത് ഒരുക്കങ്ങൾ പൂർത്തിയായി. പതിനായിരക്കണക്കിന് ഭക്തർ ബലിതർപ്പണത്തിനെത്തുമെന്നാണ് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്. ബലിതർപ്പണത്തിനെത്തുന്ന ഭക്തർക്ക് എല്ലാ സൗകര്യങ്ങളും ഒരുങ്ങിയിട്ടുണ്ട്. പ്രളയത്തിന് ശേഷമുള്ള ആദ്യ ശിവരാത്രി മഹോത്സവത്തിന് ആലുവ മണപ്പുറം ഒരുങ്ങി കഴിഞ്ഞു. ഇന്ന് രാത്രി 12 മണി മുതൽ ചൊവ്വാഴ്ച്ച പകൽ 12 മണി വരെ വിശ്വാസികൾ ബലിതർപ്പണം നടത്തും. 178 ബലിത്തറകളാണ് ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്നത്. ഭക്തർക്ക് ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം മണപ്പുറത്ത് ഒരുക്കിയിട്ടുണ്ട്. പെരിയാറിന്റെ ഇരുകരകളിലുമായി വിപുലമായ […]
വിലത്തകര്‍ച്ചയും പ്രളയവും തിരിച്ചടിയായി; വായ്പകള്‍ തിരിച്ചടക്കാനാകാതെ കര്‍ഷകര്‍
ആരോഗ്യമുണ്ടായ കാലം മുതല്‍ മണ്ണില്‍ പണിയെടുത്തിട്ടും കൃഷി ചതിച്ച് കടബാധ്യത ഏറിയപ്പോള്‍ ജീവനൊടുക്കേണ്ട സ്ഥിതിയായി ഇടുക്കി പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ സ്വദേശി ശ്രീകുമാരന്. പിടിച്ചുനില്‍ക്കാന്‍ ത്രാണിയില്ലാതെ ജീവന്‍ ഹോമിച്ച ഇടുക്കി ജില്ലയിലെ കര്‍ഷകരില്‍ ഒരാള്‍ മാത്രമാണ് അറുപതുകാരന്‍ ശ്രീകുമാരന്‍. വിലത്തകര്‍ച്ചയും പ്രളയം വരുത്തിയ ദുരിതവും മൂലം കാര്‍ഷികവൃത്തിയുമായി ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകാത്ത അവസ്ഥയിലാണ് മറ്റ് കര്‍ഷകരും. ഓര്‍മ്മ വച്ച കാലം മുതല്‍ കൃഷിയില്‍ അച്ഛനെ സഹായിച്ചു വന്ന ഒരു മകന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ആ ദുരന്തം. വര്‍ഷങ്ങളായി സ്വന്തം […]
കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
കേരളത്തിലെ മത്സ്യ തൊഴിലാളികൾക്ക് ഫിഷറീസ് വകുപ്പിന്റെ ജാഗ്രതാ നിർദേശം. മുങ്ങിക്കപ്പലുകളുടെ സാന്നിധ്യം പുറംകടലിൽ കണ്ടാൽ അറിയിക്കണം. കടൽ വഴിയും ആക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിര്‍ദേശം.
ബ്രൂവറി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട ഹരജി: ചെന്നിത്തലക്ക് കോടതിയുടെ വിമര്‍ശനം
ബ്രൂവറി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയില്‍ പ്രതിപക്ഷ നേതാവിന് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ വിമര്‍ശനം. ഹൈകോടതിയും ഗവര്‍ണറും തള്ളിയ ആവശ്യവുമായി വന്നത് എന്തിനെന്നായിരുന്നു കോടതിയുടെ ചോദ്യം. അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി വിജിലന്‍സ് കേസുകളെ ബാധിക്കുമെന്നും കോടതി വിലയിരുത്തി. കേസ് ഈ മാസം 22 ന് വീണ്ടും പരിഗണിക്കും. സംസ്ഥാനത്ത് പുതുതായി മൂന്ന് ബ്രുവറിയും 1ഡിസ്റ്റലറിയും അനുവദിക്കാന്‍ തീരുമാനിച്ചതില്‍ അഴിമതിയുണ്ടായിട്ടുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല വിജിലന്‍സ് കോടതിയെ സമീപിച്ചത്. നേരത്തെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി […]