ശൈവ നാദത്തിൽ മുഴുകി ആലുവാ മണപ്പുറം. മഹാ ശിവരാത്രി ദിനത്തിൽ പിതൃക്കൾക്ക് തർപ്പണം ചെയ്ത് ദർശന പുണ്യം നേടിയത് പതിനായിരങ്ങൾ ആലുവ ക്ഷേത്ര സന്നിധിയിൽ ബലിയിടാൻ നാളെയും ഭക്തരെത്തും. ഇന്നലെ വൈകുന്നേരം 6.30ന് തുടങ്ങിയ വിശേഷാൽ പൂജകളോടെയാണ് ആലുവ ശിവരാത്രിക്ക് ആരംഭം കുറിച്ചത്. പിന്നീട് അർദ്ധരാത്രിയോടെ നടന്ന ശിവരാത്രി വിളക്കിന് ശേഷം മണപ്പുറമാകെ തിങ്ങി നിറഞ്ഞ പതിനായിരങ്ങൾ ഭക്തിയുടെ നിറവിലൊഴുകയായിരുന്നു ഇത്തവണത്തെ ശിവരാത്രി. കറുത്ത വാവ് ദിനം കൂടിയായതിനാൽ മൂന്ന് ദിവസത്തോളം ഭക്തർക്ക് ബലിയിടാൻ അവസരമുണ്ട്. പൂർവികർക്ക് […]
Kerala
പാലക്കാട്, കാസര്‍കോട് ജില്ലകള്‍ കടുത്ത വരള്‍ച്ചയെ നേരിടേണ്ടി വരുമെന്ന് പഠന റിപോര്‍ട്ട്
പാലക്കാട്, കാസര്‍കോട് ജില്ലകള്‍ കടുത്ത വരള്‍ച്ചയെ നേരിടേണ്ടി വരുമെന്ന് പഠന റിപോര്‍ട്ട്. സൌത്ത് വെസ്റ്റ് മണ്‍സൂണിന് ശേഷം ലഭിക്കേണ്ട മഴ കുത്തനെ കുറഞ്ഞതാണ് കാരണം. കാസർകോഡ് ജില്ലയിൽ മുപ്പത്തിഒമ്പതും പാലക്കാട് 38 ശതമാനവും വരെ മഴയുടെ അളവിൽ കുറവുണ്ടായെന്നാണ് സി.ഡബ്ല്യു.ആർ.ഡി.എമ്മിന്‍റെ കണക്ക്. ഈ കുറവ് ഭൂഗർഭ ജലത്തിന്‍റെ അളവിലും പ്രകടമായി തുടങ്ങി. സൌത്ത് വെസ്റ്റ് മണ്‍സൂണില്‍ 23 ശതമാനം മഴ കൂടുതലായി കേരളത്തില്‍ ലഭിച്ചിരുന്നു. എന്നാല്‍ പ്രളയമായതിനാല്‍ തന്നെ ഭൂഗര്‍ഭ ജല പരിപോഷണം നടന്നില്ല. തുടര്‍ന്ന് ഒക്ടോബര്‍, […]
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുന്‍പേ കണ്ണൂരില്‍ പി.കെ ശ്രീമതിയുടെ കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകള്‍
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുന്‍പേ കണ്ണൂരില്‍ പി.കെ ശ്രീമതി എം.പിയുടെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകള്‍.റൈസിങ് കണ്ണൂര്‍ എന്ന പേരിലാണ് മുഖ്യമന്ത്രിയുടെയും ശ്രീമതിയുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുളളത്. ബോര്‍ഡുകള്‍ക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി . കണ്ണൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പി.കെ ശ്രീമതി തന്നെ വീണ്ടും മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയാണ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ശ്രീമതിക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ ചിത്രം കൂടി ആലേഖനം ചെയ്തിട്ടുളള […]
പ്രവാസി ഇന്ത്യക്കാർക്ക് ഇത്തവണയും തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യണമെങ്കിൽ നാട്ടിലെത്തണം
പ്രവാസി ഇന്ത്യക്കാർക്ക് ഇത്തവണയും ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യണമെങ്കിൽ നാട്ടിലെത്തണം. ലോക്സഭ പാസാക്കിയെങ്കിലും പ്രോക്സി വോട്ട് ബിൽ രാജ്യസഭയിൽ കൊണ്ടു വരാനോ ഓർഡിനൻസ്പുറത്തിറക്കാനോ കേന്ദ്രം തയാറാകാതിരുന്നതാണ് പ്രവാസികൾക്ക്തിരിച്ചടിയായത്. പ്രവാസികൾക്കു വോട്ടവകാശം അനുവദിച്ച് 2010ൽ രണ്ടാം യുപിഎ സർക്കാറാണ് ജനപ്രാതിനിധ്യനിയമ ഭേദഗതി പാസാക്കിയെങ്കിലും തുടർ നടപടികളൊന്നും ഉണ്ടായില്ല. തുടർന്നാണ് ഡോ. ശംഷീർ വയലിൽ സുപ്രിം കോടതിയിൽ ഹരജി നൽകുന്നത് . 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് വിഷയം പരിശോധിക്കാൻ കോടതി തെരഞ്ഞെടുപ്പു കമ്മീഷനോട്നിർദേശിച്ചതായിരുന്നു. ഒടുവിൽ പ്രോക്സി വോട്ട് അനുവദിക്കുന്ന […]
ബി.ജെ.പിയുടെ സ്ഥാനാർഥി നിർണയം; പരാതി പരിഹരിക്കുന്നതിന് പുതിയ സമിതി
ബി.ജെ.പിയുടെ സ്ഥാനാർഥി നിർണയത്തിലെ പരാതി പരിഹരിക്കുന്നതിന് പുതിയ സമിതി. ഒ.രാജഗോപാലിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി മണ്ഡലം പ്രസിഡന്റുമാർ അടക്കമുള്ളവരിൽ നിന്ന് അഭിപ്രായം തേടും. സ്ഥാനാർഥി സാധ്യതപട്ടിക തയ്യാറാക്കിയതിൽ പരാതി ഉയർന്ന സാഹചര്യത്തിലാണ് പുതിയ സമിതിയെ വെച്ചത്. ബി.ജെ.പിയുടെ തയ്യാറാക്കിയ സാധ്യതാ പട്ടിക കണ്ട് ഗ്രൂപ്പിനതീതമായി പരാതി ഉയർന്നപ്പോൾ വ്യത്യസ്ത പരിഹാര മാർഗങ്ങൾ നോക്കിയെങ്കിലും ഫലിച്ചില്ല. തമ്മിലടി രൂക്ഷമായതോടെ പ്രശ്നം പരിഹരിക്കാനാണ് മൂന്നംഗ സമിതിയെ വച്ചത്. ഒ.രാജഗോപാൽ എം.എൽ.എയെ കൂടാതെ ദേശീയ സമിതിയംഗങ്ങളായ പികെ കൃഷ്ണദാസും, സികെ പത്മനാഭനുമാണ് […]
ബാലാക്കോട്ട് വ്യോമാക്രമണം; ലക്ഷ്യം നിറവേറിയെന്ന് വ്യോമസേന
ബാലാക്കോട്ട് വ്യോമാക്രമണത്തില്‍ ലക്ഷ്യമിട്ട കാര്യങ്ങള്‍ നിറവേറിയെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ. എത്രപേര്‍ കൊല്ലപ്പെട്ടുവെന്നത് സര്‍ക്കാര്‍ വ്യക്തമാക്കും. വനത്തില്‍ ബോംബിടാന്‍ വ്യോമസേനയുടെ ആവശ്യമില്ലെന്നും വ്യോമസേനാ മേധാവി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എത്രപേര്‍ കൊല്ലപ്പെട്ടുവെന്നതിന്റെ കണക്കെടുക്കുന്നത് വ്യോമസേനയുടെ ചുമതലയല്ല. ലക്ഷ്യമിട്ടകാര്യങ്ങള്‍ നിറവേറിയോ എന്നതാണ് വ്യോമസേന നോക്കാറ്. മരണസംഖ്യയെക്കുറിച്ച് സര്‍ക്കാര്‍ വ്യക്തമാക്കും. കാട്ടിലാണ് വ്യോമസേന ബോംബിട്ടതെങ്കില്‍ എന്തിനാണ് പാക് പ്രധാനമന്ത്രി തന്നെ പ്രതികരണവുമായി എത്തിയതെന്നും എയര്‍ ചീഫ് മാര്‍ഷല്‍ ചോദിച്ചു. കാലത്തിനനുസരിച്ച് ആധുനികവല്‍ക്കരിച്ച സേനയിലെ മികച്ച പോര്‍വിമാനമാണ് […]
വ്യവസായ പാര്‍ക്കുകള്‍ക്കുമുണ്ട് മലപ്പുറം ജില്ലയുടെ വളര്‍ച്ചയില്‍ പങ്ക്
ആറ് വര്‍ഷം മുമ്പ് മാത്രം തുടങ്ങിയതാണെങ്കിലും കാക്കഞ്ചേരിയിലെ കിന്‍ഫ്ര വ്യവസായ പാര്‍ക്കിന് മലപ്പുറം ജില്ലയുടെ വളര്‍ച്ചയില്‍ അതിന്റേതായ പങ്കുണ്ട്. പിന്നീട് കുറ്റിപ്പുറത്തും വന്നു മറ്റൊരു വ്യവസായ പാര്‍ക്ക്. ഐടിയും, ആഭരണനിര്‍മ്മാണ ശാലയും മുതല്‍ ഐസ്ക്രീം യൂണിറ്റ് വരെയുണ്ട് ഇവിടങ്ങളില്‍. വിദ്യാഭ്യാസ രംഗത്ത് മലപ്പുറം ഉന്നത നിലവാരം കൈവരിച്ചതോടെ വ്യവസായങ്ങളും ആകാശംമുട്ടേ വളര്‍ന്നു. വലിയ സ്വപ്നങ്ങളും പേറിയാണ് 2003 സെപ്റ്റംബര്‍ 23ന് രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ അബ്ദുല്‍ കലാം കാക്കഞ്ചേരിയിലെ വ്യവസായ പാര്‍ക്ക് തുറന്ന് കൊടുത്തത്. ഇന്നിവിടെ […]
കർഷക ആത്മഹത്യ: നാളെ പ്രത്യേക മന്ത്രിസഭാ യോഗം
സംസ്ഥാനത്തെ കര്‍ഷക ആത്മഹത്യകൾ ചർച്ച ചെയ്യാൻ നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും. ജപ്തി നോട്ടീസ് കണ്ട് കർഷകർ ഭയപ്പെടേണ്ടതില്ലെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. മുഖ്യമന്ത്രി വിളിച്ച ബാങ്കേഴ്സ് സമിതി യോഗം ബുധനാഴ്ച ചേരും. ജപ്തി നടപടികൾ നിർത്തിവയ്ക്കാൻ സഹകരണ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കടക്കെണിയും ജപ്തി ഭീഷണിയും കാരണം 2 മാസത്തിനിടെ സംസ്ഥാനത്ത് 9 കർഷകരാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വർഷമുണ്ടായ മഹാപ്രളയത്തെ തുടർന്ന് ഭൂരിഭാഗം കർഷകരുടെയും വിളകൾ […]
ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്: രണ്ടിടങ്ങളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്
കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ രണ്ടിടങ്ങളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. കൊല്ലത്തും കാസര്‍കോടുമാണ് റെയ്ഡ് നടക്കുന്നത്. പ്രതികള്‍ക്ക് പ്രാദേശിക സഹായമൊരുക്കിയത് കൊല്ലത്തുള്ള ഡോക്ടറാണെന്നാണ് നിഗമനം. ഡോക്ടര്‍ക്കായി ലുക്കൌട്ട് നോട്ടീസ് ഉടന്‍ പുറപ്പെടുവിക്കും.
ലോക്സഭാ തെരഞ്ഞെടുപ്പ്: സീറ്റ് വേണമെന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് ജനതാദൾ എസ്
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വേണമെന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് ജനതാദൾ എസ്. കോട്ടയം സീറ്റിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്. എറണാകുളം സീറ്റിനാണ് മുന്‍ഗണന നല്‍കുന്നത്. സീറ്റ് നിഷേധിച്ചപ്പോൾ പാർട്ടി പിളർന്ന് മുന്നണി വിട്ട പാരമ്പര്യം ഉണ്ടെന്നും ജനതാദള്‍ എസ് വൈസ് പ്രസിഡന്റ് ജോസ് തെറ്റയില്‍ കൊച്ചിയില്‍ പറഞ്ഞു.