ലോക്സഭ തെരഞ്ഞെടുപ്പിലെ സി.പി.എം സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാന്‍ സി.പി.എമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ചേരും. രാവിലെ സംസ്ഥാന സെക്രട്ടറിയേറ്റും അതിന് പിന്നാലെ സംസ്ഥാന കമ്മിറ്റി യോഗവുമാണ് നടക്കുന്നത്. ചാലക്കുടി,കോട്ടയം,പൊന്നാനി, കാസര്‍ഗോഡ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികള്‍ ചര്‍ച്ച ചെയ്ത പട്ടിക ഇന്ന് രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന്റെ പരിഗണനയിലേക്ക് വരും. മണ്ഡലം കമ്മിറ്റികള്‍ അംഗീകരിച്ച പട്ടികയ്ക്ക് മേല്‍ മറ്റ് ചര്‍ച്ചകളുണ്ടാകാന്‍ സാധ്യതയില്ല. സിറ്റിംങ് എം.പിമാരില്‍ പി. […]
Kerala
അന്തിമ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കൊരുങ്ങി കോണ്‍ഗ്രസ്
ലോക്സഭ തെരഞ്ഞെടുപ്പിനുളള അന്തിമ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കൊരുങ്ങി കോണ്‍ഗ്രസ്. ഘടകകക്ഷികളുടെ സീറ്റ് വിഭജനം പൂര്‍ത്തിയായാല്‍ നേതാക്കള്‍ അവസാന ഘട്ട പാനല്‍ തയാറാക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സുധാകരന്‍, ബെന്നി ബെഹനാന്‍ എന്നിവരെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് സമിതി ചേര്‍ന്ന ശേഷം അന്തിമ പാനല്‍ തയ്യാറാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് മുതിര്‍ന്ന നേതാക്കളെ ചുമതലപ്പെടുത്തിയിരുന്നു. അവര്‍ വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഘടകകക്ഷികളുടെ സീറ്റ് വിഭജനം പൂര്‍ത്തിയായാല്‍ നേതാക്കളിരുന്ന് അന്തിമ പാനല്‍ തയാറാക്കും. നിലിവിലെ ചര്‍ച്ചകള്‍ പ്രകാരം […]
കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തി സമരങ്ങള്‍ ശക്തമാക്കുമെന്ന് ചെന്നിത്തല
കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തി സമരങ്ങള്‍ ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ മാസം 18ന് കുമളിയില്‍ നിന്ന് ഇടുക്കി കലക്ട്രേറ്റിലേക്ക് യു.ഡി.എഫ് ലോംഗ് മാര്‍ച്ച് നടത്തും. കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ കട്ടപ്പനയില്‍ നടത്തിയ ഏക ദിന ഉപവാസത്തിന് ശേഷം സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാനെന്ന വ്യാജേന പ്രത്യേക മന്ത്രിസഭായോഗത്തിന് ശേഷം കൈക്കൊണ്ട തീരുമാനങ്ങള്‍ തട്ടിപ്പാണ്. കര്‍ഷകരുടെ അഞ്ച് ലക്ഷം രൂപവരെയുള്ള കാര്‍ഷിക കാര്‍ഷികേതര വായ്പകള്‍ സര്‍ക്കാര്‍ എഴുതി തള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഈ […]
നടിയെ ആക്രമിച്ച കേസ്: വനിതാ ജഡ്ജിക്ക് മുമ്പാകെ ഈ മാസം 21ന് വിചാരണ
നടിയെ ആക്രമിച്ച കേസിന്റെ വിചാരണാ നടപടികള്‍ വനിതാ ജഡ്ജിക്ക് മുമ്പാകെ ഈ മാസം 21 ന് ആരംഭിക്കും. വനിതാ ജഡ്ജി വിചാരണ നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസ് സി.ബി.ഐ കോടതിക്ക് കൈമാറിയത്. നടിയെ ആക്രമിച്ച കേസിൽ വനിതാ ജഡ്ജി വിചാരണ നടത്തണമെന്ന ഇരയായ നടിയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചരുന്നു. കേസിന്‍റെ വിചാരണ 6 മാസത്തിനകം പൂർത്തിയാക്കാനും നിർദേശം നല്‍കി. നിലവില്‍ കേസ് പരിഗണിക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസുകൾ സി.ബി.ഐ കോടതിക്ക് കൈമാറി. എന്നാൽ […]
വയനാട്ടില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ഒരാൾ കൊല്ലപ്പെട്ടതായി സൂചന
വയനാട് ലക്കിടിയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി. ദേശീയ പാതയോരത്തെ സ്വകാര്യ റിസോര്‍ട്ടില്‍ ആയുധ ധാരികളായ മൂന്നംഗ സംഘമാണെത്തിയത്. പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടതായി സൂചന. അർദ്ധ രാത്രിയിലും വെടിയൊച്ച കേട്ടതായി നാട്ടുകാര്‍. സമീപകാലത്ത് തുടര്‍ച്ചയായി ഇവിടെ മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടായിരുന്നു. മാവോയിസ്റ്റുകളെ നിരീക്ഷിക്കാനായി അടുത്തിടെ സുഗന്ധഗിരിയിൽ പൊലീസ് ഔട്ട്പോസ്റ്റ് സ്ഥാപിച്ചതിലുള്ള പ്രതികാരമാണ് മാവോയിസ്റ്റുകൾക്കെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇന്നലെ വെെകിട്ടോടെയാണ് പൊലീസും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ലക്കിടിയിലെ റിസോർട്ടിലെത്തിയ മൂന്നംഗ മാവോയിസ്റ്റുകൾ ഉടമകളുമായി പണമാവശ്യപ്പെടുകയും തർക്കത്തിൽ ഏർപ്പെടുകയും […]
ബന്ധുനിയമന വിവാദം; ജലീലിനെതിരെ വിജിലന്‍സ് അന്വേഷണമില്ല
ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനിലെ ബന്ധു നിയമനത്തിന് എതിരെ മന്ത്രി കെ.ടി ജലീലിനെതിരായ പരാതിയില്‍ അന്വേഷണമില്ലെന്ന് സര്‍ക്കാര്‍. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് നല്‍കിയ പരാതിയില്‍ തുടര്‍നടപടി വേണ്ടെന്ന് വിജിലന്‍സ് വകുപ്പ് തീരുമാനിച്ചതായി വിവരാവകാശ നിയമ പ്രകാരമുള്ള മറുപടി വ്യക്തമാക്കുന്നു. സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ഫിറോസിന്റെ തീരുമാനം. ജലീലിന്റെ ബന്ധു കെ.ടി അദീബിനെ മതിയായ യോഗ്യതയില്ലാതെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ചതിന് എതിരെ വിജിലന്‍സ് ആന്റി […]
സംസ്ഥാനത്തിന്റെ അലംഭാവം; സർക്കാർ മെഡിക്കൽ കോളേജുകളിൽ 300 സീറ്റ് നഷ്ടം
സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം കാരണം സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ 300 ബിരുദാനന്തര ബിരുദ സീറ്റുകൾ നഷ്ടമായി. പി.ജി ഡിപ്ലോമ കോഴ്സുകൾ പി.ജി ഡിഗ്രി കോഴ്സുകളാക്കി മാറ്റുന്നതിന് സംസ്ഥാന സർക്കാർ അപേക്ഷ നൽകാത്തതാണ് കാരണം. കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളജുകളും മറ്റു സംസ്ഥാനങ്ങളും കൃത്യസമയത്ത് അപേക്ഷ നൽകി സീറ്റുകൾ നേടിയെടുത്തു. മെഡിക്കൽ കോളജുകളിലെ പി.ജി ഡിപ്ലോമ കോഴ്സുകൾ പി.ജി ഡിഗ്രി കോഴ്സുകളാക്കി ഉയർത്താൻ ദേശീയ മെഡിക്കൽ കൌൺസിൽ തീരുമാനിച്ചിരുന്നു. മെഡിക്കൽ കൗൺസിൽ നിബന്ധനകളിൽ ഇളവു നൽകിയതിനാൽ അടിസ്ഥാന സൗകര്യങ്ങൾ […]
ചാലക്കുടി സീറ്റില്‍ സിറ്റിങ് എം.പി ഇന്നസെന്‍റ് വേണ്ടെന്ന് സി.പി.എം മണ്ഡലം കമ്മിറ്റി
ചാലക്കുടി സീറ്റില്‍ സിറ്റിങ് എം.പി ഇന്നസെന്‍റ് വേണ്ടെന്ന് സി.പി.എം മണ്ഡലം കമ്മിറ്റി. ജയസാധ്യത കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ് ഇന്നസെന്‍റെന്ന് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പകരം പി രാജീവിന്‍റേയും സാജുപോളിന്റേയും പേരുകളാണ് ചാലക്കുടി പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റി നിര്‍ദേശിച്ചത്. അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി എറണാകുളം മണ്ഡലം കമ്മിറ്റിയും യോഗം ചേരുകയാണ്.
ചോദ്യ ചിഹ്നമായി മാറി കിഡ്നി വെൽഫെയർ സൊസൈറ്റി
കിഡ്നി രോഗികൾക്ക് സഹായം നൽകുന്ന ബൃഹത് പദ്ധതി ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ തന്നെ ആദ്യമായി രൂപംകൊള്ളുന്നത് മലപ്പുറത്താണ്. കിഡ്നി വെൽഫെയർ സൊസൈറ്റി എന്ന പേരിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതി ഏറെ മാതൃകാപരമായിരുന്നു. അതിനിടെ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ചില സാങ്കേതിക തടസങ്ങൾ പദ്ധതിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 2006-2007 വർഷത്തിലാണ് മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കിഡ്നി വെൽഫയർ സൊസൈറ്റി രൂപംകൊള്ളുന്നത്. കിഡ്നി രോഗികൾക്ക് ഡയാലിസിസിനുൾപ്പടെ സഹായം ചെയ്യുന്ന ബൃഹത് പദ്ധതിയാണ് […]
എസ്.എസ്.എല്‍.സി എഴുതാന്‍ അനുമതി നിഷേധിച്ച വിദ്യാര്‍ഥിക്ക് പരീക്ഷ എഴുതാം
നൂറ് ശതമാനം വിജയം ഉറപ്പാക്കാന്‍ സ്കൂള്‍ അധികൃതര്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുമതി നിഷേധിച്ച ഇടപ്പള്ളി നോര്‍ത്ത് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിക്ക് പരീക്ഷ എഴുതാന്‍ ഡിപിഐ അനുമതി നല്‍കി. ഇന്ന് നടന്ന ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷയില്‍ വിദ്യാര്‍ഥി പങ്കെടുത്തു. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ പരീക്ഷ എഴുതുന്നില്ലെന്ന് നിര്‍ബന്ധിച്ച് എഴുതി വാങ്ങിയ വാര്‍ത്ത മീഡിയവണാണ് ഇന്നലെ പുറത്തുകൊണ്ടുവന്നത്.