ഇന്ന് ലോക വനിതാ ദിനം….”Think equal, build smart, innovate for change” എന്നതാണ് ഇത്തവണത്തെ വനിതാ ദിന സന്ദേശം. 1857 മാര്‍ച്ച് 8ന് ന്യൂയോര്‍ക്കില്‍ ഒരു പ്രക്ഷോഭം അരങ്ങേറി. വനിതകള്‍ നടത്തിയ അവകാശങ്ങള്‍ക്ക് വേണ്ടിയുളള പ്രക്ഷോഭം. കുറഞ്ഞ വേതനത്തിനെതിരെയും ദീര്‍ഘമായ തൊഴില്‍ സമയത്തിനെതിരെയും സ്ത്രീകള്‍ നടത്തിയ ആദ്യ ചെറുത്തു നില്‍പ്പായിരുന്നു അത്. ഈ ദിവസത്തെ ഒരു അന്തർദേശീയ ദിനമാക്കി മാറ്റുക എന്ന ആശയം മുന്നോട്ടുവെച്ചത് ക്ലാരാ സെറ്റ്കിൻ എന്ന ജർമ്മൻ മാർക്സിസ്റ്റ് തത്വചിന്തകയാണ്. 1910 -ൽ […]
Kerala
ടെണ്ടർ വ്യവസ്ഥ അട്ടിമറിച്ച് 108 ആംബുലൻസ് കരാർ സ്വകാര്യ കമ്പനിക്ക് കൈമാറി
ടെണ്ടർ വ്യവസ്ഥകൾ അട്ടിമറിച്ച് സർക്കാർ 108 ആംബുലൻസ് സർവീസ് കരാർ സ്വകാര്യ കമ്പനിക്ക് കൈമാറി. തെലങ്കാനയിൽ നിന്നുള്ള ജി.വി.കെ ഇ.എം.ആർ.ഐ എന്ന കമ്പനിക്കാണ് കരാർ നൽകിയത്. ട്രോമാ കെയർ പദ്ധതിയുടെ ഭാഗമായാണ് ആംബുലൻസ് സർവീസ്. മീഡിയവൺ എക്സ്ക്ലൂസീവ്. യോഗ്യരായ കമ്പനിയെ കണ്ടെത്താൻ കഴിയാത്തതിനാലാണ് മൂന്ന് തവണ ടെണ്ടർ വിളിക്കേണ്ടി വന്നത്. മൂന്നാമത്തെ ടെണ്ടറിൽ ജി.വി.കെ ഇ.എം.ആർ.ഐ മാത്രമാണ് പങ്കെടുത്തത്. ടെണ്ടറിൽ ഒരു കമ്പനി മാത്രമാണ് പങ്കെടുത്തതെങ്കിൽ വീണ്ടും ടെണ്ടർ വിളിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ ടെണ്ടർ വിളിക്കാതെ സാമ്പത്തിക […]
കൊച്ചിയില്‍ സ്ത്രീകള്‍ക്കെതിരായി അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
മെട്രോ നഗരമായ കൊച്ചിയില്‍ സ്ത്രീകള്‍ക്കെതിരായി അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. സിറ്റി പൊലീസ് വെബ്സൈറ്റിലെ കണക്ക് പ്രകാരം നാല് വര്‍ഷത്തിനിടെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2018ല്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് 1036 കേസുകളാണ്. 2011 മുതല്‍ 2018 വരെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ കൊച്ചിയില്‍ സ്ത്രീകള്‍ അത്ര സുരക്ഷിതരല്ല എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ആകെ 1036 കേസുകളാണ് 2018ല്‍ മാത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. […]
റിസോർട്ടിലെത്തിയ മാവോയിസ്റ്റ് സംഘം മാന്യമായാണ് പെരുമാറിയതെന്ന് അധികൃതർ
വയനാട് ലക്കിടിയിൽ സ്വകാര്യ റിസോർട്ടിലെത്തിയ മാവോയിസ്റ്റ് സംഘം മാന്യമായാണ് പെരുമാറിയതെന്ന് റിസോർട്ട് അധികൃതർ. പണം കൈമാറുന്നതിനിടയിൽ പൊലീസ് എത്തി. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് വെടിവെപ്പുണ്ടായതെന്നും റിസോര്‍ട്ട് അധികൃതര്‍ പറയുന്നു. രാത്രി ഏഴേ മുക്കാലോട് കൂടിയാണ് മാവോയിസ്റ്റ് സംഘം റിസോർട്ടിലെത്തിയത്. പത്ത് പേർക്കുള്ള ഭക്ഷണവും പണവുമാണ് ഇവർ ആവശ്യപ്പെട്ടത്. ഇവർ ഇടക്ക് കൈവശമുണ്ടായിരുന്ന തോക്ക് എടുത്ത് കാണിച്ചിരുന്നു. എന്നാൽ ഇവർ ജീവനക്കാരോടും ടൂറിസ്റ്റുകളോടും മാന്യമായാണ് പെരുമാറിയതെന്നും റിസോർട്ട് അധികൃതർ പറയുന്നു. പണം കൈമാറുന്നതിനിടയിലാണ് പൊലീസ് സംഘം റിസോർട്ടിലെത്തിയത്. തുടർന്നാണ് വെടിവെപ്പുണ്ടാവുകയും […]
മോഷണക്കേസില്‍ അറസ്റ്റിലായ യുവാവിന്റെ ആത്മഹത്യക്ക് പിന്നില്‍ പൊലീസിന്റെ മാനസിക പീഡനമെന്ന് ആരോപണം
കോട്ടയം പാലായില്‍ മോഷണ കേസില്‍ അറസ്റ്റിലായ യുവാവ് ആത്മഹത്യ ചെയ്തത് പൊലീസിന്റെ മാനസിക പീഡനത്തെ തുടര്‍ന്നെന്ന് പരാതി. മേലുകാവ് എസ്.ഐക്കെതിരെ ആത്മഹത്യ ചെയ്ത രാജേഷിന്റെ ബന്ധുക്കള്‍ രംഗത്തെത്തി. എസ്.ഐ തനിക്കെതിരെ കൂടുതല്‍ കേസുകള്‍ ചുമത്തുന്നുവെന്ന് വീഡിയോ സന്ദേശം അയച്ച ശേഷമായിരുന്നു രാജേഷ് ആത്മഹത്യ ചെയ്തത്. അതേസമയം ആരോപണം അടിസ്ഥാനരഹിതമാണെന്ന് പൊലീസ് പ്രതികരിച്ചു. കഴിഞ്ഞ ദിവസം നടന്ന ഒരു മാല മോഷണ കേസില്‍ പ്രതികളെ സഹായിച്ചെന്ന കുറ്റത്തിനാണ് പാലാ കടനാട് സ്വദേശി രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത് കോടതിയില്‍ […]
മാവോയിസ്റ്റ് നേതാവ് സി.പി ജലീലിനെ അന്യായമായി കൊലപ്പെടുത്തിയെന്ന് സഹോദരന്‍
ജലീലിനെ റിസോര്‍ട്ടില്‍ കൊണ്ടുവന്ന് പൊലീസ് വെടിവെച്ചിട്ടതാകാമെന്ന് സഹോദരന്‍ സി.പി റഷീദ്. മരണത്തില്‍ ദുരൂഹതയുണ്ട്. നാലിലധികം മുറിവുകള്‍ ജലീലിന്റെ ശരീരത്തിലുണ്ടെന്നും റഷീദ് പറഞ്ഞു. ഇതിനിടെ വയനാട്ടില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സി.പി ജലീല്‍ തന്നെയാണെന്ന് കണ്ണൂര്‍ റേഞ്ച് ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായയും ജലീലിന്റെ സഹോദരന്‍ സി.പി റഷീദും സ്ഥിരീകരിച്ചു. ജലീലിന്റെ മൃതദേഹത്തിന്റെ അരികില്‍ നിന്ന് നാടന്‍ തോക്കും തിരകളും കണ്ടെത്തിയിട്ടുണ്ട്. വെടിവെപ്പില്‍ പരിക്കേറ്റ ഒരാള്‍ മുഖംമൂടി ധരിച്ചതിനാല്‍ തിരിച്ചറിയാനായില്ലെന്ന് ഐ.ജി പറഞ്ഞു. ഇന്നലെ രാത്രിയാണ് […]
കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിക്കും
പൊന്നാനിയില്‍ നിന്നും ജനവിധി തേടണമെന്ന എം.എല്‍.എമാരടക്കമുള്ളവരുടെ ആവശ്യത്തെ കടുത്ത സമ്മര്‍ദ്ദത്തിലൂടെ മറികടന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ലീഗ് ഉന്നതാധികാര സമിതി യോഗത്തിലും ഇക്കാര്യം ചര്‍ച്ചയ്ക്ക് വന്നെങ്കിലും മലപ്പുറത്ത് നിന്ന് മാറേണ്ടി വന്നാല്‍ മത്സരരംഗത്ത് നിന്ന് തന്നെ പിന്‍മാറുമെന്ന സൂചന കുഞ്ഞാലികുട്ടി നല്‍കി. ഇതോടെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്ന് മത്സരിക്കട്ടെയെന്ന നിലപാടിലേക്ക് ഉന്നതാധികാര സമിതി യോഗവും എത്തുകയായിരുന്നു. എം.എല്‍.എമാരായിരുന്നു കുഞ്ഞാലിക്കുട്ടി പൊന്നാനിയില്‍ നിന്ന് മത്സരിക്കണമെന്ന ആവശ്യം ആദ്യം ഉയര്‍ത്തിയത്. മൂന്നാം സീറ്റ് ചര്‍ച്ച ചെയ്യാനായി പാണക്കാട് ചേര്‍ന്ന ഉന്നതാധികാര സമിതി […]
ഐ.ടി.ഐ വിദ്യാര്‍ഥിയുടെ കൊലപാതകം; സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
കൊല്ലത്ത് ഐ.ടി.ഐ വിദ്യാര്‍ഥിയെ മര്‍ദിച്ച് കൊന്ന കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. അരിനെല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ളയെ ആണ് അറസ്റ്റിലായത്. സരസന്‍ പിള്ളയെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് പാര്‍ട്ടി നീക്കി. സരസന്‍ പിള്ളയുടെ നേതൃത്വത്തിലാണ് ആറംഗ സംഘം വീട്ടിലെത്തിയതെന്നാണ് മരിച്ച രഞ്ജിത്തിന്റെ ബന്ധുക്കളും ദൃക്‌സാക്ഷികളും പറയുന്നത്. എന്നാല്‍ കേസിന്റെ പ്രാഥമികഘട്ടത്തില്‍ സരസന്‍പിള്ളയെ പൊലീസ് പ്രതിചേര്‍ത്തില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ഫെബ്രുവരി 14 നാണ് രഞ്ജിത്തിന് ഒരു സംഘം ആളുകള്‍ വീട്ടില്‍ നിന്നിറക്കി മര്‍ദിച്ചത്. വീട്ടില്‍ […]
പൊന്നാനി ഒഴികെയുള്ള മണ്ഡലങ്ങളില്‍ സി.പി.എം സ്ഥാനാര്‍ഥികളായി
പൊന്നാനി ഒഴികെയുള്ള ലോക്‌സഭ മണ്ഡലങ്ങളിലേക്കുള്ള സി.പി.എം സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. പൊന്നാനിയിലെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് വീണ്ടും ചേരും. ചാലക്കുടി പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയുടെ എതിര്‍പ്പ് തള്ളി സിറ്റിംഗ് എംയപി ഇന്നസെന്റിനെ വീണ്ടും മത്സരിപ്പിക്കാനും സെക്രട്ടേറിയറ്റില്‍ ധാരണയായി. കാസര്‍ഗോഡ് കെ.പി സതീഷ് ചന്ദ്രനും കോട്ടയം വി.എന്‍ വാസവനും മത്സരത്തിനിറങ്ങും. രണ്ട് സ്ത്രീകളും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. സി.പി.എം മത്സരിക്കുന്ന 16 സീറ്റുകളില്‍ 15 ഇടത്തേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചത്. പൊന്നാനി മണ്ഡലത്തിലേക്കുള്ള സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ […]
മൂന്നാം സീറ്റ്: മുസ്‌ലിം ലീഗ് കോണ്‍ഗ്രസ് ചര്‍ച്ച നാളെ
മൂന്നാം സീറ്റ് ആവശ്യം ഉന്നയിച്ച ലീഗ് നേതാക്കളുമായി കോണ്‍ഗ്രസ് നേതാക്കള്‍ നാളെ വീണ്ടും ഉഭയകക്ഷി ചര്‍ച്ച നടത്തും. കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം ലീഗ് നേതൃത്വത്തെ അറിയിച്ചു. മൂന്നാം സീറ്റെന്ന ആവശ്യത്തില്‍ നിന്ന് ലീഗ് പിന്മാറാത്ത സാഹചര്യത്തിലാണ് ചര്‍ച്ച.