മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തി സംസ്ഥാനത്തെ ബി.ജെ.പി സാധ്യതാ സ്ഥാനാർഥി പട്ടിക തയ്യാറാക്കി. ഓരോ മണ്ഡലത്തിലും മുൻഗണന ക്രമത്തിൽ സ്ഥാനാർഥികളുടെ പട്ടിക വീതമാണ് നൽകിയിരിക്കുന്നത്. ദേശീയ തെരഞ്ഞെടുപ്പ് കമ്മറ്റി രണ്ട് ദിവസത്തിനകം സ്ഥാനാർഥികളെ പ്രഖ്യാപിക്കും. എ പ്ലസ് മണ്ഡലങ്ങളായി ബി.ജെ.പി വിലയിരുത്തിയിരിക്കുന്ന പത്തനംതിട്ട,പാലക്കാട് സീറ്റുകൾക്ക് വേണ്ടി പല മുതിർന്ന നേതാക്കളും അവകാശവാദമുന്നയിച്ചു. പത്തനംതിട്ടയിൽ പി.എസ് ശ്രീധരൻ പിള്ളക്ക് പുറമേ എം.ടി രമേശും കെ.സുരേന്ദ്രനും അവകാശവാദമുന്നയിച്ചു. പാലക്കാടിന് വേണ്ടി ശോഭാ സുരേന്ദ്രനും കൃഷ്ണകുമാറും രംഗത്തെത്തി. തർക്കം നീണ്ടതോടെ യോഗത്തിനെത്തിയ ദേശീയ […]
Kerala
പി.രാജീവിന് വേണ്ടി വോട്ട് ചോദിച്ച് സംവിധായകന്‍ മേജര്‍ രവി
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.രാജീവിന് വേണ്ടി വോട്ട് ചോദിച്ച് സംവിധായകന്‍ മേജര്‍ രവി എറണാകുളത്തെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയിലെത്തി. ബി.ജെ.പി അനുകൂല നിലപാടുകള്‍ സ്വീകരിച്ചിരുന്ന മേജര്‍ രവി ആദ്യമായാണ് ഇടത് വേദിയിലെത്തുന്നത്. പി.രാജീവിനെ തെരഞ്ഞെടുത്താല്‍ നാടിന് എന്ത് ഗുണമുണ്ടാകും എന്നതാണ് താന്‍ എല്‍.ഡി.എഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനുണ്ടായ കാരണമെന്ന് വ്യക്തമാക്കിയാണ് മേജര്‍ രവി സംസാരിച്ചു തുടങ്ങിയത്. താന്‍ വേദിയില്‍ എത്തിയതില്‍ പലരുടെയും നെറ്റിയില്‍ ചുളിവ് കാണുന്നുണ്ടെന്നും മേജര്‍ രവി തുറന്നടിച്ചു. പല രാജ്യസഭാ എം.പിമാരും പെന്‍ഷന്‍ കാശ് വാങ്ങാന്‍ മാത്രം […]
പി.ജെ ജോസഫിന് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസില്‍ രാജി
പി.ജെ ജോസഫിന് കോട്ടയം സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് എമ്മില്‍ രാജി. കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി പി.എം ജോർജാണ് രാജിവെച്ചത്. കോട്ടയത്ത് മത്സരിക്കാന്‍ താല്‍പര്യം അറിയിച്ച പി.ജെ ജോസഫിനെ തള്ളി തോമസ് ചാഴിക്കാടനെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ പി.ജെ ജോസഫ് തന്നെ രംഗത്ത് എത്തിയിരുന്നു. തോമസ് ചാഴിക്കാടനെ കോട്ടയത്ത് സ്ഥാനാർഥിയാക്കിയത് അംഗീകരിക്കാനാവില്ലെന്നും തനിക്ക് സീറ്റ് നിഷേധിച്ചത് നീതിപൂര്‍വമായ തീരുമാനമല്ലെന്നും, ജില്ല മാറി മത്സരിക്കുന്നുവെന്ന […]
ബോണക്കാട് തീര്‍ഥാടനവിലക്ക്; കേസുകളില്‍ ബിഷപ്പിനെ പ്രതിയാക്കിയത് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നു
ബോണക്കാട് തീര്‍ഥാടനവിലക്കിനെതിരായ സമരത്തിലെ കേസുകളില്‍ ലത്തീന്‍ രൂപതാ ബിഷപിനെ പ്രതിയാക്കിയത് തെരഞ്ഞെടുപ്പ് ചര്‍ച്ചയാകുന്നു. നെയ്യാറ്റിന്‍കര രൂപതയുടെ നിലപാട് തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. സര്‍ക്കാര്‍ നിലപാട് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് കേരള ലത്തീന്‍ കത്തോലിക്ക കൗണ്‍സില്‍ നെയ്യാറ്റിന്‍കര പ്രസിഡന്റ് മീഡിയവണിനോട് പറഞ്ഞു. ബോണക്കാട് കുരിശുമലയില്‍ വനഭൂമി കൈയ്യേറി കുരിശ് സ്ഥാപിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് തീര്‍ഥാടനത്തിന് വനംവകുപ്പ് വിലക്കേര്‍പ്പെടുത്തിയത്. വിലക്ക് ലംഘിച്ച് തീര്‍ഥാടനം നടത്താന്‍ വിശ്വാസികള്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു. തുടര്‍പ്രതിഷേധങ്ങളും നടന്നു. ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പും പൊലീസ് […]
പള്ളിത്തര്‍ക്കത്തിന് കാരണം കുമിഞ്ഞുകൂടുന്ന സ്വത്തുക്കള്‍, സര്‍ക്കാരിലേക്ക് കണ്ടുകെട്ടണമെന്ന് കോടതി
പള്ളിത്തര്‍ക്കത്തിന് പ്രധാന കാരണം കുമിഞ്ഞുകൂടുന്ന സ്വത്തുക്കളെന്ന് ഹൈക്കോടതി. സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയാല്‍ പ്രശ്നങ്ങള്‍ തീരുമെന്നും കോടതി വാക്കാല്‍ പരാമര്‍ശം നടത്തി. എല്ലാ പള്ളികളും സ്മാരകങ്ങളായി മാറ്റണം. ജസ്റ്റിസ് രാജന്‍ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് നിരീക്ഷണം. പാലക്കാടുള്ള ഒരു പള്ളിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് വാക്കാലുള്ള പരാമര്‍ശം. ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ ഉള്‍പ്പെട്ട സമിതി പള്ളികളിലെ സ്വത്തുക്കള്‍ കണ്ടുകെട്ടണം. പള്ളികള്‍ സ്മാരകങ്ങളാക്കിയാലും ആരാധനയ്ക്ക് തടസ്സമുണ്ടാവില്ലെന്നും ജസ്റ്റിസ് രാജന്‍ അധ്യക്ഷനായ ബെഞ്ച് പരാമര്‍ശം നടത്തി.
പി.ജെ ജോസഫിന് സീറ്റില്ലെന്ന് സൂചന; തോമസ് ചാഴിക്കാടനോ പ്രിൻസ് ലൂക്കോസോ സ്ഥാനാര്‍ഥിയായേക്കും
കേരളാ കോണ്‍ഗ്രസിന്‍റെ കോട്ടയം ലോക്സഭാ സീറ്റ് പി.ജെ ജോസഫിന് നല്‍കില്ലെന്ന് സൂചന. തോമസ് ചാഴിക്കാടനോ പ്രിന്‍സ് ലൂക്കോസോ സ്ഥാനാര്‍ഥിയായേക്കും. ജോസഫിന് സീറ്റ് നല്‍കുന്നതില്‍ പ്രാദേശിക ഘടകങ്ങള്‍ എതിര്‍പ്പ് രേഖപ്പെടുത്തി. മണ്ഡലത്തിന് പുറത്തുള്ളവരെ സ്ഥാനാര്‍ഥിയായി കൊണ്ടുവന്നാല്‍ അംഗീകരിക്കില്ലെന്ന് നേതാക്കള്‍ മാണിയെ നേരിട്ടറിയിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി കെ.എം മാണി കേരള കോണ്‍ഗ്രസ് കോട്ടയം മണ്ഡലം നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പി.ജെ ജോസഫിനെതിരെ എതിര്‍പ്പ് ഉയര്‍ന്നത്. കോട്ടയം ജില്ലാ പ്രസിഡന്‍റ് അടക്കമുള്ളവര്‍ സീറ്റ് മാണി വിഭാഗത്തിന് വേണമെന്ന നിലപാടാണ് സ്വീകരിച്ചത്. ഏഴ് […]
ലൂസി കളപ്പുരക്കൽ മദർ ജനറലിന് മുന്നിൽ ഹാജരായി
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കെലിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകളെ പിന്തുണച്ചതിന് അച്ചടക്ക നടപടി നേരിടുന്ന സിസ്റ്റർ ലൂസി കളപ്പുരക്കൽ വിശദീകരണം നൽകാൻ മദർ ജനറലിന് മുന്നിൽ ഹാജരായി. പൊലീസ് സംരക്ഷണയോടെയാണ് ഫ്രാൻസിസ് ക്ലാരിസ്റ്റൻ സഭ ആസ്ഥാനത്തെത്തി സിസ്റ്റര്‍ ലൂസി വിശദീകരണം നല്കിയത്. തെറ്റ് ചെയ്‌തതായി സമ്മതിച്ചുകൊണ്ടുള്ള മറുപടിയാണ് തന്നോട് ആവശ്യപ്പെട്ടതെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞു. നേരിട്ട് ഹാജരായി വിശദീകരണം നല്കിയില്ലെങ്കില്‍ കാനന്‍ നിയമപ്രകാരം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയാണ് സിസ്റ്റര്‍ ലൂസിക്ക് മദര്‍ സുപ്പീരിയല്‍ ആന്‍ ജോസ് നോട്ടീസ് നല്കിയത്. […]
കൊച്ചിയിലേത് ആള്‍ക്കൂട്ടക്കൊലയെന്ന് പൊലീസ്
കൊച്ചിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആള്‍ക്കൂട്ടക്കൊലപാതകമെന്ന് പൊലീസ്. ചക്കരപറമ്പ് സ്വദേശി ജിബിൻ വർഗീസിനെ 14 പേർ ചേർന്ന് മർദ്ദിച്ചാണ് കൊലപ്പെടുത്തിയത്. കേസില്‍ 7 പ്രതികള്‍ അറസ്റ്റിലായെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ എസ്.സുരേന്ദ്രന്‍ പറഞ്ഞു. വൈറ്റില ചക്കരപ്പറമ്പ് സ്വദേശി ജിബിന്‍ വര്‍ഗീസിന്റെ മൃതദേഹമാണ് ശനിയാഴ്ച പുലര്‍ച്ചെ ദുരൂഹ സാഹചര്യത്തില്‍ പാലച്ചുവട് റോഡരുകില്‍ കാണപ്പെട്ടത്. ഇയാളുടെ സ്‌കൂട്ടറും സമീപത്തു കിടന്നിരുന്നു. ക്രൂരമായ മര്‍ദ്ദനം ഏറ്റതായും തലയ്ക്കകത്തു രക്തസ്രാവം ഉണ്ടായതായും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് […]
ശബരിമല പ്രചരണ വിഷയം ആക്കുന്നതിനെതിരെ കമ്മീഷന്‍
ലോകസഭ തെരഞ്ഞെടുപ്പിൽ ശബരിമല പ്രചരണ വിഷയമാകുന്നതിയിൽ നിയന്ത്രണം കൊണ്ടുവരുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസർ. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തും. ക്രിമിനൽ കേസിലെ പ്രതികളായ സ്ഥാനാർത്ഥികൾ മാധ്യമങ്ങൾ വഴി മൂന്നു തവണ പരസ്യപ്പെടുത്തണമെന്നും ടിക്ക റാം മീണ അറിയിച്ചു. ശബരിമല കോടതി വിധി വളച്ചൊടിക്കുന്നതും ദൈവത്തെയും മതത്തെയും പ്രചരണ ആയുധമാക്കുന്നതും തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടികളുമായി കമ്മീഷൻ ചർച്ച നടത്തുന്നുണ്ട്. ശബരിമല പ്രചാരണ വിഷയമാക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരിക […]
തെരഞ്ഞെടുപ്പിനെ നേരിടാന്‍ സന്നദ്ധമെന്ന് മൂന്ന് മുന്നണികളും
പ്രചാരണത്തിന് ഒന്നര മാസമുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ഒരുക്കത്തിലാണ് കേരളത്തിലെ മുന്നണികളെല്ലാം. ഇടത് മുന്നണി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ തന്നെ തങ്ങളുടെ മത്സരാര്‍ഥികളെ രംഗത്തിറക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസും ബി.ജെ.പിയും. തെരഞ്ഞടുപ്പ് നേരിടാന്‍ സന്നദ്ധമാണെന്ന് സംസ്ഥാനത്തെ മൂന്ന് പ്രധാനപ്പെട്ട മുന്നണി നേതാക്കളും പ്രതികരിച്ചു. ഒരു മാസം മുന്‍പ് തന്നെ കേരളത്തിലെ മുന്നണികള്‍ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായിരുന്നു. എല്‍.ഡി.എഫും കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് ജാഥകള്‍ പൂര്‍ത്തീകരിച്ചു. ബി.ജെ.പിയുടെ മേഖല ജാഥകള്‍ നടക്കുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഒരു മുഴം നീട്ടി എറിഞ്ഞപ്പോള്‍ […]