ഇടവകാംഗത്തെ വെള്ളപാണ്ടനെന്നും മദ്യപാനിയെന്നും അവഹേളിച്ച് ലേഖനമെഴുതിയ വികാരിക്കെതിരെ പ്രതിഷേധം. വരാപ്പുഴ അതിരൂപത വൈദികൻ ഫാ. ബാബു വാവക്കാടാണ് ‘ജീവദീപ്‌തി’ എന്ന മാസികയിൽ ദലിത് ക്രൈസ്തവനായ വിശ്വാസിയെ അപമാനിച്ചത്. എറണാകുളം തേവര സ്വദേശിയായ കുഞ്ഞുമോനെയാണ് വികാരി ആക്ഷേപിച്ചിരിക്കുന്നത്. ജന്മനാ ഉള്ള വെള്ളപാണ്ടിനേയും വർഷങ്ങൾക്ക് മുൻപ് ഉണ്ടായിരുന്ന മദ്യപാനത്തിന്റെയും പേരിൽ അധിക്ഷേപിച്ചാണ് ലേഖനം. ഈ ലേഖനം വന്നതോടെ തനിക്കും കുടുബത്തിനും മാനഹാനിയുണ്ടായതായി കുഞ്ഞുമോൻ പറയുന്നു. വൈദികന്റെ ഭാഗത്ത് നിന്നുണ്ടായ അവഹേളനത്തിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് കുഞ്ഞുമോന്റെ തീരുമാനം.
Kerala
ബിഹാര്‍ പൊലീസ് കസ്റ്റഡിയിലെ മുസ്‌ലിം യുവാക്കളുടെ കൊലപാതകം; ആരോപിതരായ എട്ട് പൊലീസുകാര്‍ ഒളിവില്‍
ബിഹാര്‍ പൊലീസ് കസ്റ്റഡിയില്‍ രണ്ട് മുസ്‌ലിം യുവാക്കള്‍ കൊല്ലപ്പെട്ട കേസില്‍ ആരോപണവിധേയരായ എട്ട് പൊലീസുകാര്‍ ഒളിവില്‍. ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ചക്കിയ പൊലീസ് സ്റ്റേഷനിലാണ് ഞെട്ടിക്കുന്ന കസ്റ്റഡി കൊലപാതകം നടന്നത്. രാംദിഹ നിവാസികളായ മുഹമ്മദ് തസ്ലീം, മുഹമ്മദ് ഗുഫ്റാന്‍ എന്നിവരാണ് സ്റ്റേഷനില്‍ വെച്ച് നടന്ന അതിക്രൂര പീഡനത്തിനും മര്‍ദ്ദനത്തിനും ശേഷം കൊല്ലപ്പെട്ടത്. സ്റ്റേഷനിലെ മോഷണ, കൊലപാതക കേസില്‍ പ്രതി ചേര്‍ത്ത യുവാക്കളെ കുറ്റം സമ്മതിപ്പിക്കുന്നതിന് വേണ്ടിയാണ് സ്റ്റേഷനില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ചത്. പൊലീസ് കസ്റ്റഡിയില്‍ എടുത്ത് 20 […]
രാഹുൽ ഗാന്ധിക്ക് വയനാട് സന്ദർശനത്തിന് അനുമതി ലഭിച്ചില്ല
കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിന് എസ്.പി.ജിയുടെ അനുമതി ലഭിച്ചില്ല. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് അനുമതി നിഷേധിച്ചത്.
കോട്ടയം സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്
കോട്ടയം സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്. തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയാക്കിയത് എല്‍.ഡി.എഫിനെ സഹായിക്കാനാണെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആരോപണം. ജോസ് കെ മാണി ഗ്രൂപ്പിലെ ഏകാധിപതിയാണെന്ന് ഹൈപവര്‍ കമ്മിറ്റി അംഗം ടി.യു കുരുവിള കുറ്റപ്പെടുത്തി. പ്രതിസന്ധി നീക്കാന്‍ യു.ഡി.എഫ് നേതാക്കള്‍ തിരക്കിട്ട നീക്കത്തിലാണ്. ഇടുക്കി ഡി.സി.സി നേതാക്കള്‍ പി.ജെ ജോസഫിനെ കണ്ടു
ശബരിമല വിഷയം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് കുമ്മനം
ലോക്സഭ തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന നിര്‍ദേശത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് കുമ്മനം രാജശേഖരന്‍. ശബരിമല പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങളിലൊന്നാണെന്നും കുമ്മനം തിരുവനന്തപുരത്ത് പറഞ്ഞു. ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചതിന് ശേഷം തിരുവനന്തപുരത്തെത്തിയ കുമ്മനത്തിന് ബി.ജെ.പി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.
ജോസഫ് വിഭാഗത്തിന്റെ എതിര്‍പ്പ് വകവെക്കാതെ പ്രചാരണവുമായി മുന്നോട്ടുപോകാന്‍ കെ.എം മാണി
പി.ജെ ജോസഫ് വിഭാഗത്തിന്റെ എതിര്‍പ്പ് വകവെക്കാതെ പ്രചാരണവുമാ യി മുന്നോട്ടുപോകാന്‍ കെ.എം മാണി തോമസ് ചാഴികാടന് നിര്‍ദേശം നല്‍കി. കേരള കോണ്‍ഗ്രസ് പാര്‍ലമെന്‍ററി കമ്മിറ്റി യോഗത്തിലെടുത്ത തീരുമാനത്തിന് വിരുദ്ധമായാണ് ചാഴികാടനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതെന്ന് മോന്‍സ് ജോസഫ് കുറ്റപ്പെടുത്തി. പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയായ സ്റ്റിയറിംഗ് കമ്മിറ്റിയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്ന് ജോസ് കെ മാണി മറുപടി നല്‍കി. പി.ജെ ജോസഫിൻ്റെ നീക്കങ്ങളെ തടഞ്ഞ് തോമസ് ചാഴികാടനെ സ്ഥാനാർത്ഥിയാക്കിയതില്‍ അപ്പോൾതന്നെ പി.ജെ ജോസഫ് പരസ്യമായി അതൃപ്തി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മോൻസ് […]
കോട്ടയത്തേക്ക് പരിഗണിച്ചത് ജോസഫിന്‍റെ പേര്, പിന്നെ എങ്ങനെ മാറിയെന്നറിയില്ല; മോന്‍സ് ജോസഫ്
കോട്ടയം സീറ്റിലേക്ക് കേരള കോണ്‍ഗ്രസിന്റെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം പരിഗണിച്ചത് പി.ജെ ജോസഫിന്റെ പേരായിരുന്നുവെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. പിന്നീട് എങ്ങനെ ആ പേര് മാറിയെന്ന് അറിയില്ല. ജോസഫിന് സീറ്റ് നിഷേധിച്ചത് പ്രവര്‍ത്തകര്‍ക്ക് വേദനയുണ്ടാക്കുന്നുണ്ട്, യു.ഡി.എഫ് നേതാക്കള്‍ ഡല്‍ഹിയില്‍ നിന്നെത്തിയാല്‍ ചര്‍ച്ച നടത്തി തീരുമാനം എടുക്കുമെന്നും മോന്‍സ് അറിയിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെയാണ് തോമസ് ചാഴിക്കാടനെ കോട്ടയത്തെ സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണി പ്രഖ്യാപിച്ചത്. ഇതില്‍ ശക്തമായ പ്രതിഷേധമാണ് ഇപ്പോള്‍ ജോസഫ് വിഭാഗം […]
പ്രണയ നൈരാശ്യം; തിരുവല്ലയില്‍ യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി
തിരുവല്ലയില്‍ യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി. തീകൊളുത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അയിരൂര്‍ സ്വദേശിയായ യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രണയ നൈരാശ്യം കാരണമാണ് തീ കൊളുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. രണ്ട് കുപ്പി പെട്രോളുമായാണ് ഇയാള്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന യുവതിയുടെ അടുത്ത് എത്തിയത്. തുടര്‍ന്ന് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. നാട്ടുകാരണ് തീയണച്ച് യുവതിയെ ആശുപത്രിയിലെത്തിച്ചത്. 60 ശതമാനം പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
മലമ്പുഴ ഡാമിലേക്കുള്ള കൈവഴികളും വറ്റിവരളുന്നു
ശക്തമായ പ്രളയം വരള്‍ച്ചയുടെ കാഠിന്യം വര്‍ധിപ്പിക്കുന്നു. മലകളില്‍ നിന്നും ഉല്‍ഭവിക്കുന്ന പല പുഴകളും, നീരുറവകളും വറ്റിക്കഴിഞ്ഞു. കടുത്ത ജലക്ഷാമത്തിനു സാധ്യത. ഇത് മലമ്പുഴ ഡാമിലേക്ക് ഒഴുകിയെത്തുന്ന നൊച്ചിതോട്. ഒരു തുള്ളിവെള്ളമില്ലാത്തവിധം പൂര്‍ണമായും വറ്റി. വലിയ പുഴ, മൈലാടി പുഴ, ഒന്നാം പുഴ തുടങ്ങിയ പുഴകളെല്ലാം ചെറിയ നീരുറവകളായിമാത്രം ഒഴുകുന്നു. നീരൊഴുക്ക് കുറഞ്ഞാല്‍ ഡാമിലേത്തുന്ന വെള്ളവും ഗണ്യമായി കുറയും ഇത് ലക്ഷകണക്കിനാളുകളുടെ കുടിവെള്ളത്തെ ബാധിക്കും. മുന്‍വര്‍ഷങ്ങളിലൊന്നും ഇല്ലാത്തവിധമാണ് ജലാശയങ്ങള്‍ വറ്റുന്നത്. മലമ്പുഴ ഡാമിലേക്കെത്തുന്ന ജലാശയങ്ങള്‍ക്ക് മാത്രമല്ല ഈ അവസ്ഥ. […]
സ്ഥാനാര്‍ഥി ചിത്രം വ്യക്തമായ തിരുവനന്തപുരത്ത് ത്രികോണ മത്സരം
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചപ്പോൾ കൃത്യമായി സ്ഥാനാർഥി ചിത്രം തെളിഞ്ഞ കേരളത്തിലെ ഏക മണ്ഡലമാണ് തിരുവനന്തപുരം. സിറ്റിംഗ് എം.പി ശശി തരൂരിനെ യു.ഡി.എഫ് നിലനിർത്തിയപ്പോൾ സി.പി.ഐ നേതാവും എം.എൽ.എയുമായ സി.ദിവാകരനെയാണ് എൽ.ഡി.എഫ് രംഗത്തിറക്കിയത്. ആർ.എസ്.എസിന്റെ സമ്മർദ്ദത്തെ തുടർന്ന് മിസോറാം ഗവർണർ സ്ഥാനം രാജിവെച്ച കുമ്മനം രാജശേഖരനാണ് എൻ.ഡി.എ സ്ഥാനാർഥി. കഴിഞ്ഞ തവണ ഭൂരിപക്ഷം കുറഞ്ഞെങ്കിലും ശശി തരൂരിനെയാണ് യു.ഡി.എഫ് സ്ഥാനാർഥിയാക്കിയത്. താൻ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങളിലൂടെ വിജയം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് തരൂർ. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പേയ്‍മെന്റ് സീറ്റ് വിവാദത്തിൽ […]