വടകരയില്‍ കെ.കെ രമ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകണമെന്ന് ആഗ്രഹിക്കുന്നുവെന്ന് മുസ്‍ലിം ലീഗ് നേതാവ് കെ.എം ഷാജി. രാഷ്ട്രീയ കൊലപാതകങ്ങൾ കേരളമൊട്ടാകെ ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമ്പോൾ അതിന്റെ ഏറ്റവും വലിയ ജീവിക്കുന്ന ഇരയായ കെ.കെ രമയെക്കാൾ രക്തക്കൊതിയന്മാരെ വിറളിപിടിപ്പിക്കാൻ മറ്റാർക്ക് കഴിയും? ഇരയും വേട്ടക്കാരനും തമ്മിലുള്ള ജനാധിപത്യ പോർക്കളത്തിന് അരങ്ങൊരുങ്ങട്ടെ എന്നാഗ്രഹിക്കുന്നു. തീരുമാനം കോൺഗ്രസ്സിന്റേതാണ്. കാത്തിരിക്കുന്നുവെന്ന് ഷാജി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
Kerala
അനധികൃത സ്വത്ത് സമ്പാദന കേസ്: കെ.ബാബുവിന്റെ ഹരജി തള്ളി
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നിന്ന് ഒഴിവാക്കണമെന്ന മുന്‍ മന്ത്രി കെ.ബാബുവിന്റെ ഹരജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. ടി.എയും ഡി.എയും ഉള്‍പ്പടെയുള്ള വരുമാനം വിജിലന്‍സ് കണക്കാക്കിയിട്ടില്ലെന്ന് ബാബുവിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഇക്കാര്യം തെളിവുകള്‍ പരിശോധിച്ച ശേഷം മാത്രമേ പരിഗണിക്കാന്‍ കഴിയൂ എന്ന് കോടതി വ്യക്തമാക്കി. വിജിലന്‍സ് കോടതി നടപടിക്കെതിരെ ബാബു ഹൈക്കോടതിയെ സമീപിക്കും. കെ.ബാബു വരവില്‍ കവിഞ്ഞ് 25 ലക്ഷം രൂപ സമ്പാദിച്ചെന്നായിരുന്നു വിജിലന്‍സിന്‍റെ കുറ്റപത്രം. എന്നാല്‍ യാത്രാചെലവായി ലഭിച്ച 40 ലക്ഷം രൂപ […]
കേരള കോണ്‍ഗ്രസ് വിട്ട് മുന്നണിയില്‍ തുടരുമെന്ന സൂചന നല്‍കി പി.ജെ ജോസഫ്
കേരള കോണ്‍ഗ്രസ് വിട്ട് മുന്നണിയില്‍ തുടരുമെന്ന സൂചന നല്‍കി പി.ജെ ജോസഫ്. ജോസഫ് ഗ്രൂപ്പ് പുനരുജ്ജീപ്പിക്കേണ്ടി വന്നാല്‍ പിന്തുണ നല്‍കണമെന്ന് പി.ജെ ജോസഫ് കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. അങ്ങനെ വന്നാല്‍ ഉണ്ടാകുന്ന കൂറുമാറ്റ കുരുക്ക് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് കെ.എം മാണിയില്‍ സമ്മര്‍ദം ചെലുത്തണമെന്ന് പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. മാണി എല്‍.ഡി.എഫിലേക്ക് പോകുന്നത് തടഞ്ഞതിലുള്ള പ്രതിഷേധ നടപടിയായാണ് കോട്ടയം സീറ്റ് നിഷേധിച്ചതെന്ന് ജോസഫ് കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. കോട്ടയം സീറ്റില്‍ ഉമ്മന്‍ചാണ്ടി മത്സരിച്ച് ഇടുക്കി സീറ്റ് […]
കെവിന്‍ കേസിലെ കുറ്റപത്രം കോടതി സ്വീകരിച്ചു
കെവിൻ കേസിൽ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച കുറ്റപത്രം കോട്ടയംഅഡീഷണല്‍ സെഷന്‍സ് കോടതി അംഗീകരിച്ചു. കൊലക്കുറ്റം ഗൂഡാലോചന അടക്കമുളള പത്ത് വകുപ്പുകൾ ചുമത്തിയ കേസിൽ ആകെ 14 പ്രതികളാണുള്ളത്. നരഹത്യ ഒഴിവാക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും വിശദമായ വാദം കേട്ടതിന് ശേഷമാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി നാല് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം അംഗീകരിച്ചത്. കൊലപാതകം ഗൂഡാലോചന തട്ടിക്കൊണ്ട് പോയി തടങ്കലില്‍ വയ്ക്കല്‍,ഭവനഭേദനം എന്നിങ്ങനെ പത്ത് വകുപ്പുകളാണ് ചുമത്തിയത്. വിചാരണയ്ക്ക് മുന്‍പ് കൊലപാതകം, നരഹത്യ എന്നീ […]
കരമനയില്‍ നിന്ന് ഇന്നലെ തട്ടിക്കൊണ്ടുപോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം കരമനയില്‍ നിന്ന് ഇന്നലെ തട്ടിക്കൊണ്ടുപോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കരമന സ്വദേശി അനന്ദു ഗിരീഷാണ് മരിച്ചത്. സംഭവത്തില്‍ നാല് പേര്‍ പൊലീസ് കസ്റ്റഡിയിലാണ്.കൊഞ്ചിറവിള സ്വദേശികളായ ബാലു, ശരത്ത്, ബനീഷ് ,ഷിബു, റോഷന്‍, സുമേഷ് എന്നിവരാണ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. കൊഞ്ചിറവിള ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമായതെന്നും പൊലീസ് പറഞ്ഞു.
തുഷാർ മത്സരിച്ചാലും താൻ പ്രചരണത്തിന് ഇറങ്ങില്ലെന്ന് വെള്ളാപ്പള്ളി
എസ്.എന്‍.ഡി.പി യോഗം ഭാരവാഹികള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെങ്കില്‍ ഭാരവാഹിത്വം രാജി വയ്ക്കണമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥിയാകുന്നതിനെക്കുറിച്ച് അറിയില്ല. ആലപ്പുഴയില്‍ ആരിഫിനോട് മത്സരിക്കാന്‍ കെ. സി വേണുഗോപാലിന് ഭയമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശരിദൂരം പാലിക്കുമെന്നു പറഞ്ഞ വെള്ളാപ്പള്ളി നടേശന്‍ ആരു മത്സരിച്ചാലും പ്രചാരണത്തിനിറങ്ങാനില്ലെന്ന് വ്യക്തമാക്കി. എസ്.എന്‍.ഡി.പി യോഗം ഭാരവാഹികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെങ്കില്‍ ഭാരവാഹിത്വം രാജി വയ്ക്കണമെന്ന മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് അറിയില്ല. […]
പൊള്ളാച്ചി പീഡനം: കേസ് ക്രൈംബ്രാഞ്ചിന് കൈമാറി
തമിഴ്‌നാട് പൊള്ളാച്ചിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ എട്ടുപേർ അറസ്റ്റിൽ. അണ്ണാ ഡി.എം.കെ പ്രാദേശിക നേതാവ് ഉൾപ്പെട്ട സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ രാഷ്ട്രീയ ഇടപെടലിനെതിരെ ഡി.എം.കെ പ്രക്ഷോഭവുമായി രംഗത്തെത്തിയിട്ടുണ്ട്. കൂടുതൽ പേർ ഉൾപ്പെട്ട സംഭവമായതിനാൽ വിശദമായ അന്വേഷണത്തിനായി കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി പെൺകുട്ടികളെ പരിചയപ്പെട്ട് വലയിലാക്കുകയാണ് സംഘത്തിന്റെ പതിവ്. സ്ത്രീകളുടെ തന്നെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് പ്രതികള്‍ ഫേസ്ബുക്കിലൂടെ പെണ്‍കുട്ടികളെ പരിചയപ്പെടുന്നത്. സൗഹൃദം സ്ഥാപിച്ച […]
ഉത്തരക്കടലാസുകൾ റോഡിൽ നിന്ന് കണ്ടെത്തിയ സംഭവം: ഉദ്യോഗസ്ഥർക്കെതിരെ നടപടി
എം.ജി സര്‍വകലാശാല ഡിഗ്രി പരീക്ഷയുടെ ഉത്തരക്കടലാസുകൾ റോഡിൽ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടി. മൂല്യനിർണയ ചുമതലയുണ്ടായിരുന്ന അധ്യാപികയെയും ചീഫ് എക്‌സാമിനറെയും ക്യാമ്പ് ഓഫീസറെയും പരീക്ഷ ജോലികളിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിൻഡിക്കേറ്റ് പരീക്ഷ ഉപസമിതിയെ വൈസ് ചാന്‍സലര്‍ നിയമിച്ചു. രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിര്‍ദേശം നല്‍കി.
തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കെ ചാഴികാടന്‍ കോട്ടയത്ത് പ്രചരണം തുടങ്ങി
സീറ്റ് തോമസ് ചാഴികാടന് നല്കിയതില്‍ ജോസഫ് വിഭാഗം പരസ്യമായി രംഗത്ത് വന്നു. ഇപ്പോഴും സീറ്റിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ യു.ഡി.എഫുമായി പി.ജെ ജോസഫ് നടത്തികൊണ്ടിരിക്കുകയുമാണ്. എന്നാല്‍ ഈ നീക്കങ്ങള്‍ക്കെല്ലാം തടയിടാനാണ് സ്ഥാനാര്‍ത്ഥിയായ തോമസ് ചാഴികാടനോട് പ്രചരണം ആരംഭിക്കാന്‍ കെ.എം മാണി നിര്‍ദ്ദേശിച്ചത്. മാണിയെ നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങി ഉടന്‍ തന്നെ തോമസ് ചാഴികാടന്‍ പ്രചരണവും ആരംഭിച്ചു. ജോസഫിന്റെ അടക്കം പിന്തുണ തോമസ് ചാഴിക്കാടന് ഉണ്ടാകുമെന്ന് മാണി പറഞ്ഞു. യു.ഡി.എഫ് മുന്‍കൈ എടുത്ത് ഒത്ത് തീര്‍പ്പ് ചര്‍ച്ച നടത്തിയാലും […]
കോണ്‍ഗ്രസിന് തലവേദനയായി നേതാക്കളുടെ കൂട്ട കൂറു മാറ്റം
ലോക്സഭാ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപനശേഷവും നേതാക്കളുടെ കൂട്ട കൂറ് മാറ്റം തലവേദനയായി കോണ്‍ഗ്രസ്. ഗുജറാത്തില്‍ നാല് കോണ്‍ഗ്രസ് എം.എല്‍.മാർ ബി.ജെ.പി അംഗത്വം സ്വീകരിച്ചു. മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നേതാവിന്‍റെ മകന്‍ സുജയ് വിഖെ പട്ടേല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. പശ്ചിമ ബംഗാളില്‍ ഇടത് ധാരണയില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവ് ദീപ ദാസ് മുന്‍ഷിയും ബി.ജെ.പിയിൽ ചേരുമെന്നാണ് റിപ്പോര്‍ട്ടുകൾ. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടേറുമ്പോൾ മറുഭാഗത്ത് ഓപ്പറേഷന്‍ താമര മുന്നേറുകയാണ്. ഞെട്ടിച്ചത് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പട്ടേലിന്‍റെ മകന്‍ […]