India Kerala

കോട്ടയം കോട്ട ആര് പിടിക്കും?

കണക്കുകള്‍ പരിശോധിച്ചാല്‍ യു.ഡി.എഫിന്റെ കോട്ടയായിട്ടാണ് കോട്ടയം അറിയപ്പെടുന്നത്. കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനും ഒരു പോലെ ശക്തിയുള്ള മണ്ഡലം. എന്നാല്‍ പലപ്പോഴും ഈ യു.ഡി.എഫ് കോട്ട ഇടത് പക്ഷത്തിന് തകര്‍ക്കാനുമായിട്ടുണ്ട്. ഇതിനുള്ള പ്രധാന കാരണം രാഷ്ട്രീയത്തിനപ്പുറത്തേക്ക് കോട്ടയത്തുക്കാര്‍ ചിന്തിക്കുന്നു എന്നു തന്നെയാണ്. ആയതുകൊണ്ട് തന്നെ കോട്ടയത്തെ തെരഞ്ഞെടുപ്പുകള്‍ പ്രവചനാതീതമാകുന്ന ചരിത്രമാണ് ഉണ്ടായിട്ടുള്ളത്. കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തില്‍ മറ്റാര്‍ക്കും പറയാനില്ലാത്ത ചരിത്രം കോട്ടയത്തിനുണ്ട്. തിരുവിതാംകൂറിന്റെ ഭാഗമായ പ്രദേശം കോട്ടയമായി മാറിയപ്പോള്‍ വിദ്യാഭ്യാസ രംഗത്തും സാംസ്കാരിക രംഗത്തുമുണ്ടായ മാറ്റങ്ങള്‍ രാജ്യത്തിന്റെ തന്നെ […]

India Kerala

വ്യാജരേഖ വിവാദത്തിൽ എഫ്.ഐ.ആര്‍ തിരുത്താൻ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി അപേക്ഷ നൽകി

സിറോ മലബാർ സഭാ വ്യാജരേഖ വിവാദത്തിൽ എഫ്.ഐ.ആര്‍ തിരുത്താൻ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി അപേക്ഷ നൽകി. ബിഷപ്പ് ജേക്കബ് മനത്തോട്ടത്തിന്റെയും ഫാദർ പോൾ തേലക്കാട്ടിന്റെയും പേരുകൾ എഫ്.ഐ.ആറില്‍ നിന്ന് നീക്കണമെന്നാണ് അപേക്ഷയിൽ പറയുന്നത്. മേജർ സുപ്പീരിയേഴ്സിന് അയ്യച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് ജോർജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖയുണ്ടാക്കി അപമാനിക്കാൻ ശ്രമിച്ചു എന്ന കേസിൽ ഫാദർ പോൾ തേലക്കാടിനെതിരെയും ബിഷപ്പ് ജേക്കബ് മനത്തോട്ടത്തിനെതിരെയും പൊലീസ് എഫ് ഐ ആർ രജിസ്റ്റർ […]

India Kerala

കാലടിയിൽ യുവതി സൂര്യാതപമേറ്റ് മരിച്ചു

എറണാകുളം കാലടിയിൽ യുവതി സൂര്യാതപമേറ്റ് മരിച്ചു. കാലടി നായത്തോട് വെളിയത്തു കുടി സുഭാഷിന്റെ ഭാര്യ അനില (42) യാണ് മരിച്ചത്.കഴിഞ്ഞ ദിവസം കാലടി ടൗണിൽ അനില കുഴഞ്ഞുവീണിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണകാരണം സൂര്യാതപമേറ്റാണെന്ന് വ്യക്തമായത്.

India Kerala

കോട്ടയത്ത് യുവ വോട്ടുകൾ നിർണ്ണായകം

യുവ വോട്ടർമാർക്ക് ഏറെ സ്വാധീനമുള്ള മണ്ഡലമാണ് കോട്ടയം. വാശിയേറിയ പോരാട്ടം നടക്കുന്ന ഇത്തവണ ഈ വോട്ടുകള്‍ നിർണായകമാകും. ക്യാമ്പസുകൾ കേന്ദ്രീകരിച്ചുള്ള പ്രചരണം സജീവം ആക്കിയിട്ടുണ്ട് മുന്നണികൾ. എല്ലാ കാലത്തും യുവ വോട്ടർമാർ നിർണായക ശക്തിയാകുന്ന മണ്ഡലമാണ് കോട്ടയം. 84ല്‍ സുരേഷ് കുറുപ്പിന്റെ ചരിത്ര വിജയവും തുടർന്ന് രമേശ് ചെന്നിത്തലയും ജോസ് കെ.മാണിയും എല്ലാം വിജയിച്ചത് യുവാക്കളുടെ വോട്ട് അടിസ്ഥാനത്തിൽ തന്നെയാണ്. അതുകൊണ്ടുതന്നെ ക്യാമ്പസുകൾ കേന്ദ്രീകരിച്ചുള്ള പ്രചരണം ഇത്തവണയും സജീവമാണ്. മണ്ഡലത്തിലെ കലാലയങ്ങൾ കേന്ദ്രീകരിച്ച് തന്നെയാണ് യുവവോട്ടര്‍മാരെ സ്വാധീനിക്കാനുള്ള […]

India Kerala

ശക്തരായ സ്ഥാനാര്‍ഥികളെയാണ് ബി.ജെ.പി മത്സര രംഗത്ത് ഇറക്കിയിരിക്കുന്നതെന്ന് കുമ്മനം

കോണ്‍ഗ്രസിനെ സഹായിക്കാന്‍ ബി.ജെ.പി ദുര്‍ബലരായ സ്ഥാനാര്‍ഥികളെ നിര്‍ത്തിയെന്ന സി.പി.എമ്മിന്റെ ആരോപണത്തിന് മറുപടിയുമായി കുമ്മനം രാജശേഖരന്‍. തോല്‍വി ഭയന്ന് സി.പി.എം മുന്‍കൂര്‍ ജാമ്യമെടുക്കുകയാണെന്നും ശക്തരായ സ്ഥാനാര്‍ഥികളെയാണ് ബി.ജെ.പി മത്സര രംഗത്ത് ഇറക്കിയിരിക്കുന്നതെന്നും ആറ്റിങ്ങല്‍ മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത കുമ്മനം പറഞ്ഞു. ബി.ജെ.പി കേരളത്തിലെ എല്ലാ സീറ്റിലും ജയിക്കുമെന്നായിരിന്നു മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാറിന്റെ പ്രവചനം. ശോഭ സുരേന്ദ്രന്‍ മത്സരിക്കുന്ന ആറ്റിങ്ങല്‍ മണ്ഡലത്തിലെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കോടിയേരിക്ക് മറുപടിയുമായി ബി.ജെ.പിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ […]

India Kerala

എന്‍.എസ്.എസിനോടുള്ള നിലപാട് മയപ്പെടുത്തി സി.പി.എം

എന്‍.എസ്.എസിനോടുള്ള നിലപാട് മയപ്പെടുത്തി സി.പി.എം. ആരോടും നിഷേധാത്മക നിലപാടില്ലെന്നും കാണാൻ അനുവാദമുണ്ടെങ്കിൽ ആരെയും കാണാൻ തയാറാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. എന്നാൽ അടച്ചിട്ട വാതിലിൽ മുട്ടിവിളിക്കാൻ തയാറാവില്ല. എസ്.എന്‍.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കണിച്ചിക്കുളങ്ങരയിലെ വീട്ടിൽ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരുന്നു കോടിയേരിയുടെ പ്രതികരണം. പിണറായി വിജയന് പിന്നാലെ പാർട്ടി സംസ്ഥാന സെക്രട്ടറിയും എസ്.എന്‍.ഡി.പി ജനറൽ സെക്രട്ടറിയുടെ വീട്ടിൽ സൗഹൃദ സന്ദർശനത്തിനെത്തി. അരമണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങളുടെ മുന്നിലേക്ക്. […]

India Kerala

ബി.ജെ.പിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയിലും പത്തനംതിട്ടയില്ല

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയിലും പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ ഉള്‍പ്പെടുത്തിയില്ല. 36 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് വെള്ളിയാഴ്ച അര്‍ധ രാത്രി പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ആന്ധ്രപ്രദേശിന് പുറമെ മഹാരാഷ്ട്ര, ഒഡീഷ, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ഥികള്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ബി.ജെ.പി ദേശീയ വക്താവ് സംപീത് പാത്ര ഒഡീഷയിലെ പുരിയില്‍ നിന്നും മത്സരിക്കും.

India Kerala

അനധികൃത നിര്‍മ്മാണം; മൂന്നാര്‍ പഞ്ചായത്തിനെതിരെ ഹൈക്കോടതി

മൂന്നാര്‍ പഞ്ചായത്തിന്റെ അനധികൃത നിര്‍മാണത്തിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശം. തദ്ദേശസ്വയംഭരണ സ്ഥാപനം തന്നെ കോടതിയുടെ ഉത്തരവ് ലംഘിച്ചാല്‍ ആര് അനുസരിക്കുമെന്നും കോടതി ചോദിച്ചു. മൂന്നാര്‍ പഞ്ചായത്തിനെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നും ഹൈക്കോടതി ചോദിച്ചു. നിര്‍മാണം അനധികൃതം തന്നെയാണെന്ന് സര്‍ക്കാറും കോടതിയെ അറിയിച്ചു. മൂന്നാര്‍ മുതിരപ്പുഴയാറിന് സമീപം മൂന്നാര്‍ പഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മാണത്തിന് റവന്യൂ വകുപ്പ് സ്‌റ്റോപ് മെമ്മോ നല്‍കിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സമര്‍പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. മുതിരപ്പുഴയാറിന്റെ സമീപത്തുള്ള നിര്‍മ്മാണ വിലക്കും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍.ഒ.സി […]

India Kerala

കട്ടച്ചിറ പള്ളി തര്‍ക്കം; യാക്കോബായ സഭ പ്രത്യക്ഷ സമരത്തിലേക്ക്

പള്ളി തർക്കത്തില്‍ യാക്കോബായ സഭ പ്രത്യക്ഷ സമരത്തിലേക്ക്. ആലപ്പുഴ കട്ടച്ചിറ പള്ളി തർക്കത്തിൽ ജില്ലാ ഭരണകൂടം ഓർത്തഡോക്സ് വിഭാഗത്തെ സഹായിച്ചുവെന്നാരോപിച്ചാണ് യാക്കോബായ സഭ സമരത്തിലേക്ക് നീങ്ങുന്നത്. തെരഞ്ഞെടുപ്പ് അടുത്തതോടെ ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ നീക്കം ഒരു വിഭാഗം ഉദ്യോഗസ്ഥരുടെയടക്കം ഭാഗത്ത് നിന്നുണ്ടാകുന്നു എന്നാണ് യാക്കോബായ വിഭാഗത്തിന്റെ ആരോപണം. ഓർത്തഡോക്സ് യാക്കോബായ തർക്കം നിലനിൽക്കുന്ന പള്ളികളിൽ സുപ്രിം കോടതി വിധികളിൽ പോലും നിലവിലെ സ്ഥിതി തുടരാനാവശ്യമായ നടപടികളായിരുന്നു സർക്കാർ സ്വീകരിച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തത്തോടെ ചിലയിടങ്ങളിൽ ഓർത്തഡോക്സ് വിഭാഗത്തിനനുകൂലമായ […]

India Kerala

ഓച്ചിറ തട്ടിക്കൊണ്ടുപോകല്‍; അന്വേഷണം രാജസ്ഥാനിലേക്ക് വ്യാപിപ്പിച്ചു

ഓച്ചിറയില്‍ ഇതരസംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം രാജസ്ഥാനിലേക്ക് വ്യാപിപ്പിച്ചു. മുഖ്യപ്രതി മുഹമ്മദ് റോഷനെയും പെണ്‍കുട്ടിയെയും കണ്ടെത്താന്‍ അന്വേഷണസംഘം രാജസ്ഥാനത്തിലെത്തി. ഭരണകക്ഷിയുടെ സ്വാധീനം മൂലമാണ് പ്രതിയെ കണ്ടെത്താനാകാത്തതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടിയുടെ വീടിന് മുന്നില്‍ ഡി.സി.സി അധ്യക്ഷ ബിന്ദു കൃഷ്ണ ഉപവാസം ആരംഭിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയ സംഘം പതിനഞ്ചു വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പിതാവിന്റെ പരാതി. ഓച്ചിറ സ്വദേശികളായ മുഹമ്മദ് റോഷനും മറ്റ് മൂന്നു സുഹൃത്തുക്കള്‍ക്കുമെതിരെയാണ് രാജസ്ഥാന്‍ […]