വേനല്‍ ശക്തി പ്രാപിച്ചതോടെ കൊല്ലത്തിന്റെ മലയോര മേഖല ചുട്ടുപൊള്ളുകയാണ്. 39 ഡിഗ്രി ചൂട് രേഖപ്പെടുത്തിയ ഇവിടെ മൂന്ന് പേര്‍ക്കാണ് സൂര്യാതപമേറ്റത്. ചൂട് ഇനിയും കൂടാനുള്ള സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. മീനമാസച്ചൂടേറ്റ് വെന്തുരുകുകയാണ് കേരളം. കൊല്ലം ജില്ലയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂടാണ് രേഖപ്പെടുത്തിയത്. കനത്ത ചൂടില്‍ മൂന്ന് പേര്‍ക്ക് സൂര്യാതപമേറ്റതോടെ ജില്ലയില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. ചൂട് ഉയര്‍ന്നുതുടങ്ങിയ സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റി മുന്‍കരുതലും […]
Kerala
സീറ്റില്ലാത്തതില്‍ നീരസം പരസ്യമാക്കി അബ്ദുള്ളക്കുട്ടി
സീറ്റ് ലഭിക്കാത്തതില്‍ പരസ്യമായി നീരസം പ്രകടിപ്പിച്ച് എ.പി അബ്ദുളളക്കുട്ടി. ഉറങ്ങിക്കിടന്ന ആളെ വിളിച്ചുണര്‍ത്തി സീറ്റില്ലെന്ന് പറയുമ്പോള്‍ ആര്‍ക്കും വിഷമമുണ്ടാകുമെന്നും കോണ്‍ഗ്രസില്‍ താനിപ്പോഴും മൂന്നണ മെമ്പര്‍ മാത്രമാണെന്നും അബ്ദുളളക്കുട്ടി മീഡിയവണ്ണിനോട് പറഞ്ഞു. ഇന്നലെ വി.എം സുധീരനെയും അബ്ദുളളക്കുട്ടി ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സതീശന്‍ പാച്ചേനിക്ക് വേണ്ടി സിറ്റിങ് സീറ്റ് ഒഴിഞ്ഞ് കൊടുത്ത അബ്ദുളളക്കുട്ടിയെ ഇത്തവണ ലോക്‌സഭയിലേക്ക് പരിഗണിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. വടകര, കണ്ണൂര്‍, കാസര്‍കോഡ് മണ്ഡലങ്ങളിലൊന്നില്‍ അബ്ദുളളക്കുട്ടി പ്രതീക്ഷ വെക്കുകയും ചെയ്തു. മത്സരത്തിന് തയ്യാറാകാന്‍ ചില […]
വടകരയിൽ അവിശുദ്ധ കൂട്ടുകെട്ടെന്ന് ടി.പി രാമകൃഷ്ണന്‍; ആരോപണം പരാജയം മുന്‍കൂട്ടി കണ്ടെന്ന് മുരളീധരന്‍
വടകരയിൽ അവിശുദ്ധ കൂട്ട് കെട്ട് നടന്നതായി മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. കെ.മുരളീധരന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയത് അതുകൊണ്ടാണ്. കോലീബി സഖ്യം പോലെയുള്ള ധാരണയുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുരളീധരൻ ജയരാജന് ക്ഷീണമുണ്ടാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വടകരയില്‍ കോലീബി പോലുള്ള സഖ്യമെന്ന ആരോപണം പരാജയം മുന്‍കൂട്ടി കണ്ടാണെന്ന് കെ മുരളീധരന്‍ പ്രതികരിച്ചു. എക്കാലവും സംഘ്പരിവാര്‍ വിരുദ്ധമാണ് സ്വീകരിച്ചിട്ടുള്ളത്. ഇടതുപക്ഷത്തിന്റെ വോട്ടും കോണ്‍ഗ്രസിന് ലഭിക്കുമെന്നും മുരളി പറഞ്ഞു.
അങ്കത്തിനിറങ്ങുന്ന എം.എല്‍.എമാര്‍
എം.എൽ.എമാർ കൂട്ടത്തോടെ മത്സരിക്കാനിറങ്ങുന്നതാണ് ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രധാന സവിശേഷത. 9 പേരാണ് ഇത്തവണ തെരഞ്ഞെടുപ്പിനിറങ്ങുന്നത്.എൽ.ഡി.എഫ് 6 പേരെ രംഗത്തിറക്കിയപ്പോൾ യു.ഡി.എഫ് മൂന്ന് എം.എൽ.എമാരെയാണ് കളത്തിലിറക്കിയത്. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായിട്ടാണ് ഇത്രയധികം എം.എൽ.എമാർ ഒരുമിച്ച് മത്സരത്തിനിറങ്ങുന്നത്. സി.പി.എമ്മിൽ നിന്ന് 4 പേർ,സി.പി.ഐയുടെ രണ്ട് പേർ,കോൺഗ്രസിൽ നിന്ന് 3 പേർ. അങ്ങനെ മൊത്തം 9 എം.എൽ.എമാർ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുകയാണ്. കോഴിക്കോട് നോർത്ത് എം.എൽ.എ പ്രദീപ് കുമാർ,ആറൻമുള എം.എൽ.എ വീണ ജോർജ്,അരൂർ എം.എൽ.എ ആരിഫ്,നിലമ്പൂർ എം.എൽ.എ പി.വി അൻവർ […]
സുഗന്ധഗിരിയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തിയതായി പ്രദേശവാസികള്‍
വയനാട് ലക്കിടിയില്‍ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടതിന് ശേഷവും സുഗന്ധഗിരിയില്‍ മാവോയിസ്റ്റുകളെത്തിയതായി പ്രദേശവാസികള്‍. സുഗന്ധഗിരി പ്ലാന്‍റേഷന്‍ ഏരിയയില്‍ മാവോയിസ്റ്റ് വേട്ടക്കായി സ്ഥാപിച്ച പൊലീസ് ഔട്ട് പോസ്റ്റിന് തൊട്ടടുത്താണ് ആയുധധാരികളായ മാവോയിസ്റ്റുകളെത്തിയത്. സമീപകാലത്ത് മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടായ വയനാട്ടിലെ ലക്കിടി, സുഗന്ധഗിരി, അംബ, ചെന്നായ്കവല എന്നിവിടങ്ങളില്‍ തണ്ടര്‍ ബോള്‍ട്ടിന്‍റെ സ്ഥിര നിരീക്ഷണമുണ്ട്. സുഗന്ധഗിരിയില്‍ സ്ഥാപിച്ച പൊലീസ് ഔട്ട് പോസ്റ്റില്‍ ഇരുപതോളം പൊലീസുകാരാണ് ഡ്യൂട്ടിയിലുള്ളത്. ഇതിനിടയിലും തൊട്ടടുത്ത വീടുകളില്‍ മാവോയിസ്റ്റുകളെത്തിയതായാണ് സമീപവാസികള്‍ പറയുന്നത്. തോക്കുകളേന്തിയ പൊലീസുകാരുടെയും തണ്ടര്‍ബോള്‍ട്ട് സംഘത്തിന്‍റെയും നടുവിലാണ് സുഗന്ധഗിരി ഗവണ്‍മെന്‍റ് […]
ബി.ജെ.പി സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ പൂർണ്ണം; കണ്ണന്താനം എറണാകുളത്ത് മത്സരിച്ചേക്കും
പിടിവലിക്കും കലഹത്തിനും ഒടുവിൽ കേരളത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ പൂർണ്ണം. പത്തനംതിട്ടയുടെ കാര്യത്തിൽ അമിത് ഷാ അന്തിമ തീരുമാനം എടുക്കും. അൽഫോൺസ് കണ്ണന്താനം എറണാകുളത്ത് മത്സരിക്കുമെന്നാണ് സൂചന. പ്രഖ്യാപനം ഇന്നോ നാളയോ ഉണ്ടാകും. പ്രവർത്തകരുടെ എതിർപ്പുകളും വികാരവും ചർച്ചയായെന്ന് ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ടക്കായിരുന്നു ബി.ജെ.പിക്കുള്ളിൽ നേതാക്കളുടെ പിടിവലി. മണ്ഡലത്തിൽ സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയോ , ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനോ ? സസ്പൻസ് തുടരുകയാണ്. സുരേന്ദ്രൻ […]
ഡൽഹിയിൽ ആം ആദ്മി- കോൺഗ്രസ് സഖ്യ നീക്കം വീണ്ടും സജീവമാകുന്നു
ഡൽഹിയിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിലുള്ള സഖ്യ നീക്കം വീണ്ടും സജീവമാകുന്നു. എൻ.സി.പി അധ്യക്ഷൻ ശരത് പവാറിന്റെ മധ്യസ്ഥതയിലാണ് ചർച്ചകൾ നടക്കുന്നത്. ഡൽഹി കോൺഗ്രസ് അധ്യക്ഷ ഷീല ദീക്ഷിത് വർക്കിംഗ് പ്രസിഡന്റുമാരുടെ യോഗം വിളിച്ചു. സഖ്യത്തിന് കെജ്‍രിവാൾ തന്നെ മുൻകൈയെടുത്തെങ്കിലും ആം ആദ്മി പാർട്ടിയുമായി കൈകോർക്കാൻ കോൺഗ്രസ് തയ്യാറായിരുന്നില്ല. എന്നാൽ ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിച്ച് പോകുന്നതിന്റെ അപകടം തിരിച്ചറിയുന്നതിന്റെ അടിസ്ഥാനത്തിൽ ആണ് വീണ്ടും സഖ്യ നീക്കം സജീവമാകുന്നത്. എൻ.സി.പി അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിലാണ് […]
കാലുമാറില്ലെന്ന് ഉറപ്പുള്ളവരെ തെരഞ്ഞെടുക്കണമെന്ന് മുഖ്യമന്ത്രി
ജനപ്രതിനിധികളെ തെരഞ്ഞെടുക്കുമ്പോള്‍ കാലുമാറ്റമുണ്ടാകില്ലെന്ന് ഉറപ്പു വരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷ പ്രതിനിധികള്‍ മതനിരപേക്ഷതയുടെ ഭാഗത്ത് ഉറച്ച് നില്‍ക്കുമെന്നും പിണറായി പറഞ്ഞു. ഇടത് തരംഗത്തിനുള്ള രാഷ്ട്രീയ സാഹചര്യമാണ് നിലവിലുളളതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഇ.എം.എസ് ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. ജനപ്രതിനിധികളെ തെരെഞ്ഞെടുക്കുമ്പോള്‍ കാലുമാറ്റമുണ്ടാകില്ലെന്ന് ഉറപ്പുള്ളവരെയാണ് തെരഞ്ഞെടുക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസാണെങ്കില്‍ അക്കാര്യത്തില്‍ ഒരു ഉറപ്പുമില്ല. ആരുടെ കൂടെ നില്‍ക്കുമെന്ന് പറയാനാവില്ല. വര്‍ഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന നയം കൊണ്ടാണ് കോണ്‍ഗ്രസിന് അപചയമുണ്ടായതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. […]
കൊല്ലത്ത് 13കാരിയെ തട്ടിക്കൊണ്ടുപോയി
കൊല്ലം ഓച്ചിറയില്‍ 13 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി. വാടകവീട്ടില്‍ അതിക്രമിച്ച് കയറിയാണ് രാജസ്ഥാന്‍ സ്വദേശികളുടെ മകളെ തട്ടിക്കൊണ്ടുപോയത്. ഓച്ചിറ പൊലീസില്‍ കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കി.
സീറ്റ് വിഭജനത്തിൽ അതൃപ്തിയുമായി ഐ ഗ്രൂപ്പ്
ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ അതൃപ്തിയുമായി ഐ ഗ്രൂപ്പ്. അർഹിക്കുന്ന പ്രാധാന്യം ലഭിച്ചില്ലെന്നാണ് ആരോപണം. പ്രാദേശിക തലത്തിൽ യോഗങ്ങൾ ചേരാൻ ആലോചിക്കുകയാണ് ഐ ഗ്രൂപ്പ്. വയനാട് സീറ്റ് എ ഗ്രൂപ്പിന് നൽകേണ്ടി വന്നതാണ് പ്രധാനമായും ഐ ഗ്രൂപ്പിനെ ചൊടിപ്പിച്ചത്. രമേഷ് ചെന്നിത്തലയുടെ പിടിപ്പ് കേടാണ് വിജയ സാധ്യതയുള്ള സിറ്റിംഗ് സീറ്റ് വിട്ട് കൊടുക്കേണ്ടി വന്നതിന് പിന്നിലെന്നാണ് പ്രവർത്തകരുടെ ആരോപണം.2009 ൽ കോഴിക്കോട് സീറ്റ് ഇതേ രീതിയിൽകൈവിട്ടു പോയതാണെന്ന് പ്രവർത്തകർ ആരോപിക്കുന്നു. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് സ്ഥാനവും ഐ […]