കോട്ടയം മണ്ഡലം ഇന്നേവരെ കണ്ടിട്ടില്ലാത്ത ത്രികോണ മത്സരത്തിലേക്കാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് പോകുന്നത്. മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം പ്രചരണ രംഗത്ത് സജീവമായിട്ടുണ്ട്. മതസാമുദായിക വോട്ടുകള്‍ നിര്‍ണ്ണായകമാകുന്ന മണ്ഡലത്തില്‍ അടിയൊഴുക്കുകള്‍ ഉണ്ടാകാനുള്ള സാധ്യതയും വളരെയേറെയാണ് . മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍ എടുത്ത് നോക്കിയാല്‍ യു.ഡി.എഫിന് മേല്‍കയ്യുള്ള മണ്ഡലമാണ് കോട്ടയം. ഇടത് പക്ഷവും അട്ടിമറികള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തവണത്തെ സാഹചര്യം അല്പം വ്യത്യസ്തമാണ്. ത്രികോണ മത്സരത്തിലേക്ക് തന്നെയാണ് മണ്ഡലം പോകുന്നത്. ശബരിമലയും ചര്‍ച്ച് ആക്ടും അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന മണ്ഡലമായതിനാല്‍ അട്ടിമറികള്‍ […]
Kerala
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പിന്തുണച്ച് അല്‍മായ സംഗമം
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പിന്തുണച്ച് കോട്ടയത്ത് അല്‍മായ സംഗമം. കാത്തലിക്ക് ഫോറവും ഗ്ലോബല്‍ ക്രിസ്ത്യന്‍ കൌണ്‍സിലും ആചാര സംരക്ഷണ സമിതിയും ചേര്‍ന്നാണ് സംഗമം നടത്തിയത്. സംഗമത്തില്‍ ഫ്രാങ്കോ മുളക്കലിന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു. പരാതിക്കാരിയായ കന്യാസ്ത്രീയെ വീണ്ടും അധിക്ഷേപിച്ചായിരുന്നു സംഗമത്തില്‍ പങ്കെടുത്ത പി.സി ജോര്‍ജിന്റെ പ്രസംഗം. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബിഷപ്പ് അനുകൂലികള്‍ കോട്ടയത്ത് അല്‍മായ സംഗമം സംഘടിപ്പിച്ചത്. മുളക്കല്‍ കുടുംബാംഗങ്ങളെയടക്കം പങ്കെടുപ്പിച്ച് നടത്തിയ സംഗമം കന്യാസ്ത്രീകളെ അധിക്ഷേപിക്കുന്നതിനുള്ള വേദി […]
യു.ഡി.എഫിനെതിരെ കോടിയേരി ഉന്നയിച്ച ആരോപണം കുട്ടികള്‍ പോലും വിശ്വസിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി
യു.ഡി.എഫിനെതിരെ കോടിയേരി ബാലകൃഷ്ണന്‍ ഉന്നയിച്ച ആരോപണം കുട്ടികള്‍ പോലും വിശ്വസിക്കില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫിന്റെ ആറ്റിങ്ങല്‍ മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. യു.ഡി.എഫിന്റെ കണ്‍വെന്‍ഷന്‍ കൂടി കഴിഞ്ഞതോടെ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ചൂടിലാണ് ഇരു മുന്നണികളും. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.സമ്പത്തിന്റെ വാഹന പ്രചരണം അടുത്ത ദിവസം ആരംഭിക്കും. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ ബി.ജെ.പി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍ ഇന്ന് മണ്ഡലത്തിലെത്തിയേക്കും എല്‍.ഡി.എഫിന് വേണ്ടി എ.സമ്പത്തും യു.ഡി.എഫിന് വേണ്ടി അടൂര്‍ പ്രകാശും രംഗത്തിറങ്ങിതോടെ ആറ്റിങ്ങലിലെ മത്സരം കടുത്തതായിട്ടുണ്ട്. […]
ഓച്ചിറ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ നാല് പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തി
ഓച്ചിറയില്‍ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തി. മുഖ്യപ്രതിയായ മുഹമ്മദ് റോഷനൊപ്പം പിടിയിലായ അനന്തു, വിപിന്‍, പ്യാരി എന്നിവര്‍ക്കെതിരെയാണ് പോക്‌സോ ചുമത്തിയത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രാജസ്ഥാൻ സ്വദേശിനിയായ 13കാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാൾ കൂടി പിടിയിലായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഓച്ചിറ സ്വദേശി പ്യാരിയാണ് കസ്റ്റഡിയിലുള്ളത്. ഇയാൾക്കെതിരെ പൊലീസ് കാപ്പ ചുമത്തും. മുഖ്യപ്രതി റോഷനും പെണ്‍കുട്ടിക്കുമായി പോലീസ് ബംഗളുരു കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. കളിമണ്‍ ശില്‍പ നിർമ്മാതാക്കളായ രാജസ്ഥാനി കുടുംബത്തിലെ […]
ശ്രീധരന്‍പിള്ളയുടെ പ്രവര്‍ത്തനം ബാധ കയറിയ പോലെ; പ്രവര്‍ത്തകര്‍ നിരാശയിലെന്ന് പി.പി മുകുന്ദന്‍
പി.എസ് ശ്രീധരന്‍ പിള്ളക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് പി.പി മുകുന്ദന്‍. ബാധ കയറിയതുപോലെയാണ് ശ്രീധരന്‍പിള്ളയുടെ ചില സമയങ്ങളിലെ പ്രവര്‍ത്തനം. ടോം വടക്കനെ പോലുള്ളവരുടെ വരവ് വലിയ ആഘോഷമാക്കേണ്ട കാര്യമില്ലെന്നും മുകുന്ദന്‍ മീഡിയവണിനോട് പറഞ്ഞു. യു.ഡി.എഫും എല്‍.ഡി.എഫും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിട്ടും ബി.ജെ.പിക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ സാധിക്കാത്തത് നേതൃത്വത്തിന്‍റെ അപചയമാണ്. പി.എസ് ശ്രീധരന്‍ പിള്ളയുടെ പ്രവര്‍ത്തനരീതി മാറ്റേണ്ട സമയമായെന്നും പി.പി മുകുന്ദന്‍ പറഞ്ഞു. നേതാക്കള്‍ സ്വയം മണ്ഡലം തീരുമാനിക്കുന്ന രീതി ശരിയല്ല. ടോം വടക്കനെപ്പോലെയുള്ളവര്‍ കുറച്ച് കാലം […]
ലോക്‌സഭ തെരഞ്ഞെടുപ്പ്; ചാലക്കുടിയില്‍ മത്സരിക്കാനൊരുങ്ങി ജേക്കബ് തോമസ്
മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്ന് മത്സരിച്ചേക്കും. കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി- ട്വന്റി കൂട്ടായ്മയുടെ സ്ഥാനാര്‍ഥിയായാണ് മത്സരിക്കുക. ഇതിനായി സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും ജേക്കബ് തോമസ് രാജിവെക്കും. ചാലക്കുടി മണ്ഡലത്തില്‍ നിന്ന് കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി ട്വന്റി കൂട്ടായ്മയുടെ സ്ഥാനാര്‍ഥിയായിട്ടാണ് മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ് മത്സരിക്കുക. കേരള കേഡറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് നിലവില്‍ സസ്‌പെന്‍ഷനിലാണ്. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ […]
അര്‍ണബ് ഗോസ്വാമിക്ക് കണ്ണൂരില്‍ നിന്നും സമന്‍സ്; ജൂണ്‍ 20ന് കോടതിയില്‍ ഹാജരാകണം
മാധ്യമപ്രവര്‍ത്തകനും റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണബ് ഗോസ്വാമിക്കെതിരെ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സമന്‍സ് പുറപ്പെടുവിച്ചു. തന്‍റെ ചാനലിലെ ഒരു ചര്‍ച്ചയില്‍ കേരളത്തിലെ ജനങ്ങളെ അവഹേളിച്ചു എന്നതിനെതിരെയാണ് കേസ്. കേരളത്തിലുണ്ടായ മഹാപ്രളയത്തിനു ശേഷം യു.എ.ഇ വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം കേന്ദ്രം വേണ്ടെന്നു പറഞ്ഞതിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചയില്‍ കേരളത്തിലെ ജനങ്ങളെ നാണമില്ലാത്ത ജനവിഭാഗം എന്ന അര്‍ണബ് പരാമര്‍ശിച്ചിരുന്നു. ഇത് കേരള ജനതയെ മൊത്തം അവഹേളിക്കുന്ന തരത്തിലുള്ളതാണെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍ പീപ്പിൾസ് ലോ ഫൗണ്ടേഷൻ […]
രാജ്യം തെരഞ്ഞെടുപ്പ് ചൂടില്‍; ഇന്ധന വില കുതിക്കുന്നു
പൊതു തെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങളിലും ചര്‍ച്ചകളിലും രാജ്യം മുഴുകിയിരിക്കെ ഇന്ധന വില കുതിക്കുന്നു. ഈ വര്‍ഷം തുടങ്ങിയശേഷം രണ്ടര മാസത്തിനിടെ മാത്രം പെട്രോൾ ലിറ്ററിന് 4.29 രൂപയും ഡീസലിന് 4.41 രൂപയും വർധിച്ചു. ജനുവരി ഒന്നിന് തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 71.82 രൂപയും ഡീസലിന് 67.41 രൂപയുമായിരുന്നു. എന്നാല്‍ ഇന്നലത്തെ വില(ബുധനാഴ്ച) യഥാക്രമം 76.11, 71.82 എന്നിങ്ങനെയാണ്. കൊച്ചിയിൽ യഥാക്രമം 74.79 രൂപയും 70.46 രൂപയും. രാജ്യത്തിെൻറ ശ്രദ്ധ ദേശീയവിഷയങ്ങളിലേക്ക് തിരിയുേമ്പാഴെല്ലാം ഇന്ധനവില തോന്നിയതുപോലെ വർധിപ്പിക്കുക എന്നത് എണ്ണക്കമ്പനികൾ […]
കോ-ലീ-ബി സഖ്യമല്ല മാ-ബി സഖ്യമാണുള്ളതെന്ന് മുരളീധരനും ചെന്നിത്തലയും
സംസ്ഥാനത്ത് കോ-ലീ-ബി സഖ്യമല്ല മാ-ബി സഖ്യമാണുള്ളതെന്ന് കെ മുരളീധരൻ. ആർ.എം.പിയുടെ പിന്തുണ വിജയത്തിന് സഹായിക്കും. തികഞ്ഞ വിജയ പ്രതീക്ഷയാണ് വടകരയിലുള്ളതെന്നും കെ.മുരളീധരന്‍ മീഡിയവണിനോട് പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇതേ ആരോപണം ഉന്നയിച്ചു. കേരളത്തിൽ സി.പി.എം – ബി.ജെ.പി കൂട്ടുകെട്ടാണുള്ളത്. കോണ്‍ഗ്രസ് ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കിയെന്ന കോടിയേരിയുടെ ആരോപണം അരിയാഹാരം കഴിക്കുന്നവരാരും വിശ്വസിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. വടകരയില്‍ കെ.മുരളീധരനെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സി.പി.എം കൊ-ലീ-ബി സഖ്യമെന്ന ആരോപണം ഉന്നയിച്ചത്. മുരളീധരന്റെ സ്ഥാനാര്‍ഥിത്വം വൈകിപ്പിച്ചത് ഈ […]
ജമ്മുവില്‍ വീണ്ടും ഭീകരാക്രമണം; ഒരു ജവാന്‍ കൊല്ലപ്പെട്ടു
ജമ്മുകശ്മീരിലെ സോപോറില്‍ ഭീകരാക്രമണം. ഒരു ജവാന്‍ കൊല്ലപ്പെട്ടു.മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. മേഖലയില്‍ ഭീകരര്‍ക്കായി സൈന്യം തെരച്ചില്‍ തുടരുകയാണ്.