India Kerala

വോട്ട് ചോദിച്ച്‌ കണ്ണന്താനം കോടതിയില്‍ കയറി: സംഭവം വിവാദത്തില്‍

പറവൂര്‍: പറവൂരിലെത്തിയ എന്‍.ഡി.എ. സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനം വോട്ടഭ്യര്‍ത്ഥിച്ച്‌ കോടതി മുറിയിലെത്തി. വ്യാഴാഴ്ചയാണ് പറവൂര്‍ അഡീഷണല്‍ സബ് കോടതില്‍ കണ്ണന്താനം വോട്ടഭ്യര്‍ഥിക്കാന്‍ എത്തിയത്. അതേസമയം കണ്ണന്താനത്തിന്റെ വോട്ടഭ്യര്‍ത്ഥന വന്‍ വിവാദമായിരിക്കുകയാണ്. രാവിലെ ബാര്‍ അസോസിയേഷന്‍ പരിസരത്ത് വോട്ടഭ്യര്‍ത്ഥിക്കുകയായിരുന്ന സ്ഥാനാര്‍ത്ഥി അവിടെ വോട്ടഭ്യര്‍ഥിച്ചശേഷം സമീപത്തുള്ള കോടതി മുറിയിലേക്ക് കയറി ചെല്ലുകയായിരുന്നു. കോടതി ചേരാനുള്ള സമയത്തായതിനാല്‍ കേസിനായി എത്തിയവരും അഭിഭാഷകരും കോടതിമുറിയിലുണ്ടായിരുന്നു. സ്ഥാനാര്‍ഥി കോടതിമുറിയില്‍ കയറിയതും വോട്ടര്‍മാരെ കണ്ടതും ചട്ടലംഘനമാണെന്നാണ് ആരോപണം. സ്ഥാനാര്‍ഥികള്‍ കോടതിക്കുള്ളില്‍ കയറി വോട്ടുചോദിക്കുക പതിവില്ലെന്നും കണ്ണന്താനം […]

India Kerala

ശബരിമല സ്ത്രീ പ്രവേശനത്തിനായി കേസ് കൊടുത്ത പ്രേരണകുമാരി ബി.ജെ.പി പ്രവര്‍ത്തകയെന്ന് കടകംപള്ളി

ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനായി സുപ്രീംകോടതിയിൽ കേസ് കൊടുത്ത പ്രേരണകുമാരി ബി.ജെ.പി പ്രവർത്തകയാണെന്നതിന്റെ തെളിവ് പുറത്ത് വിട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രേരണകുമാരിയുടെ ബി.ജെ.പി ബന്ധം തെളിയിക്കുന്ന ചിത്രങ്ങള്‍ കടകംപള്ളി ഫെയ്‌സ്ബുക്കിലിട്ടു. യുവതീപ്രവേശന കേസ് നല്‍കിയത് സംഘപരിവാറാണെന്നത് തുറന്നുപറയാനുള്ള മര്യാദ ബി.ജെ.പി നേതൃത്വം കാട്ടണമെന്ന് കടകംപള്ളി ആവശ്യപ്പെട്ടു. ശബരിമല യുവതീപ്രവേശനത്തിന് വേണ്ടി സുപ്രീംകോടതിയില്‍ കേസ് നല്‍കിയത് സംഘപരിവാറാണെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്ന് വന്നിരിന്നു. അത് സാധൂകരിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുറത്ത് വിട്ടിരിക്കുന്നത്. […]

India Kerala

ബാങ്ക് ജീവനക്കാര്‍ക്കു പകരം സി.പി.എം പ്രവര്‍ത്തകരെക്കൊണ്ട് ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യിക്കുന്നതായി പരാതി

കോഴിക്കോട് കായണ്ണയില്‍ ബാങ്ക് ജീവനക്കാര്‍ക്കു പകരം സി.പി.എം പ്രവര്‍ത്തകരെക്കൊണ്ട് ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യിക്കുന്നതായി പരാതി. പെന്‍ഷനൊപ്പം ഇടതു മുന്നണി സ്ഥാനാര്‍ഥിയുടെ പ്രചരണ നോട്ടീസുകളും വിതരണം ചെയ്യുന്നതായി കാണിച്ച് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സംഭവത്തില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് അറിയിച്ചു. സി.പി.എം ഭരിക്കുന്ന കായണ്ണ സര്‍വീസ് സഹകരണ ബാങ്ക് വഴി വിതരണം ചെയ്യുന്ന ക്ഷേമ പെന്‍ഷനുകളെക്കുറിച്ചാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ആഴ്ച സി.പി.എം പ്രവര്‍ത്തകരെത്തി വീടുകളില്‍ പെന്‍ഷന്‍ വിതരണം ചെയ്തതായാണ് ആരോപണം. പെന്‍ഷനൊപ്പം […]

India Kerala

ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചരണായുധമാക്കി ഉമ്മന്‍ ചാണ്ടി

ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചരണായുധമാക്കി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന് തെരഞ്ഞെടുപ്പില്‍ ജനം തിരിച്ചടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ബോധപൂര്‍വം ശബരിമലയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നുവെന്നും അദ്ദംഹം കുറ്റപ്പെടുത്തി. കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കൂരാച്ചുണ്ടിലെത്തിയതായിരുന്നു ഉമ്മന്‍ ചാണ്ടി. ശബരിമലയില്‍‌ സര്‍ക്കാര്‍ ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. ഇത് തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് തിരിച്ചടിയുണ്ടാക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. പരാജയഭീതിയിലായ ഇടതു മുന്നണി […]

India Kerala

കോഴിക്കോട്ടെ എന്‍.ഡി.എ സ്ഥാനാര്‍ഥി പ്രകാശ് ബാബു റിമാന്‍ഡില്‍

ചിത്തിരയാട്ട സമയത്ത് ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസില്‍ കോഴിക്കോട് എന്‍.ഡി.എ സ്ഥാനാര്‍ഥി കെ.പി പ്രകാശ് ബാബുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. വധശ്രമവും ഗൂഢാലോചനയും ഉൾപ്പടെയുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.

India Kerala

ഒരു തെരഞ്ഞെടുപ്പിലും പരിഗണനയില്ല: ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ പറയുന്നു..

തെരഞ്ഞെടുപ്പുകളിൽ ചർച്ചയാവാത്ത ജനകീയ വിഷയങ്ങളില്ല. എന്നാൽ ട്രാൻസ്ജെൻഡർ വോട്ടർമാരുടെ പ്രശ്നങ്ങൾ ഒരു തെരഞ്ഞെടുപ്പിലും എവിടെയും പ്രതിഫലിക്കാറില്ല. എറണാകുളം ലോക്സഭാ മണ്ഡലത്തിലെ ട്രാൻസ്ജെൻഡർ വോട്ടർമാർക്ക് തെരഞ്ഞെടുപ്പിനെ കുറിച്ച് എന്തൊക്കെ പറയാനുണ്ട് എന്നാണ് ഇന്നത്തെ വോട്ട് കവല ചർച്ച ചെയ്യുന്നത്.

India Kerala

ജോയ്സ് ജോര്‍ജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ഇടുക്കിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇടുക്കി കലക്ട്രേറ്റിലെത്തി വരണാധികാരിയായ എച്ച് ദിനേശിനാണ് ജോയ്സ് ജോര്‍ജ് പത്രിക സമര്‍പ്പിച്ചത്. മന്ത്രി എം.എം മണി, എം.എല്‍.എമാരായ എസ് രാജേന്ദ്രന്‍, ഇ.എസ് ബിജിമോള്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് ജോയ്സ് ജോര്‍ജ് പത്രിക സമര്‍പ്പിച്ചത്

India Kerala

ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സരിതയും; പോരാട്ടം ഹൈബി ഈഡനെതിരെയാകും

ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സരിത എസ് നായര്‍. എറണാകുളം കലക്ട്രേറ്റിലെത്തിയ സരിത നാമനിര്‍ദേശ പത്രിക വാങ്ങി മടങ്ങി. എറണാകുളം മണ്ഡലത്തില്‍ ഹൈബി ഈഡാനെതിരായാവും താന്‍ മത്സരിക്കുകയെന്നും അവര്‍ അറിയിച്ചു.

India Kerala

രാഹുല്‍ വയനാട്ടില്‍ മത്സരിച്ചേക്കില്ല

വയനാട്ടിൽ മത്സരിക്കേണ്ടതില്ലെന്ന ധാരണയിലേക്ക് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. യു.പി.എ ഘടകകക്ഷികളുടെ സമ്മർദ്ദത്തെത്തുടർന്നാണ് പിന്‍മാറ്റമെന്നാണ് സൂചന. എൻ.സി.പി നേതാവ് ശരത് പവാർ വീണ്ടും ഇടപെട്ടു. രാഹുൽ വയനാട് സ്ഥാനാർഥി ആകുമെന്ന് പറഞ്ഞിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു. വയനാട്ടിൽ ഉമ്മൻ ചാണ്ടിയുടെ പേരും പരിഗണനയിലുണ്ടെന്നാണ് വിവരം. രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വത്തിൽ അനിശ്ചിതാവസ്ഥ തുടങ്ങിയിട്ട് ദിവസം ആറു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് വയനാട്ടിൽ മത്സരിക്കേണ്ടതില്ലെന്ന ധാരണയിലേക്ക് രാഹുൽ ഗാന്ധി എത്തുന്നത്. എൻ.സി.പി, ലോക് താന്ത്രിക് ജനതാദൾ തുടങ്ങിയ യു.പി.എ […]

India Kerala

സി.പി.എമ്മിന് പാര്‍ട്ടി ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്താനാവുന്ന അവസാന തെരഞ്ഞെടുപ്പാണിതെന്ന് ശ്രീധരന്‍ പിള്ള

അരിവാൾ ചുറ്റിക നക്ഷത്രത്തിൽ സി.പി.എം പ്രവർത്തകർക്ക് വോട്ട് രേഖപ്പെടുത്താനാവുന്ന അവസാന തെരഞ്ഞെടുപ്പായിരിക്കും 2019 ലേതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ള. ബി.ജെ.പി സ്ഥാനാർഥി പട്ടികയിലെ അഞ്ച് പേർ ദുർബലരാണെന്ന പ്രസ്താവന പിൻവലിച്ച് കോടിയേരി ബാലകൃഷ്ണൻ മാപ്പ് പറയണമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. വടകരയിൽ എൻ.ഡി.എ സ്ഥാനാർഥി വി.കെ സജീവന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിള്ള.