India Kerala

തൃശൂര്‍ പൂരത്തിന് മാലപ്പടക്കം ഉപയോഗിക്കാന്‍ അനുമതി

തൃശൂര്‍ പൂരത്തിന് മാലപ്പടക്കം ഉപയോഗിക്കാന്‍ അനുമതി നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം. കേന്ദ്ര ഏജന്‍സിയായ പെസോക്കാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്. ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശം.

India Kerala

പി.പി സുനീറിനെതിരെ ആരോപണമുന്നയിച്ച അന്‍വറിനെതിരെ നടപടി വേണമെന്ന് സി.പി.ഐ

പി.പി സുനീറിനെതിരെ ആരോപണം ഉന്നയിച്ച പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ നടപടിയെടുക്കണമെന്ന് സി.പി.ഐ,സി.പി.എം നേതൃത്വത്തോട് ആവശ്യപ്പെട്ടു. കോടിയേരി ബാലകൃഷ്ണനെ നേരില്‍ കണ്ട് കാനം രാജേന്ദ്രനാണ് പാര്‍ട്ടിയുടെ നിലപാട് അറിയിച്ചത്.പാര്‍ട്ടി പറഞ്ഞാല്‍ പി.വി അന്‍വറിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് പി.പി സുനീര്‍ മീഡിയവണിനോട് വ്യക്തമാക്കി.

India Kerala

100 ശതമാനം വിജയം കൊയ്ത് 31 സ്കൂളുകള്‍; മികച്ച വിദ്യാഭ്യാസ ജില്ലയായി കുട്ടനാട്

എസ് എസ് എൽ സി പരീക്ഷയിൽ 31 സ്കൂളുൾ നൂറു ശതമാനം വിജയം കൈവരിച്ചതിലൂടെ സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ ജില്ലയായി മാറിയിരിക്കുകയാണ് കുട്ടനാട് . 99.1 ശതമാനം വിദ്യാർത്ഥികളും വിജയിച്ചതോടെയാണ് ഈ അഭിമാന നേട്ടത്തിന് കേരളത്തിന്റെ നെല്ലറ അർഹരായത്. ഏറ്റവും നിർണായകമായ അദ്ധ്യയന ദിവസങ്ങളാണ് കുട്ടനാട്ടിലെ വിദ്യാർത്ഥികൾക്ക് മഹാ പ്രളത്തിൽ നഷ്ടമായത്. പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും നശിച്ച അവർ മാസങ്ങളോളമാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കേണ്ടി വന്നത്. പക്ഷെ ഒരു പരീക്ഷണങ്ങളിലും പരാജയപ്പെടാൻ ആ വിദ്യാർത്ഥികൾ ഒരുക്കമായിരുന്നില്ല . […]

India Kerala Uncategorized

പ്രളയകാലത്ത് സ്വന്തം മുതുക് ചവിട്ടുപടിയാക്കിയ മത്സ്യതൊഴിലാളി ജൈസലിന് ഇനി പുതിയ വീട്

പ്രളയകാലത്ത് സ്വന്തം മുതുക് ചവിട്ടുപടിയാക്കിയ മത്സ്യതൊഴിലാളി ജൈസലിന് ഇനി പുതിയ വീട്. എസ്.വൈ.എസിന്റെ നേതൃത്വത്തിൽ നിർമിച്ചുനൽകിയ പുതിയ വീട്ടിലേക്ക് ജൈസലും കുടുംബവും താമസം മാറി. ജയ്സലിന് സഹായവുമായി നിരവധിപേർ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. പ്രളയത്തിൽ അകപ്പെട്ടവരെ ബോട്ടിലേക്ക്‌ കയറ്റാൻ സ്വന്തം മുതുക് ചവിട്ടുപടിയായി നിന്ന ജൈസലിനെ കേരളം ഏറെ പ്രശംസിച്ചതാണ്. ഷീറ്റുകൊണ്ട് മറച്ച ചോർന്നൊലിക്കുന്ന ഒറ്റമുറി വീട്ടിലാണ് ജൈസലും കുടുംബവും താമസിച്ചിരുന്നത്. ജൈസലിന്റെ ഈ ദുരിതം അറിഞ്ഞതോടെയാണ് എസ്.വൈ.എസ് പുതിയ വീട് നിർമിച്ചുനൽകിയത്. ജൈസലും കുടുംബവും പുതിയ […]

India Kerala

പ്രളയത്തെ അതിജീവിച്ച വിജയം ; എസ്.എസ്.എല്‍.സി വിജയ ശതമാനത്തിൽ പത്തനംതിട്ട മുന്നില്‍

പ്രളയം തകർത്ത പത്തനംതിട്ട ജില്ലയാണ് ഇത്തവണ എസ് എസ് എൽ സി വിജയ ശതമാനത്തിൽ മുന്നിൽ. 99.33 ശതമാനം വിദ്യാര്‍ത്ഥികള്‍ ജില്ലയില്‍ നിന്നും ഉപരിപഠനത്തിന് യോഗ്യത നേടി. ചിട്ടയായ പ്രവർത്തനത്തിലൂടെയാണ് ജില്ല ഈ നേട്ടം നേടിയത്. നാടിനെ നടുക്കിയ പ്രളയത്തിൽ രണ്ടാഴ്ച്ച കാലത്തോളമാണ് പത്തനംതിട്ട ജില്ലയിലെ സ്കുളുകൾ അടഞ്ഞുകിടന്നത്. പല സ്കുളുകളും ദുരിതാശ്വാസ ക്യാമ്പുകളായി. ഇതിനെയെല്ലാം അതീജീവിച്ചാണ് കുട്ടികൾ അഭിമാന നേട്ടം കൊയ്തത്. 10852 വിദ്യാര്‍ത്ഥികളാണ് ജില്ലയില്‍ നിന്നും എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. ഇതില്‍ 10780 പേര്‍ […]

India Kerala

എരഞ്ഞോളി മൂസയുടെ സംസ്കാരം ഇന്ന് നടക്കും

ഇന്നലെ അന്തരിച്ച പ്രമുഖ മാപ്പിളപ്പാട്ട് കലാകാരന്‍ എരഞ്ഞോളി മൂസയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ ഒന്‍പത് മണി മുതല്‍ തലശേരി ടൌണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.തുടര്‍ന്ന് ഉച്ച കഴിഞ്ഞ് ഒരു മണിക്ക് മട്ടാമ്പ്രം ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് മൃതദേഹം സംസ്കരിക്കുക.സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാവും സംസ്കാരം. എരഞ്ഞോളി മൂസയോടുളള ആദരസൂചകമായി ഇന്ന് ഉച്ചവരെ തലശേരി നഗരസഭാ പരിധിയില്‍ ഹര്‍ത്താല്‍ ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

India Kerala

എരഞ്ഞോളി മൂസ അന്തരിച്ചു

മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ അന്തരിച്ചു. 75 വയസായിരുന്നു.തലശ്ശേരിയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.1940 മാർച്ച് 18ന് കേരളത്തിലെ കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള എരഞ്ഞോളിയിലാണ് ജനനം. എരഞ്ഞോളി വലിയകത്തെ ആസിയയുടെയും അബ്ദുവിന്റെയും മകനായ ഇദ്ദേഹം ‘വലിയകത്ത് മൂസ’ എന്നായിരുന്നു ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. അരിമുല്ലപ്പൂമണം ഉള്ളോളെ അഴകിലേറ്റം ഗുണമുള്ളോളെ.. എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് എരഞ്ഞോളി മൂസ പാട്ടുജീവിതം തുടങ്ങുന്നത്. ഗ്രാമീണ കലാസമിതികളിലൂടെയാണ് അദ്ദേഹം വളർന്നത്. ശരത്ചന്ദ്ര മറാഠെയുടെ കീഴിൽ രണ്ടുവർഷം സംഗീതവും പഠിച്ചു. മുന്നൂറിലേറെ തവണ ഗൾഫ് രാജ്യങ്ങളിൽ മാപ്പിളപ്പാട്ട് […]

India Kerala

എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; 98.11 വിജയശതമാനം

തിരുവനന്തപുരം: ഈ കൊല്ലത്തെ എസ്.എസ്.എല്‍.സി., ടി.എച്ച്‌.എല്‍.സി. ഫലം പ്രഖ്യാപിച്ചു. 98.11 ശതമാനം പേര്‍ പരീക്ഷ എഴുതിയവരില്‍ നിന്ന് ഉപരിപഠനത്തിന് അര്‍ഹരായി .എല്ലാ വിഷയത്തിലും 37,334 വിദ്യാര്‍ഥികള്‍ക്ക് എ പ്ലസ് ലഭ്യമായി .എസ്.എസ്.എല്‍.സി. പരീക്ഷ 434729 വിദ്യാര്‍ഥികള്‍ ആണ് കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫിലും 2939 സെന്ററുകളിലായി എഴുതിയത് . 14 പ്രവൃത്തിദിവസം കൊണ്ട് പരീക്ഷ മൂല്യനിര്‍ണയം പൂര്‍ത്തീകരിക്കുകയും ചെയ്തു .ഈ വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്കാര്‍ക്കും തന്നെ മോഡറേഷന്‍ നല്‍കിയില്ല . . ഇന്ന് ഉച്ചക്ക് രണ്ട് മണി മുതല്‍ കൈറ്റിന്റെ […]

India Kerala Uncategorized

ഹോസ്റ്റലിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം പോളയത്തോട്ടിൽ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഹോസ്റ്റലിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ ചിതറ സ്വദേശി ശ്രീലക്ഷ്മി ആണ് മരിച്ചത്. ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

India Kerala

മുഖ്യമന്ത്രിയുടെ പരിപാടിക്ക് തെരഞ്ഞെടുപ്പ് ഓഫീസര്‍ അനുമതി നിഷേധിച്ചു

മുഖ്യമന്ത്രിയുടെ പരിപാടിക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അനുമതി നിഷേധിച്ചു. കണ്‍സ്യൂമര്‍ ഫെഡിന്റെ സ്റ്റുഡന്റ് മാര്‍ക്കറ്റ് ഉദ്ഘാടനത്തിനാണ് അനുമതി നിഷേധിച്ചത്. മാതൃകാ പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍‌ അനുമതി നല്‍കാനാകില്ലെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാ റാം മീണയുടെ നിലപാട്.