കേരളത്തിൽ ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. കോഴിക്കോട് ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രിവരെയും ഉയരാമെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ചയും തിങ്കളാഴ്ചയും കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന താപനില 37°C വരെയും തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. സാധാരണയെക്കാള്‍ 3 – 4 °C വരെ ഉയര്‍ന്ന താപനില രേഖപ്പെടുത്താന്‍ […]
Kerala
ടിപി ചന്ദ്രശേഖരന്‍ വധക്കേസ്: ഇന്ന് നിർണായകം; അപ്പീലുകളില്‍ ഹൈക്കോടതി വിധി ഇന്ന്
ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി വിധി ചോദ്യം ചെയ്തുള്ള വിവിധ അപ്പീലുകളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ശിക്ഷാ വിധി ചോദ്യം ചെയ്ത് പ്രതികളും പ്രതികൾക്കു പരമാവധി ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സർക്കാരും, സിപിഎം നേതാവ് പി. മോഹനൻ ഉൾപ്പെടെയുള്ള പ്രതികളെ വിട്ടയച്ചതിനെതിരെ ചന്ദ്രശേഖരന്‍റെ ഭാര്യ കെ.കെ. രമ എംഎൽഎയും നൽകിയ അപ്പീലുകളിലാണ് കോടതിയുടെ പരിഗണനയിൽ വന്നത്. ഇന്ന് രാവിലെ ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അപ്പീലുകളിൽ വിധി […]
തിരുവനന്തപുരത്ത് കാണാതായ 2 വയസുകാരിക്കായി തെരച്ചിൽ ഊർജിതം; അന്വേഷണം ആക്ടീവ സ്‌കൂട്ടർ കേന്ദ്രീകരിച്ച്
തിരുവനന്തപുരം പേട്ടയിൽ 2 വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. നാടോടി ദമ്പതികളുടെ മകളെയാണ് തട്ടികൊണ്ടുപോയത്. തലസ്ഥാനത്ത് വ്യാപക പൊലീസ് പരിശോധന. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പേട്ടയിൽ എത്തി. സംശയം തോന്നുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കുന്നു. സംഭവം പുലർച്ചെ രണ്ടുമണിയോടെയാണ് നടന്നത്. സിറ്റിയിലെ എല്ലാ പൊലീസ് സ്റ്റേഷനയെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള വ്യാപക അന്വേഷണമാണ് നടക്കുന്നത്. കുട്ടിയെ എടുത്തുകൊണ്ടുപോയ ആളെ പറ്റിയുള്ള ചില സൂചനകൾ പൊലീസിന് ലഭിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയി സഞ്ചരിച്ച ബൈക്കിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചു. സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് […]
തിരുവനന്തപുരം പേട്ടയില്‍ 2 വയസുകാരിയെ ബൈക്കിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി
തിരുവനന്തപുരം പേട്ടയിൽ 2 വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. നാടോടി ദമ്പതികളുടെ മകളെയാണ് തട്ടികൊണ്ടുപോയത്. മൂന്നു സഹോദരങ്ങൾക്ക് ഒപ്പമാണ് ഈ കുട്ടിയും ഉറങ്ങാൻ കിടന്നതെന്ന് രക്ഷിതാക്കൾ പറയുന്നു. പെട്ട റെയിൽവേ സ്റ്റേഷന് സമീപം താമസിച്ചിരുന്നവരായിരുന്നു.ബൈക്കിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ പൊലീസ് വ്യാപകമായി പരിശാധന നടത്തുകയാണ്. ഒരു ആക്റ്റീവ സ്കൂട്ടർ സമീപത്ത് വന്നിരുന്നതായി മൊഴിയുണ്ട്. അമർദ്വീപ് – റമീനദേവി ദമ്പതികളുടെ മകളാണ്. മേരി എന്നാണ് കുഞ്ഞിന്റെ പേര്. ഇവർക്ക് നാലുകുട്ടികളാണുള്ളത്. ഇവരെല്ലാം ഒന്നിച്ചാണ് ഉറങ്ങാൻ കിടന്നത്. ഇക്കൂട്ടത്തിൽ നിന്നാണ് പെൺകുഞ്ഞിനെ […]
രാഹുൽ ഗാന്ധി വയനാട്ടിലേക്ക്; ജോഡോ യാത്ര നിർത്തിവെച്ചു
വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി വയനാട്ടിലേക്ക്.ഇന്ന് വയനാട്ടിലേക്ക് പുറപ്പെടും. ഇന്ന് വൈകിട്ട് കേരളത്തിലേക്ക് പോകും. 5 മണിക്ക് വാരണാസിയിൽ നിന്നും കേരളത്തിൽ എത്തും. ദേശീയ തലത്തിലേക്ക് വിഷയം ഉയർന്നതോടെ സ്ഥലം എം പിയും കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനുമായ രാഹുൽ ഗാന്ധിയും വയനാടൻ ജനതക്കൊപ്പമെത്തും. ഭാരത് ജോഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നൽകിയാണ് രാഹുൽ വയനാട്ടിലേക്ക് പറന്നെത്തുക. ജോഡോ യാത്ര നിർത്തിവെച്ചാണ് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് എത്തുക. ഇന്നലെ അദ്ദേഹം കളക്ടറുമായി […]
കൊച്ചിയൊരുങ്ങുന്നു; വനിതാ ദിനത്തില്‍ പിങ്ക് മിഡ്‌നൈറ്റ് റണ്‍
വനിതാ ദിനത്തോടനുബന്ധിച്ച് ട്വന്റിഫോര്‍ ന്യൂസും ഫ്ളവേഴ്സ് ടിവിയും സംഘടിപ്പിക്കുന്ന പിങ്ക് മിഡ്നൈറ്റ് റണ്ണിനൊരുങ്ങി കൊച്ചി. വനിതാ ദിനമായ 2024 മാര്‍ച്ച് എട്ടിന് എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നിന്നാണ് പിങ്ക് മിഡ്‌നൈറ്റ് റണ്ണിന് തുടക്കമാകുക. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. വനിതാ ശാക്തീകരണത്തിന് പിന്തുണയും പ്രോത്സാഹനവും നല്‍കാന്‍ ലക്ഷ്യമിട്ടുള്ള പരിപാടിയില്‍ വന്‍ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. മിഡ്‌നൈറ്റ് റണ്ണില്‍ പങ്കാളികളാകുന്നവര്‍ക്ക് ടി-ഷര്‍ട്ടുകളും മറ്റ് സമ്മാനങ്ങളുമടങ്ങുന്ന അടങ്ങുന്ന ഗിഫ്റ്റ് ബാഗ് സമ്മാനമായി ലഭിക്കും. കൂടാതെ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിക്കും.
പോളിന് സാധ്യമായ എല്ലാ ചികിത്സയും നല്‍കിയിരുന്നു; വിദഗ്ധ ചികില്‍സ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്ന് ആരോഗ്യമന്ത്രി
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പട്ട പോളിന് ചികിത്സ വൈകിയെന്ന ആരോപണങ്ങളോട് പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മാനന്തവാടി ആശുപത്രിയില്‍ സാധ്യമായ എല്ലാ ചികില്‍സയും നല്‍കിയിരുന്നുവെന്നും വിവരം അറിഞ്ഞ ഉടന്‍ വിദഗ്ധ ചികില്‍സ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. വാരിയെല്ലിന് നിരവധി ഒടിവുകള്‍ സംഭവിച്ചിരുന്നു എന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. മാനന്തവാടി സര്‍ക്കാര്‍ ആശുപത്രിയില്‍ സര്‍ജറി സാധ്യമാണോ എന്ന് നോക്കിയിരുന്നു. ലിവര്‍ ബ്ലീഡിങ്ങ് ഉണ്ടോ എന്ന് അറിയാനാണ് സി ടി സ്‌കാന്‍ നടത്തിയത്. ബ്ലീഡിങ്ങ് ഉണ്ടായിരുന്നെങ്കില്‍ സര്‍ജറി നടത്താനാണ് […]
വയനാട്ടില്‍ ജനങ്ങളുടെ ദീനരോദനം, വനംമന്ത്രിയെ എത്രയും വേഗം പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണം: ടി സിദ്ധിഖ് എംഎല്‍എ
വയനാട്ടിലെ വന്യജീവി ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിനും വനംവകുപ്പിനുമെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി ടി സിദ്ധിഖ് എംഎല്‍എ. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലേക്ക് വനംവകുപ്പ് മന്ത്രി തിരിഞ്ഞുനോക്കിയില്ലെന്ന് ടി സിദ്ധിഖ് എംഎല്‍എ കുറ്റപ്പെടുത്തി. വയനാട് ജനതയെ കരുതി ഈ വനംവകുപ്പ് മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകണമെന്നും ടി സിദ്ധിഖ് എംഎല്‍എ ആഞ്ഞടിച്ചു. വയനാട്ടില്‍ മനുഷ്യരുടെ ദീന രോദനം ഉയരുകയാണെന്ന് ടി സിദ്ധിഖ് എംഎല്‍എ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി വയനാട്ടില്‍ എത്തി പ്രശ്‌ന പരിഹാരത്തിന് നേതൃത്വം നല്‍കണം. വയനാട് മെഡിക്കല്‍ […]
സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ എന്തിന് വന്നു?; വനംവകുപ്പിന്റെ വാഹനം തകര്‍ത്ത് നാട്ടുകാര്‍; ടി സിദ്ദിഖ് എംഎല്‍എയ്‌ക്കെതിരെയും രോഷം
വന്യജീവി ആക്രമണം രൂക്ഷമായ വയനാട്ടില്‍ വന്‍ ജനരോഷം. പുല്‍പ്പള്ളി ടൗണില്‍ പ്രതിഷേധിക്കുന്ന നാട്ടുകാര്‍ വനംവകുപ്പിന്റെ വാഹനം തകര്‍ത്തു. ആളുകള്‍ സമാധാനപരമായി പ്രതിഷേധിക്കുന്ന സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരോട് സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ എന്തിനാണ് വന്നതെന്ന് ചോദിച്ചായിരുന്നു നാട്ടുകാരുടെ പ്രതികരണം. ജീപ്പിന്റെ കാറ്റഴിച്ച് വിട്ട നാട്ടുകാര്‍ ജീപ്പിന് മുകളില്‍ റീത്തും വച്ചു. വാഹനത്തിന്റെ ഷീറ്റ് അടക്കം നശിപ്പിച്ചപ്പോള്‍ വനംവകുപ്പ് ജീവനക്കാര്‍ അകത്ത് തന്നെ ഇരിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ടി സിദ്ദിഖ് എംഎല്‍എയ്ക്ക് നേരെയും പ്രതിഷേധമുണ്ടായി. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് വെള്ളയും വെള്ളയും ഇട്ട് […]
സ്വന്തം പഞ്ചായത്തില്‍ യുഡിഎഫിന് ഭരണം നഷ്ടമായി; ഉത്തരവാദിത്തം ഏറ്റെടുത്ത് പാലോട് രവി രാജിവച്ചു; രാജി സ്വീകരിക്കാതെ കെപിസിസി
പാലോട് രവി തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചു. പെരിങ്ങമല പഞ്ചായത്ത് പ്രസിഡന്റ് സിപിഐഎമ്മില്‍ ചേര്‍ന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. പാലോട് രവിയുടെ സ്വന്തം പഞ്ചായത്തിലെ മറ്റ് രണ്ട് കോണ്‍ഗ്രസ് അംഗങ്ങളും സിപിഐഎമ്മില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് അംഗങ്ങള്‍ സിപിഐഎമ്മില്‍ ചേര്‍ന്നതോടെ പഞ്ചായത്തില്‍ യുഡിഎഫിന് ഭരണം നഷ്ടമായതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് പാലോട് രവിയുടെ രാജി. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനാണ് പാലോട് രവിയെ തിരുവനന്തപുരത്തെ കോണ്‍ഗ്രസിന്റെ അമരക്കാരനായി സ്ഥാനമേല്‍പ്പിച്ചത്. ഈയടുത്ത് കോണ്‍ഗ്രസിന്റെ പ്രാദേശിക പുനസംഘടനയില്‍ ജില്ലയിലുടനീളം നിരവധി […]