Kerala

‘അന്വേഷണത്തിന് മുമ്പ് സ്റ്റാഫിനെ ന്യായീകരിച്ച മന്ത്രിയുടെ നടപടി ദുരൂഹം’: രമേശ് ചെന്നിത്തല

ആരോപണ വിധേയനായ പേഴ്സണൽ സ്റ്റാഫിൻ്റെ പരാതി വാങ്ങി പൊലീസിൽ നൽകിയ ശേഷം സ്റ്റാഫിനെ ന്യായീകരിച്ച ആരോഗ്യമന്ത്രിയുടെ നടപടി ദുരൂഹവും പ്രഹസനവുമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പരാതിക്കാരൻ നൽകിയ പരാതി പൊലീസിന് നൽകാതെ മുക്കിയശേഷം ആരോപണവിധേയൻ നൽകിയ പരാതി മാത്രം പൊലീസിന് നൽകിയ മന്ത്രി ആദ്യം ചെയ്തത് തൻ്റെ സ്റ്റാഫിനെ വെള്ളപൂശുന്നതായിരുന്നു. വെട്ടിലായ പൊലീസ് എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുട്ടിൽ തപ്പുകയാണെന്നും അന്വേഷണം പ്രഹസമാകുമെന്ന കാര്യം ഉറപ്പാണെന്നും ചെന്നിത്തല ആരോപിച്ചു. മന്ത്രിക്കും ഓഫീസിനും എന്തൊക്കെയോ ഒളിക്കാനുണ്ട്. ഈ […]

Entertainment Kerala

‘വ്യക്തിവൈരാഗ്യത്തിന്റെ യാതൊരു തരിമ്പും അവശേഷിക്കാതെ ജോജുവിനൊപ്പം, സൗഹൃദം വളരുന്നതില്‍ സന്തോഷം’; മുഹമ്മദ് ഷിയാസ്

ഇന്ധന വില വര്‍ധനയ്ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ നടന്‍ ജോജു ജോര്‍ജ് പ്രതിഷേധിക്കുകയും തുടര്‍ന്ന് ജോജുവും കോണ്‍ഗ്രസും തമ്മില്‍ ഉണ്ടായ ‘ഏറ്റുമുട്ടല്‍’ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. സംഭവം നടന്ന് മാസങ്ങൾക്ക് ശേഷം ഇപ്പോൾ എറണാകുളം ഡിസിസി അദ്ധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് ജോജുവിനെ കണ്ടതിന്റെ ചിത്രമാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്.(Mohammed shiyas share image with joju george) തികച്ചും ന്യായമായ ആ സമരാവശ്യം വിജയിക്കുന്നതില്‍ ജോജുവിന്റെ ഇടപെടലും കാരണമായി. നല്ലൊരു കലാകാരനായ അയാളുടെ വികാരത്തെ മാനിക്കുന്നതോടൊപ്പം യാതൊരു […]

HEAD LINES Kerala

ആരോഗ്യമന്ത്രിയുടെ ഓഫീസ് തന്നെ അന്വേഷണം ആവശ്യപ്പെട്ടു; ആരെയും സംരക്ഷിക്കില്ലെന്ന് എം വി ഗോവിന്ദൻ

ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിനെതിരെയുള്ള കോഴ ആരോപണത്തിൽ ആരെയും സംരക്ഷിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മന്ത്രിയുടെ ഓഫീസ് തന്നെ അന്വേഷണം ആവശ്യപ്പെട്ടു. (mv govindan on complaint against veena george office) കൃത്യമായ അന്വേഷണം നടക്കും.മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആരോപണത്തില്‍ കൃത്യമായ അന്വേഷണം നടത്തണം. അതില്‍ പാര്‍ട്ടി വിട്ടുവീഴ്ച്ച ചെയ്യില്ല. അന്വേഷണത്തില്‍ അവ്യക്തത ഇല്ല. എന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. പരാതിയില്‍ എന്തെങ്കിലും കഴമ്പുണ്ടോയെന്ന് അന്വേഷിക്കട്ടെ. തെളിവുകള്‍ മാധ്യമങ്ങള്‍ അല്ല, പൊലീസ് […]

HEAD LINES Kerala

അഖിൽ സജീവ് മുൻപും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തി; അന്ന് പറ്റിച്ചത് അഭിഭാഷകനെ

മന്ത്രി വീണാ ജോർജിന്റെ പേരിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ അഖിൽ സജീവ് മുൻപും ജോലി വാഗ്ദാനം ചെയ്ത് തടിപ്പ് നടത്തിയെന്ന് കണ്ടെത്തൽ. കൊച്ചി സ്വദേശിയായ അഭിഭാഷകൻ ശ്രീകാന്തിനെയാണ് അന്ന് പറ്റിച്ചത്. നോർക്ക റൂട്ട്സിൽ ജോലി വാഗ്ദാനം ചെയ്ത് ഇയാളിൽ നിന്ന് 5 ലക്ഷം രൂപയാണ് വാങ്ങിയത്. CITU ഓഫീസ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് അഭിഭാഷകനെ പറ്റിച്ചത്. പാർട്ടി നിർദേശം നൽകിയതോടെ 4 വർഷത്തിന് ശേഷം പണം തിരികെ നൽകുകയായിരുന്നു. ജയകുമാർ വള്ളിക്കോട് എന്ന നേതാവിനെ കാട്ടിയാണ് തട്ടിപ്പ് നടത്തിയത്. […]

Kerala Latest news

കേരളത്തിൽ ആരാധനാലയങ്ങളിൽ ഉയരുന്നത് സ്നേഹത്തിന്‍റെയും ഐക്യത്തിന്റെയും ശബ്ദം; പി എ മുഹമ്മദ് റിയാസ്

ആഴിമല ശിവക്ഷേത്ര തീർത്ഥാടന ടൂറിസവും അടിസ്ഥാന വികസന പദ്ധതിയും ഉദ്ഘാടനം ചെയ്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. തീരദേശ മേഖലയിൽ ബീച്ച് ടൂറിസത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതോടൊപ്പം ആഴിമല ബീച്ചിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജ് നടപ്പിലാക്കും. ഇതോടെ ആഴിമല കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട വിഡിയോയും ഫേസ്ബുക്കിൽ പങ്കുവച്ചു.(Muhammad Riyas Inaugurates Azhimala Pilgrim Tourism Project) കേരളത്തിൽ ആരാധനാലയങ്ങളിൽ നിന്നും ഉയരുന്നത് സ്നേഹത്തിന്റെയും മാനവിക ഐക്യത്തിന്റെയും ശബ്ദമാണെന്ന് […]

HEAD LINES Kerala

തട്ടിപ്പ് മനസിലായപ്പോൾ പാർട്ടി അംഗത്വം പുതുക്കിയില്ല; അഖിൽ സജീവിനെ തള്ളി സിപിഐഎം

ആരോ​ഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം ഉയർന്ന സംഭവത്തിൽ, ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്ന് പരാതിക്കാരൻ പറഞ്ഞ അഖിൽ സജീവിനെ തള്ളി സിപിഐഎം. തട്ടിപ്പ് മനസിലായപ്പോൾ പാർട്ടി അഖിൽ സജീവിന്റെ അംഗത്വം പുതുക്കിയില്ല. അഖിൽ ഒളിവില്ലെന്നും കോന്നി ഏരിയ കമ്മിറ്റി അംഗം ആർ മോഹനൻ നായർ പറഞ്ഞു. ഒരു തരത്തിലുള്ള പാർട്ടി സംരക്ഷണവും അഖിൽ സജീവിന് ലഭിക്കില്ല.(cpim against akhil sajeev) സജീവമായ പാർട്ടി പ്രവർത്തകനല്ല. വർഷങ്ങൾക്ക് മുമ്പേ അഖിൽ സജീവിനെ നീക്കിയിരുന്നു. ഒരു ഘട്ടത്തിലും അദ്ദേഹത്തെ സംരക്ഷിക്കില്ലെന്നും ആർ […]

HEAD LINES Kerala

‘കറുത്ത വറ്റ് കണ്ടെത്തുന്നതല്ല, പാത്രത്തിലാകെ കറുത്ത വറ്റുകളാണെന്ന് മുഖ്യമന്ത്രി ഓർക്കണം’; വി.ഡി സതീശൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സഹകരണ മേഖലയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത കൊള്ളയാണ് കരുവന്നൂരിൽ നടന്നത്. തൃശൂരിലെ സഹകരണ ബാങ്കുകളിൽ മാത്രം 500 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട്. തട്ടിപ്പുകാരായ CPIM നേതാക്കളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപഹാസ്യമാണ്. കൊളളക്കാർക്ക് കുട പിടിക്കുന്ന മുഖ്യമന്ത്രി, സഹകരണ മേഖലയുടെ വിശ്വാസ്യതയെ പിന്നിൽ നിന്ന് കുത്തുകയാണെന്നും പ്രതിപക്ഷ നേതാവ്. പാത്രത്തിലെ ചോറിൽ നിന്ന് ഒരു കറുത്തവറ്റ് തെരഞ്ഞ് കണ്ടുപിടിച്ച്, ചോറാകെ മോശമാണെന്ന് പറയുന്നുവെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പാത്രത്തിലാകെ […]

Kerala Latest news

കോടിയേരി ബാലകൃഷ്‌ണന് സ്‌മാരകമൊരുങ്ങുന്നു; സ്‌മൃതി മണ്ഡപമൊരുങ്ങുന്നത്‌ പയ്യാമ്പലത്ത്

സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പയ്യാമ്പലത്ത് സ്മാരകമൊരുങ്ങുന്നു. ഒന്നാം ചരമ വാര്‍ഷിക ദിനമായ ഒക്ടോബര്‍ ഒന്നിന് സ്‌മാരകം അനാച്ഛാദനം ചെയ്യും.പ്രശസ്‌ത ശിൽപി ഉണ്ണി കനായിയാണ് 11 അടി ഉയരമുള്ള സ്മാരകത്തിന്റെ രൂപകൽപ്പനയും നിർമാണവും നടത്തുന്നത്.(smriti mandapam for kodiyeri balakrishnan in payyambalam) സംസ്കാരം നടന്ന കടൽത്തീരത്ത്‌ തന്നെയാണ് സ്‌മൃതിമണ്ഡപം ഒരുങ്ങുന്നതും.വിടപറഞ്ഞ്‌ ഒരു വർഷമാകുമ്പോഴും പ്രിയ നേതാവിന്റെ ഓർമകൾ തിരയടിക്കുന്ന പയ്യാമ്പലത്ത്‌ എത്തുന്നവരേറെയാണ്‌. ചിരിയോടെ മാത്രം കാണുന്ന കോടിയേരിയെന്ന മനുഷ്യസ്‌നേഹിയായ നേതാവിനെ അടയാളപ്പെടുത്തുന്ന സ്‌തൂപം […]

HEAD LINES Kerala

ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. മധ്യവടക്കൻ ജില്ലകളിൽ മഴ കനക്കും. 9 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട പാലക്കാട് വയനാട് ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. ( yellow alert in 9 districts ) മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. നാളെയും മറ്റന്നാളും കടലിൽ പോകുന്നതിന് മത്സ്യത്തൊഴിലാളികൾക്ക് വിലക്കേർപ്പെടുത്തി. നാളെ പത്ത് ജില്ലകളിൽ യെല്ലോ അലേർട്ടും നൽകിയിട്ടുണ്ട്. വടക്കൻ കർണാടകയ്ക്കും തമിഴ്‌നാട് തീരത്തിനും മുകളിൽ […]

HEAD LINES Kerala

പത്തനംതിട്ടയിൽ കടുവയെ അവശ നിലയിൽ കണ്ടെത്തി

പത്തനംതിട്ട കട്ടച്ചിറയിൽ റോഡരികിൽ കടുവയെ അവശ നിലയിൽ കണ്ടെത്തി. ചെവിക്ക് താഴെ മുറിവേറ്റ നിലയിലാണ് കടുവ കുട്ടിയെ കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണത്തിലായിരിക്കാം കടുവയ്ക്ക് പരിക്കേറ്റത് എന്നാണ് നി​ഗമനം. രാവിലെ പത്ര വിതരണത്തിനു പോയവരാണ് കടുവ കുട്ടിയെ അവശ നിലയിൽ കണ്ടത്. കടുവയ്ക്ക് ഒന്നര വയസ്സ് പ്രായമുണ്ടെന്നാണ് വിലയിരുത്തൽ. നെറ്റിയിലും കഴുത്തിനു പിന്നിലും പരിക്കേറ്റിട്ടുണ്ട്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കടുവയെ റാന്നിയിലേക്ക് കൊണ്ടുപോയി. കാട്ടാനയുടെ ആക്രമണത്തിലായിരിക്കാം കടുവയ്ക്ക് പരിക്കേറ്റത് എന്നാണ് നി​ഗമനം. പരിസരത്തുനിന്ന് ആനപിണ്ഡവും […]