India Kerala

സകലരും കൂറുമാറുമ്പോഴും സിസ്റ്റര്‍ അഭയക്കൊപ്പം നിന്ന് അടയ്ക്ക രാജു

സിസ്റ്റര്‍ അഭയ കേസിലെ പ്രധാന സാക്ഷിയായ അടയ്ക്കാ രാജു വഞ്ചിയൂര്‍ സി.ബി.ഐ കോടതിയില്‍ ഇന്ന് നടത്തിയത് നിര്‍ണായകമായ ചില വെളിപ്പെടുത്തലുകളാണ്. അഭയകേസിലെ ഏറ്റവും പ്രധാനപ്പെട്ട ദൃക്സാക്ഷിയാണ് അടയ്ക്കാ രാജുവെന്ന രാജു ഏലിയാസ്. മൂന്നാം സാക്ഷിയായി വിസ്തരിച്ച രാജു പ്രതികള്‍ക്കെതിരായി നല്‍കിയ മൊഴിയില്‍ ഉറച്ചു നിന്നു. അഭയ കൊല്ലപ്പെട്ട രാത്രിയില്‍ കോണ്‍വെന്‍റില്‍ ഫാദര്‍ കോട്ടൂര്‍ ഉണ്ടായിരുന്നുവെന്നും താന്‍ അവരെ നേരിട്ട് കണ്ടിരുന്നുവെന്നും രാജു കോടതിയില്‍ മൊഴി നല്‍കി. ഫാദര്‍ കോട്ടൂരിനെ കോടതിയില്‍വെച്ച് രാജു തിരിച്ചറിയുകയും ചെയ്തു. സിസ്റ്റര്‍ അഭയയെ […]

India Kerala

അഭയക്കേസ്; കുറ്റമേറ്റെടുക്കാന്‍ ക്രൈംബ്രാഞ്ച് രണ്ട് ലക്ഷം വാഗ്ദാനം ചെയ്തുവെന്ന് അടയ്ക്കാ രാജു

സിസ്റ്റർ അഭയ കേസിലെ വിചാരണ തുടരുന്നു. കേസില്‍ കുറ്റമേറ്റെടുക്കാന്‍ ക്രൈംബ്രാഞ്ച് രണ്ട് ലക്ഷം വാഗ്ദാനം ചെയ്തുവെന്ന് മുഖ്യസാക്ഷി അടക്കാ രാജു. സി.ബി.ഐക്ക് നല്‍കിയ മൊഴി അടയ്ക്കാ രാജു കോടതിയില്‍ ആവര്‍ത്തിച്ചു. സംഭവ ദിവസം ഫാദർ തോമസ് കോട്ടൂർ, ഫാദർ ജോസ് പുതൃക്കയിൽ എന്നിവരെ മഠത്തിൽ കണ്ടെന്നായിരുന്നു രാജുവിന്റെ മൊഴി. കഴിഞ്ഞ ദിവസങ്ങളിൽ പ്രധാന സാക്ഷിയായ സഞ്ജു പി.മാത്യു, സിസ്റ്റർ അനുപമ തുടങ്ങിയവർ കൂറുമാറിയിരുന്നു.

India Kerala

പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രം വിവേചനം കാണിക്കുന്നതായി രാഹുൽ ഗാന്ധി

പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ വിവേചനം കാണിക്കുന്നതായി രാഹുൽ ഗാന്ധി എം.പി. പ്രളയക്കെടുതികൾ ബാധിച്ച വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം പൂർത്തിയാക്കി അദ്ദേഹം തിരുവമ്പാടി യിലേക്ക് തിരിച്ചു. വയനാട്ടിൽ പ്രളയക്കെടുതികൾ ബാധിച്ച പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തിയ രാഹുൽ ഗാന്ധി മൂന്നാം ദിവസം പൊഴുതന പഞ്ചായത്തിലെ ആറാം മയിൽ, വൈത്തിരി സെന്റ് ക്ലാരറ്റ് പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. ദുരിതബാധിതരുടെ പുനരധിവാസവും തകർന്ന പ്രദേശങ്ങളുടെ പുനർനിർമ്മാണവും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ സാധ്യമാക്കുമെന്ന് അദ്ദേഹം […]

India Kerala Uncategorized

സി.പി.എം എന്നും വിശ്വാസികള്‍ക്കൊപ്പം; ശബരിമലയില്‍ മാറ്റമുണ്ടായിട്ടില്ലെന്നും പിണറായി

ശബരിമലയിൽ സർക്കാ‍ർ നിലപാടിൽ മാറ്റമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം എന്നും വിശ്വാസികൾക്ക് ഒപ്പം തന്നെയായിരുന്നു. സുപ്രിം കോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. സുപ്രിം കോടതി വിധി മാറ്റിയാൽ സർക്കാരും മാറ്റുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാലാ ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിവാദവിഷയമായ കാലത്ത് വിശ്വാസികളുടെ അവകാശികളെന്ന് പറയുന്നവർ സർക്കാരും പാർട്ടിയും വിശ്വാസികള്‍ക്കെതിരാണെന്ന പ്രചരണം നടത്തി. ആ പ്രചരണത്തെ നേരിടുന്നതിൽ കൃത്യമായ ജാഗ്രതയുണ്ടായില്ല. അതാണ് സി.പി.എം സംസ്ഥാനസമിതിയില്‍ ഉണ്ടായ സ്വയം വിമർശനം. പാർട്ടി […]

India Kerala

തരൂര്‍ മോദി അനുകൂലിയാണെന്ന് വിശ്വസിക്കുന്നില്ല; പിന്തുണയുമായി മുനീര്‍

മോദി പരാമര്‍ശത്തില്‍ ശശി തരൂരിനെ അനുകൂലിച്ച് എം.കെ മുനീര്‍. തരൂര്‍ മോദി അനുകൂലിയാണെന്ന് വിശ്വസിക്കുന്നില്ല. കേരളത്തിൽ ബി.ജെ.പിയെ മുഖാമുഖം നേരിട്ട് തോല്പിച്ച ഏക ലോക്സഭാംഗമാണ് തരൂരെന്നും മുനീര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം പ്രളയനാളുകളിൽ മഹാ ഉരുൾ പൊട്ടലുകളിൽ വൻമലകളൊന്നാകെ കുത്തിയൊലിച്ചു വരുമ്പോൾ അതിന്റെ താഴ്‍വരയിൽ പുല്ല് പറിക്കാൻ പരസ്പരം കലഹിക്കുന്നവരെ അനുസ്മരിപ്പിക്കുന്നു കോൺഗ്രസ് പ്രസ്ഥാനത്തിനകത്തെ ഇപ്പോഴത്തെ പടലപ്പിണക്കങ്ങൾ. അങ്ങേയറ്റം നിർഭാഗ്യകരമാണിത്. തൊട്ടപ്പുറത്ത് കശ്മീർ നമുക്ക് മുമ്പിൽ നീറിപ്പുകയുകയാണ്. കശ്മീരിന്റെ ഭൂമിയിലേക്ക് കശ്മീരിന്റെ പുത്രന്മാരായ രാഹുൽ […]

India Kerala

ഒരാള്‍ക്ക് ഒരു പദവി എന്ന മാനദണ്ഡത്തില്‍ തീരുമാനമായില്ല; പുനഃസംഘടനയുമായി കെ.പി.സി.സി മുന്നോട്ട്

ഒരാള്‍ക്ക് ഒരു പദവി എന്ന മാനദണ്ഡത്തില്‍ തീരുമാനമെടുക്കാതെ പുനഃസംഘടനാ നടപടിയുമായി മുന്നോട്ട് പോകാന്‍ കെ.പി.സി.സി തീരുമാനം. ഐ ഗ്രൂപ്പ് നിര്‍ദേശിച്ച ഭാരവാഹികളുടെ പട്ടികയില്‍ എം. പിയും എം.എല്‍.എമാരുമുണ്ട്. ഹൈക്കമാന്‍ഡ് ഇവരുടെ കാര്യത്തില്‍ തീരുമാനമെടുക്കട്ടെയെന്നാണ് ഐ ഗ്രൂപ്പിലെ ധാരണ. ഉപതെരഞ്ഞെടുപ്പ് പരിഗണിച്ച് പുനഃസംഘടന നീട്ടേണ്ടെന്നും തീരുമാനം. ഏറെക്കുറെ അന്തിമ ഘട്ടത്തിലായ കെ.പി.സി.സി പുനഃസംഘടന പാലാ ഉപതെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തില്‍ മാറ്റേണ്ടതില്ലെന്നാണ് കെ.പി.സി.സി നേതൃത്വത്തിന്റെ തീരുമാനം. എ, ഐ ഗ്രൂപ്പുകള്‍ സാധ്യതാ ഭാരവാഹിപട്ടികക്ക് രൂപം നല്‍കി. ഏറെ വിവാദമായ ഒരാള്‍ക്ക് ഒരു […]

India Kerala

25 ശതമാനം വിലകുറച്ച് നല്‍കും; ഓണവിപണി കയ്യടക്കാനൊരുങ്ങി കശുവണ്ടി വികസന വകുപ്പ്

കശുവണ്ടിപ്പരിപ്പ് 25 ശതമാനം വിലകുറച്ച് നല്‍കി ഓണവിപണി കൈയടക്കാനൊരുങ്ങുകയാണ് കശുവണ്ടി വികസന വകുപ്പ്. കശുവണ്ടി വികസന കോർപ്പറേഷനും ക്യാപക്സും പുറത്തിറക്കുന്ന കശുവണ്ടിപരിപ്പാണ് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നത്. നടുവെടിഞ്ഞ കശുവണ്ടി മേഖലയ്ക്ക് ഓണവിപണി താങ്ങാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന കശുവണ്ടി വികസന വകുപ്പ്. കശുവണ്ടി വികസന കോർപ്പറേഷനും കാപ്പക്സും വിപണിയിൽ ഇറക്കുന്ന കശുവണ്ടി പരിപ്പുകൾക്ക് 25 ശതമാനം വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുന്തിയ ഇനം പരിപ്പായ 150 ഗ്രേഡിന്‍റെ വില 1850-ൽ നിന്ന് 1370ലേക്ക് എത്തും. 150 ഗ്രേഡ് പരിപ്പിന്റെ വിപണോദ്ഘാടനം […]

India Kerala

മതത്തിന്റെയും ജാതിയുടെയും സംസ്ഥാനങ്ങളുടെയും പേരില്‍ രാജ്യം വിഭജിക്കപ്പെട്ടതായി രാഹുല്‍

മതത്തിന്റെയും ജാതിയുടെയും സംസ്ഥാനങ്ങളുടെയും പേരില്‍ രാജ്യം വിഭജിക്കപ്പെട്ടതായി രാഹുല്‍ ഗാന്ധി. കേന്ദ്രം ഭരിക്കുന്നവര്‍ വിഭജനത്തിന് ആക്കം കൂട്ടുകയാണ്. സമുദായങ്ങളെ തമ്മിലടിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി വയനാട് കല്‍പ്പറ്റയില്‍ പറഞ്ഞു. രണ്ടു ദിവസമായി വയനാട്ടിലെ പ്രളയ ബാധിത മേഖലയില്‍ സന്ദര്‍ശനം തുടരുന്ന രാഹുല്‍ ഗാന്ധി രാഷ്ട്രീയ പ്രസ്താവനകളൊന്നും നടത്തിയിരുന്നില്ല. എന്നാല്‍ കല്‍പ്പറ്റയിലെ എം.പി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച രാഹുല്‍ ബി.ജെ.പിയെ കടന്നാക്രമിച്ചു. ഭിന്നിപ്പിക്കുന്നവര്‍ രാജ്യം ഭരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രളയസമയത്ത് ജാതി,മതചിന്തകള്‍ക്ക് അതീതമായി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച […]

India Kerala

മാറ്റിവെച്ച നെഹ്റു ട്രോഫി വള്ളം കളി ഈ മാസം 31-ന്

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മാറ്റിവെച്ച നെഹ്റു ട്രോഫി വള്ളം കളി ഈ മാസം 31-ന് പുന്നമടക്കായലിൽ അരങ്ങേറും. ചെറിയ ഇടവേളക്കു ശേഷം നെഹ്റു ട്രോഫി വള്ളം കളിക്കായുള്ള തീവ്ര പരിശീലനത്തിലാണ് കുട്ടനാട്ടിലെ ക്ലബ്ബുകൾ. പുന്നമടക്കായലിൽ വീണ്ടും ആർപ്പു വിളികൾ ഉയർന്നു കഴിഞ്ഞു. ഓളപ്പരപ്പിലെ വെള്ളിക്കപ്പ് സ്വന്തമാക്കാൻ കൈമെയ് മറന്നുള്ള പരിശീലനത്തിലാണ് ഓരോ ക്ലബ്ബുകളും. ആഗസ്റ്റ് മാസം പത്താം തിയതി നടത്താൻ നിശചയിച്ചിരുന്ന വള്ളം കളി മാറ്റിവെച്ചത് നിരാശയുണ്ടാക്കിയെങ്കിലും ഒട്ടും ആവേശം കുറഞ്ഞിട്ടില്ലെന്നാണ് തുഴക്കാർ പറയുന്നത്. എന്നാൽ വള്ളം കളി […]

India Kerala

പാലാ ഉപതെരഞ്ഞെടുപ്പ്; എന്‍.ഡി.എയിലും തര്‍ക്കം രൂക്ഷമാകുന്നു

സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള കേരളാ കോണ്‍ഗ്രസിലെ തര്‍ക്കത്തിന് പിന്നാലെ എന്‍.ഡി.എയിലും തര്‍ക്കം രൂക്ഷമാകുന്നു. പാലാ സീറ്റില്‍ ബി.ജെ.പി തന്നെ മത്സരിക്കാനുള്ള നീക്കം ഉണ്ടായതോടെയാണ് പ്രശ്നം വഷളായിരിക്കുന്നത്. പി.സി തോമസിന്റെ കേരള കോണ്‍ഗ്രസും പി.സി ജോര്‍ജ്ജിന്റെ ജനപക്ഷവുമാണ് പാലാ സീറ്റിന് വേണ്ടി ശക്തമായി അവകാശ വാദം എന്‍.ഡി.എയില്‍ ഉന്നയിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ബി.ഡി.ജെ.എസും സീറ്റ് ആവശ്യവുമായി രംഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ തവണ വോട്ട് ഷെയര്‍ വര്‍ദ്ധിച്ചത് ചൂണ്ടിക്കാട്ടി ബി.ജെ.പി തന്നെ മത്സരിക്കാനുള്ള നീക്കമാണ് നടത്തുന്നത്. സംസ്ഥാന അധ്യക്ഷന്റെ വാക്കുകളില്‍ […]