പാമ്പാടി നെഹ്റു എഞ്ചിനിയറിങ് കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതാണെന്ന് സി.ബി.ഐ. നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിനെ ഒഴിവാക്കി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. കോളജ് വൈസ് പ്രിൻസിപ്പൽ ഉള്‍പ്പടെ രണ്ട് പേര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റംചുമത്തി. 2017 ജനുവരി ആറിന് ജിഷ്ണുവിനെ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് കോളജ് അധികൃതരുടെ നിലപാട്. എന്നാൽ, ജിഷ്ണുവിനെ മർദിച്ചു കൊലപ്പെടുത്തിയെന്നാണ് വീട്ടുകാർ പരാതിപ്പെടുന്നത്. ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിച്ച കേസാണിത്. എന്നാല്‍ ജിഷ്ണുവിനെ ആത്മഹത്യയിലേക്ക് നയിച്ചത് […]
Kerala
ജേക്കബ് തോമസിന് വീണ്ടും നിയമനം
സസ്പെന്‍ഷനിലായിരുന്ന മുന്‍ ഡി.ജി.പി ജേക്കബ് തോമസിന് വീണ്ടും നിയമനം. സ്റ്റീല്‍ ആന്‍റ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ എംഡിയാക്കാനാണ് ശിപാര്‍ശ. ഇദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് ആഭ്യന്തര വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാര്‍ മൂന്നുവട്ടം സസ്‌പെന്‍ഡ് ചെയ്ത ഡി.ജി.പി. ജേക്കബ് തോമസിനെ അടിയന്തരമായി സര്‍വീസില്‍ തിരിച്ചെടുക്കാന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ജൂലായില്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ട്രിബ്യൂണല്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടും അദ്ദേഹത്തിന്റെ നിയമനം വൈകുകയായിരുന്നു.
വയനാട്ടില്‍ ദേശീയപാത അടച്ചിടാനുള്ള നീക്കത്തിനെതിരെ സമരം ശക്തം; പിന്തുണയുമായി രാഹുല്‍ എത്തും
സുല്‍ത്താന്‍ ബത്തേരി – മൈസൂര്‍ ദേശീയപാത 766 പൂര്‍ണമായി അടക്കാനുള്ള നീക്കത്തിനെതിരെ വയനാട്ടില്‍ സമരം ശക്തമാകുന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി ഒക്ടോബര്‍ മൂന്നിന് സമര പന്തലിലെത്തും. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് കര്‍ഷകരുടെ ലോങ് മാര്‍ച്ച് ആരംഭിച്ചു. ദേശീയപാത 766 അടച്ചിടാനുള്ള നീക്കത്തിനെതിരായ സമരം കൂടുതല്‍ ശക്തമാകുകയാണ്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും. സുപ്രീം കോടതിയില്‍ നടക്കുന്ന കേസില്‍ മുതിര്‍ന്ന അഭിഭാഷകരുടെ സേവനം ലഭ്യമാക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെന്നാണ് […]
അഞ്ചിടത്തും സി.പി.എം – ബി.ജെ.പി വോട്ട് കച്ചവടത്തിന് ധാരണ: ചെന്നിത്തല
സി.പി.എം അഞ്ചിടത്തും ബി.ജെ.പിയുമായി വോട്ടുകച്ചവടത്തിന് ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിന്റെ സൂചന ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ബി.ജെ.പിയെ കടന്നാക്രമിക്കാത്തത് ഈ ധാരണ പ്രകാരമാണെന്നും ചെന്നിത്തല ആരോപിച്ചു. കോന്നിയിലെ യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
പ്രളയ ദുരന്തത്തിന്റെ നഷ്ടപരിഹാരം രണ്ടാഴ്ചക്കുള്ളിൽ വിതരണം ചെയ്യണമെന്ന് ഹൈക്കോടതി
സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയ ദുരന്തത്തിന്റെ നഷ്ടപരിഹാരം രണ്ടാഴ്ചക്കുള്ളിൽ വിതരണം ചെയ്യണമെന്ന് ഹൈക്കോടതി. പ്രളയ സഹായത്തിനുള്ള അപ്പീൽ നടപടി വേഗത്തിൽ പൂർത്തിയാക്കാനും കോടതി നിർദ്ദേശം നല്‍കി. നഷ്ടപരിഹാരത്തിന് പ്രത്യക ട്രിബ്യൂണല്‍ സ്ഥാപിക്കുക നഷ്ടപരിഹാര വിതരണത്തിനായി സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിയെ ചുമതലപെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. പ്രളയം സംസ്ഥാനത്ത് പലയിടത്തും വ്യത്യസ്തമായ രീതിയിലാണുണ്ടായത്. അതുകൊണ്ട് തന്നെ ഓരോ രീതിയില്‍ നഷ്ടപരിഹാരം നിശ്ചയിക്കാനാവില്ലെന്ന് […]
പ്രമുഖ സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു
അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം തുടരുന്നു. ഇന്ന് വൈകുന്നേരം മൂന്ന് മണി വരെയാണ് പത്രികാ സമര്‍പ്പണത്തിനുള്ള സമയം. ഒക്ടോബര്‍ മൂന്നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി. പ്രമുഖ സ്ഥാനാര്‍ഥികളെല്ലാം ഇന്നാണ് പത്രിക സമര്‍പ്പിച്ചത്. വട്ടിയൂർക്കാവ് മണ്ഡലത്തില്‍ എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്ത് വരണാധികാരി ജിയോ ടി മനോജിന് മുന്പാകെയാണ് പത്രിക നല്‍കിയത് മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രശാന്തിനൊപ്പമുണ്ടായിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി മോഹന്‍കുമാറും പത്രിക സമര്‍പ്പിച്ചു. എറണാകുളത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു […]
അഭിമന്യു വധക്കേസില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രതിഭാഗത്തിന് നല്‍കാന്‍ ഉത്തരവ്
അഭിമന്യു വധക്കേസിലെ പ്രധാന തെളിവായ സി.സി.ടി.വി ദൃശ്യങ്ങൾ പ്രതികൾക്ക് നൽകാൻ ഹൈക്കോടതി നിർദേശം. ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് രണ്ടാം പ്രതി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ദൃശ്യങ്ങള്‍ നല്‍കണമെന്ന ആവശ്യം തള്ളിയ കീഴ്‌ക്കോടതി വിധിക്കെതിരെയാണ് പ്രതി ജിസാല്‍ റസാഖ് കോടതിയെ സമീപിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി എസ്ആര്‍വി ക്രോസ് റോഡിലെ സിലോണ്‍ ബേക്ക് ഹൗസ്, തോപ്പുംപടിയിലെ പെട്രോള്‍ പമ്പ്, വിദ്യാഭ്യാസ സ്ഥാപനമായ കോര്‍പറേറ്റ് എഡ്യുക്കേറ്റര്‍ എന്നിവിടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതില്‍ ചിലതില്‍ അക്രമികളുടെ ദൃശ്യങ്ങളുണ്ടെന്നും ഇതിന്റെ […]
മൂന്ന് മുന്നണികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; എറണാകുളത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ശക്തം
മൂന്ന് മുന്നണികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ എറണാകുളത്ത് തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ ശക്തമായി. സ്ഥാനാര്‍ഥികള്‍ ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. എല്‍.ഡി.എഫ് കണ്‍വെന്‍ഷനും ഇന്ന് തുടക്കമാകും. മണ്ഡലം നിലനിർത്താൻ ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദിനെ തന്നെ കളത്തിലിറക്കിയിരിക്കുകയാണ് യു.ഡി.എഫ്. പൊതുസമ്മതനായ സ്വതന്ത്രനെ ഇറക്കി മണ്ഡലം തിരിച്ച് പിടിക്കാമെന്ന പതിവ് തന്ത്രമാണ് മനു റോയിയിലൂടെ എല്‍.ഡി.എഫ് പയറ്റുന്നത്. പൊതുസ്വീകാര്യനായ ഒരാളെന്ന നിലയ്ക്കാണ് എറണാകുളത്ത് മുത്തുവെന്ന സി.ജി രാജഗോപാലിനെ എന്‍.ഡി.എ കളത്തിലിറക്കിയത്. മൂന്ന് മുന്നണികളിലും സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായതോടെ പ്രചാരണ രംഗവും സജീവമായി. […]
പ്രളയബാധിതർക്കുള്ള ദുരിതാശ്വാസ കിറ്റുകൾ വിതരണം ചെയ്യാതെ നശിക്കുന്നു
പ്രളയബാധിതർക്കുള്ള ദുരിതാശ്വാസ കിറ്റുകൾ വിതരണം ചെയ്യാതെ നശിക്കുന്നു. കോഴിക്കോട് ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലാണ് പ്രളയം കഴിഞ്ഞ് ഒന്നര മാസമായിട്ടും കിറ്റുകൾ വിതരണം ചെയാതെ കൂട്ടിയിട്ടിരിക്കുന്നത്. കിറ്റുകള്‍ വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.വൈ.എഫ് പ്രവർത്തകര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. പ്രളയബാധിതര്‍ക്ക് ആശ്വാസം പകരാനായി സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നായി എത്തിച്ച കിറ്റുകളാണ് ചാത്തമംഗലം ഗ്രാമ പഞ്ചായത്തില്‍ വിതരണം ചെയ്യാതെ നശിക്കുന്നത്. ഇതില്‍ തിരുവനന്തപുരം മേയർ വി.കെ പ്രശാന്ത് ഉൾപ്പെടെയുള്ളവർ എത്തിച്ച ദുരിതാശ്വാസ കിറ്റുകളും വിതരണം ചെയ്യാതെ കിടക്കുന്നുണ്ട്. […]
അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കും
അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കും. നാളെയാണ് സൂക്ഷ്മ പരിശോധന. ഒക്ടോബര്‍ മൂന്നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി. ഇന്ന് വൈകുന്നേരം മൂന്ന് മണി വരെയാണ് പത്രികാ സമര്‍പ്പണത്തിനുള്ള സമയം. അരൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കന്‍ മാത്രമാണ് മുന്നണികളില്‍ നിന്ന് പത്രിക നല്‍കിയിട്ടുള്ളത്. മഞ്ചേശ്വരത്ത് രണ്ട് സ്വതന്ത്രരും പത്രിക നൽകിയിട്ടുണ്ട്. ശനിയും ഞായറും അവധിയായതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പത്രിക സമര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്തും […]











