India Kerala

കോന്നിയിൽ കലാശകൊട്ടിനിടെ പോലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം

കോന്നിയിൽ കലാശകൊട്ടിനിടെ പോലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം. പ്രചാരണ സമയം അവസാനിച്ചാല്‍ പുറത്തു നിന്നെത്തിയ രാഷ്ടീയ നേതാക്കൾ മണ്ഡലം വിടണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരും പോലീസും ഇക്കാര്യം ഉറപ്പുവരുത്തമെന്നും നിർദ്ദേശം.

India Kerala

ശക്തമായ മഴ തുടരാന്‍ സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

കൊച്ചി:P കേരളത്തില്‍ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തിലുടനീളം പ്രഖ്യാപിച്ചിരുന്ന യെല്ലോ അലേര്‍ട്ട് ഇന്ന് നാല് ജില്ലകളിലായി പരിമിതപ്പെടുത്തി. എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് അലേര്‍ട്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും കേരള തീരത്ത് മത്സ്യ ബന്ധനത്തിന് പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.നാളെ ഏഴ് ജില്ലകളിലും തിങ്കളാഴ്ച്ച 5 ജില്ലകളിലും യെല്ലോ അലേര്‍ട്ടുണ്ട്. ബുധനാഴ്ച്ച വരെയും ശക്തമായ മഴ തുടരാനാണ് സാധ്യത. മലയോര മേഖലകളില്‍ മഴ തുടരുകയാണിപ്പോഴും.വൈകുന്നേരങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയാണ് […]

India Kerala

ഉപതെരഞ്ഞെടുപ്പ്‌: അഞ്ച്‌ നിയമസഭാ മണ്‌ഡലങ്ങളിലും എല്‍ഡിഎഫിന്‌ വിജയം സുനിശ്ചിതം: എ വിജയരാഘവന്‍

ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന അഞ്ച്‌ നിയമസഭാ മണ്‌ഡലങ്ങളിലും എല്‍.ഡി.എഫിന്‌ വിജയം സുനിശ്ചിതമാണെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ. വിജയരാഘവന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. കേരളത്തിന്റെ വികസനത്തിനും സാമൂഹിക മുന്നേറ്റത്തിനും തടസ്സം സൃഷ്ടിക്കുന്ന പ്രതിപക്ഷത്തിനും ബി.ജെ.പിക്കും ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ ശക്തമായ താക്കീത്‌ നല്‍കും. ജനങ്ങളുടെ പ്രശ്‌നങ്ങളും വികസന കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നതിന്‌ പകരം നിസാര വിഷയങ്ങളുടെ പേരില്‍ വിവാദം ഉണ്ടാക്കാനാണ്‌ യു.ഡി.എഫ്‌ ശ്രമിച്ചത്‌. രാഷ്ട്രീയമായി ഒന്നും പറയാനില്ലാത്തിനാലാണിത്‌. ജാതിയും മതവും പറഞ്ഞ്‌ വോട്ട്‌ ചോദിക്കുന്നത്‌. ജാതി ഭ്രാന്ത്‌ ഇളക്കിവിടുന്നതനെതിരെ ജനങ്ങള്‍ ശക്തമായ മറുപടി […]

India Kerala

മാർക്ക് ദാന വിവാദത്തില്‍ ജലീലിന് യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി

മാർക്ക് ദാന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി . കുറ്റിപ്പുറത്ത് മന്ത്രി പങ്കെടുക്കുന്ന യോഗത്തിലേക്ക് പ്രവർത്തകർ ഇരച്ചു കയറി. പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. ജലീല്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോടും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. മാനാഞ്ചിറയില്‍ നടന്ന പ്രതിഷേധത്തില്‍ മന്ത്രിയുടെ കോലം കത്തിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ധനുഷ് ലാല്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

India Kerala

കൂടത്തായി കേസ്; പ്രതികളുടെ റിമാന്‍ഡ് 14 ദിവസം കൂടി നീട്ടി, ആളൂര്‍ അസോയിയേറ്റ്സിലെ അഭിഭാഷകര്‍ ജോളിക്കായി ഹാജരാകുന്നതില്‍ എതിര്‍പ്പ്

കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതികളുടെ റിമാന്‍ഡ് 14 ദിവസം കൂടി നീട്ടി. റോയിയുടെ കൊലപാതക കേസില്‍ പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ താമരശ്ശേരി കോടതി തള്ളി. ആളൂര്‍ അസോയിയേറ്റ്സിലെ അഭിഭാഷകര്‍ ജോളിക്കായി ഹാജരാകുന്നതില്‍ മറ്റ് അഭിഭാഷകര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷം ജോളിയുടെ സുഹൃത്ത് റാണിയെ അന്വേഷണ സംഘം ഇന്നലെ രാത്രി വിട്ടയച്ചിരുന്നു. ഇന്നലെയാണ് ജോളിയുടെ കൂട്ടുകാരി റാണിയുടെ മൊഴിയെടുത്തത്. ജോളിയുടേയും റോയ് തോമസിന്റെയും മൂത്ത മകൻ റോമോയാണ് റാണിയിലേക്കുള്ള വഴി തുറന്നത്. അമ്മയുടെ […]

India Kerala

ആലുവ മണപ്പുറം നടപ്പാലം അഴിമതി; ഇബ്രാഹിം കുഞ്ഞ് അടക്കമുള്ളവർക്കെതിരെ ഹൈക്കോടതിയിൽ ഹരജി

ആലുവ ശിവരാത്രി മണപ്പുറം നടപ്പാലം അഴിമതിയില്‍ മുൻ മന്ത്രി വി. കെ ഇബ്രാഹിം കുഞ്ഞ് അടക്കമുള്ളവർക്കെതിരെ ഹൈക്കോടതിയിൽ ഹരജി. അഴിമതി സംബന്ധിച്ച് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നൽകിയ പരാതിയിൽ പ്രോസിക്യൂഷൻ അനുമതി സർക്കാർ വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിൽ ഹരജി.ഹരജിയിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി. മുൻപരിചയമില്ലാത്ത കരാറുകാർക്ക് അധിക തുക അനുവദിച്ച് 4 .2 കോടിയുടെ അഴിമതി നടത്തിയെന്നാണ് പരാതിയിൽ ഉന്നയിക്കുന്നത്. ഇബ്രാഹിം കുഞ്ഞിനെ കൂടാതെ മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, മുഹമ്മദ് ഹനീഷ്, അൻവർ […]

India Kerala

എറണാകുളത്ത് ലോഡ്ജിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം ലോഡ്ജിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരു വില്‍ താമസക്കാരായ രാധാമണി(66), മക്കളായ സുരേഷ് കുമാർ(43) സന്തോഷ്‌ കുമാർ (40) എന്നിവരാണ് മരിച്ചത്. ഇവർ ഈ മാസം 14നാണ് ലോഡ്ജില്‍ മുറി എടുത്തത്.

India Kerala

”നമ്മുടെ മോള് പോയി, ജയശ്രീച്ചേച്ചീ’ വിഷം നല്‍കിയ ശേഷം ജോളി വിളിച്ച്‌ കരഞ്ഞുപറഞ്ഞു

പയ്യോളി: കൂടത്തായി കൊലക്കേസ് പ്രതി ജോളിക്ക് വ്യാജ ഒസ്യത്തുണ്ടാക്കാന്‍ സഹായം നല്‍കിയതിന്റെ പേരില്‍ അന്വേഷണം നേരിടുന്ന ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീ വാരിയരുടെ മകളെ കൊല്ലാന്‍ ജോളി രണ്ടുതവണ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ചോദ്യം ചെയ്യലിനിടെ അന്വേഷണസംഘത്തിലെ സി.ഐ.യോടാണ് ജോളി ഇക്കാര്യമറിയിച്ചത്. ജയശ്രീയുടെ കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചതായി നേരത്തേ അന്വേഷണസംഘത്തിനു വിവരം ലഭിച്ചിരുന്നെങ്കിലും രണ്ടുതവണ ശ്രമിച്ചുവെന്ന വെളിപ്പെടുത്തല്‍ ചോദ്യംചെയ്തവരെ ഞെട്ടിച്ചു. മൂന്നുമാസത്തെ ഇടവേളയിലാണ് രണ്ടു ശ്രമങ്ങളും നടന്നത്. എന്നാല്‍, കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു. ഒരുതവണ മെഡിക്കല്‍ കോളേജ് […]

India Kerala

അവസാനലാപ്പില്‍ അരൂരില്‍ നേര്‍ക്കുനേര്‍ പോരാട്ടവുമായി ഇടതു വലതു മുന്നണികള്‍

മണ്ഡലം രൂപീകരിച്ച ശേഷമുള്ള 15 തെരഞ്ഞെടുപ്പുകളില്‍‍11 ലും ഇടതിനൊപ്പം നിന്നിട്ടുള്ള മണ്ഡലമാണ് അരൂര്‍. ഇത്തവണയും ഇടത് പ്രതീക്ഷ വാനോളം ഉയര്‍ന്നതിന്‍റെ കാരണവും ഈ കണക്കുകള്‍തന്നെ. കഴിഞ്ഞ നിയഭസഭ തെരഞ്ഞെ‍ടുപ്പില്‍ലഭിച്ച 38000 പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ് പ്രതീക്ഷ. അത്രയും ലഭിച്ചില്ലെങ്കിലും 15000 പരം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ മനു.സി പുളിക്കല്‍ ജയിക്കുമെന്നാണ് ഇടത് കണക്ക് കൂട്ടല്‍‍. എന്നാല്‍ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയുടെ ലീഡ് അട്ടിമറിച്ച് നേടിയ 648 വോട്ടിന്‍റെ ലീഡിലാണ് യു.ഡി.എഫ് പ്രതീക്ഷ വച്ച് പുലര്‍‍ത്തുന്നത്. […]

India Kerala

കോന്നിയില്‍ ത്രികോണ മത്സരം; സാമുദായിക വോട്ടുകള്‍ നിർണ്ണായകമാവും

ത്രികോണ മത്സരത്തിലേക്ക് നീങ്ങുന്ന കോന്നി ഉപതെരഞ്ഞെടുപ്പിൽ സാമുദായിക വോട്ടുകളും നിർണ്ണായകമാവും. പല വിധ വിഷയങ്ങൾ ഉയർത്തി മുന്നണികൾ പ്രചരണം നടത്തിയെങ്കിലും ഈ വോട്ടുകളുടെ ഏകീകരണമാവും വിജയിയെ നിർണ്ണയിക്കുന്നതിൽ പ്രധാന ഘടനമാവുക. അടിയൊഴുക്കുകൾ നിർണ്ണായകമാവുന്ന കോന്നി ഉപതെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും വിജയ പ്രതീക്ഷ വെയ്ക്കുന്നുണ്ട്. ഇരുപത്തിമൂന്ന് വർഷം അടൂർ പ്രകാശ് എം.എൽ.എയായിരുന്ന മണ്ഡലം നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാമ്പ്. എൻ.എസ്എ.സിന്റെ പിന്തുണയും യു.ഡി.എഫിന് പ്രതീക്ഷ നൽകുന്നതാണ്. എന്നാൽ റോബിൻ പീറ്ററിന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കങ്ങൾ തെരഞ്ഞെടുപ്പിനെ […]