India Kerala

കനത്ത മഴ: പല പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി, ദീര്‍ഘദൂര ട്രെയിനുകള്‍ വൈകി ഓടുന്നു

കനത്ത മഴയെ തുടര്‍ന്ന് എറണാകുളം വഴിയുള്ള ട്രെയിന്‍ ഗതാഗതം താറുമാറായി. എറണാകുളം നോര്‍ത്ത്‍, സൌത്ത് റെയില്‍വേ സ്റ്റേഷനുകളിലെ ട്രാക്കുകളില്‍ വെള്ളം കയറി. പല പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി. തിരുവനന്തപുരത്ത് നിന്നും എറണാകുളം വഴിയുള്ള ട്രെയിനുകള്‍ വൈകി ഓടുകയാണ്. റദ്ദാക്കിയ പാസഞ്ചർ ടെയിനുകള്‍ 56384 ആലപ്പുഴ – എറണാകുളം 56381 എറണാകുളം- കായംകുളം 56382 കായംകുളം- എറണാകുളം 56387 എറണാകുളം – കായംകുളം 56388 കായംകുളം -എറണാകുളം 56379 എറണാകുളം – ആലപ്പുഴ വേണാട് എക്സ്പ്രസ് – (തിരുവനന്തപുരം […]

India Kerala

കനത്ത മഴയില്‍ ആശങ്ക, വെള്ളം കയറിയ ബൂത്തുകള്‍ മാറ്റിസ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് ടിക്കാറാം മീണ

കനത്ത മഴയില്‍ ആശങ്കയുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ. എറണാകുളം കലക്ടറോട് വിവരങ്ങള്‍ തേടിയിട്ടുണ്ട്. വെള്ളം കയറിയ ബൂത്തുകള്‍ മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോളിങ് സമയം നീട്ടിനല്‍കുന്നത് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

India Kerala

എറണാകുളത്ത് കനത്ത മഴ: വീടുകളില്‍ വെള്ളം കയറുന്നു, പല ബൂത്തുകളിലും വോട്ടെടുപ്പ് വൈകുന്നു

എറണാകുളത്ത് ആശങ്കയായി കനത്ത മഴ. അര്‍ധരാത്രി ആരംഭിച്ച കനത്തമഴ തുടരുകയാണ്. പല ബൂത്തുകളിലും വോട്ടെടുപ്പ് വൈകുന്നു. അയ്യപ്പന്‍കാവ് ശ്രീനാരായണ സ്കൂളിലെ മൂന്ന് ബൂത്തുകള്‍ മാറ്റിസ്ഥാപിക്കുന്നു. കഠാരിബാഗിലെ ബൂത്തിലും കേന്ദ്രീയ വിദ്യാലയത്തിലെ നാല് ബൂത്തുകളിലും വെള്ളം കയറി. എറണാകുളം പൊലീസ് ക്യാമ്പില്‍ വെളളം കയറി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകേണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ കുടുങ്ങിക്കിടക്കുന്നു. യൂണിഫോം ഉള്‍പ്പെടെ ഒഴുകിപ്പോയി. പെരണ്ടൂര്‍ കനാല്‍ നിറയുകയാണ്. നഗരത്തിലെ വെളളം പുറത്തേക്ക് പോകേണ്ടത് പെരണ്ടൂര്‍ കനാല്‍ വഴിയാണ്. കലൂർ സബ് സ്റ്റേഷനിലെ കൺട്രോൾ റൂമിൽ […]

India Kerala

101 ശതമാനം വിജയ പ്രതീക്ഷയെന്ന് ശങ്കര്‍ റെ

101 ശതമാനം വിജയ പ്രതീക്ഷയെന്ന് മഞ്ചേശ്വരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ശങ്കര്‍ റെ. ഘടകങ്ങളെല്ലാം അനുകൂലമാണ്. തന്നെ അറിയാത്തവരില്ല മണ്ഡലത്തില്‍. ജനങ്ങള്‍ തന്നെയാണ് പ്രതിനിധിയായി ആഗ്രഹിക്കുന്നത്. നല്ല പോളിംഗ് ശതമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

India Kerala

അഞ്ച് മണ്ഡലങ്ങള്‍ പോളിംഗ് ബൂത്തിലേക്ക്; പ്രതീക്ഷയോടെ മുന്നണികള്‍

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ 7 മണി മുതലാണ് വോട്ടെടുപ്പ് നടക്കുന്നത്. അതേസമയം സംസ്ഥാനത്ത് മിക്കയിടങ്ങളിലും കനത്ത മഴ തുടരുകയാണ്. മഴ വോട്ടെടുപ്പിനെ ബാധിക്കുമെന്നും ആശങ്കയുണ്ട്. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ 9.5 ലക്ഷത്തോളം വോട്ടർമാർമാരാണ് ഇന്ന് വിധിയെഴുതുന്നത്. സംസ്ഥാന രാഷ്ട്രീയത്തിൽ നിർണ്ണായക ചലനങ്ങൾ ഉണ്ടാക്കുമെന്നതിനാൽ തന്നെ മൂന്ന് മുന്നണികൾക്കും തെരഞ്ഞെടുപ്പ് ഫലം പ്രധാനപ്പെട്ടതാണ്. അടുത്ത വർഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാനും വിജയം അനിവാര്യം. അതുകൊണ്ട് തന്നെ കയ്യിലുളള സകല ആയുധങ്ങളും പയറ്റിയാണ് […]

India Kerala

അറബിക്കടലില്‍ ന്യൂനമര്‍ദം: മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും കനത്ത മഴ

മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും കനത്ത മഴ. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് മഴക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 36 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമാകാന്‍ സാധ്യതയുണ്ട്. അഞ്ച് ദിവസം കനത്തമഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊച്ചി നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലായി. കൊച്ചിയിലും കൊല്ലത്തും പലയിടങ്ങളും വീടുകളില്‍ വെള്ളം കയറി. സ്ഥിതിഗതികൾ ഓരോ നിമിഷവും നിരീക്ഷിക്കുകയാണെന്നും അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കലക്ടര്‍മാര്‍ അറിയിച്ചു. സംസ്ഥാനത്ത് […]

India Kerala

കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കനത്ത മഴയെ തുടര്‍ന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അംഗനവാടികള്‍ എന്നിവ ഉള്‍പ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. യൂണിവേഴ്സിറ്റി,ബോര്‍ഡ് പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും. എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. കൊല്ലം ജില്ലയില്‍ കൊട്ടാരക്കര താലൂക്കിലും പുനലൂര്‍ […]

India Kerala

ഓര്‍ത്തോഡോക്സ് സഭയെ അപമാനിച്ച്‌ കെ സുരേന്ദ്രന്റെ പ്രചാരണം; പ്രതിഷേധം ശക്തം

പത്തനംതിട്ട : ഓര്‍ത്തോഡോക്സ് സഭയുടെ പരമാധ്യക്ഷനും, മലങ്കര മെത്രാപ്പോലീത്തയുമായ കാതോലിക്ക ബാവായുടെ ഔദ്യോഗിക ചിഹ്നവും അദ്ദേഹത്തിന്റെ ഫോട്ടോയും ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ പ്രചാരണത്തിനായി ഉപയോഗിച്ചതിനെതിരെ സഭയില്‍ പ്രതിഷേധം ശക്തമാകുന്നു . തങ്ങളുടെ മതവികാരത്തെ അപമാനിച്ചതിനെതിരെ സഭയിലെ ഒരു പറ്റം വിശ്വാസികള്‍ ചേര്‍ന്ന് ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കി. കത്തോലിക്കാ സഭയുടെ പാട്ടു കുര്‍ബ്ബാനയിലും, മാര്‍ത്തോമാ, പെന്തക്കോസ് സഭകളുടെ ഗാന ശുശ്രുഷയിലും ഉപയോഗിക്കുന്ന ‘യിസ്രായേലിന്‍ നാഥനായി വാഴുമേക ദൈവം’ എന്ന ഗാനത്തിന്റെ ഈണത്തില്‍ സുരേന്ദ്രന് വേണ്ടി വരികള്‍ എഴുതി […]

India Kerala

കൂടത്തായി കൊലപാതകം: ജോളിക്കും കൂട്ടു പ്രതികള്‍ക്കും ജാമ്യമില്ല, കേസിന്റെ വക്കാലത്ത് സംബന്ധിച്ച്‌ തര്‍ക്കം

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരയിലെ പ്രതികള്‍ക്ക് ജാമ്യമില്ല. കേസിലെ മുഖ്യ പ്രതി ജോളിയുടേയും കൂട്ടുപ്രതികളുടെയും ജാമ്യാപേക്ഷയാണ് താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. ഇവരുടെ ജുഡീഷ്യല്‍ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടി.അതേ സമയം സൗജന്യ നിയമസഹായം നല്‍കേണ്ടത് കോടതിയാണെന്ന് ബാര്‍ അസോസിയേഷന്‍ ഭാരവഹികള്‍ കോടതിയില്‍ വാദിച്ചു. ബാര്‍ അസോസിയേഷനില്‍ അംഗമല്ലാത്ത പുറത്തുനിന്നുള്ള അഭിഭാഷകര്‍ക്ക് സൗജന്യ വക്കാലത്ത് നല്‍കിയത് നിയമവിരുദ്ധമാണെന്നും വാദമുണ്ടായി. ജോളിയുടെ കേസിന്റെ വക്കാലത്ത് സംബന്ധിച്ചാണ് കോടതിയില്‍ വാദങ്ങളുണ്ടായത്.എന്നാല്‍ ജോളി വിദ്യാഭ്യാസമുള്ളയാളാണെന്നും അവരതില്‍ സ്വമേധയാ […]

India Kerala

ബിപിസിഎല്‍ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. മുപ്പതിനായിരത്തിലേറെ സ്ഥിരം ജീവനക്കാരെയും കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെയും ഈ നീക്കം ദോഷകരമായി ബാധിക്കും. ലാഭകരമായി പ്രവര്‍ത്തിക്കുന്ന കമ്ബനി പൊതുമേഖലയില്‍ നിലനിര്‍ത്തേണ്ടത് രാജ്യതാല്പര്യമാണെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു. പ്രധാനമന്ത്രിക്ക് കത്തയച്ച കാര്യം ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഫേസ്ബുക്ക് പോസ്റ്റ്: ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) സ്വകാര്യ വല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പ്രധാനമന്ത്രി […]