താനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നാലംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് തീരദേശ മേഖലയിൽ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താൽ തുടരുകയാണ്. സംഘർഷ സാധ്യത ഒഴിവാക്കാനാണ് പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരും കൊല്ലപ്പെട്ട ഇസ്ഹാഖിന്റെ ബന്ധുക്കളുമായ ഏതാനും പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. നാലംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ജില്ലാ പോലീസ് […]
Kerala
അരൂരിലെ തോല്‍വിയില്‍ തന്നെ പഴിക്കണ്ടെന്ന് ജി. സുധാകരന്‍
അരൂരിലെ തോല്‍വിയില്‍ തന്നെ പഴിചാരുന്നതില്‍ അതൃപ്തി പരസ്യമാക്കി മന്ത്രി ജി. സുധാകരന്‍. പൂതന പരാമര്‍ശം തോല്‍വിക്ക് കാരണമായെന്ന് പറയുന്ന നേതാക്കള്‍ക്ക് വേറെ അജണ്ടയുണ്ടെന്ന് ജി. സുധാകരന്‍ പറഞ്ഞു. മറ്റു പ്രശ്നങ്ങള്‍ ചര്‍ച്ചയാവാതിരിക്കാനാണ് ഇത്തരം കള്ളപ്രചാരണമെന്നും സുധാകരന്‍ വ്യക്തമാക്കി. തന്‍റെ പൂതന പരാമര്‍ശല്ല തോല്‍വിക്ക് കാരണം. അത്തരം കള്ളപ്രചാരണങ്ങള്‍ക്ക് പിന്നില്‍ അജണ്ടയുണ്ട്. ചില സമുദായങ്ങളുടെ വോട്ട് കിട്ടാത്തതാണ് തോല്‍വിക്ക് കാരണം. അത് പരിശോധിക്കണം. വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ പ്രതിരോധിക്കാത്ത പാര്‍ട്ടി നേതാക്കള്‍ക്കെതിരെയും ജി. സുധാകരന്‍ പറഞ്ഞു. ജില്ലയിലെ മുതിര്‍ന്ന നേതാവിനെയും […]
മരടിൽ കടുത്ത വിമര്‍ശനവുമായി വീണ്ടും സുപ്രീംകോടതി
ഫ്ലാറ്റുകള്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി തേടിയുള്ള ക്രഡായിയുടെ അപേക്ഷ തള്ളിയാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ശകാരം. ഉത്തരവില്‍ നിന്ന് ഒരു സെന്‍റീമീറ്റര്‍ പോലും പിന്നോട്ടില്ലെന്നും എല്ലാ ഫ്ലാറ്റുടമകള്‍ക്കും 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന് പകരം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് റിയല്‍ എസ്റ്റേറ്റ് അസോസിയേഷനായ ക്രഡായ് സുപ്രീംകോടതിയെ സമീപിച്ചത്. അപേക്ഷ തള്ളിയ കോടതി കടുത്ത ശകാരമാണ് നടത്തിയത്. കോടതിയുടെ സമയം പാഴാക്കരുത്. നേരത്തെ പുറപ്പെടുവിച്ച ഉത്തരവില്‍ നിന്ന് ഒരു […]
കോട്ടയം മുണ്ടക്കയത്ത് വാഹനാപകടത്തില്‍ മുന്നു പേര്‍ മരിച്ചു
കോട്ടയം മുണ്ടക്കയം ചോറ്റിയിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. ലോറിയും കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. ലോറി കാറിലിടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായത്. തമിഴ്നാട്ടിൽ നിന്നും വന്ന ലോറി ആണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ മരിച്ച ഒരാൾ മുണ്ടക്കയം പെരുവന്താനം സ്വദേശി ശ്രീധരൻ പിള്ളയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റ രണ്ട് പേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരടിലെ മുഴുവന്‍ ഫ്ലാറ്റുടമകള്‍ക്കും 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി
മരടിലെ മുഴുവന്‍ ഫ്ലാറ്റുടമകള്‍ക്കും 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. രേഖകളില്‍ കുറഞ്ഞ നിരക്കുള്ള ഫ്ലാറ്റ് ഉടമകള്‍ക്കും 25 ലക്ഷം വീതം നല്‍കണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ഉത്തരവിട്ടു. തുക ഫ്ലാറ്റ് നിര്‍മാതാക്കള്‍ കെട്ടിവെക്കണം. ഇതിനായി 20 കോടി രൂപ കെട്ടിവെക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഫ്ലാറ്റ് ഉടമകളുടെ ഹരജി പരിഗണിച്ചാണ് സുപ്രീകോടതി ഉത്തരവിട്ടത്. അനധികൃതമായി നിര്‍മ്മിച്ച ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന ഉത്തരവില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി. കോടതി ഉത്തരവില്‍ ഒരുവരി […]
ആര്‍.എസ്.എസ് വോട്ടുകള്‍ സിപിഎമ്മിന് മറിച്ചു; കെ.മുരളീധരന്‍
വട്ടിയൂര്‍ക്കാവില്‍ ആര്‍.എസ്.എസിന്റെ വോട്ടുകള്‍ സി.പി.എം മറിക്കുമെന്ന് പറഞ്ഞത് വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലെന്ന് കെ.മുരളീധരന്‍. തെരഞ്ഞെടുപ്പില്‍ തോറ്റത് കൊണ്ട് എന്‍.എസ്.എസിനെ തള്ളിപ്പറയുന്നത് ശരിയല്ല. പാര്‍ട്ടിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ മൊത്തത്തില്‍ അഴിച്ചു പണിയുണ്ടാകണം. സ്ഥാനാര്‍ഥിക്ക് വേണ്ടി പൂര്‍ണമായി പ്രവര്‍ത്തിച്ചുവെന്നും താന്‍ മത്സരിച്ചപ്പോള്‍ ആരും കൂടെയുണ്ടായിരുന്നില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു. ആര്‍.എസ്.എസ് വോട്ടുകള്‍ സിപിഎമ്മിന് മറിച്ചതാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിന് കാരണമെന്നും ഇക്കാര്യം താന്‍ നേരത്തെ പറഞ്ഞിരുന്നതാണെന്നും മുരളീധരന്‍ പറഞ്ഞു. വിശ്വാസ സംരക്ഷണത്തിന്റെ പേരില്‍ ശക്തമായ നിലപാടെടുത്തത് യുഡിഎഫാണ്. അതുകൊണ്ടാണ് എന്‍.എസ്.എസ്, […]
അറബിക്കടലില്‍ ‘ക്യാര്‍’ ചുഴലിക്കാറ്റ്; കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത
അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി. ക്യാര്‍ ചുഴലിക്കാറ്റെന്ന് പേരിട്ട ന്യൂനമര്‍ദം മഹാരാഷ്ട്ര തീരത്തോട് അടുക്കുന്ന സാഹചര്യത്തില്‍ രത്നഗിരിയിലും മുംബൈയിലും ജാഗ്രതാ നിര്‍ദേശം നല്‍കി. ഒമാൻ ലക്ഷ്യമാക്കി നീങ്ങുന്ന കാറ്റ് ഈ മാസം അവസാനത്തോടെ സലാലക്ക് സമീപം കര തൊട്ടേക്കും. ക്യാര്‍ കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ […]
സൌമിനി ജെയിനെ കൊച്ചി മേയര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ നീക്കം
സൌമിനി ജെയിനെ കൊച്ചി മേയര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ നീക്കം. മേയറെ മാറ്റുന്നത് സംബന്ധിച്ച് എ,ഐ ഗ്രൂപ്പുകള്‍ ധാരണയിലെത്തിയതായാണ് സൂചന. ഉപതെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം കുറഞ്ഞതും കോര്‍പ്പറേഷനെതിരായ ഹൈക്കോടതി വിമര്‍ശനവുമാണ് നീക്കത്തിന് പിന്നില്‍. പാര്‍ട്ടി പറഞ്ഞാല്‍ മാറി നില്‍ക്കാന്‍ തയ്യാറാണെന്ന് സൌമിനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാജി വയ്ക്കേണ്ട സാഹചര്യം നിലവിലില്ല.. കായലിലെ ജലനിരപ്പ് വര്‍ധിച്ചതാണ് നഗരത്തിലെ വെള്ളക്കെട്ടിന് കാരണമെന്നും മേയര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഹൈക്കോടതിക്ക് പിന്നാലെ മേയര്‍ക്കെതിരെ രൂക്ഷവിമര്‍ശവുമായി എറണാകുളം എം.പി ഹൈബി ഈഡന്‍ രംഗത്തെത്തിയിരുന്നു. ജനങ്ങളുമായി […]
താനൂരിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; പി ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്ന് പി.കെ ഫിറോസ്
താനൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖ് കൊല്ലപ്പെട്ട സംഭവത്തില്‍ സി.പി.ഐ.എം സംസ്ഥാന സമിതി അംഗം പി.ജയരാജന്റെ ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. പ്രദേശത്ത് ഒരാഴ്ച മുമ്പ് പി.ജയരാജന്‍ സന്ദര്‍ശനം നടത്തിയിരുന്നു എന്നും അതിന് ശേഷം സി.പി.ഐ.എം പ്രവര്‍ത്തകര്‍ ‘കൗണ്ട് ഡൗണ്‍’ എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായി പ്രദേശത്തുള്ളവര്‍ പറഞ്ഞതായും പി.കെ ഫിറോസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അതിന് ശേഷമാണ് കൊലപാതകം നടന്നതെന്ന് ഫിറോസ് ആരോപിക്കുന്നു. ഇസ്ഹാഖിന്റെ കൊലപാതകത്തിന് ശേഷമാണ് വാട്‌സ്അപ്പ് സ്റ്റാറ്റസിന്റെ […]
മുസ്‍ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; മലപ്പുറത്ത് തീരദേശ മേഖലകളില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍
മലപ്പുറം ജില്ലയിലെ തീരദേശ മേഖലകളില്‍ വെള്ളിയാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. താനൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി, പരപ്പനങ്ങാടി, എന്നിവിടങ്ങളില്‍ രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. വ്യാഴാഴ്ച വൈകീട്ട് 7.50നാണ് മുസ്‍ലിം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖ് അഞ്ചുടി ജുമാമസ്ജിദിലേക്ക് നമസ്കാരത്തിന് പോകുന്ന സമയം പള്ളിക്കടുത്ത് വെച്ച് അക്രമത്തിനിരയായത്. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇസ്ഹാഖിനെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാഷ്ട്രീയ […]












