വാളായര്‍ സംഭവത്തില്‍ പ്രതിഷേധിച്ച് മന്ത്രി എ.കെ ബാലനെതിരെ കെ.എസ്.യുവിന്‍റെ കരിങ്കൊടി പ്രതിഷേധം. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസിന്‍റെ മുന്നില്‍ വെച്ചായിരുന്നു പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാട്ടിയത്. പ്രതിഷേധിച്ച മൂന്ന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.
Kerala
എഴുത്തച്ഛൻ പുരസ്ക്കാരം ആനന്ദിന്
ഈ വര്‍ഷത്തെ എഴുത്തച്ഛൻ പുരസ്ക്കാരം ആനന്ദിന്. ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ നാമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യപുരസ്കാരമാണ് എഴുത്തച്ഛന്‍ പുരസ്ക്കാരം. അഞ്ച് ലക്ഷം രൂപയാണ് പുരസ്ക്കാരത്തുക. നോവൽ, കഥ, നാടകം, ലേഖനം, പഠനം തുടങ്ങിയ വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ ആനന്ദിന്റെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആൾക്കൂട്ടം എന്ന കൃതിക്ക് യശ്പാൽ അവാർഡും അഭയാർത്ഥികൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചെങ്കിലും മുമ്പ് സ്വീകരിച്ചിരുന്നില്ല. വീടും തടവും, ജൈവമനുഷ്യൻ- ഇവ കേരള സാഹിത്യ അക്കാദമി അവാർഡും മരുഭൂമികൾ […]
വാളയാർ സംഭവം; സി.ബി.ഐ അന്വേഷണം വേണ്ടന്ന് ഹൈക്കോടതി
വാളയാർ സംഭവം സി.ബി.ഐയെ കൊണ്ട് പുനരന്വേഷിപ്പിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. ആരോപണങ്ങളുടെ ആധികാരികത ഉറപ്പിക്കാതെ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഹർജിയെന്ന് കോടതി വിലയിരുത്തി. പ്രതികളെ വെറുതെ വിട്ട ഉത്തരവ് റദ്ദാക്കാതെ പുതിയ അന്വേഷണം സാധ്യമല്ലന്ന് സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. പത്രറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണോ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് ഹര്‍ജിക്കാരനോട് കോടതി ചോദിച്ചു. പത്ര റിപ്പോര്‍ട്ടുകളെല്ലാം ശരിയാണെന്ന് എന്താണുറപ്പെന്ന് ചോദിച്ച കോടതി, സംസ്ഥാനത്ത് പൊതുവില്‍ പോക്‌സോ കേസുകളില്‍ പ്രതികള്‍ […]
ചാവക്കാട് നിന്നും മത്സ്യ ബന്ധനത്തിന് പോയ ആളെ കാണാതായി
ചാവക്കാട് നിന്നും മത്സ്യ ബന്ധനത്തിന് പോയ ആറംഗ സംഘത്തിലെ ഒരാളെ കാണാതായി .രാജീവന്‍ എന്നയാളെയാണ് കാണാതായത്. അഞ്ച് പേര്‍ കണ്ണൂര്‍ ആഴിക്കരയിലെത്തി. വടകരയിൽ നിന്ന് കടലിൽ പോയി കാണാതായ മത്സ്യത്തൊഴിലാളികളുടെ രണ്ടാമത്തെ സംഘത്തെയും കോസ്റ്റ് ഗാര്‍ഡ് കണ്ണൂരിലെത്തിച്ചു. ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയി നങ്കൂരമിടാനാകാതെ കാസർകോട് നീലേശ്വരം അഴിത്തലയിൽ കടലിൽ കുടുങ്ങിയ ബോട്ടുകൾ കരക്കെത്തിച്ചു. സി.കെ സുൽത്താൻ ,രക്ഷകൻ എന്നീ ബോട്ടുകളാണ് കരക്കെത്തിച്ചത്.
ജോസ് കെ. മാണിക്ക് തിരിച്ചടി; ചെയര്‍മാന്‍ സ്ഥാനത്ത് തുടരാനാകില്ല
കോട്ടയത്ത് ചേർന്ന സംസ്ഥാന കമ്മിറ്റി കേരളാ കോണ്‍ഗ്രസ് എം. ചെയർമാനായി ജോസ് കെ. മാണിയെ തെരഞ്ഞെടുത്ത നടപടി സ്റ്റേ ചെയ്ത ഇടുക്കി കോടതിയുടെ വിധി കട്ടപ്പന സബ് കോടതി ശരിവച്ചു. സ്റ്റേ നീക്കണമെന്ന് ആവശ്യപ്പട്ട് ജോസ് കെ. മാണി വിഭാഗം സമർപ്പിച്ച അപ്പീല്‍ കട്ടപ്പന സബ് കോടതി തള്ളി. യഥാര്‍ഥ കേരള കോണ്‍ഗ്രസ് ആരെന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനിക്കേണ്ടത് ജോസ് കെ. മാണി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ എല്ലാ വസ്തുതകളുമുണ്ട്. വിധിപകര്‍പ്പ് കിട്ടിയ ശേഷം […]
വാളയാര്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ കാണാനാകാതെ ബാലാവകാശ കമ്മീഷന്‍ മടങ്ങി
വാളയാര്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ കാണാനാകാതെ ബാലാവകാശ കമ്മീഷന്‍ അംഗം ഡല്‍ഹിയിലേക്ക് മടങ്ങി. രക്ഷിതാക്കള്‍ തിരുവനന്തപുരത്ത് നിന്നും ഇതുവരെ പാലക്കാട് എത്തിയില്ല. കലക്ടറെയും എസ്.പിയെയും കാണാന്‍ കഴിഞ്ഞില്ലെന്നും ഇവരെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കുമെന്നും കമ്മീഷന്‍ അംഗം യെശ്വിന്‍ ജയിന്‍ പറഞ്ഞു. ഇന്നലെ കമ്മീഷന്‍ പാലക്കാട് എത്തിയിരുന്നെങ്കിലും കലക്ടറും എസ്.പിയും സ്ഥലത്തില്ലാത്തതിനാല്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വാളയാര്‍ വിഷയത്തില്‍ ശക്തമായ സമരം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ചയോടെ മൂന്ന് പേരെ വെറുതെവിട്ട കേസിലെ വിധിപകര്‍പ്പ് ലഭിക്കും .തുടര്‍ന്നാണ് അപ്പീല്‍ പോകണമോ,തുടരന്വേഷണം വേണമോ എന്ന് സര്‍ക്കാര്‍ തീരുമാനം […]
കേരളത്തില്‍ ‘മഹാ’ ഭീതിയൊഴിഞ്ഞു; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കേരളത്തില്‍ മഹ ചുഴലിക്കാറ്റിന്റെ ആശങ്ക ഒഴിഞ്ഞു. മഹ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ച് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുകയാണ്. അതേസമയം സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുകയാണ്.എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് . എന്നാല്‍ തീരപ്രദേശങ്ങളില്‍ ജാഗ്രതാനിര്‍ദേശം നിലനില്‍ക്കുകയാണ. നാല് മീറ്ററില്‍ അധികം ഉയരുമുള്ള വന്‍തിരമാലകള്‍ ഉണ്ടാകുമെന്ന് സമുദ്ര നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരളം , കന്യാകുമാരി, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനുള്ള നിരോധനം നിലനില്‍ക്കുകയാണ്.
ജോളിയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും; വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടും
കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയുടെ പോലീസ് കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. ആല്‍ഫൈന്‍ വധക്കേസില്‍ വീണ്ടും ജോളിയെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. അതേ സമയം ജോളിയുടെ മക്കളുടെ രഹസ്യമൊഴി ഇന്ന് കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തും. ആല്‍ഫൈന്‍ വധക്കേസില്‍ ഇന്ന് കസ്റ്റഡി കാലാവധി കഴിയുന്ന സാഹചര്യത്തില്‍ വൈകിട്ട് ജോളിയെ താമരശേരി കോടതിയില്‍ അന്വേഷണ സംഘം ഹാജരാക്കും. വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. തെളിവെടുപ്പിനായി കൂടുതല്‍ സമയം […]
മേയര്‍ സ്ഥാനത്ത് നിന്ന് സൌമിനി ജെയിനെ മാറ്റാന്‍ സമ്മര്‍ദ്ദ നീക്കവുമായി ജില്ലാ കോണ്‍ഗ്രസ് നേതൃത്വം
കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്ത് നിന്ന് സൌമിനി ജെയിനെ മാറ്റാന്‍ സമ്മര്‍ദ്ദ നീക്കവുമായി ജില്ലാ കോണ്‍ഗ്രസ് നേതൃത്വം. തിരുവനന്തപുരത്തുള്ള എം.പി ഹൈബി ഈഡന്റെയും എം.എല്‍.എ ടി.ജെ വിനോദിന്റെയും നേതൃത്വത്തില്‍ കെ.പി.സി.സി യില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ജില്ലാ നേതൃത്വത്തിന്റെ ശ്രമം. എന്നാല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരെ കൂടെ കൂട്ടി പ്രതിരോധത്തിലാക്കാനുള്ള തീരുമാനത്തിലാണ് മേയര്‍. മേയറെ തല്‍ക്കാലം മാറ്റേണ്ടെന്ന തീരുമാനത്തിലാണ് കെ.പി.സി.സി അധ്യക്ഷനെങ്കിലും ഇതിനെ ഏത് വിധേനയും മറികടക്കാനാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ ആലോചന. മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത എം.പിമാരുടെ […]
എറണാകുളത്ത് നാശം വിതച്ച് കനത്ത മഴ; വീടുകള്‍ വെള്ളത്തിനടിയില്‍, 800ലധികം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പില്‍
എറണാകുളത്ത് ഇന്നലെ പെയ്ത ശക്തമായ മഴ ഏറ്റവും കൂടുതല്‍ ബാധിച്ചത് തീരദേശ മേഖലകളിലാണ്. ചെല്ലാനം, ഫോര്‍ട്ട് കൊച്ചി, വൈപ്പിന്‍ പ്രദേശങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മ്മിക്കാത്തതാണ് വീടുകളിലേക്ക് വെള്ളം കയറാന്‍ കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ചെല്ലാനം, ഫോര്‍ട്ട്കൊച്ചി, വൈപ്പിന്‍ തുടങ്ങിയ തീരങ്ങളിലാണ് ഇന്നലെ കടല്‍ക്ഷോഭം രൂക്ഷമായത്. 800ലധികം ആളുകളാണ് നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് വൈപ്പിന്‍ മേഖലയിലെ ഞാറക്കല്‍, നായരമ്പലം, എടവനക്കാട് പ്രദേശങ്ങളിലെ ആളുകള്‍ ആണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. താഴ്ന്ന […]












