മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തിനായി തുറന്ന ശബരിമലയിൽ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കിയതും തീർത്ഥാടകരുടെ വരവ് കൂടാൻ കാരണമായിട്ടുണ്ട്. ശബരിമലയിലും പരിസര പ്രദേശങ്ങളിലും ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വൃശ്ചികം ഒന്നായിരുന്ന ഇന്നലെ വലിയ ഭക്തജന തിരക്കാണ് ശബരിമലയിൽ അനുഭവപ്പെട്ടത്. തീർത്ഥാടകരിൽ കൂടുതൽ എത്തുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നാണ്. കഴിഞ്ഞ വർഷം ഇവരുടെ വരവിലും കുറവുണ്ടായിരുന്നു. സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ശബരിമലയിൽ സംഘർഷ സാധ്യത ഇല്ലാത്തതിനാൽ വരും ദിവസങ്ങിലും തിരക്കേറും. […]
Kerala
ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ പൂര്‍ത്തിയായതോടെ 400 കെ.വി ശൃംഖലയിലൂടെ ഇന്ത്യയുടെ ഏതു ഭാഗത്തുനിന്നും കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാന്‍ കഴിയും. അടൂര്‍ ഗ്രീന്‍ വാലി ഓഡിറ്റോറിയത്തില്‍ ഇന്ന് വൈകിട്ട് അഞ്ചിനാണ് ഉദ്ഘാടനം. വൈദ്യുതി മന്ത്രി എം.എം മണി അധ്യക്ഷതവഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും.
മാര്‍ക്ക് തട്ടിപ്പ്; സാങ്കേതിക വിദഗ്ദരടങ്ങിയ സംഘം യൂണിവേഴ്സിറ്റിയില്‍ ഇന്ന് പരിശോധന നടത്തും
കേരള യൂണിവേഴ്സിറ്റിയിലെ മാര്‍ക്ക് തട്ടിപ്പ് അന്വേഷിക്കുന്ന സാങ്കേതിക വിദഗ്ദരടങ്ങിയ സംഘം ഇന്ന് യൂനിവേഴ്സിറ്റിയിലെത്തി പരിശോധന നടത്തും. പുറത്തു നിന്നുള്ള സാങ്കേതിക വിദഗ്ദനടക്കമുള്ള സംഘമാണ് മാര്‍ക്ക് തട്ടിപ്പ് അന്വേഷിക്കുന്നത്. മാര്‍ക്ക് തട്ടിപ്പ് നിയമസഭയെയും പ്രക്ഷുബ്ദമാക്കും. പ്രോ വൈസ് ചാന്‍സര്‍ അജയകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മാര്‍ക്ക് തട്ടിപ്പ് അന്വേഷിക്കുന്നത്. പരീക്ഷ സെന്‍ററിലെ കംപ്യൂട്ടറുകളിലെ ഐ ഡി ഉപയോഗപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത് എന്നതിനാലാണ് സാങ്കേതി വിദഗ്ദര്‍ കൂടി ഉള്‍പ്പെട്ട സംഘത്തെ നിയോഗിച്ചത്. സംഘം ഇന്ന് യൂനിവേഴ്സിറ്റിയിലെത്തി പരിശോധന നടത്തി. പരീക്ഷാ കണ്‍ട്രോളറോടും […]
ഫാത്തിമയുടെ മാതാപിതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും
മദ്രാസ് ഐഐടിയിൽ മരിച്ച ഫാത്തിമ ലത്തീഫിന്‍റെ പിതാവും ബന്ധുക്കളും ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് ഫാത്തിമയുടെ പിതാവ് അബ്ദുൽ ലത്തീഫ് പറഞ്ഞു. വിഷയം ഇന്ന് പാർലമെന്‍റ് സമ്മേളനത്തിലും ചർച്ചയാകും. ഫാത്തിമയുടെ മരണം ദേശീയതലത്തിൽ തന്നെ വലിയ ചർച്ചയായത്തിന് പിന്നാലെയാണ് കേസിൽ കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകുന്നത്. കോട്ടൂർപ്പുറം പോലീസിന്‍റെ അന്വേഷണത്തിൽ പരാതിയുണ്ടായിരുന്നെങ്കിലും നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നായിരുന്നു പിതാവിന്‍റെ പ്രതികരണം. ഒരുമാസത്തെ സംഭവങ്ങളുടെ കുറിപ്പുകൾ ഫാത്തിമയുടെ […]
ഫാത്തിമയുടെ മരണത്തില്‍ അന്വഷണം വേഗത്തിലാക്കണം
മദ്രാസ് ഐ.ഐ.ടി വിദ്യാർഥി ഫാത്തിമയുടെ മരണത്തിൽ വേഗത്തിൽ നടപടി ആവശ്യപ്പെട്ട് നിരാഹാരം ആരംഭിക്കുമെന്ന് ചിന്താബാർ സംഘടന. ഐഐടിയിലെ വിദ്യാർത്ഥികൾ കൂടി ഉൾപ്പെട്ട സംഘടനയാണിത്. ആരോപണ വിധേയരായവരുടെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. ഫാത്തിമയുടെ മരണം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും നടപടി വൈകുന്ന സാഹചര്യത്തിലാണ് നിരാഹാര സമരം ആരംഭിക്കുമെന്ന് സാംസ്കാരിക കൂട്ടായ്മയായ ചിന്താബാർ ഫെയ്സ്ബുക്കിലൂടെ പ്രഖ്യാപിച്ചത്. അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ ഐഐടി ഡയറക്ടർക്ക് നൽകിയ കത്തിൽ തീരുമാനം വേഗത്തിലാക്കണം. അതുണ്ടായില്ലെങ്കിൽ റിലേ നിരാഹാര സമരത്തിലേക്ക് കടക്കുമെന്നാണ് പ്രഖ്യാപനം. ആരോപണ വിധേയരായ […]
വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ
സംസ്ഥാന വൈദ്യുതി മേഖലയ്ക്ക് വലിയ പ്രോത്സാഹനമായി ഇടമണ്‍-കൊച്ചി പവര്‍ ലൈന്‍ ചാര്‍ജിംഗ് തുടങ്ങി. ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ പൂര്‍ത്തിയായതോടെ 400 കെ.വി ശൃംഖലയിലൂടെ ഇന്ത്യയുടെ ഏതു ഭാഗത്തുനിന്നും കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാന്‍ കഴിയും. ഇടമണ്‍-കൊച്ചി 400 കെ.വി.ലൈന്‍ (148.3 കി.മീ) പൂര്‍ത്തിയായതോടെ കേരളത്തിന്റെ വൈദ്യുതി മേഖലയില്‍ വലിയ മാറ്റമുണ്ടാക്കുന്ന തിരുനെല്‍വേലി-കൊച്ചി-ഉദുമല്‍പെട്ട് 400 കെ.വി പവര്‍ ഹൈവേ (437 കി.മീ)യാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. 2000 മെഗാവാട്ട് പ്രസരണശേഷിയുള്ള ഈ ലൈനിലൂടെ വൈദ്യുതി എത്തി തുടങ്ങിയപ്പോള്‍ കേരളത്തിലെ പ്രസരണ ശൃംഖലയില്‍ ശരാശരി […]
പെരിയ ഇരട്ടക്കൊലപാതക കേസ്; അന്വേഷണം ഏറ്റെടുക്കുമെന്ന് സി.ബി.ഐ
പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷണം ഏറ്റെടുക്കാന്‍ കോടതി ഉത്തരവിനായി കാത്തിരിക്കുകയാണെന്ന് സി.ബി.ഐ. സിംഗിള്‍ ബെഞ്ച് ഉത്തരവിനെ തുടര്‍ന്ന് എഫ്.ഐ.ആര്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. ഹൈക്കോടതിയിലാണ് സി.ബി.ഐ നിലപാട് വ്യക്തമാക്കിയത്. കേസ് സി.ബി.ഐക്ക് വിട്ട സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ വിധിപറയാന്‍ മാറ്റി. 2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന കല്ല്യോട്ട് ഏച്ചിലടുക്കത്തെ എ.പീതാംബരന്‍ (45), ഏച്ചിലടുക്കത്തെ സി.ജെ.സജി എന്ന […]
മീനച്ചിലാറ്റില്‍ കാണാതായ മൂന്നാമത്തെ വിദ്യാര്‍ഥിയുടേയും മൃതദേഹം കണ്ടെത്തി
കോട്ടയം മീനച്ചിലാറ്റില്‍ കാണാതായ മൂന്നാമത്തെ വിദ്യാര്‍ഥിയുടേയും മൃതദേഹം കണ്ടെത്തി. വടവാതൂര്‍ സ്വദേശി അശ്വിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. പുലര്‍ച്ചെ മുതല്‍ ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചിലിനൊടുവില്‍ 9 മണിയോടെയാണ് ഒരു മൃതദേഹം കൂടി കണ്ടെത്തിയത്. വടവാതൂര്‍ സ്വദേശി അശ്വിന്‍ പ്രദീപിന്റെയാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചു. മറ്റ് രണ്ട് വിദ്യാര്‍ഥികളെയും കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിന്ന് തന്നെയാണ് അശ്വിന്റെയും മൃതദേഹം കണ്ടെത്തിയത്. ആറ്റില്‍ ഒഴുക്കുണ്ടായിരുന്നെങ്കിലും അപകടം നടന്നത് തീരത്തോട് ചേര്‍ന്നായിരുന്നു. ആയതിനാല്‍ മൃതദേഹങ്ങള്‍ മറ്റിടങ്ങളിലേക്ക് ഒഴുകി പോയിരുന്നില്ല. ഇന്നലെ ഒരു […]
ശബരിമലയുമായി ബന്ധപ്പെട്ട സത്യവാങ്മൂലം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഉമ്മന്‍ചാണ്ടി
ശബരിമലയുമായി ബന്ധപ്പെട്ട സത്യവാങ്മൂലം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിലപാടുകള്‍ പുനഃപരിശോധിക്കാനുള്ള സുവര്‍ണാവസരമാണ്. സുപ്രീംകോടതി തീരുമാനം ആരുടെയും വിജയമോ പരാജയമോ അല്ലെന്നും ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ പറഞ്ഞു.
വെജിറ്റേറിയന്‍ ഭക്ഷ്യവസ്തുക്കളുടെ വിലനിലവാരം ഏകീകരിച്ചു
കോട്ടയം ജില്ലയിലെയും എരുമേലിയിലെയും ഹോട്ടലുകളില്‍ വില്‍ക്കുന്ന വെജിറ്റേറിയന്‍ ഭക്ഷ്യവസ്തുക്കളുടെ വിലനിലവാരം ഏകീകരിച്ചു. ഊണിനും ചായയ്ക്കും ഉള്‍പ്പെടെ മുന്‍ വര്‍ഷത്തെ നിരക്ക് തുടരാനാണ് മന്ത്രി പി തിലോത്തമന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനം.ശബരിമല തീര്‍ത്ഥാടന കാലത്ത് ഭക്ഷണശാലകളില്‍ കര്‍ശന പരിശോധന ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. സസ്യാഹാരം വില്‍ക്കുന്ന ഹോട്ടലുകളില്‍ കഴിഞ്ഞ വര്‍ഷത്തെ വിലനിലവാരം തന്നെ തുടരാനാണ് തീരുമാനമായത്. എട്ട് കറികള്‍ ഉള്‍പ്പെടുന്ന കുത്തരി ഊണിന് അറുപത് രൂപയും, ആന്ധ്ര ഊണിന് അറുപത്തിയഞ്ച് രൂപയുമാണ് വില. കഞ്ഞിക്ക് മുപ്പത്തിയഞ്ച് രൂപയും […]











