India Kerala

അത്താണി കൊലപാതകം; അഞ്ച് പേര്‍ അറസ്റ്റില്‍

നെടുമ്പാശ്ശേരി അത്താണിയില്‍ ഗുണ്ടാതലവനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. കേസിലെ പ്രധാന പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. രണ്ട് ബൈക്കുകളിലായി എത്തിയവരാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ബിനോയിയുടെ കൊലപാതകത്തില്‍ കലാശിച്ചത്. അത്താണി ഡയാന ബാറിന് മുന്‍‌പില്‍ ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കേസിലെ നാല് മുതല്‍ ഏഴ് വരെ പ്രതകളെയാണ് റൂറല്‍ എസ്.പി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഗുഡ്സംഗത്തിലെ അംഗങ്ങളായ അഖില്‍, നിഖില്‍, അരുണ്‍, ജസ്റ്റിന്‍, […]

India Kerala

സാങ്കേതിക സമിതി ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും

കേരള യൂണിവേഴ്സിറ്റിയിലെ മാര്‍ക്ക് തട്ടിപ്പ് അന്വേഷിക്കാന്‍ നിയോഗിച്ച സാങ്കേതിക സമിതി ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. സോഫ്റ്റുവെയറിലെ തകരാറടക്കം പരിശോധിക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കമ്പ്യൂട്ടര്‍ സെന്ററിലെ ഡാറ്റ സീല്‍ ചെയ്യാന്‍ സര്‍വകലാശാല ക്രൈം ബ്രാഞ്ചിനെ അറിയിച്ചിരുന്നു. സിന്‍ഡിക്കേറ്റംഗം ഗോപ്ചന്ദിന്റെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതി ഇന്നലെ കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍, പരീക്ഷാ കണ്‍ട്രോളര്‍, പരീക്ഷാ വിഭാഗത്തിലെ ഏതാനം ഉദ്യോഗസ്ഥര്‍ എന്നിവരുമായി സംസാരിച്ചു. മാര്‍ക്ക് കൂടിയത് സംബന്ധിച്ച് വിശദീകരണവും കേട്ടു. ഈ കൂടിക്കാഴ്ചയിലാണ് സോഫ്റ്റ് വെയര്‍ തകരാറും കാരണമായിട്ടുണ്ടോ […]

India Kerala

ഫാത്തിമയുടെ മരണം; മൂന്ന് അധ്യാപകരെ ചോദ്യം ചെയ്തു,

മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാര്‍ഥി ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ മൂന്ന് അധ്യാപകരെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. സുദർശൻ പത്മനാഭൻ, ഹേമചന്ദ്രൻ, മിലിന്ദ് എന്നിവരെയാണ് ചോദ്യം ചെയ്തത്. മുന്നോട്ടുവച്ച ആവശ്യങ്ങൾ ഐ.ഐ.ടി അംഗീകരിക്കാത്ത സാഹചര്യത്തിൽ വിദ്യാർത്ഥികൾ നിരാഹാര സമരം തുടരുകയാണ്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അന്വേഷണ സംഘം അധ്യാപകരെ ചോദ്യം ചെയ്തത്. ഇത് മൂന്ന് മണിക്കൂറോളം നീണ്ടു. മൂന്ന് പേരെയും വെവ്വേറെ ഇടങ്ങളിൽ ഇരുത്തിയാണ് വിവരങ്ങൾ ശേഖരിച്ചത്. അന്വേഷണവുമായി മുൻപോട്ട് പോകുന്നുവെന്ന് മാത്രമാണ് അന്വേഷണ സംഘം […]

India Kerala

ഫാത്തിമയുടെ മരണം; വിദ്യാർത്ഥികൾ അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചു

മദ്രാസ് ഐ.ഐ.ടിയിലെ ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികളായവരെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചു. നടപടിയുണ്ടാകും വരെ സമരം തുടരും. മരണത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് ക്രൈംബ്രാഞ്ച് സമൻസ് അയച്ചിട്ടുണ്ട്. മലയാളി ഗവേഷക വിദ്യാർത്ഥികളായ ജസ്റ്റിൻ, അസർ എന്നിവരാണ് കാo പസിനുള്ളിൽ നിരാഹാരം അനുഷ്ഠിക്കുന്നത്. മരണം സംബന്ധിച്ച് ആഭ്യന്തര അന്വേഷണം നടത്തുക, കുറ്റവാളികളെ വേഗത്തിൽ പിടികൂടുക എന്നിവയാണ് ആവശ്യങ്ങൾ. സാംസ്കാരിക കൂട്ടായ്മയായ ചിന്താബാറിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥി സമരം. പൂർണമായ തെളിവുകൾ ലഭിച്ചിട്ടും പൊലിസ് നടപടി […]

India Kerala

അത്താണിയിൽ യുവാവിനെ മൂന്നംഗസംഘം വെട്ടിക്കൊലപ്പെടുത്തി; സിസിടിവി ദൃശ്യം പുറത്ത്

അത്താണിയിൽ യുവാവിനെ മൂന്നംഗസംഘം വെട്ടിക്കൊലപ്പെടുത്തി. കൊലപാതകത്തിന്‍റെ സി.സി ടിവി ദൃശ്യം പുറത്ത്. നെടുമ്പാശ്ശേരി അത്താണിയിലെ ബിനോയ് കൊലപാതകത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ രാത്രിയാണ് മൂന്നംഗ സംഘം ബിനോയിയെ വെട്ടി കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന ബിനുവിനും കൂട്ടാളികള്‍ക്കും വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. ഇന്നലെ രാത്രി എട്ട് മണിയോടെ അത്താണിയിലെ ബാറിൽ നിന്ന് പുറത്തിറങ്ങിയ ബിനോയിയെ കാറിലെത്തിയ മൂന്നംഗ ഗുണ്ട സംഘം വെട്ടികൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് ബിനോയിയെ റോഡിലിട്ട് അക്രമി സംഘം വെട്ടിയത്. […]

India Kerala

കേരള സർവകലശാല മാർക്ക് തട്ടിപ്പ്; തെളിവ് നശിപ്പിക്കാൻ ശ്രമം

കേരള സർവകലശാല മാർക്ക് തട്ടിപ്പിന്റെ തെളിവ് നശിപ്പിക്കാൻ ശ്രമം. 25 വിദ്യാർത്ഥികളുടെ മാർക്കും രജിസ്ടേഷനും ഡിലീറ്റ് ചെയ്തതായാണ് കണ്ടെത്തിയത്. അവധി ദിനമായ ഇന്നലെ കമ്പ്യൂട്ടർ സെൻറർ തുറന്നതും സംശയകരമാണ്. മോഡറേഷൻ കൂട്ടി നൽകി എന്ന് തെളിഞ്ഞ ബി.സി.എ കോഴ്സിലെ 25 വിദ്യാർത്ഥികളുടെ മാർക്കും രജിസ്ട്രേഷനുമാണ് ഡിലീറ്റ് ആക്കിയത്. ഡിലീറ്റ് ആക്കിയതിൽ ഇവരുടെ 2019ലെ മാർക്കും ഉൾപ്പെട്ടിട്ടുണ്ട്. മാർക്ക് തിരുത്തൽ പിടിക്കപ്പെടാതെ ഇരിക്കാനാണ് രജിസ്ട്രേഷൻ അടക്കം ഇല്ലാതാക്കിയത്. ഈ വിദ്യാർത്ഥികളുടെ ബാക്ക് അപ്പ് ഫയൽ പരിശോധിച്ചപ്പോഴാണ് ഡിലീറ്റ് ചെയ്തത് […]

India Kerala

യു.എ.പി.എ കേസ്; അലന്‍റെയും താഹയുടെയും റിമാന്‍ഡ് കാലാവധി 30 വരെ നീട്ടി

പന്തീരങ്കാവ് യു.എ.പി.എ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബിന്റെയും താഹ ഫസലിന്റെയും കസ്റ്റഡി കാലാവധി ഇന്നവസാനിച്ചു. അലനെ അഞ്ച് ദിവസത്തേക്കും താഹയെ നാല് ദിവസത്തേക്കുമായിരുന്നു പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നത്. വീണ്ടും കോടതിയില്‍ ഹാജരാക്കിയ ഇരുവരുടെയും കസ്റ്റഡി കാലാവധി 30 വരെ നീട്ടി കേസ് ഡയറി പൊലീസ് ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കി . യു.എ.പി.എ ചുമത്താവുന്ന തരത്തിലുള്ള യാതൊന്നും തങ്ങളിൽ നിന്ന് പിടിച്ചെടുത്തിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് ഇവർ ഹരജി നൽകിയിരിക്കുന്നത്. നേരത്തെ ഇവരുടെ ജാമ്യ ഹരജി കോഴിക്കോട് സെഷൻസ് കോടതി […]

India Kerala

മാവോയിസ്റ്റ് വേട്ട; നിലപാടില്‍ ഉറച്ച് മുഖ്യമന്ത്രി

മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് വേട്ട നിലപാടില്‍ ഉറച്ച് മുഖ്യമന്ത്രി പൊലീസ് ആത്മരക്ഷാര്‍ഥം തിരികെ വെടി വെക്കുകയായിരുന്നു. പൊലീസ് നടപടിയില്‍ വീഴ്ച സംഭവിച്ചോ എന്ന് പരിശോധിച്ച് വരികയാണ്. പിണറായി വിജയന്‍ പറഞ്ഞു

India Kerala

വാളയാര്‍ കേസ്; വീഴ്ച വരുത്തിയ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി

വാളയാര്‍ കേസില്‍ വീഴ്ച വരുത്തിയ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി വാളയാര്‍ കേസില്‍ വീഴ്ച വരുത്തിയ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കിയെന്ന് മുഖ്യമന്ത്രി. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

India Kerala

യു.എ.പി.എ അറസ്റ്റ്; കസ്റ്റഡി കാലാവധി ഇന്നവസാനിക്കും

പന്തീരങ്കാവ് യു.എ.പി.എ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബിന്റെയും താഹ ഫസലിന്റെയും കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. അലനെ അഞ്ച് ദിവസത്തേക്കും താഹയെ നാല് ദിവസത്തേക്കുമായിരുന്നു പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നത്. ഇരുവരെയും പോലീസ് വിശദമായി ചോദ്യം ചെയ്തെങ്കിലും ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നാമനെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. കസ്റ്റഡി കാലാവധി കഴിയുന്നതിനാൽ ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഇരുവരുടേയും ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. കേസ് ഡയറി പൊലീസ് ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും. . യു.എ.പി.എ ചുമത്താവുന്ന തരത്തിലുള്ള യാതൊന്നും തങ്ങളിൽ നിന്ന് […]