കേന്ദ്ര മന്ത്രി വി. മുരളീധരനും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനുമെതിരെ പൊലീസിൽ പരാതി. വാളയാറിലെ പെൺകുട്ടികളുടെ രക്ഷിതാക്കളുടെ ഫോട്ടോ പ്രദർശിപ്പിച്ചതിനെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി. മാധ്യമ പ്രവർത്തകർക്കും, പൊതുപ്രവർത്തകർക്കുമെതിരെ കേസ് എടുത്തതിൽ പ്രതിഷേധം തുടരുകയാണ്. വാളയാറിലെ സഹോദരിമാരുടെ രക്ഷിതാക്കളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനാൽ കേന്ദ്ര മന്ത്രി വി.മുരളീധരൻ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ എന്നിവർക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് എടുക്കണമെന്ന് പരാതിയിൽ ആവശ്യപെടുന്നു. കെ.പി.സി.സി ഒ.ബി.സി വിഭാഗം ചെയർമാനും, പാലക്കാട് […]
Kerala
സര്‍വജന സ്‌കൂളില്‍ ഇനി പുതിയ കെട്ടിടം
ക്ലാസ് മുറിയില്‍ നിന്നും പാമ്ബു കടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്‍ മരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട സര്‍വജന സ്‌കൂളിലെ പഴയ കെട്ടിടത്തിന്റെ ഭാഗത്ത് പുതിയ കെട്ടിടം പണിയാന്‍ തീരുമാനം. ഷഹല ഷെറിന് പാമ്ബുകടിയേറ്റ സര്‍വജന സ്‌കൂളിലെ കെട്ടിട ഭാഗം പൊളിച്ച് നീക്കും. ക്‌സാസുകള്‍ പുനരാരംഭിച്ച ശേഷം യുപി വിഭാഗത്തിലെ കുട്ടികള്‍ക്കായി പ്രത്യേക കൗണ്‍സിംലിംഗ് നല്‍കും. ഷഹല ഷെറിന്റെ മരണത്തില്‍ സ്‌കൂള്‍ അധികൃതരുടെ വീഴ്ച ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയും സമരത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഈ വിദ്യാര്‍ത്ഥികളോട് […]
പ്ലാസ്റ്റിക് നിരോധനം: ബദല്‍ തേടി മില്‍മ
മില്‍മ പ്ലാസ്റ്റിക് കവറുകള്‍ സംഭരിക്കുന്നതിന് ക്ലീന്‍ കേരള കമ്പനിയുമായി സഹകരിച്ച് പദ്ധതി ആവിഷ്കരിക്കുന്നതായി മില്‍മ ചെയര്‍മാന്‍ പി.എ ബാലന്‍ മാസ്റ്റര്‍. പ്ലാസ്റ്റിക് പൂര്‍ണമായും നിരോധിക്കാന്‍ രണ്ട് വര്‍ഷം വേണ്ടി വരും. പുറത്ത് നിന്ന് വരുന്ന പാല്‍ പരിശോധിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും മില്‍മ ചെയര്‍മാന്‍ ആവശ്യപ്പെട്ടു. പ്രതിദിനം 25 ലക്ഷത്തിലധികം വരുന്ന പ്ലാസ്റ്റിക് കവറുകളിലാണ് മില്‍മ പാലും പാല്‍ ഉത്പന്നങ്ങളും വിതരണം ചെയ്യുന്നത്. അതുകൊണ്ട് തന്നെ പ്ലാസ്റ്റിക് നിരോധനം എങ്ങനെ നടപ്പാക്കാമെന്ന ആലോചനയിലാണ് മില്‍മ. പൂര്‍ണ നിരോധനത്തിന് […]
വോളിബോൾ താരം ജെ.എസ് ശ്രീറാം വാഹനാപകടത്തിൽ മരിച്ചു
വോളിബോൾ താരം ജെ.എസ് ശ്രീറാം വാഹനാപകടത്തിൽ മരിച്ചു. കൊല്ലം ചടയമംഗലത്തുവച്ച് കെ.എസ്.ആർ.ടി.സി ബസും ശ്രീറാം സഞ്ചരിച്ചിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വെഞ്ഞാറമൂട് കളി കഴിഞ്ഞ് തിരികെ വരുമ്പോൾ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിലമേൽ എൻ.എസ്.എസ് കോളജ് മൂന്നാം വർഷ ചരിത്ര വിദ്യാർത്ഥിയായിരുന്നു. വെട്ടിക്കവല ഗുരുപുഷ്പം ജയറാമിന്റേയും ശ്രീലേഖയുടേയും മകനാണ്. സഹോദരൻ: ശിവറാം.
ഹൈസ്കൂൾ വരെയുള്ള മുഴുവൻ അധ്യാപകരെയും മാറ്റാന്‍ തീരുമാനം
സുൽത്താൻ ബത്തേരി സർവജന സ്കൂളിലെ ഹൈസ്കൂൾ വരെയുള്ള മുഴുവൻ അധ്യാപകരെയും മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിദ്യാർഥികൾ തന്നെ അധ്യാപകർക്കെതിരെ പ്രതിഷേധമുയർത്തിയ സാഹചര്യത്തിലാണ് പുനർവിന്യസിക്കാൻ പൊതുവിദ്യാഭ്യാസ മന്ത്രി നിർദ്ദേശം നൽകിയത്. തീരുമാനം ഈ ആഴ്ച തന്നെ നടപ്പിലാക്കാനാണ് ആലോചന. തങ്ങളുടെ സഹപാഠിയുടെ മരണത്തിന് ഉത്തരവാദികളായത് അധ്യാപകരാണെന്നായിരുന്നു വിദ്യാർഥികളുടെ നിലപാട്. ഈ സാഹചര്യത്തിൽ ഈ അധ്യാപകർക്ക് കീഴിൽ കുട്ടികളുടെ പഠനം അനുചിതമെന്നാണ് വിലയിരുത്തൽ. ഇതോടെയാണ് പത്താം ക്ലാസ് വരെയുള്ള അധ്യാപകരെ ജില്ലയിലെ മറ്റു സ്കൂളുകളിലേക്ക് മാറ്റി നിയമിക്കാൻ തീരുമാനിച്ചത്. ഹയർ […]
അങ്കമാലിയില്‍ വാഹനാപകടത്തില്‍ നാല് മരണം
അങ്കമാലിയില്‍ ദേശീയപാതയില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളും ഡ്രൈവറുമാണ് മരിച്ചത്. ഇവര്‍ അങ്കമാലി സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. ഓട്ടോ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ് . രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ഓട്ടോ ഡ്രൈവര്‍ അങ്കമാലി സ്വദേശിയായ ജോസഫ് മങ്ങാട്ടുപറമ്പലിനെ മാത്രമാണ് തിരിച്ചറിയാനായത്.
ലീഗിന്റെ ലോംഗ് മാര്‍ച്ച്
കവളപ്പാറയിലെ ദുരിത ബാധിതരെ സർക്കാർ അവഗണിക്കുന്നെവെന്നാരോപിച്ച് മുസ്‌ലിം ലീഗ് നടത്തുന്ന ലോംഗ് മാർച്ചിന് തുടക്കമായി. സര്‍ക്കാരിന്റെ വീഴ്ചക്കെതിരെ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയാണ് ലോങ് മാർച്ച് സംഘടിപ്പിക്കുന്നത്. 28ന് മലപ്പുറം കലക്ട്രേറ്റ് പടിക്കലെത്തുന്ന മാർച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മുഴുവന്‍ ദുരിത ബാധിതര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കുക, ഗവ: പ്രഖ്യാപിച്ച സഹായം നല്‍കുന്നതിലെ വീഴ്ചക്ക് പരിഹാരം കാണുക, നഷ്ടപരിഹാര വിതരണത്തിലെ അപാകതയും വിവേചനവും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ലോംഗ് മാർച്ച്. […]
സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ട മഴക്ക് സാധ്യത
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,മലപ്പുറം ജില്ലകളില്‍ ഇന്ന് മഴ ലഭിച്ചേക്കും. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കൊലപാതകങ്ങള്‍ക്ക് മുമ്പ് ജോളി വിഷം പരീക്ഷിച്ചത് വളര്‍ത്തുനായയില്‍
കൂടത്തായി കൊലപാതക പരമ്പരകള്‍ക്ക് മുമ്പ് വീട്ടിലെ വളര്‍ത്തുനായയെ വിഷം കഴിപ്പിച്ച് പരീക്ഷിച്ചായിരുന്നു കൊലപാതങ്ങള്‍ നടത്തിയതെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കൊലപാതകകേസില്‍ ജോളിയെ കട്ടപ്പനയിലെ കുടുംബവീടുകളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിയെ രാവിലെ ഏഴ് മണിക്കാണ് കട്ടപ്പന പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചത്. പിന്നീട് ഒമ്പതു മണിയോടെ വാഴവരയിലെ പഴയ കുടുംബ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഇവിടെ വെച്ചാണ് ജോളി വളര്‍ത്ത് നായക്ക് വിഷം നല്‍കി കൊന്ന് പരീക്ഷണം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ […]
യു.എ.ഇ ദേശീയദിനം ആഘോഷമാക്കാൻ മലയാള സിനിമാ പ്രവർത്തകരും
ഇന്ത്യയുടെ ദേശീയ ആഘോഷങ്ങൾക്കും യു.എ.ഇ ഏറെ പ്രാമുഖ്യം നൽകുന്നുണ്ടെന്നും ബുർജ് ഖലീഫയിൽ പലപ്പോഴും ഇന്ത്യൻ പതാക പാറിപ്പറന്നിട്ടുണ്ടെന്നും പോറ്റമ്മ നാടിനോടുള്ള നന്ദിപ്രകടനമാണ് ആഘോഷമെന്നും നടന്‍ രവീന്ദ്രൻ യു.എ.ഇ ദേശീയദിനം മലയാള സിനിമാപ്രവർത്തകർ തമിഴ്‌നാട്ടിൽ ആഘോഷിക്കും. സിദ്ദീഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദർ സിനിമയുടെ സെറ്റിലാണ് മോഹൻലാൽ രക്ഷാധികാരികയ കൊച്ചി മെട്രോ ഫിലിം ഫെസ്റ്റിവൽ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആഘോഷം ഒരുക്കുന്നത്. ചലച്ചിത്ര അഭിനേതാക്കളും സാംസ്‌കാരിക പ്രവർത്തകരും പങ്കെടുക്കും. യു.എ.ഇ കവി ശിഹാബ് ഗാനിം എഴുതിയ ഗാനം പശ്ചാത്തലമാക്കി നടൻ […]











